എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

22nd Annual General Body Meeting

The gorgeous procession of Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 20112

Protest against malignant remarks of V S

On 6th March 2012, M G Universty Empoyees Union raised its firm voice against the vandalism of Left Union at Calicut University.

22nd Annual General Body inauguration

The Meeting of Mahatma Gandhi University Employees Union. The Official Web Portal of the Employees Union has been launched by Smt. Lathika Subhash, K.P.C.C Secretary.

22nd Annual General Body Meeting

The Grand procession of Mahatma Gandhi University Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 2012

UPAVASAM DEMANDING ARREARS

Employees Union has held a hunger strike and stage a dharna in front of the Administrative office of the university on March 20 demanding the arrears of pay revision

M G University Employees Union

Your Description here

Campaign for hiking retirement age

Employees Union has conducted a signature campaign in University demanding hike of the retirement age of employees and teachers in the state of kerala and also expulsion of the unification of retirement age

Monday 31 October 2011

കോമഡി ഓട്ടന്തുള്ളല്‍




നാരായണ  ജയ   നാരായണ  ജയ  നാരായണ  ജയ  നാരായണ  ജയ  നാരായണ  ജയ 


ചിന്താ ഭാരം റോട്ടില്‍.. ..മാവോയിസം ര്വീട്ടില്‍




ഈ ഗാനം ഒന്ന് ശ്രദ്ധിച്ചു കേള്‍ക്കൂ ...! ഇത് റഷ്യന്‍ പാട്ടോ  മലയാളം പാട്ടോ ?  . റഷ്യന്‍ ആണെന്ന് റഷ്യക്കാരും മലയാളമാണെന്ന്  കേരളക്കാരും പറയും . നിങ്ങള്‍ എന്ത് പറയുന്നു ?


Sunday 30 October 2011

ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബിനു ആദരാഞ്ജലികള്‍




: ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (63) അന്തരിച്ചു.
ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു
അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം
ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ ഡെയ്‌സിയും മകന്‍ അനൂപ് ജേക്കബും
സമീപത്ത് ഉണ്ടായിരുന്നു.



ഹൃദയത്തിന് സമ്മര്‍ദം കൂടുന്ന പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ
രോഗമായിരുന്നു അദ്ദേഹത്തിന്. 18 വര്‍ഷമായി ഈ രോഗത്തിന് അദ്ദേഹം
ചികിത്സയിലായിരുന്നു. പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. ഒക്ടോബര്‍
17നാണ് അദ്ദേഹത്തെ ലേക്‌ഷോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം
ഗുരുതരമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഐ.സി.യു.വിലേക്ക്
മാറ്റുകയായിരുന്നു. മരണവിവരം അറിഞ്ഞതോടെ വിവിധ മേഖലകളിലെ വ്യക്തികള്‍
ആസ്പത്രിയില്‍ എത്തി.



ഫെഡറല്‍ ബാങ്ക്, സീനിയര്‍ മാനേജരാണ് ഭാര്യ ഡെയ്‌സി. മക്കള്‍: അഡ്വ. അനൂപ്
ജേക്കബ് (യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അമ്പിളി ജേക്കബ് (അസി.
മാനേജര്‍, ഇന്‍കല്‍, തിരുവനന്തപുരം). മരുമക്കള്‍: അനില (ലക്ചറര്‍,
ബി.പി.സി. കോളേജ്, പിറവം), ദേവ് (കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍,
തിരുവനന്തപുരം).



ടി.എം. ജേക്കബ് 1977ല്‍ 26-ാം വയസ്സില്‍ പിറവം നിയോജകമണ്ഡലത്തില്‍ നിന്നാണ്
ആദ്യമായി നിയമസഭയിലെത്തുന്നത്. അഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ
അംഗമായിരുന്നു അദ്ദേഹം. പിറവത്തുനിന്നും കോതമംഗലത്തുനിന്നും മാറിമാറി
എട്ടുതവണ സഭയിലെത്തി. നാലു പ്രാവശ്യം മന്ത്രിയായി. 82-87
വിദ്യാഭ്യാസമന്ത്രിയായും 91-96ല്‍ ജലസേചന - സാംസ്‌കാരികമന്ത്രിയായും
2001-ല്‍ ജലസേചനമന്ത്രിയായും പ്രവര്‍ത്തിച്ചു.





കേരള നിയമസഭയില്‍ ഒട്ടേറെ റെക്കോഡുകളുടെ ഉടമയാണ് ജേക്കബ്. ഏറ്റവും കൂടുതല്‍
സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച അംഗങ്ങളിലൊരാണ് അദ്ദേഹം.
വിദ്യാഭ്യാസമന്ത്രിയായിരിക്കെ, നിയമസഭയില്‍ ചോദ്യത്തോരവേള മുഴുവന്‍
ഒറ്റചോദ്യത്തിനും അതിന്റെ ഉപചോദ്യങ്ങള്‍ക്കും മാത്രമായി പ്രമുഖ
നേതാക്കള്‍ക്കെല്ലാം മറുപടി നല്‍കിക്കൊണ്ട് റെക്കോഡിട്ടതും ജേക്കബ് തന്നെ.
പ്രീഡിഗ്രി ബോര്‍ഡിനെപ്പറ്റിയുള്ള 30 ചോദ്യങ്ങള്‍ക്കാണ് ജേക്കബ് മറുപടി
നല്‍കിയത്. രാവിലെ എട്ടര മുതല്‍ പതിനൊന്നര വരെ നിയമസഭയില്‍ മറുപടി നല്‍കി
വിസ്മയിപ്പിച്ചത് കേരള നിയമസഭയിലെ ആദ്യസംഭവമായിരുന്നു.





കേരള നിയമസഭയുടെ പരിഗണനയ്ക്കു വന്ന വിവിധ ബില്ലുകളിന്മേല്‍ ഏറ്റവും
കൂടുതല്‍ ഭേദഗതികളവതരിപ്പിച്ച അംഗങ്ങളില്‍ ഒരാള്‍ ടി.എം. ജേക്കബാണ്.



കേരളത്തില്‍ പതിനെട്ടു വയസ്സില്‍ വോട്ടവകാശം അനുവദിച്ചത് ടി.എം.
ജേക്കബിന്റെ നിയമസഭാ പ്രവര്‍ത്തനത്തിലെ നാഴികക്കല്ലാണ്. 1979 മാര്‍ച്ച്
ഏഴാം തിയ്യതി ജില്ലാഭരണ ബില്ലിന്മേലുള്ള ജേക്കബിന്റെ സുദീര്‍ഘമായ
പ്രസംഗത്തിലും തുടര്‍ന്ന് അവതരിപ്പിച്ച ദേഭഗതികളുടെയും കൂടി ഫലമാണിത്.



എറണാകുളം ജില്ലയിലെ തിരുമാറാടി താണിക്കുന്നേല്‍ മാത്യുവിന്റെയും
അന്നമ്മയുടെയും മകനായി 1950 സപ്തംബര്‍ 18നാണ് ജേക്കബ് ജനിച്ചത്.
മണ്ണത്തൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍, വടകര സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍,
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം ഗവ. ലോ കോളേജ്
എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നിയമത്തില്‍
ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പഠനകാലത്തു തന്നെ കേരള
കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ.എസ്.സി.യില്‍ ചേര്‍ന്നു.
മാര്‍ ഇവാനിയോസ് കോളേജിലെ യൂണിറ്റ് പ്രസിഡന്റായി തുടങ്ങി കെ.എസ്.സി.
സംസ്ഥാന പ്രസിഡന്റ് വരെയായി. പിന്നീടു യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍
സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. 79-81ലും, 87-91ലും കേരള
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായി. 1993ല്‍ മാതൃസംഘടനയില്‍ നിന്ന്
പിരിഞ്ഞ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് രൂപം നല്‍കി. കെ. കരുണാകരന്റെ
നേതൃത്വത്തില്‍ ഡി.ഐ.സി. (കെ) രൂപവത്കരിച്ചപ്പോള്‍ ജേക്കബ് അതിന്റെ
ഭാഗമായെങ്കിലും പിന്നീട് സ്വന്തം പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു.



സ്‌കൂള്‍ യുവജനോത്സവത്തെ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയാക്കിയതിനു
പിന്നില്‍ പ്രവര്‍ത്തിച്ചത് ജേക്കബാണ്. പ്രീഡിഗ്രി കോഴ്‌സ് കോളേജുകളില്‍
നിന്നു വേര്‍പെടുത്തിയ ജേക്കബിന്റെ നടപടി ഏറെ എതിര്‍പ്പുണ്ടാക്കിയെങ്കിലും
പിന്നീട് പ്ലസ് ടു എന്ന പേരില്‍ അതേ പരിഷ്‌കാരം നടപ്പിലാക്കപ്പെട്ടു.



നെടുമ്പാശ്ശേരി വിമാനത്താവളം,കൊച്ചി രാജ്യാന്തര സ്റ്റേഡിയം എന്നിവ
യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. കേരളത്തില്‍ ആദ്യമായി
ഒരു ജലനയം കൊണ്ടുവന്നത് ടി.എം.ജേക്കബാണ്.





സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ
വിഷയങ്ങളിലും ടി.എം. ജേക്കബ് പ്രതികരിച്ചിരുന്നു. യഥാര്‍ഥത്തില്‍ സംസ്ഥാന
താത്പര്യങ്ങള്‍ക്കെതിരായുള്ള പ്രശ്‌നങ്ങള്‍ ഏതെല്ലാമെന്ന് ജനങ്ങള്‍
അറിഞ്ഞിരുന്നതുതന്നെ പലപ്പോഴും ജേക്കബിന്റെ പ്രതികരണങ്ങളിലൂടെയായിരുന്നു.
കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പുറമെ കേന്ദ്രത്തിന്റെ തീരസംരക്ഷണ
നിയമംമൂലമുണ്ടായ പ്രശ്‌നങ്ങള്‍, റെയില്‍വേ സോണ്‍ പ്രശ്‌നം എന്നിവയെല്ലാം
ആദ്യമായി ഏറ്റെടുത്തത് ജേക്കബായിരുന്നു.



ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുള്ള ഗാന്ധി അവാര്‍ഡ്, ഏറ്റവും പ്രഗല്ഭനായ
ഭരണാധികാരിക്കുള്ള പൊന്നറ ഫൗണ്ടേഷന്‍ പുരസ്‌കാരം, മികച്ച
പൊതുപ്രവര്‍ത്തകനും ഭരണാധികാരിക്കുമുള്ള ദേശീയ ശ്രമവീര്‍ അവാര്‍ഡ്, പ്രവാസി
മലയാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിനുള്ള വിദേശമലയാളി
പുരസ്‌കാരം, അമിക്കോസ് അവാര്‍ഡ് എന്നിവ ജേക്കബിനെ തേടിയെത്തിയ ബഹുമതികളില്‍
ചിലത് മാത്രമാണ്. സഭയ്ക്കും സമൂഹത്തിനും വേണ്ടി നിസ്തുലമായ
സേവനമനുഷ്ഠിച്ചതിന് പരിശുദ്ധ പാത്രിയാര്‍ക്കിസ് ബാവ ദമാസ്‌കസില്‍ വെച്ച്
കമാന്‍ഡര്‍ പദവി നല്‍കി ജേക്കബിനെ അനുഗ്രഹിച്ചിട്ടുണ്ട്.

Friday 28 October 2011

ഒരു ബസ്‌ കിട്ടിയിരുന്നെങ്കില്‍ ല്‍ ല്‍ ല്‍ ......ഈ വിരലില്‍ ഇട്ടൊന്നു കറക്കാമായിരുന്നു .ന്നു.. ന്നു..ന്നു .. .




ഒരു ബൈക്ക്  ഒറ്റയ്ക്ക് ഒരാള്‍ക്ക് എടുത്തു പൊക്കി വട്ടം കറങ്ങാനാവുമോ? നമ്മളിലാര്‍ക്കും പറ്റുമെന്ന് തോന്നുന്നില്ല .എന്നാല്‍  ഈ വീഡിയോ ഒന്ന് കാണൂ.. ഒരു മലയാളിയുടെ  അസാധാരണ പ്രകടനം..


.



യൂ ടുബിലെ വീഡിയോ 3D യില്‍ കാണണമോ ? ഒരു എളുപ്പ വഴി




അടുത്ത  കാലത്ത് തിയേറ്ററില്‍  വന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍  എന്നാ 3D സിനിമ നിങ്ങള്‍ കണ്ടു കാണുമല്ലോ ? അതുപോലെ യൂ ടുബിലെ  വീഡിയോ 3D യില്‍ കാണണമോ ? ആദ്യം ഒരു കണ്ണട നിര്‍മിക്കണം. അതെങ്ങനെയെന്നു ആദ്യം പഠിക്കാം .ഈ വീഡിയോ കാണൂ..എന്നിട്ട് അതുപോലൊന്ന് ഉണ്ടാക്കി  ടിവി യിലെയോ  കമ്പ്യൂട്ടര്‍ലെയോ വീഡിയോ കണ്ടു നോക്കൂ .







പോറല്‍ വീണ CD, DVD, എന്നിവ കമ്പ്യൂട്ടറില്‍ read ചെയ്യിപ്പിക്കാന്‍




പോറല്‍ വീണ CD,DVD,എന്നിവ കമ്പ്യൂട്ടറില്‍ read ചെയ്യില്ല എന്ന് നമുക്കറിയാം .എന്നാല്‍ അവ read ചെയ്യിപ്പിക്കാന്‍ ഒരു എളുപ്പാ മാര്‍ഗമുണ്ട് .ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ .





നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളം ഐസ് ആക്കാം



നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളം എങ്ങനെ ഐസ്  ആക്കാം . വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഈ ശാസ്ത്ര പരീക്ഷണം ഒന്ന്  ചെയ്തു നോക്കൂ. വേണ്ടത്  ഒരു ഗ്ലാസ്  വെള്ളം ,ഒരു സ്ട്രോ ,അല്പം ഉപ്പ്, ഒരു തീപ്പെട്ടി .





Thursday 27 October 2011

മലന്‍ചെരിവുകളിലൂടെ ഒരു സാഹസിക യാത്ര


മലന്‍ചെരിവുകളിലൂടെ  ഒരു സാഹസിക യാത്ര. ഇത് ഏത് നാടാണെന്ന് അറിയാമോ ?























































Sunday 23 October 2011

കൊച്ചുകുട്ടികള്‍ക്ക് പോലും എളുപ്പത്തില്‍ ചെയ്യാവുന്ന മാജിക്



മാജിക്  ഇഷ്ടപ്പെടാത്തവരായി  ആരും കാണില്ല . വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന  ചില മജിക്കുകളുണ്ട്.. അത്തരത്തില്‍ ഒരെണ്ണം ഇതാ. കൊച്ചുകുട്ടികള്‍ക്ക് പോലും ഇത് ചെയ്യാനാകും .ഒന്ന് ശ്രമിച്ചു നോക്കൂ .


.



Wednesday 19 October 2011

കാക്കനാടന്‍ ( ജോര്‍ജ് വര്‍ഗീസ് -76)








കാക്കനാടന്‍(76) അന്തരിച്ചു



പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍(76) അന്തരിച്ചു. ബുധനാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായ അദ്ദേഹം ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു.

ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ എന്നാണ് യഥാര്‍ത്ഥ പേര്. വസൂരി, ഉഷ്ണമേഖല, ഒറോത, സാക്ഷി, ഏഴാം മുദ്രം കോഴി, അശ്വത്ഥാമാവിന്റെ ചിരി, അഭിമന്യു, തുലാവര്‍ഷം, അജ്ഞതയുടെ താഴ്വര, പറങ്കിമല തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2005-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ബാലാമണിയമ്മ പുരസ്കാരം, വിശ്വദീപം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.



1935 ഏപ്രില്‍ 23-ന് തിരുവല്ലയിലായിരുന്നു ജനനം. ദക്ഷിണ റെയില്‍‌വേയിലും റെയില്‍‌വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായിരുന്നു.



അമ്മിണിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.





മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് കാക്കനാടന്‍(ഏപ്രില്‍ 23 1935 - ഒക്ടോബര്‍ 19 2011). പൂര്‍ണ്ണനാമം ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്‍ എന്നാണ്. 1935 ഏപ്രില്‍ 23-ന് തിരുവല്ലയില്‍ ജനിച്ചു.[3] കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകള്‍ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളാണ്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2011 ഒക്ടോബര്‍ 19-ന് അന്തരിച്ചു.[4]



ആദ്യകാല കമ്യൂണിസ്റ്റുകാരില്‍ ഒരാളായ വര്‍ഗ്ഗീസ് കാക്കനാടന്റെ മകനായി1935 ഏപ്രില്‍ 23ന് കൊല്ലത്തിനടുത്ത് ജനിച്ചു. അമ്മ റോസമ്മ. പ്രിപ്പറേറ്ററി ക്ളാസ് മുതല്‍ ഇ.എസ്.എല്‍.സി (പിന്നീടത് എസ്.എസ്.എല്‍.സി. ആയി) വരെ കൊട്ടാരക്കര ഗവ. ഹൈസ്‌കൂളില്‍. ഇന്റര്‍മീഡിയറ്റ് മുതല്‍ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജില്‍. 1955-ല്‍ കെമിസ്‌ട്രി (മെയിനും) ഫിസിക്‌സും (സബ്‌സിഡിയറി) ഐച്‌ഛിക വിഷയങ്ങളായെടുത്ത് ബി.എസ്.സി. പാസായി. കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂള്‍ അദ്ധ്യാപകനായും ദക്ഷിണ റെയില്‍‌വേയിലും റെയില്‍‌വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്..[3] രണ്ടുവര്‍ഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലുവര്‍ഷം സതേണ്‍ റെയില്‍വേയിലും ആറ് വര്‍ഷം റെയില്‍വേ മിനിസ്‌ട്രിയിലും ജോലിനോക്കി. അതിനിടയില്‍ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജില്‍ എം.എ. എക്കണോമിക്‌സ് ഒരു വര്‍ഷം പഠിച്ചു. 1967-ല്‍ കിഴക്കേ ജര്‍മന്‍ ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം ജര്‍മനിയില്‍ പോയി. ലെപ്പിഗിലെ കാറല്‍ മാര്‍ക്സ് യൂണിവേഴ്സിറ്റിയില്‍ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളില്‍ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തില്‍ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴില്‍ ഗവേഷണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. എന്നാല്‍ അവിടെവച്ച് ഹെര്‍ദര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ആറ് മാസം ജര്‍മന്‍ ഭാഷ പഠിച്ച്, ആറ് മാസം യൂറോപ്പാകെ കറങ്ങി 1968-ല്‍ കേരളത്തില്‍ തിരിച്ചെത്തി. കൊല്ലത്തായിരുന്നു സ്ഥിരതാമസം. 1965-ല്‍ വിവാഹിതനായി.



1971 മുതല്‍ 73 വരെ മലയാളനാട് വാരികയുടെ പത്രാധിപ സമിതിയില്‍. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാല്‍പതിലധികം കൃതികള്‍. 'പറങ്കിമല'യും 'അടിയറവും' (പാര്‍വതി എന്ന പേരില്‍ രണ്ടിന്റെയും സംവിധായകന്‍ ഭരതന്‍) ചലച്ചിത്രമായിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് (സംവിധാനം : കമല്‍), ഓണപ്പൂവേ (സംവിധാനം : കെ.ജി. ജോര്‍ജ്) എന്നിവയും സിനിമയായി. 1981-84-ല്‍ സാഹിത്യ അക്കാദമി അംഗവും 1988-91-ല്‍ നിര്‍വാഹക സമിതി അംഗവും.



ഭാര്യ : അമ്മിണി, മക്കള്‍: രാധ, രാജന്‍, ഋഷി. പ്രശസ്ത ചിത്രകാരനായ രാജന്‍ കാക്കനാടന്‍,പത്രപ്രവര്‍ത്തകരായ ഇഗ്നേഷ്യസ് കാക്കനാടന്‍,തമ്പി കാക്കനാടന്‍ എന്നിവര്‍ സഹോദരങ്ങളാണ്.2011 ഒക്‌ടോബര്‍ 19 നു ബുധനാഴ്‌ച രാവിലെ കരള്‍സംബന്ധിയായ രോഗത്തെ തുടര്‍ന്ന് അന്തരിച്ചു[5].

കാക്കനാടന്റെ മൃതദേഹം ബെന്‍സിഗര്‍ ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നു

കാക്കനാടന്റെ മൃതദേഹം ബെന്‍സിഗര്‍ ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നു

കൃതികള്‍



 നോവല്‍

    * സാക്ഷി 1967.

    * ഏഴാംമുദ്ര 1963

    * വസൂരി 1968.

    * ഉഷ്ണമേഖല 1969

    * കോഴി 1971.

    * പറങ്കിമല 1971.

    * അജ്ഞതയുടെ താഴ്വര 1972

    * ഇന്നലെയുടെ നിഴല്‍ 1974.

    * ആരുടെയോ ഒരു നഗരം 1974.

    * അടിയറവ് 1975.

    * തുലാവര്‍ഷം 1975.

    * അഭിമന്യു 1976.

    * തീരങ്ങളില്‍ ഉദയം 1976.

    * അടര്‍ന്നുവീണടിയുന്ന നക്ഷത്രങ്ങള്‍ 1978.

    * എന്റെ നഗരം ഒരു സമരകഥ, മറ്റൊരുമുഖം 1980.

    * വേരുകള്‍ ഇല്ലാത്തവന്‍ 1980.

    * ഒറോത 1982.

    * ഈ നായ്ക്കളുടെ ലോകം 1983.

    * കൊച്ചാപ്പു ചില ഓര്‍മക്കുറിപ്പുകള്‍ 1985.

    * ബര്‍സാത്തി 1986.

    * ഒരു വിഡ്ഢിയുടെ ചരിത്രം 1987.

    * നായാട്ട് (2 നോവലുകള്‍) 1988.

    * ചുമര്‍ചിത്രങ്ങള്‍ 1988.

    * കടലിന്റെ മോഹം 1988.

    * കാവേരിയുടെ വിളി 1988.

    * ഇവിടെ ഈ തീരത്ത് 1990.

    * അന്ത്രയോസ് എന്ന പാപി (3 നോവലറ്റുകള്‍) 1991.

    * കമ്പോളം,

    * കാക്കനാടന്റെ ലഘുനോവലുകള്‍.

    * പ്രളയത്തിനുശേഷം,

    * ആരുടെയോ ഒരു നഗരം,

    * രണ്ടാം പിറവി,

    * ഹില്‍ സ്റേഷന്‍,

    * അമ്മയ്ക്കു സ്വന്തം,

    * മഴ നിഴല്‍ പ്രദേശം,

    * കൊളോസസ്.



 ചെറുകഥ



    * കച്ചവടം 1963.

    * കണ്ണാടിവീട് 1966.

    * പതിനേഴ് 1967.

    * യുദ്ധാവസാനം 1969.

    * പുറത്തേക്കുള്ള വഴി 1970.

    * അശ്വത്ഥാമാവിന്റെ ചിരി 1979.

    * ശ്രീചക്രം 1981.

    * കാക്കനാടന്റെ കഥകള്‍ 1984.

    * ആള്‍വാര്‍തിരുനഗറിലെ പന്നികള്‍ 1989.

    * ഉച്ചയില്ലാത്ത ഒരു ദിവസം 1989.

    * മഴയുടെ ജ്വാലകള്‍ 1989.

    * അരുളപ്പാട് 1993

    * ജാപ്പാണപ്പുകയില,

    * ബാള്‍ട്ടിമോറിലെ അമ്മ,

    * യൂസഫ് സരായിലെ ചരസ് വ്യാപാരി,

    * പുറത്തേയ്ക്കുള്ള വഴി

    * കാലപ്പഴക്കം (കച്ചവടം, യുദ്ധാവസാനം എന്നീ സമാഹാരങ്ങളിലെ കഥകള്‍) 2010



 യാത്രക്കുറിപ്പുകള്‍



    * കുടജാദ്രിയുടെ സംഗീതം 1989.

    * കുളിര്, വേനല്‍, മഴ 1992.



 ഓര്‍മക്കുറിപ്പുകള്‍



    * ഗ്യാലറി, യാത്രയ്ക്കിടയില്‍, (മലയാളനാട് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയ കോളം)

    * കാക്കനാടന്റെ പേജ് (മലയാളനാട് വാരികയില്‍ എഴുതിയ കോളം).



 പുരസ്കാരങ്ങള്‍



"ഒറോത" എന്ന നോവലിന് 1984-ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു1980 ല്‍ ജാപ്പാണം പുകയില എന്ന ചെറുകഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു1986-ല്‍ ഉഷ്ണമേഖലക്ക് മികച്ച ചെറുകഥക്കുള്ള പുരസ്കാരം ലഭിച്ചു[ 2008-ല്‍ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു2003-ല്‍ മികച്ച നോവലിനും ചെറുകഥക്കുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി2005-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു 2008-ല്‍ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ബാലാമണിയമ്മ പുരസ്കാരത്തിനും ഇദ്ദേഹം അര്‍ഹനായി.വിശ്വദീപം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയവയ്ക്കും അര്‍ഹനായിട്ടുണ്ട്




Saturday 15 October 2011

നെറ്റില്‍ വെബ് പേജുകള്‍ സൂക്ഷിച്ചുവെക്കാന്‍ മാര്‍ഗങ്ങള്‍


നെറ്റില്‍ അത്യാവശ്യമെന്ന് തോന്നുന്ന വെബ് പേജുകള്‍ സൂക്ഷിച്ചുവെക്കാന്‍
മാര്‍ഗങ്ങള്‍ പലതുണ്ട്. ബ്രൗസറില്‍ സാധാരണ നമ്മള്‍ പേജിന്റെ ലിങ്ക്
ബുക്ക്മാര്‍ക്ക് ചെയ്തുവെക്കുകയോ കമ്പ്യൂട്ടറില്‍ വെബ് പേജ് അതുപോലെ സേവ്
ചെയ്ത് വെക്കുകയോ ആണ് പതിവ്. ടെക്സ്റ്റ് മാത്രം മതിയെങ്കില്‍ സ്വന്തം
ഈമെയിലിലേക്ക് ഫോര്‍വേഡ് ചെയ്യുകയോ അല്ലെങ്കില്‍ പേജ്് കോപ്പി ചെയ്ത്
ഗൂഗിള്‍ ഡോക്‌സിലോ മറ്റോ ടെക്സ്റ്റ് ഫയലായി സൂക്ഷിച്ചുവെക്കുകയോ ചെയ്യാം.
എന്നാല്‍, വെബ് പേജിലെ ഗ്രാഫിക്‌സും ഇമേജുകളും സ്ലൈഡുകളും ലിങ്കുകളുമെല്ലാം
ഇന്റര്‍നെറ്റില്‍ അതേപോലെ സൂക്ഷിക്കണമെങ്കില്‍ എന്തുചെയ്യും.



വിവരങ്ങള്‍ സൂക്ഷിക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും സൗകര്യമൊരുക്കിയ
ക്ലൗഡ് കമ്പ്യൂട്ടറിന്റെ കാലത്ത് ഇത്തരം സേവനങ്ങള്‍ നല്‍കുന്ന നിരവധി
വെബ്‌സൈറ്റുകളുണ്ട്. എന്നാല്‍, bo.lt ഇതില്‍
നിന്നെല്ലാം വ്യത്യസ്തമാണ്. ചിലര്‍ വെബ്‌പേജുകള്‍ സൂക്ഷിക്കുക മാത്രം
ചെയ്യുന്നവരാണ്, ചിലര്‍ പേജുകള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ നമുക്ക് ഇമെയില്‍
ചെയ്തു തന്നെന്നു വരും. ഇന്റര്‍നെറ്റില്‍ നമുക്ക് സൗജന്യമായി നല്‍കുന്ന
സ്ഥലത്ത് വെബ്‌പേജുകള്‍ നട്ടും ബോള്‍ട്ടുമിട്ട് ഉറപ്പിച്ചുവെക്കുന്ന
സേവനമാണ് ബോള്‍ട്ട് (BO.LT). വേണമെങ്കില്‍ ബോള്‍ട്ട് അഴിച്ചു മാറ്റി അവ
എഡിറ്റുചെയ്ത് വീണ്ടും സൂക്ഷിച്ചുവെക്കാം.



bo.lt എന്ന വെബ്‌സൈറ്റ് തുറന്നാല്‍ ഈ പരിപാടി വളരെ എളുപ്പമാണെന്ന്
മനസ്സിലാകും. വലതുഭാഗത്ത് മുകളില്‍ കാണുന്ന ലിങ്കില്‍ പോയി രജിസ്റ്റര്‍
ചെയ്താല്‍ എല്ലാ കാലത്തും ഉപയോഗിക്കാനായി വെബ്‌പേജുകള്‍
സൂക്ഷിച്ചുവെക്കാന്‍ സ്വന്തമായി ഒരു ഡൊമെയിന്‍ കിട്ടും. techchillies.bo.lt
ഇതുപോലെ.



താത്കാലിക ആവശ്യത്തിനാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമില്ല. ഹോംപേജില്‍
കാണുന്ന സ്ഥലത്ത് സൂക്ഷിക്കേണ്ട വെബ് പേജിന്റെ ലിങ്ക് പേസ്റ്റു ചെയ്ത് copy it
എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ആ പേജ് ബോള്‍ട്ടിലെത്തും.
ഇനിയെന്തൊക്കെ ചെയ്യണമെന്ന് നമുക്ക് തീരുമാനിക്കാം. ഫെയ്‌സ്ബുക്കില്‍
പബ്ലിഷ് ചെയ്യണമെങ്കില്‍ അതിനും ട്വീറ്റു ചെയ്യണമെങ്കില്‍ അതിനും ഇമെയില്‍
ചെയ്യണമെങ്കില്‍ അതിനും ഹോം പേജില്‍ തന്നെ സൗകര്യമുണ്ട്. പേജിന്റെ
നേരിട്ടുള്ള ലിങ്കിനു പകരം bo.lt ലുള്ള ലിങ്കായിരിക്കും ഇവിടെ ഷെയര്‍
ചെയ്യുക.



നമ്മള്‍ സൂക്ഷിക്കുന്ന പേജുകളുടെ 'തമ്പ്‌നെയില്‍' ഹോംപേജില്‍ തന്നെ
അടുക്കിവെച്ചിട്ടുണ്ടാകും. അതിന്റെ വലതുഭാഗത്ത് മോര്‍ ഓപ്ഷന്‍സില്‍
ക്ലിക്കു ചെയ്താല്‍ എഡിറ്റ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും വേണ്ടെങ്കില്‍
ഡിലീറ്റ് ചെയ്യാനുമുള്ള സൗകര്യമുണ്ട്. വെബ്‌പേജിലെ ആവശ്യമില്ലാത്ത
ചിത്രങ്ങളോ ടെക്‌സ്റ്റോ ഒഴിവാക്കി നമുക്ക് സൂക്ഷിച്ചുവെക്കാം. ഏതെങ്കിലും
പേജിന്റെ ലിങ്കില്‍ ഫയല്‍നെയിം വരുന്ന ഭാഗം നമുക്ക് എഡിറ്റ് ചെയ്യാനും
സൗകര്യമൊരുക്കിയിട്ടുണ്ട്.


കടപ്പാട് . മാതൃഭുമി ഓണ്‍ലൈന്‍  

Thursday 13 October 2011

ഫുട്ബോളിലെ അഞ്ചു അസാധ്യ ഗോളുകള്‍




അന്താരാഷ്‌ട്ര  ഫുട്ബോള്‍  മത്സരത്തില്‍  മുന്‍നിരയില്‍ നില്‍ക്കുന്ന അഞ്ചു  അസാധ്യ ഗോള്‍ ഏതൊക്കെയെന്നു  കാണേണ്ടേ ? ഈ വീഡിയോ കണ്ടു നോക്കൂ .. 


ബസ്സ്‌ അപകടം തത്സമയം വീഡിയോ യില്‍ പകര്‍ത്തിയത്




ബസ്‌ അപകടങ്ങള്‍  യാദൃചികമായി  സംഭാവിക്കുന്നവയാണ്. ചിലര്‍ അത് നേരിട്ട് കണ്ടിട്ടുണ്ട്. മറ്റുചിലര്‍ അപകടത്തിനു   ശേഷം  സ്ഥലത്തെത്തി  അപകടത്തില്‍ പെട്ട വാഹനം കാണാറുണ്ട്‌. ഇതാ ഒരപകടം തത്സമയം വീഡിയോ യില്‍ പകര്‍ത്തിയത്


കയറുകൊണ്ടുള്ള ഒരു മാജിക് കണ്ടു നോക്കൂ ..

കയറുകൊണ്ടുള്ള ധാരാളം മാജിക്‌ കളുണ്ട് . നമുക്ക് പോലും എളുപ്പത്തില്‍ ചെയ്യാവുന്നവ.അതിലൊന്ന് കണ്ടു നോക്കൂ. എന്നിട്ട് ഒന്ന് പരീക്ഷിച്ചു നോക്കൂ .

ഒരാനക്കുട്ടിയെ നമ്മുടെ വീട്ടില്‍ വളര്‍ത്താന്‍ പറ്റിയിരുന്നെങ്കില്‍




ആനക്കുട്ടികളെ കാണാന്‍ എന്തുരസം ! പട്ടിയെയും പൂച്ചയെയും പോലെ ഒരാനക്കുട്ടിയെ നമ്മുടെ വീട്ടില്‍ വളര്‍ത്താന്‍ പറ്റിയിരുന്നെങ്കില്‍  എന്ന്  ആഗ്രഹിചിട്ടില്ലേ ? ആ ആഗ്രഹം സഫലീകരിക്കാവുന്നതെയുള്ളൂ . ഈ വീഡിയോ കണ്ടു നോക്കൂ ...


അടിച്ചങ്ങ്‌ പൂസായി . കുടിച്ചങ്ങു വാറായി...




നൃത്തം പലതരമുണ്ട് . ഭാരത നാട്യം . കുച്ചിപ്പുടി. മോഹിനിയാട്ടം .നാടോടി നൃത്തം . ഇനി ഈ നൃത്തമൊന്നു കാണൂ . ഇത് ഏത് വിഭാഗത്തില്‍ പെടുത്തണമെന്ന്  നിങ്ങള്‍ തന്നെ തീരുമാനിക്കുക .





Wednesday 12 October 2011

ഈ നൃത്തം ഒന്ന് കണ്ടു നോക്കൂ...



ഒരു  നല്ല നൃത്തം കണ്ടിട്ട് എത്ര നാളായി എന്ന്  ചിന്തിക്കുന്നുണ്ടോ ? ഇതാ ഈ നൃത്തം ഒന്ന് കണ്ടു നോക്കൂ . ഈ ദശാബ്ദതിലെ ഏറ്റവും നല്ല നൃത്തം . നൃത്തം പടിക്കാനഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഇത് കാണണം .

Tuesday 11 October 2011

എളുപ്പത്തില്‍ ചെയ്യാവുന്ന ചീട്ടു വിദ്യ






ചീട്ടുകൊണ്ട്  വേറൊരു ഇന്ദ്രജാലം. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഈ വിദ്യയിലൂടെ നിങ്ങള്ക്ക് കാണികളെ അത്ഭുതപ്പെടുത്താം . ഒന്ന് പരീക്ഷിച്ചു നോക്കികൂടെ? 

കഴുത്തില്‍ മുറുകിയ കയറില്‍ നിന്ന് എങ്ങനെ തലയൂരാം






ഇന്ദ്ര ജാല വിദ്യകളില്‍ പ്രധാനമാണ്  റോപ് ട്രിക് .ഇതാ ഒരു കയര്‍ മാജിക് കണ്ടു നോക്കൂ .കഴുത്തില്‍ മുറുകിയ കയറില്‍ നിന്ന് എങ്ങനെ തലയൂരാം എന്നു  നിങ്ങള്‍ക്ക്  കണ്ടുപടിക്കാം .

ചീട്ടുകൊണ്ടൊരു മാന്ത്രിക വിദ്യ






ചീട്ടു കൊണ്ടൊരു  ഇന്ദ്രജാലം . വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഈ മാജിക് ഒന്ന് പരീക്ഷിച്ചു നോക്കൂ .

പെട്ടിക്കുള്ളിലുള്ള മനുഷ്യനെ കഷണങ്ങളാക്കാം!






ഒരു   പെട്ടിക്കുള്ളില്‍  കയറ്റിയ  മനുഷ്യനെ പല കഷണങ്ങളാക്കുന്നതെങ്ങനെ ? ഇതൊന്നു കണ്ടു നോക്കൂ . മായജാലക്കാരന്റെ  സൂത്രം  അറിയുമ്പോള്‍  ചിരി വരും .

മാജിക്: ഒരു കയര്‍ രണ്ടായി മുറിച്ചിട്ട് എങ്ങനെ കൂട്ടി യോജിപ്പിക്കാം






ഒരു കയര്‍ രണ്ടായി മുറിച്ചിട്ട് എങ്ങനെ അത് കൂട്ടി യോജിപ്പിക്കാം . ഈ മാജിക് ഒന്ന് കണ്ടു നോക്കൂ . അതിന്റെ രഹസ്യം കണ്ടെത്തി  നിങ്ങള്‍ക്കും അതുപോലെ ചെയ്യാം .

Saturday 8 October 2011

ഫോണ്‍കോള്‍ ചെയ്യാന്‍ പറ്റുന്ന അനേകം വെബ്‌സൈറ്റുകള്‍


ചില വെബ്‌സൈറ്റുകളുപയോഗിച്ച്‌ ഫോണ്‍കോള്‍ ചെയ്യാനാകും. ഈ വെബ്‌സൈറ്റ്‌
ഓപ്പണ്‍ ചെയ്‌തശേഷം ഏത്‌ നമ്പറിലേക്കാണ്‌ ഫോണ്‍ കോള്‍ പോകേണ്ടത്‌ എന്ന്‌
ടൈപ്പുചെയ്യുക. പിന്നീട്‌ വെബ്‌സൈറ്റ്‌ ലഭ്യമാക്കുന്ന ഫോണ്‍
നമ്പറിലേക്ക്‌ സ്‌കൈപ്പ്‌ ഉപയോഗിച്ച്‌ കോള്‍ ചെയ്‌താല്‍, ഇങ്ങനെ
ലഭിക്കുന്ന കോളിന്റെ ഉറവിടം കണ്ടെത്തുക അത്രയൊന്നും എളുപ്പമുളള
കാര്യമല്ല. ഇതുപോലെ ഫോണ്‍കോള്‍ ചെയ്യാന്‍ പറ്റുന്ന അനേകം
വെബ്‌സൈറ്റുകള്‍ ലഭ്യമായതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍
രാജ്യങ്ങളിലുമെല്ലാം വമ്പന്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്‌.

ഇതു
മനസ്സിലാക്കി ഇനി ഇങ്ങനെയൊന്നു ശ്രമിച്ചുനോക്കാം, തട്ടിപ്പിന്റെ
രീതിയൊന്നു മാറ്റി പഠിക്കാം എന്നൊന്നും ചിന്തിച്ചേക്കരുത്‌. ഇന്ത്യയുടെ
'സൈബര്‍ സുരക്ഷാ സംവിധാനം' 24 മണിക്കൂറും കഴുകന്‍ കണ്ണുകളുമായി
നോക്കിയിരിക്കുന്നുണ്ട്‌ എന്ന്‌ ഓര്‍ക്കുക.

നമ്മുടെ നാട്ടിലെ
ഇന്റര്‍നെറ്റ്‌ കഫേകളില്‍ ഇപ്പോഴും ഐഡന്റിറ്റി കാര്‍ഡുകള്‍ കാണിക്കാതെ
നെറ്റ്‌ ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്‌. എത്ര ഉന്നത വ്യക്‌തിയായാലും
എത്ര വലിയ സുഹൃത്തായാലും സഹോദരങ്ങളായാല്‍ പോലും പൊതു കമ്പ്യൂട്ടര്‍
ഉപയോഗിക്കുന്നവര്‍ ഉപയോഗിക്കുന്ന സമയം, ദിവസം ഇവയും ഐഡന്റിറ്റി കാര്‍ഡ്‌
നമ്പറും പേരും അഡ്രസും എഴുതിവയ്‌ക്കുന്നത്‌ നന്നായിരിക്കും. പൊതു
കമ്പ്യൂട്ടറുകള്‍ (ചില ഓഫീസുകളില്‍ ഒന്നോ രണ്ടോ കമ്പ്യൂട്ടറുകള്‍
മാത്രമായിരിക്കും ഉണ്ടായിരിക്കുക/ ഇന്റര്‍നെറ്റ്‌ കഫേയില്‍ പല
കസ്‌റ്റമേഴ്‌സ് വന്നുപോകുന്നു) ഉപയോഗിച്ച്‌ പണമിടപാടുകള്‍
നടത്താതിരിക്കുക. നിങ്ങളുടെ ഇ-മെയിലുകളില്‍ വരുന്ന ലിങ്കുകള്‍ വേണ്ടത്ര
ശ്രദ്ധയോടെ വായിച്ച്‌ ബോധ്യപ്പെട്ട ശേഷം മാത്രം ക്ലിക്ക്‌ ചെയ്യുക.
നെറ്റ്‌-ബാങ്കിംഗ്‌ ഉപയോഗിക്കുന്നവര്‍ യൂസര്‍ നെയിമും പാസ്‌വേഡും
വെബ്‌സൈറ്റിലുളള വെര്‍ച്ച്വല്‍ കീബോര്‍ഡില്‍ ടൈപ്പ്‌ ചെയ്യണം.

പ്രൈവറ്റ്‌
ബാങ്കുകളില്‍ ചിലവ ഇ-മെയിലിലൂടെയും എസ്‌.എം.എസിലൂടെയും കസ്‌റ്റമേഴ്‌സിനെ
അക്കൗണ്ട്‌ വിവരങ്ങള്‍ അറിയിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.
എന്നാല്‍, ഇങ്ങനെ വരുന്ന ഇ-മെയിലുകള്‍ക്കും എസ്‌.എം.എസുകള്‍ക്കും മറുപടി
നല്‍കേണ്ടതില്ല. ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പും എ.ടി.എം പാസ്‌വേര്‍ഡ്‌
തട്ടിപ്പുമെല്ലാം ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്‌ മനസ്സിലാക്കി
പ്രവര്‍ത്തിച്ചാല്‍ തട്ടിപ്പിനിരയാകാതെ രക്ഷപെടാം.

എ.ടി.എം
കാര്‍ഡില്‍ നിന്ന്‌ നിങ്ങളറിയാതെ പണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന്‌
മനസ്സിലായാല്‍ നേരിട്ട്‌ ബാങ്കില്‍ പോയി അധികൃതര്‍ക്ക്‌ പരാതി നല്‍കുക.
എ.ടി.എമ്മിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ നിശ്‌ചിത ദിവസങ്ങള്‍ മാത്രമാണ്‌
സൂക്ഷിക്കുക. ബാങ്കില്‍ നിങ്ങള്‍ മൊബൈല്‍ നമ്പറും അപേക്ഷയും നല്‍കിയാല്‍
എ.ടി.എമ്മില്‍ നിന്ന്‌ പണം പിന്‍വലിച്ച തീയതി, സമയം എസ്‌.എം.എസ്‌
അലേര്‍ട്ടിലൂടെ ലഭ്യമാക്കാന്‍ സാധിക്കും. പണം നഷ്‌ടപ്പെട്ടാല്‍ രണ്ട്‌
മാസത്തിനുളളില്‍ ബാങ്കിലും പോലീസിലും പരാതിപ്പെടുന്നത്‌ എഫ്‌.ഐ.ആറിന്‌
സഹായമാവും. തട്ടിപ്പുകളില്‍പ്പെടാതിരിക്കാന്‍ ബാങ്ക്‌ നല്‍കുന്ന സുരക്ഷാ
നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.

ചില എ.ടി.എം കൗണ്ടറുകള്‍ക്കുളളില്‍
കസേരയിട്ട്‌ സെക്യൂരിറ്റികള്‍ ഇരിക്കുന്നത്‌ കാണാം. ഇത്‌ കാലാവസ്‌ഥയെ
അതിജീവിക്കാനാണെന്നിരിക്കെ, എ.ടി.എം സുരക്ഷാ നിര്‍ദ്ദേശത്തില്‍ പറയുന്നത്‌
പണം പിന്‍വലിക്കുമ്പോള്‍ കസ്‌റ്റമര്‍ മാത്രമേ എ.ടി.എം കൗണ്ടറുകളില്‍
ഉണ്ടാകാവൂ എന്നാണ്‌. സെക്യൂരിറ്റി നല്ലവനോ കുറ്റവാളിയോ ആവാം. ആയതിനാല്‍
സുരക്ഷാ വീഴ്‌ചയുണ്ടാകാതിരിക്കാന്‍ ഇക്കാര്യം ബാങ്കുകളുടെ
ശ്രദ്ധയില്‍പ്പെടണം. ചിലര്‍ക്ക്‌ എ.ടി.എം ഉപയോഗിക്കുന്നതിന്‌ പാസ്‌വേഡ്‌
ടൈപ്പ്‌ ചെയ്യാന്‍ അറിയില്ല എന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ബാങ്ക്‌
അധികൃതര്‍ പുതിയ അക്കൗണ്ട്‌ ചേരുന്ന കസ്‌റ്റമര്‍ക്ക്‌ ഒരു ചെറിയ എ.ടി.എം
ട്രെയിനിംഗ്‌ കൊടുക്കുന്നത്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാവും.

എ.ടി.എം
കാര്‍ഡിന്റെ കവറില്‍ ചിലര്‍ പിന്‍ നമ്പര്‍ എഴുതിവയ്‌ക്കുന്നതും
കണ്ടിട്ടുണ്ട്‌. ഇതൊഴിവാക്കുന്നതും പണം നഷ്‌ടപ്പെടാതിരിക്കാന്‍ നിങ്ങളെ
സഹായിക്കും. സ്വന്തം എ.ടി.എം കാര്‍ഡ്‌ മറ്റൊരാള്‍ക്കും ഉപയോഗിക്കാന്‍
കൊടുക്കാതിരിക്കുക. പിന്‍ നമ്പര്‍ രഹസ്യമായിരിക്കേണ്ട ഒന്നാണ്‌. അത്‌
നിങ്ങളുടെ സ്വകാര്യസ്വത്താണ്‌. ഒപ്പം സ്‌ത്രീയെന്ന നിലയില്‍ ഒരു ആവശ്യം
കൂടി മുന്നോട്ടു വയ്‌ക്കുകയാണ്‌. എല്ലാ ജില്ലയിലും സൈബര്‍ സെല്ലുകളില്‍
വനിതകള്‍ക്കു മാത്രമായി പ്രത്യേക വിഭാഗം ആവശ്യമാണ്‌.


കടപ്പാട് .മംഗളം ദിനപ്പത്രം


 

Friday 7 October 2011

വാര്‍ത്താ വായനക്കാരിക്ക് പറ്റിയ നാക്ക് പിഴ





വാര്‍ത്താ  വായനക്കാരിക്ക്  പറ്റിയ  നാക്ക് പിഴ എന്തെന്നറിയാന്‍  ഈ ക്ലിപ്പ് കണ്ടു നോക്കൂ !

Wednesday 5 October 2011

Asianet news live


Share

Twitter Delicious Facebook Digg Stumbleupon Favorites