നെറ്റില്‍ അത്യാവശ്യമെന്ന് തോന്നുന്ന വെബ് പേജുകള്‍ സൂക്ഷിച്ചുവെക്കാന്‍
മാര്‍ഗങ്ങള്‍ പലതുണ്ട്. ബ്രൗസറില്‍ സാധാരണ നമ്മള്‍ പേജിന്റെ ലിങ്ക്
ബുക്ക്മാര്‍ക്ക് ചെയ്തുവെക്കുകയോ കമ്പ്യൂട്ടറില്‍ വെബ് പേജ് അതുപോലെ സേവ്
ചെയ്ത് വെക്കുകയോ ആണ് പതിവ്. ടെക്സ്റ്റ് മാത്രം മതിയെങ്കില്‍ സ്വന്തം
ഈമെയിലിലേക്ക് ഫോര്‍വേഡ് ചെയ്യുകയോ അല്ലെങ്കില്‍ പേജ്് കോപ്പി ചെയ്ത്
ഗൂഗിള്‍ ഡോക്‌സിലോ മറ്റോ ടെക്സ്റ്റ് ഫയലായി സൂക്ഷിച്ചുവെക്കുകയോ ചെയ്യാം.
എന്നാല്‍, വെബ് പേജിലെ ഗ്രാഫിക്‌സും ഇമേജുകളും സ്ലൈഡുകളും ലിങ്കുകളുമെല്ലാം
ഇന്റര്‍നെറ്റില്‍ അതേപോലെ സൂക്ഷിക്കണമെങ്കില്‍ എന്തുചെയ്യും.
വിവരങ്ങള്‍ സൂക്ഷിക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും സൗകര്യമൊരുക്കിയ
ക്ലൗഡ് കമ്പ്യൂട്ടറിന്റെ കാലത്ത് ഇത്തരം സേവനങ്ങള്‍ നല്‍കുന്ന നിരവധി
വെബ്‌സൈറ്റുകളുണ്ട്. എന്നാല്‍, bo.lt ഇതില്‍
നിന്നെല്ലാം വ്യത്യസ്തമാണ്. ചിലര്‍ വെബ്‌പേജുകള്‍ സൂക്ഷിക്കുക മാത്രം
ചെയ്യുന്നവരാണ്, ചിലര്‍ പേജുകള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ നമുക്ക് ഇമെയില്‍
ചെയ്തു തന്നെന്നു വരും. ഇന്റര്‍നെറ്റില്‍ നമുക്ക് സൗജന്യമായി നല്‍കുന്ന
സ്ഥലത്ത് വെബ്‌പേജുകള്‍ നട്ടും ബോള്‍ട്ടുമിട്ട് ഉറപ്പിച്ചുവെക്കുന്ന
സേവനമാണ് ബോള്‍ട്ട് (BO.LT). വേണമെങ്കില്‍ ബോള്‍ട്ട് അഴിച്ചു മാറ്റി അവ
എഡിറ്റുചെയ്ത് വീണ്ടും സൂക്ഷിച്ചുവെക്കാം.
bo.lt എന്ന വെബ്‌സൈറ്റ് തുറന്നാല്‍ ഈ പരിപാടി വളരെ എളുപ്പമാണെന്ന്
മനസ്സിലാകും. വലതുഭാഗത്ത് മുകളില്‍ കാണുന്ന ലിങ്കില്‍ പോയി രജിസ്റ്റര്‍
ചെയ്താല്‍ എല്ലാ കാലത്തും ഉപയോഗിക്കാനായി വെബ്‌പേജുകള്‍
സൂക്ഷിച്ചുവെക്കാന്‍ സ്വന്തമായി ഒരു ഡൊമെയിന്‍ കിട്ടും. techchillies.bo.lt
ഇതുപോലെ.
താത്കാലിക ആവശ്യത്തിനാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമില്ല. ഹോംപേജില്‍
കാണുന്ന സ്ഥലത്ത് സൂക്ഷിക്കേണ്ട വെബ് പേജിന്റെ ലിങ്ക് പേസ്റ്റു ചെയ്ത് copy it
എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ആ പേജ് ബോള്‍ട്ടിലെത്തും.
ഇനിയെന്തൊക്കെ ചെയ്യണമെന്ന് നമുക്ക് തീരുമാനിക്കാം. ഫെയ്‌സ്ബുക്കില്‍
പബ്ലിഷ് ചെയ്യണമെങ്കില്‍ അതിനും ട്വീറ്റു ചെയ്യണമെങ്കില്‍ അതിനും ഇമെയില്‍
ചെയ്യണമെങ്കില്‍ അതിനും ഹോം പേജില്‍ തന്നെ സൗകര്യമുണ്ട്. പേജിന്റെ
നേരിട്ടുള്ള ലിങ്കിനു പകരം bo.lt ലുള്ള ലിങ്കായിരിക്കും ഇവിടെ ഷെയര്‍
ചെയ്യുക.
നമ്മള്‍ സൂക്ഷിക്കുന്ന പേജുകളുടെ 'തമ്പ്‌നെയില്‍' ഹോംപേജില്‍ തന്നെ
അടുക്കിവെച്ചിട്ടുണ്ടാകും. അതിന്റെ വലതുഭാഗത്ത് മോര്‍ ഓപ്ഷന്‍സില്‍
ക്ലിക്കു ചെയ്താല്‍ എഡിറ്റ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും വേണ്ടെങ്കില്‍
ഡിലീറ്റ് ചെയ്യാനുമുള്ള സൗകര്യമുണ്ട്. വെബ്‌പേജിലെ ആവശ്യമില്ലാത്ത
ചിത്രങ്ങളോ ടെക്‌സ്റ്റോ ഒഴിവാക്കി നമുക്ക് സൂക്ഷിച്ചുവെക്കാം. ഏതെങ്കിലും
പേജിന്റെ ലിങ്കില്‍ ഫയല്‍നെയിം വരുന്ന ഭാഗം നമുക്ക് എഡിറ്റ് ചെയ്യാനും
സൗകര്യമൊരുക്കിയിട്ടുണ്ട്.
കടപ്പാട് . മാതൃഭുമി ഓണ്‍ലൈന്‍
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..