എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday, 13 August 2012

225- ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപമേത്?

1.ശബ്ദതാരാവലിയുടെ കർത്താവാര്?
2. പ്രൊജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷമേത്?
3. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖമേത്?
4. ഏത് നദിയുടെ തീരത്താണ് നാസിക്?
5. ഏറ്റവും നീളംകൂടിയ സംസ്ഥാനപാതയേത്?
6. കോമൺവീൽ, ന്യൂ ഇന്ത്യ എന്നീ പത്രങ്ങൾ ആരംഭിച്ചത്?
7. ക്‌ളോണിങ്ങിലൂടെ പിറന്ന  ആദ്യത്തെ എരുമക്കുട്ടിയേത്?
8. മനുഷ്യന്റെ അസ്ഥികളുടെ എണ്ണമെത്ര?
9. മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷമേത്?
10. തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം പ്രവർത്തനമാരംഭിച്ച വർഷമേത്?
11. ലോക സുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരിയാര്?
12.  ഇന്ത്യയുടെ അതേ  പ്രാദേശിക സമയമുള്ള രാജ്യമേത്?
13. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി രൂപംകൊണ്ട വർഷമേത്?
14. കേന്ദ്രധനകാര്യ കമ്മിഷനെ അഞ്ചുവർഷത്തിലൊരിക്കൽ നിയമിക്കുന്നതാര്?
15. ദേശീയ തിരിച്ചറിയൽ അതോറിറ്റിയുടെ അദ്ധ്യക്ഷനാര്?
16. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ട വർഷമേത്?
17. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനരേകീകരിച്ച വർഷമേത്?
18. കേരളത്തിലെ ഏറ്റവും ചെറിയ നദിയേത്?
19. കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി ആര്?
20.ലക്ഷദ്വീപ സമൂഹത്തിൽ ആകെ എത്ര ദ്വീപുകളുണ്ട്?
21, ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന രാജ്യമേത്?
22. അമേരിക്കയിൽ എത്ര സ്‌റ്റേറ്റുകളുണ്ട്?
23. ചന്ദ്രന്റെ പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?
24. സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
25. എത്യോപ്യയുടെ പഴയ പേരെന്തായിരുന്നു?
26. ആരിതമേഡ് എന്നറിയപ്പെട്ട പ്രദേശമേത്?
27.  ഏത് രാജ്യത്തെ ബഹിരാകാശ യാത്രികനാണ് തയ്ക്കനോട്ട്?
28. സിസ്‌മോളജി എന്തിനെക്കുറിച്ചുള്ള പഠനശാഖയാണ്?
29. കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രമേത്?
30. ഏത് രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് കണിക്കൊന്ന?
31. തെലുങ്കു ഗംഗ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നത് ഏത് നഗരത്തിനാണ്?
32. ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ച വർഷമേത്?
33. ടിയാനൻമെൻ സ്‌ക്വയർ ഏത് നഗരത്തിലാണ്?
34. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപമേത്?
35. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനമേത്?
36. ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷമേത്?
37. അറ്റ്‌ലസ് പർവതനിര സ്ഥിതിചെയ്യുന്നതെവിടെ?
38. സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശാസ്ത്രജ്ഞനാര്?
39. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണമായ സൂക്ഷ്മജീവിയേത്?
40. മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളിയാര്?
41. ശങ്കരാചാര്യരുടെ ജീവിതകാലയളവേതായിരുന്നു?
42.ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ആസ്ഥാനം?
43. പുല്ലുവർഗ്ഗത്തിലെ ഏറ്റവുംവലിയ സസ്യമേത്?
44.  ഇലകളിൽ നിർമ്മിക്കുന്ന ആഹാരം സസ്യത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിക്കുന്ന കലയേത്?
45. തുളസിയുടെ ശാസ്ത്രീയനാമമെന്ത്?

ഉത്തരങ്ങൾ
1) ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള, 2) 1973,3) കാണ്ട്‌ല, 4) ഗോദാവരി, 5) എസ്. എച്ച്-1,6) ആനി ബസന്റ്, 7) സംരൂപ, 8) 206,9) 1750, 10) 1963 ഒക്‌ടോബർ, 11) റീത്താ ഫാരിയ,12) ശ്രീലങ്ക, 13) 1600,14) രാഷ്ട്രപതി,15) നന്ദൻ നിലേകനി, 16) 1885, 17) 1956 നവംബർ 1, 18) മഞ്ചേശ്വരം പുഴ, 19) ഡോ. ജോൺ മത്തായി,20) 36, 21) ചൈന, 22) 50, 23) 1.3 സെക്കൻഡ്, 24) ബാങ്കോക്ക്, 25) അബിസീനിയ, 26) പുതുച്ചേരി,27) ചൈന, 28) ഭൂകമ്പം, 29) തട്ടേക്കാട്,30) തായ്‌ലൻഡ്, 31) ചെന്നൈ, 32) 1951,33) ബീജിംഗ്, 34) ഭരതനാട്യം, 35) തമിഴ്‌നാട്ടിലെ ആനമല, 36) 1917, 37) ആഫ്രിക്ക, 38) ജെ.സി. ബോസ്, 39) വൈറസ്, 40)പി.ജെ. ആന്റണി,41) എ.ഡി 788-820, 42) കൊൽക്കത്ത,43) മുള, 44) ഫ്‌ളോയം, 45) ഒസിമം സാങ്റ്റം

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites