എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday 9 July 2012

എങ്ങനെ വായിക്കണം ?

വായനാശീലം നല്ലതാണെങ്കിലും അടുക്കും ചിട്ടയുമില്ലാത്ത വായനാശീലം കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നു മാത്രമല്ല, സമയനഷ്ടവുമാണ്. വായനയിലൂടെയാണ് ഒരു വിദ്യാര്‍ത്ഥി ഏറെ കാര്യങ്ങള്‍ മനസിലാക്കേണ്ടത്. പക്ഷേ ഏകാഗ്രതയില്ലാത്ത വായന പ്രയോജനകരമല്ല.

സമയബോധമാണ് വായനയില്‍ ആദ്യം വേണ്ടത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ നന്നായി വായിച്ചു മനസിലാക്കുന്നതിനെയാണ് നല്ല വായന എന്നു പറയേണ്ടത്.
അതിനായി വിദ്യാര്‍ത്ഥികള്‍ ചുരുക്കം ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്.

അതായത്, വായന തുടങ്ങും മുന്‍പ് വായിക്കേണ്ട സംഗതികളെക്കുറിച്ച് ഏകദേശരൂപം മനസില്‍ ഉണ്ടാക്കിയെടുക്കണം. ഒരു പുസ്തകം വായിക്കുമ്പോള്‍ അത് എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. അതുപോലെ അതിലെ  ഓരോ അധ്യായവും എന്താണ് ചര്‍ച്ച ചെയ്യുന്നതെന്നും മനസിലാക്കിയിരിക്കണം.

വായിക്കേണ്ടതിനെക്കുറിച്ച് ഇങ്ങനെയൊരു മുന്‍ധാരണയുണ്ടാക്കിയെടുക്കാന്‍ ശീലിച്ചാല്‍ നന്നായിരിക്കും. പഠനവുമായി ആധികാരികമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ പുസ്തകങ്ങളും ക്രമീകരിച്ചിരിക്കുന്നത് അതില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മുന്‍കൂട്ടി ഒരു ധാരണ ഉണ്ടാക്കുന്ന വിധത്തിലാണ്.

പാഠപുസ്തകത്തിലെ ഒരു അദ്ധ്യായം വായിക്കാനാരംഭിക്കും മുമ്പ് അതിന്റെ തലക്കെട്ട്, സംഗ്രഹം, ഉപശീര്‍ഷകങ്ങള്‍, ചിത്രങ്ങള്‍, രേഖാചിത്രങ്ങള്‍ എന്നിവ മനസിലാക്കുക. അങ്ങനെ മനസില്‍ ഒരു പൊതുധാരണ ഉണ്ടാക്കിയെടുക്കുമ്പോള്‍ എളുപ്പമാകുന്ന വായനയുടെ ആദ്യഘട്ടം പൂര്‍ത്തിയായി.

അടുത്തഘട്ടം മനസിലുരുത്തിയുളള വായനയാണ്. ദീര്‍ഘമായ അധ്യായങ്ങളും, സങ്കീര്‍ണ്ണമായ പാഠഭാഗങ്ങളും മടുപ്പില്ലാതെ ഏകാഗ്രതയോടെ വായിക്കുക എന്നത് ബുദ്ധിപരമായ ഒരു പ്രവൃത്തി തന്നെയാണ്. ഏറെനേരം മനസ് ഒരുപോലെ വായിക്കുന്ന വിഷയത്തില്‍ കേന്ദ്രീകരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇടയ്ക്ക് മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധ മാറിയേക്കും.

വായിക്കുന്ന ഓരോ ഖണ്ഡികയും വേണ്ടവണ്ണം മനസില്‍ പതിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനായി അത് സ്വയം മനസില്‍ ആവര്‍ത്തിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ഓരോ തവണയും വായന അവസാനിപ്പിക്കേണ്ടത് വായിച്ച കാര്യം മനസില്‍ സംഗ്രഹിച്ചു എന്നു സ്വയം ബോധ്യപ്പെടുത്തിയശേഷമാകണം.   ഓരോ അധ്യായവും വായിച്ചുകഴിയുമ്പോള്‍ അതിനുശേഷം കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. വായന ഏകാഗ്രമാണെങ്കില്‍ പലതവണ വായിക്കുന്നത് ഒഴിവാക്കാം.

ഒച്ചയെടുത്തുള്ള വായനയേക്കാള്‍ അവനവന് കേള്‍ക്കുന്ന സ്വരത്തില്‍ ശബ്ദം കുറച്ച് വായിക്കുന്നത് നന്നായിരിക്കും. നിശബ്ദ വായനയും നല്ലതുതന്നെയാണ്. വായിക്കുമ്പോള്‍ അത്യാവശ്യസഹായത്തിനുള്ള ഡിഷ്ണറിയും മറ്റും അരികില്‍ വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ശുദ്ധവായുവും ശാന്തമായ അന്തരീക്ഷവും പഠനത്തിന് തിരഞ്ഞെടുക്കുന്ന മുറിയില്‍ തീര്‍ച്ചയായും ഉണ്ടാവണം. മാതാപിതാക്കള്‍ എന്ന നിലയില്‍ മകനുമായി കുറച്ചുകൂടി നല്ലൊരു ആത്മബന്ധം സ്ഥാപിക്കുക എന്നതാണ് ഏറ്റവും ആദ്യം വേണ്ടത്. വായനയുടെ പേരില്‍ അതിരുവിട്ട ചിട്ടകള്‍ ഒന്നുംതന്നെ ആവശ്യമില്ല.

മകനെ മനസിലാക്കി അവനൊപ്പം നിങ്ങള്‍ നില്‍ക്കുന്നു എന്നൊരു വിശ്വാസം അവനില്‍ രൂഡമൂലമാവട്ടെ. തീര്‍ച്ചയായും നിങ്ങളുടെ കുട്ടി കൂടുതല്‍ ഊര്‍ജ്ജസ്വലമായി പഠനത്തില്‍ മുന്നേറുന്നത് നിങ്ങള്‍ക്ക് കാണാനാവും.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites