സമ്പത്തും സാങ്കേതികമികവും ഒത്തിണങ്ങിയതോടെ ബൌദ്ധികമികവുകൊണ്ടുമാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്ന നില വന്നതോടെയാണ് ആളുകളുടെ ജീവിതം വ്യായാമരഹിതമായത്. കമ്പ്യൂട്ടറിനുമുന്നില്‍ വിരലുകള്‍ മാത്രം ചലിപ്പിച്ചുകൊണ്ട് പതിനഞ്ചും പതിനെട്ടും മണിക്കൂര്‍ കഴിച്ചുകൂട്ടുന്ന രീതിയിലേക്ക് യുവത്വം മാറിയിരിക്കുന്നു. കൈനിറയെ പണം. അതുകൊണ്ടു തന്നെ ജീവിതം ആഘോഷമാകുന്നു. ഇത്തരം ആഘോഷരാവുകളില്‍ നിന്നും രോഗ കിടക്കയിലേക്ക് അധികം ദൂരമില്ലെന്ന് അവര്‍ മനസിലാക്കുന്നില്ല.
നമ്മുടെ ശരീരത്തിന് ആവശ്യമായ മിതമായ വ്യായാമം പോലും ഇന്നു പലര്‍ക്കും ലഭിക്കുന്നില്ല. ആഹാരകാര്യത്തില്‍ ഭൂരിപക്ഷം ആളുകള്‍ക്കും യാതൊരു നിയന്ത്രണവുമില്ല. ആ അവസ്ഥയുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ ഏറെയാണ്. ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മര്‍ദം, വര്‍ധിച്ച കൊളസ്ട്രോള്‍, ദുര്‍മേദസ്, ശേഷിക്കുറവ്, വിഷാദരോഗം... എന്നിങ്ങനെ രോഗങ്ങളുടെ വലിയൊരു ശൃംഖലതന്നെയുണ്ടാകുന്നു. ഗുരുതരരോഗവുമായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ് പലരും തങ്ങള്‍ക്ക് സംഭവിച്ച വലിയ അപകടത്തെക്കുറിച്ച് ചിന്തിക്കുന്നതും അതോര്‍ത്ത് ദുഖിക്കുന്നതും.
കൊളസ്ട്രോള്‍ കൂടുതലുള്ള എല്ലാവര്‍ക്കും പൊണ്ണത്തടി ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ പൊണ്ണത്തടിയുള്ളവരില്‍ ബഹുഭൂരിപക്ഷവും ശരീരത്തില്‍ കൊളസ്ട്രോള്‍ ആവശ്യത്തില്‍ കൂടുതലുള്ളവരായിരിക്കും.
ജീവിതശൈലിയിലെ മാറ്റങ്ങള്‍
സാധാരണക്കാര്‍ ഉള്‍പ്പെടെ എല്ലാവരുടെയും ജീവിത ശൈലിയില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം വര്‍ധിച്ചു. ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന കൊഴുപ്പിന്റെ അളവുകൂടി. ധാന്യങ്ങള്‍ മുതലായവ കൂടുതലായി സംസ്ക്കരിച്ച് ഉപയോഗിക്കാന്‍ തുടങ്ങിയതോടേ അതിലെ നാരുകളുടെയും മറ്റും അളവ് കുറഞ്ഞു. ഊര്‍ജം വര്‍ധിക്കുകയും ചെയ്തു. ഇതെല്ലാം രോഗാവസ്ഥയിലേക്ക് എത്തിക്കുന്നു.
ഇന്നത്തെ സ്കൂള്‍ കുട്ടികള്‍ ഓടിക്കളിക്കുന്നവരോ, നടന്നുപോകുന്നവരോ അല്ല. വീട്ടിലെത്തിയാലും ടെലിവിഷന്‍,കംപ്യൂട്ടര്‍ എന്നീ വിനോദോപാധികളെ ആശ്രയിക്കുന്നു. കുട്ടികളോടുള്ള സ്നേഹക്കൂടുതല്‍ കാരണം സ്കൂളിലെ ഇടവേളകളിലും, ഭക്ഷണ സമയങ്ങളിലും കഴിക്കുന്നതിനായി റെഡിമെയ്ഡ് സ്നാക്സ് കൊടുക്കുന്നു. ഇതോടെ ഭക്ഷണത്തിലൂടെ കുട്ടികളിലെത്തുന്ന ഊര്‍ജം വര്‍ധിക്കുന്നു. വ്യായാമം ഇല്ലാത്തതിനാല്‍ അവ ശരീരത്തില്‍ അടിഞ്ഞുകൂടി ചെറുപ്പം മുതല്‍ അനാരോഗ്യത്തിന്റെ കലവറയായി കുട്ടികള്‍ മാറുന്നു.
പൊണ്ണത്തടിയും കൊളസ്ട്രോളും അനുബന്ധരോഗങ്ങളും ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പം സാമ്പത്തിക പ്രശ്നങ്ങള്‍ക്കും വഴിതെളിക്കും. രോഗങ്ങള്‍ക്ക് ചികിത്സക്കുവേണ്ടി മുടക്കുന്ന പണവും ചികിത്സയ്ക്കുവേണ്ടി ചെലവഴിക്കേണ്ടി വരുന്ന സമയവും വല്ലാത്ത പ്രതിസന്ധിയാണ് സാധാരണ കുടുംബങ്ങളില്‍പ്പോലും സൃഷ്ടിക്കുന്നത്.
ലോകത്തില്‍ ഏറ്റവും അധികം മരുന്നു വില്പനയും ഉപകരണ വില്‍പ്പനയും നടക്കുന്നത് അമിത വണ്ണം, കുടവയര്‍, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കുന്നതിനുള്ള ഉപാധികളിലാണ്.
കൊളസ്ട്രോളിന്റെ ധര്‍മ്മങ്ങള്‍
ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കുക, ശരീരത്തിലെ താപനില സന്തുലിതാവസ്ഥയില്‍ നിറുത്തുക, ആന്തരാവയവങ്ങളെ പുറമേ നിന്നുള്ള ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുക, ജീവകം ഏ,ഡി,ഇ,കെ, എന്നിവയുടെ ആഗിരണത്തെ സുഗമമാക്കുക എന്നിവയാണ് കൊളസ്ട്രോളിന്റെ പ്രധാന ധര്‍മ്മങ്ങള്‍.
കൊളസ്ട്രോള്‍ ഉണ്ടാകുന്ന വിധം
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കൊളസ്ട്രോള്‍ രണ്ടു വിധത്തിലാണ് ഉണ്ടാകുന്നത്. ഒന്ന് നാം നിത്യേന കഴിക്കുന്ന ആഹാരത്തില്‍ നിന്നും, രണ്ടാമത് കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്നതില്‍ നിന്നും.
പ്രധാനമായും സസ്യേതര ഭക്ഷണത്തില്‍ക്കൂടിയാണ് നമുക്ക് ആവശ്യമായ കൊളസ്ട്രോളില്‍ കൂടുതല്‍ ഭാഗവും ലഭിക്കുന്നത്. മുട്ട (പ്രത്യേകിച്ചും മഞ്ഞക്കരു ) വെണ്ണ, മാംസം (പ്രത്യേകിച്ചും മട്ടണ്‍, ബീഫ്) ഇവയില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുതലാണ്.
ഭക്ഷണത്തിലൂടെ ചെറുകുടലില്‍ എത്തുന്ന കൊഴുപ്പ് ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി ട്രൈഗ്ളിസറൈഡുകള്‍, കൊളസ്ട്രോള്‍, ഫാറ്റി ആസിഡുകള്‍ എന്നീ ഘടകങ്ങളായി വേര്‍തിരിയുന്നു. രക്തത്തിലുള്ള മറ്റ് കൊഴുപ്പുകളെപ്പോലെതന്നെ കൊളസ്ട്രോളും വെള്ളത്തില്‍ ലയിക്കാത്തവ ആയതിനാല്‍ നേരിട്ട് ആഗിരണം ചെയ്യപ്പെടുന്നില്ല. ചില പ്രോട്ടീനുകളുടെ സഹായം കൂടി ഇവയുടെ ആഗിരണത്തിന് ആവശ്യമാണ്. ശരീരത്തില്‍ എത്തുന്ന കൊഴുപ്പിന്റെ പകുതി ഭാഗത്തോളം മാത്രമാണ് ഇപ്രകാരം ആഗിരണം ചെയ്യപ്പെടുന്നത്. ബാക്കി പകുതി ഭാഗം വിസര്‍ജിക്കപ്പെടുന്നു.
രക്തത്തില്‍ എത്തിച്ചേര്‍ന്നതിനുശേഷവും ഈ കൊഴുപ്പുകള്‍ വീണ്ടും ചില എന്‍സൈമുകളുടെ പ്രവര്‍ത്തന ഫലമായി വീണ്ടും വിഘടിക്കപ്പെടുന്നു. ഇതില്‍ ട്രൈഗ്ളിസറൈഡുകളെ പേശികളും മറ്റു ചില കോശങ്ങളും സംഭരിക്കുന്നു. കൊളസ്ട്രോള്‍ നേരിട്ട് കരളിലെത്തുകയും ശരീരത്തിന്റെ വിവിധ പ്രവൃത്തികള്‍ക്കായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. മിച്ചം വരുന്ന കൊളസ്ട്രോളിനെ പിത്തരസവുമായി കൂട്ടിച്ചേര്‍ത്ത് തിരികെ കുടലില്‍ എത്തിച്ചതിനു ശേഷം മലത്തിലൂടെ പുറം തള്ളുന്നു.
ശരീരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന കൊഴുപ്പുകള്‍
കരളിലെ കോശങ്ങളിലാണ് പ്രധാനമായും കൊഴുപ്പ് നിര്‍മ്മിക്കപ്പെടുന്നത്. നാം കഴിക്കുന്ന ആഹാരത്തിലെ അന്നജം, മാംസ്യം, കൊഴുപ്പ് ഇവയുടെ ഉപാപചയ പ്രവര്‍ത്തനത്തില്‍ നിന്നും ഉണ്ടാകുന്ന ഒരു ഘടകത്തില്‍ നിന്നുമാണ് ശരീരകോശങ്ങള്‍ കൊളസ്ട്രോളിനെ നിര്‍മ്മിച്ചെടുക്കുന്നത്. ഭക്ഷണത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടിയാല്‍ രക്തത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുകയും കരളിലെ കൊളസ്ട്രോളിന്റെ ഉത്പാദനം കുറയുകയും ചെയ്യും.
കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കൊളസ്ട്രോളിനെ രക്തത്തിലൂടെ വിവിധ അവയവങ്ങളിലും കോശങ്ങളിലും എത്തിക്കുന്നത് കൊളസ്ട്രോളിലെ എല്‍.ഡി.എല്‍(ലോ ഡെന്‍സിറ്റി ലൈപ്പോ പ്രോട്ടീന്‍സ്) ആണ്. കോശങ്ങളിലെത്തിച്ചേരുന്ന കൊളസ്ട്രോള്‍ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. രക്തത്തിലെ എല്‍.ഡി.എല്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നതാണ് രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാന്‍ കാരണമായിത്തീരുന്നത് .
രക്തത്തിലെ കൊളസ്ട്രോളിന്റ അളവിനെ നിയന്ത്രിച്ചുനിര്‍ത്തി രക്തക്കുഴലുകളില്‍ രക്തം കട്ട പിടിക്കുന്നത് തടയുവാന്‍ സഹായിക്കുന്ന എച്ച്.ഡി.എല്‍ (ഹൈ ഡെന്‍സിറ്റി ലൈപ്പോ പ്രോട്ടിന്‍ ) എന്ന ഒരു വിഭാഗവും കൊളസ്ട്രോളിലുണ്ട്. ശരീരത്തിലെ കൊളസ്ട്രോളിലെ ഇരുപതു മുതല്‍ മുപ്പത് ശതമാനം വരെ ഇതായിരിക്കും. കരളിലും കുടലിന്റെ ഭിത്തിയിലുള്ള കോശങ്ങളിലുമാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. ശരീരകോശങ്ങളിലും കലകളിലും രക്തക്കുഴലിലും എല്ലാം അളവില്‍കൂടുതലായി കാണുന്ന കൊളസ്ട്രോളിനെ സ്വീകരിച്ച് കരളിലെത്തിക്കുകയും അവിടെ നിന്നും പിത്തരസത്തോടൊപ്പം കലര്‍ത്തി കുടലിലെത്തിച്ച് വിസര്‍ജി
ക്കുന്നതിന് സഹായിക്കുകയും ചെയ്യുക എന്നതാണ് എച്ച്.ഡി.എല്‍ ന്റെ പ്രധാന ധര്‍മ്മം. ഇത്രയുമൊക്കെ ഉപയോഗം ചെയ്യുന്നവയായതുകൊണ്ട് ഇവ നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു.
കൊളസ്ട്രോള്‍ ശത്രുവും മിത്രവും
രക്തത്തിലെ മറ്റു കൊഴുപ്പുകളുടെയും കൊഴുപ്പുകളില്‍ മാത്രം ലയിച്ചുചേരുന്ന ജീവകങ്ങളുടെയും ആഗിരണത്തെ സഹായിക്കുക, ശരീരത്തിനു മുഴുവന്‍ സംരക്ഷണ കവചമായി നിലകൊള്ളുന്ന ചര്‍മ്മത്തിനെ രോഗാണുക്കളില്‍ നിന്നും ഹാനികരമായേക്കാവുന്ന മറ്റ് പദാര്‍ഥങ്ങളില്‍ നിന്നും സംരക്ഷിക്കുക, ചര്‍മ്മത്തില്‍ നിന്നും ജലാംശം ബാഷ്പീകരിച്ചു നഷ്ടപ്പെടാതെയിരിക്കാന്‍ സഹായിക്കുക, എന്നിവ ചെയ്യുന്നത് ചര്‍മ്മത്തിന് അടിയില്‍ അടിഞ്ഞ് നില്‍ക്കുന്ന കൊളസ്ട്രോള്‍ ആണ്.
ശരീരത്തിലെ പല പ്രധാന ഹോര്‍മോണുകളുടേയും ഉല്‍പാദനത്തിനും കൊളസ്ട്രോള്‍ ആവശ്യമാണ്. കോര്‍ട്ടിസോണ്‍, ആല്‍ഡോസ്റീറോണ്‍, ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍, ടെസ്റോസ്റീറോണ്‍ എന്നിവയെല്ലാം കൊളസ്ട്രോളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്നവയാണ്.
കൊഴുപ്പിന്റെ ആഗിരണം ശരീരത്തില്‍ തടസ്സപ്പെടുകയാണെങ്കില്‍ കൊഴുപ്പില്‍ ലയിച്ചുചേരുന്ന ജീവകം ഏ,ഡി,ഇ, കെ എന്നിവയുടെ ആഗിരണം ശരിയായ നിലക്ക് നടക്കുകയില്ല. ഇത് ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.
വി.എല്‍.ഡി.എല്‍, എല്‍.ഡി.എല്‍, എച്ച്.ഡി.എല്‍, ട്രൈഗ്ളിസറൈഡ്, എന്നി നാലു ഘടകങ്ങളുടെയും കൂടി മൂര്‍ത്തീ ഭാവമാണ് കൊളസ്ട്രോള്‍.
കൊളസ്ട്രോള്‍ പ്രവര്‍ത്തിക്കുന്ന വിധം
ശരീരത്തില്‍ കൊഴുപ്പിന്റെ പചനത്തിലും ആഗിരണത്തിലും വരുന്ന അപാകതകളാണ് കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നത്. ശരിയായ രീതിയിലല്ലാത്ത ആഹാരവിഹാരങ്ങള്‍, പൂരിതകൊഴുപ്പുകള്‍, മധുരം എന്നിവ കൂടുതലുള്ള കഫവര്‍ധകമായ ആഹാരം, അസമയത്തുള്ളതും കൂടുതലുമായ ഉറക്കം, വ്യായാമക്കുറവ്, സസ്യേതര വിഭവങ്ങളില്‍ നിന്നും ലഭിക്കുന്ന കൊഴുപ്പുകളുടെ ഉപയോഗം എന്നിവ രക്തത്തില്‍ കൊളസ്ട്രോള്‍ കൂടാന്‍ പ്രധാന കാരണമായിത്തീരുന്നു.
അമിത കൊളസ്ട്രോള്‍ ഉണ്ടാക്കുന്ന ദൂഷ്യങ്ങള്‍
രക്തത്തില്‍ കൊളസ്ട്രോളിന്റെ അളവ് വളരെക്കാലം കൂടുതലായി നിന്നാല്‍ രക്തക്കുഴലുകളുടെ ഉള്‍ഭാഗം കട്ടിയാവുകയും, ഉള്ളിലെ വ്യാസം കുറയുന്നതുമൂലം രക്തസഞ്ചാരം കുറയുകയും ചെയ്യുന്നു.
ഹൃദയപേശികള്‍ക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളിലാണ് ഇപ്രകാരം സംഭവിക്കുന്നതെങ്കില്‍ ഹൃദയകോശങ്ങള്‍ മൃതപ്രായമാകുകയും ഹൃദയസ്തംഭനത്തിനു കാരണമായിത്തീരുകയും ചെയ്യുന്നു.
കൊളസ്ട്രോള്‍ കൂടുതലുള്ളവരില്‍ പുകവലിയും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു.
തലച്ചോറിലേക്കുള്ള രക്തക്കുഴലിലാണ് തടസ്സം നേരിടുന്നതെങ്കില്‍ ഓര്‍മ്മക്കുറവ്, മന്ദത, തലകറക്കം, ബോധക്കേട് എന്നിവയുണ്ടാകുന്നു. അമിതരക്തസമ്മര്‍ദ്ദം മൂലം രക്തക്കുഴലുകള്‍ പൊട്ടുകയും, ചിലപ്പോള്‍ മരണം വരെ സംഭവിക്കുകയും ചെയ്യാം. രക്തക്കുഴലുകള്‍ അടയുകയോ, പൊട്ടുകയോ ചെയ്യുന്നതിന്റെ ഫലമായി പക്ഷാഘാതം (ശരീരത്തിന്റെ ഒരു വശം തളരുക) ഉണ്ടാവാം. കൈകള്‍ ഉയര്‍ത്താന്‍ കഴിയാതെ വരുക, ചിലപ്പോള്‍ ശരീരം മുഴുവനായും തളര്‍ന്നുപോകുക, മുഖം ഒരു വശത്തേയ്ക്ക് കോടിപ്പോകുക, നടക്കുമ്പോഴും കയറ്റം കയറുമ്പോഴും കിതപ്പ്, എല്ലാപ്രവര്‍ത്തികളിലും ഉത്സാഹക്കുറവ്, ലൈംഗിക ശേഷിയും താല്പര്യവും കുറയുക എന്നിവയും അമിത കൊളസ്ട്രോള്‍ കൊണ്ട് ഉണ്ടാവുന്ന രോഗാവസ്ഥകളാണ്.
കൊളസ്ട്രോള്‍ നിയന്ത്രണം
കൊളസ്ട്രോളിന്റെ ആധിക്യം നിയന്ത്രിക്കുന്നതിന് പ്രധാനമായും രണ്ട് മാര്‍ഗങ്ങളാണ് ആയുര്‍വേദ ശാസ്ത്രം അനുശാസിക്കുന്നത്.
ഔഷധ സേവയും ഔഷധചൂര്‍ണ്ണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള തിരുമ്മല്‍ (ഉദ്വര്‍ത്തനം)ഔഷധസസ്യങ്ങളുടെ ഇലകളോ ഔഷധചൂര്‍ണ്ണങ്ങളോ കൊണ്ട് ഉണ്ടാക്കിയ കിഴി ഉപയോഗിച്ച് വിയര്‍പ്പിക്കല്‍.
ശരിയായ രിതിയിലുള്ള വ്യായാമം, ആഹാരത്തിലൂടെ അധികം കൊഴുപ്പ് ശരീരത്തില്‍ എത്താതിരിക്കാനുള്ള മാര്‍ക്ഷങ്ങള്‍, ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍.
ഔഷധസേവയും ചികിത്സകളും
വരണാദി കഷായം, വരാദി കഷായം, രസോനാദി കഷായം, ഗുല്‍ഗുലുതിക്തകം കഷായം, പഞ്ചകോലകുലത്ഥാദി കഷായം, വ്യോഷാചിത്രകാദി കഷായം, ദശമൂലഹരീതകി ലേഹ്യം, ത്രിഫലാ ചൂര്‍ണ്ണം മുതലായവ രോഗിയുടെ ശരീരപ്രകൃതിക്കനുസരിച്ചും, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനനുസരിച്ചും വിധിപ്രകാരം സേവിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായകമാകും.
ഗുല്‍ഗുലു, കന്മദം, വെളുത്തുള്ളി, നെല്ലിക്ക, പാവയ്ക്കാ, കടുക്ക, യവ, അയമോദകം, നീര്‍മരുത്, വേങ്ങക്കാതല്‍, എന്നിവയ്ക്കും അമിത കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള കഴിവുണ്ട്. നീര്‍മരുത്, വേങ്ങക്കാതല്‍, എന്നിവ ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് ഒരുപരിധി വരെ അമിത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
ആഹാരവിഹാരങ്ങളില്‍ ശ്രദ്ധിക്കുക
വിശപ്പുള്ളപ്പോള്‍ മാത്രം ആഹാരം കഴിക്കുക. ആവശ്യത്തിലധികം ആഹാരം കഴിക്കാതിരിക്കുക.(വയറിന്റെ പകുതി ഭാഗം ആഹാരം കൊണ്ടും കാല്‍ഭാഗം വെള്ളം കൊണ്ടും നിറയ്ക്കുക. ബാക്കി വരുന്ന കാല്‍ഭാഗം വായുവിന്റെ സുഖ സഞ്ചരണത്തിനായി ഒഴിവാക്കിയിടുക എന്ന ആയുര്‍വ്വേദ തത്വം എപ്പോഴും മനസ്സില്‍ ഓര്‍ത്തുവയ്ക്കുക.)
ഭക്ഷണ കാര്യത്തില്‍ സസ്യാഹാരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക. അവയിലും നാര് കൂടുതല്‍ അടങ്ങിയവയ്ക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുക. നാര് കൂടുതല്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, എന്നിവ രക്തത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിച്ചുനിര്‍ത്തുകയും വിസര്‍ജ്ജനത്തെ സഹായിക്കുകയും ചെയ്യും.
കാരറ്റ്, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങിയവ സസ്യാഹാരങ്ങളിലെ വളരെ ഗുണമുള്ളവയാണ്. ഇവയിലൊക്കെ അടങ്ങിയിരിക്കുന്ന കരോട്ടിനും നിരോക്സികരണ ഘടകങ്ങളും ആവശ്യത്തില്‍ കൂടുതലുള്ള കൊളസ്ട്രോളിനെ പുറം തള്ളാന്‍ സഹായിക്കുകയും ദഹനവ്യവസ്ഥയെ ശരിയാംവണ്ണം പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ദഹനത്തിനുശേഷം ബാക്കിവരുന്ന അപകടകാരികളായ കൊളസ്ട്രോളിനെ മലത്തിലൂടെ വിസര്‍ജ്ജിക്കുന്നതിനും ഇവ സഹായിക്കുന്നു.
കൂടുതല്‍ ഉപ്പും, മധുരവും ഒഴിവാക്കി പൊണ്ണത്തടി വരാത്ത രീതിയില്‍ ഉയരത്തിനൊത്ത് ശരീരഭാരം ക്രമീകരിച്ചു നിര്‍ത്തുക.
മദ്യപാനം, പുകവലി എന്നിവയുള്ളവര്‍ അവ നിശ്ശേഷം ഉപേക്ഷിക്കുക.
പകല്‍ ഉറങ്ങാതെയിരിക്കുകയും രാത്രി അധികസമയം ഉറങ്ങാതെ രാവിലെ കൃത്യ സമയത്ത് എഴുന്നേല്‍ക്കുകയും ചെയ്യുക.
വിധിപ്രകാരം ദിവസവും കൃത്യമായി വ്യായാമം ചെയ്യുക. ഒരാളുടെ ആരോഗ്യത്തിന് പകുതിക്ക് ഒത്ത വിധത്തില്‍ വ്യായാമം ചെയ്തിരിക്കണം എന്നാണ് ആയര്‍വ്വേദം അനുശാസിക്കുന്നത്. നെറ്റിയിലും മൂക്കിന്റെ അറ്റത്തും കക്ഷത്തിലും വിയര്‍പ്പ് പൊടിയുന്നതായിക്കണ്ടാല്‍ അതാണ് പകുതി ശക്തിക്ക് ഒത്ത വിധത്തിലുള്ള വ്യായാമത്തിന്റ മാനദണ്ഡം.
കൊളസ്ട്രോള്‍ മൂലം പ്രശ്നങ്ങളും അപകടസാധ്യതയും ഉള്ളവര്‍ പരമ്പരാഗത ഭക്ഷണരീതികളും, ജീവിതശൈലികളും പിന്‍തുടരുകയും, ഭക്ഷണത്തിലൂടെ ലഭിക്കുന്ന ആകെ ഊര്‍ജത്തില്‍ മൂന്നിലൊരുഭാഗത്തില്‍ താഴെ മാത്രം കൊഴുപ്പില്‍ നിന്നും ലഭിക്കുന്ന വിധത്തില്‍ ഭക്ഷണക്രമീകരണം നടത്തുകയും വേണം.
ഡോ. ആര്‍. രവീന്ദ്രന്‍. ബി.എ.എം.എസ്.

0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..