എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday, 23 July 2012

സേവനാവകാശ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

സര്‍ക്കാരിന്റെ 13 സേവനങ്ങളും പൊലീസിന്റെ ഒന്‍പതു സേവനങ്ങളും സമയബന്ധിതമായി പൊതുജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സേവനാവകാശ ബില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റി പരിഗണിച്ച ശേഷമുള്ള ബില്‍ നാളെ പാസാക്കും.

സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കാത്ത ഉദ്യോഗസ്ഥരില്‍ നിന്ന് 500 രൂപ മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. ജനന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വാസസ്ഥല സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ്, വീടുകള്‍ക്കും കടകള്‍ക്കുമുള്ള വൈദ്യുതി കണക്ഷന്‍, വീടുകള്‍ക്കുള്ള ജലവിതരണ കണക്ഷന്‍, റേഷന്‍ കാര്‍ഡ് നല്‍കല്‍, പൊലീസ് സ്റ്റേഷനില്‍ നല്‍കുന്ന പരാതിക്കു രസീത്, എഫ്ഐആര്‍ പകര്‍പ്പ് നല്‍കല്‍, ഗുരുതര കുറ്റകൃത്യങ്ങളില്‍ പൊലീസിന്റെ സത്വര ഇടപെടല്‍, സമയബന്ധിതമായ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍, സമയബന്ധിതമായ ജോലി വെരിഫിക്കേഷന്‍ എന്നിവയാണു ബില്ലിന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ സേവനങ്ങള്‍.

കുറ്റകൃത്യം നടക്കുന്ന സ്ഥലത്ത്   എത്തിച്ചേരല്‍, പരാതികളില്‍ സമയബന്ധിതമായി നടപടി ആരംഭിക്കല്‍, ജാഥയ്ക്കും ഉച്ചഭാഷിണിക്കുമുള്ള അനുമതി, ആയുധങ്ങള്‍ക്കും സ്ഫോടകവസ്തുക്കള്‍ക്കമുള്ള ലൈസന്‍സ്, പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പകര്‍പ്പ് നല്‍കല്‍, കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ മോചിപ്പിക്കല്‍, പട്ടികജാതി/വര്‍ഗ നഷ്ടപരിഹാര ശുപാര്‍ശ നല്‍കല്‍ എന്നിവയാണു ബില്ലിന്റെ പരിധിയില്‍ വരുന്ന പൊലീസ് സേവനങ്ങള്‍. സേവനങ്ങള്‍ ലഭ്യമാക്കേണ്ട സമയപരിധി ഗസറ്റില്‍ വിജ്ഞാപനം ചെയ്യും.

ഈ സമയത്തിനകം സേവനം ലഭിക്കാതിരിക്കുകയോ അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്താല്‍ 30 ദിവസത്തിനകം അപ്പീല്‍ ഫയല്‍ ചെയ്യാം. മതിയായ കാരണമുണ്ടെന്ന് ഒന്നാം അപ്പീല്‍ അധികാരിക്കു ബോധ്യപ്പെട്ടാല്‍ 30 ദിവസം കഴിഞ്ഞും അപ്പീല്‍ സ്വീകരിക്കാം. ഒന്നാം അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ രണ്ടാം അപ്പീല്‍ നല്‍കാനും വ്യവസ്ഥയുണ്ട്. ഇത് അപ്പീല്‍ നിരസിച്ച് 60 ദിവസത്തിനകം ആയിരിക്കണം. കൂടുതല്‍ സേവനങ്ങളെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പിന്നീടു പരിഗണിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി അടക്കം ഇതിന്റെ പരിധിയില്‍ വരണമെന്നാണു തന്റെ അഭിപ്രായമെങ്കിലും സെക്രട്ടേറിയറ്റിനെ മൊത്തമായി ബില്ലിനു കീഴില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites