എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday 9 July 2012

പകര്‍ച്ചപ്പനി അഥവാ വൈറല്‍പ്പനി - പരിശോധനകളും ചികിത്സയും

പലതരം വൈറസുകള്‍ ഉണ്ടാകുന്ന അസുഖമാണ് പകര്‍ച്ചപ്പനി അഥവാ വൈറല്‍പ്പനി. പനി കൂടാതെ കഠിനമായ തലവേദന, ശരീരവേദന, തൊലിപ്പുറത്തെ പ്രത്യേക പാടുകള്‍ ഇവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇത് ഏത് പ്രായക്കാരിലും ഉണ്ടാകും.

കാരണങ്ങള്‍

സാധാരണയായി രോഗാണുക്കള്‍ വായുവിലൂടെയാണ് പകരുന്നത്. വളരെ പെട്ടെന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള കാരണവും ഇതുതന്നെ. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും രോഗം പകരാം. ലൈംഗികബന്ധത്തിലൂടെയുമാകാം.

ലക്ഷണങ്ങള്‍

വൈറസുകള്‍ ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഒന്നുരണ്ട് ദിവസം കഴിയുമ്പോള്‍ ക്ഷീണം, കഠിനമായ ശരീരവേദന, മാംസപേശികളില്‍ വേദന എന്നിവ ഉണ്ടാകും. അതുകഴിഞ്ഞാവും പനിയുണ്ടാകുന്നത്. വൈറല്‍പ്പനി സാധാരണയായി നാലഞ്ചുദിവസങ്ങള്‍കൊണ്ട് ഭേദമാകും. പക്ഷേ ചിലരില്‍ ചുമയും, ക്ഷീണവും ആഴ്ചകളോളം നീണ്ടുനില്‍ക്കും. ചുരുക്കം ചിലരില്‍ ന്യുമോണിയ, വയറിളക്കം, മഞ്ഞപ്പിത്തം മുതലായ രോഗങ്ങളും ഉണ്ടാകും.

പരിശോധനകളും ചികിത്സയും

വൈറല്‍പ്പനി നിര്‍ണയിക്കുന്നതിന് സാധാരണയായി ചെലവേറിയ പരിശോധനകളൊന്നും ആവശ്യമില്ല. വിശദമായ രോഗപരിശോധന കൊണ്ടുതന്നെ രോഗ നിര്‍ണയം സാധ്യമാകും. വൈറല്‍പ്പനിയുടെ ചികിത്സ തികച്ചും ലളിതമാണ്. പനിയോ ശരീരവേദനയോ ഉണ്ടെങ്കില്‍ സാധാരണയായി ഉപയോഗിക്കാറുള്ള പാരസെറ്റമോള്‍ ഗുളികയോ മരുന്നോ ഉപയോഗിക്കാം. മതിയായ വിശ്രമവും വേണം.

മറ്റൊരു പ്രധാനകാര്യം ആവശ്യത്തിന് വെള്ളം കുടിക്കണം എന്നതാണ്. ആന്റിബയോട്ടിക്കുകളോ വൈറസിനെതിരായുള്ള മരുന്നുകളോ പകര്‍ച്ചപ്പനിക്ക് ഉപയോഗിക്കേണ്ടതില്ല. ന്യുമോണിയ പോലുള്ള രോഗങ്ങള്‍ക്ക് മാത്രമേ ഇവ ഉപയോഗിക്കാറുള്ളൂ. കഠിനമായ ശരീരവേദന, മൂത്രത്തിന്റെ അളവ് കുറയല്‍, കണ്ണില്‍ ചുവപ്പ്, ശരീരത്തില്‍ എവിടെ നിന്നെങ്കിലും രക്തം പൊടിയല്‍, കണ്ണുകളിലെ മഞ്ഞ നിറം-വേദന, തുടര്‍ച്ചയായ ഛര്‍ദ്ദി, അതിസാരം, സന്ധിവേദന ഇവയിലേതെങ്കിലും ഉണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

മുന്‍കരുതലുകള്‍

ഏത് വൈറല്‍പ്പനിയും ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കും. തുടര്‍ച്ചയായ ചുമ, ന്യുമോണിയയുടെ ലക്ഷണമാകും. ഇത് കുട്ടികളെയും പ്രായമായവരെയുമാണ് അധികം ബാധിക്കാറുള്ളത്. അതിനാല്‍ മറ്റ് രോഗങ്ങള്‍ ഉള്ളവരുമായുള്ള സമ്പര്‍ക്കം രോഗി ഒഴിവാക്കണം.

ഡോ. സിബി. എന്‍.എസ്.
അസോ. പ്രൊഫസര്‍,
മെഡിസിന്‍ വിഭാഗം,
മെഡിക്കല്‍കോളേജ്,

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites