എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, 7 August 2012

218- സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം?

1. നിശാദീപങ്ങൾ എന്നറിയപ്പെടുന്ന ഭൂമിയിൽ നിന്ന് ഏറ്റവും ഉയരത്തിലുള്ള മേഘം?
2. ഭൂമിക്കുള്ളിൽ ഉത്ഭവിച്ച് ബാഹ്യപ്രേരണകളില്ലാതെ സ്വയം ബഹിർഗമിക്കുന്ന ജലസ്രോതസ്?
3. വിസ്തൃതമായ ഒരു പ്രദേശത്ത് അടിഞ്ഞുകൂടി ഉറഞ്ഞുകിടക്കുന്ന കട്ടിമഞ്ഞ്?
4. മന്ദഗതിയിൽ ഒരു നദിപോലെ നീങ്ങിക്കൊണ്ടിരിക്കുന്ന കട്ടിമഞ്ഞിന്റെ ഒരു ബൃഹ്ദ്പിണ്ഡം?
5. ഭൂമിയുടെ ആകെ ഉപരിതല വിസ്തീർണത്തിന്റെ എത്രശതമാനമാണ് ജലം?
6. ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി?
7. 'മെഡിറ്ററേനിയന്റെ ദീപസ്തംഭം' എന്നറിയപ്പെടുന്ന അഗ്‌നിപർവതമേത്?
8. സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം?
9. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഓഷ്യനോഗ്രഫി സ്ഥിതിചെയ്യുന്ന സ്ഥലം?
10. മഹാസമുദ്രങ്ങളിലെ ജലത്തെക്കുറിച്ച് പഠിക്കുന്ന ഭൂമിശാസ്ത്ര ശാഖയാണ്
11. ശാന്തസമുദ്രത്തിന്റെ ശരാശരി ആഴം?
12. പസഫിക് മഹാസമുദ്രത്തിന്റെ വിസ്തൃതി?
13.  അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലെ ഉത്തരമദ്ധ്യരേഖാ പ്രവാഹം രണ്ടായി പിരിയുന്നത് എവിടെവച്ച്?
14. ന്യൂഫൗണ്ട് ലാന്റിനപ്പുറം ഗൾഫ് സ്ട്രീം സമുദ്രജലപ്രവാഹത്തെ സ്വാധീനിക്കുന്ന കാറ്റ്?
15. ഉത്തര അറ്റ്‌ലാന്റിക് മന്ദോഷ്ണപ്രവാഹം രണ്ടായി പിരിയുന്നതെവിടെ വച്ചാണ്?
16. ലാബ്രഡോർ ശീതജലപ്രവാഹവും ഗൾഫ് സ്ട്രീം ഉഷ്ണജലപ്രവാഹവും തമ്മിൽ സന്ധിക്കുന്നതെവിടെവച്ച്?
17. ബ്രസീൽ പ്രവാഹം രണ്ടായി പിരിയുന്നത് എവിടെവച്ചാണ്?
18. പ്രാചീനകാലത്ത് 'രത്‌നാകര' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സമുദ്രം?
19. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിസ്തൃതി എത്രയാണ്?
20. മൊസാംബിക് ഉഷ്ണജലപ്രവാഹം ഏതു സമുദ്രത്തിൽ?
21. ജലത്തിലടങ്ങിയിരിക്കുന്ന ലവണാംശത്തിന്റെ സാന്ദ്രീകരണം?
22. ജലത്തിലെ ലവണത്വത്തിന്റെ കാഠിന്യംമൂലം ജീവികൾക്ക് നിലനിൽക്കാൻ കഴിയാത്ത കടൽ?
23. വൻകരയോട് ചേർന്നുകിടക്കുന്ന ദ്വീപുകൾ?
24.   അസ്ൻഷൻ, ട്രിസ്റ്റൻ ഡാ കുൻഹാ എന്നിവ ഏതുതരം ദ്വീപിന് ഉദാഹരണമാണ്?
25. സബ്മറൈൻ മലകളുടെ ഉപരിതലമായി ഉയർന്നുവരുന്ന ദ്വീപുകൾ?
26. ശ്രീലങ്ക ഏതുതരം ദ്വീപിന് ഉദാഹരണമാണ്?
27. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
28. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ദ്വീപ്?
29. ലോകത്തിലെ ഏറ്റവും വലിയ കരീബിയൻ ദ്വീപ്?
30. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാന്റ് നിയന്ത്രിക്കുന്ന രാജ്യം?
31. പസഫിക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
32. ഓസ്‌ട്രേലിയയുടെ കിഴക്കുഭാഗത്തിന് ചുറ്റുമുള്ള പസഫിക്കിലെ ദ്വീപുകൾ അറിയപ്പെടുന്ന പേര്?
33.  അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
34. നെപ്പോളിയനെ നാടുകടത്തിയ സെന്റ് ഹെലീന ദ്വീപ്, സാന്റ്‌വിച്ച് ദ്വീപുകൾ എന്നിവ സ്ഥിതിചെയ്യുന്ന സമുദ്രം?
35. അർജന്റീനയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന തെക്കേ അറ്റ്‌ലാന്റിക്കിലെ ദ്വീപ്?
36. ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് എന്നറിയപ്പെടുന്ന ദ്വീപ്?
37. സുമാത്ര, ജാവ എന്നീ ഇന്തോനേഷ്യൻ ദ്വീപുകൾ സ്ഥിതിചെയ്യുന്ന സമുദ്രം?
38. ആസ്‌ട്രേലിയയ്ക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ്?
39. കോമോറോസ്, റീയൂണിയൻ, സീഷെൽസ് എന്നീ ഇന്ത്യൻ മഹാസുമുദ്രത്തിലെ ദ്വീപുകൾ ഏതു ഭൂഖണ്ഡത്തിന് സമീപമാണ് സ്ഥിതിചെയ്യുന്നത്?
40. ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനികകേന്ദ്രം എവിടെയാണ്?
41. ഭൂമിയുടെ ഉള്ളറയെക്കുറിച്ചുള്ള പഠനമാണ്
42. നദികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
43. ശിലകളുടെ ഘടന, രൂപീകരണം എന്നിവയെക്കുറിച്ചുള്ള പഠനമാണ്
44. വിവിധ കാലാവസ്ഥാ  വിഭാഗങ്ങളായ ഊഷ്മാവ്, ഘനീകരണം, ആർദ്രത എന്നിവയെക്കുറിച്ചുള്ള പഠനം?
45. കാണാൻ കഴിയാത്തത്ര ദുരത്തുള്ള രണ്ടു സ്ഥാനങ്ങൾ തമ്മിലുള്ള അകലം അളക്കുന്നതിനുപയോഗിക്കുന്ന ഉപകരണം?

ഉത്തരങ്ങൾ
1)നോക്ടിലൂസന്റ്, 2) നീരുറവ, 3) ഹിമസംഹതി/ഹിമാനി, 4) ഹിമസംഹതി, 5) 71, 6) ഇന്ത്യൻ ഉപദ്വീപിലെ ഡക്കാൺ ട്രാപ്‌മേഖല, 7) സ്‌ട്രോംബൊളി, 8) ഫാത്തോമീറ്റർ, 9) പനാജി, 10) ഹൈഡ്രോളജി, 11) 5 കി.മീ., 12) 166 ദശലക്ഷം ച.കി.മീ., 13) കരീബിയൻ കടൽ, 14) പശ്ചിമവാതങ്ങൾ, 15) അറ്റ്‌ലാന്റിക്കിന്റെ പൂർവതീരം,16) ന്യൂഫൗണ്ട്‌ലാന്റ്, 17) ആഫ്രിക്കയുടെ പശ്ചിമതീരം 18) ഇന്ത്യൻ മഹാസമുദ്രം, 19) 73 ദശലക്ഷം ച.കി.മീ., 20) ഇന്ത്യൻ മഹാസമുദ്രം, 21) ലവണത്വം, 22) ചാവുകടൽ, 23) കോണ്ടിനന്റൽ, 24) ഓഷ്യാനിക് ദ്വീപുകൾ 25) സെന്റ് ഹെലേന, 26) കോറൽ ദ്വീപ്, 27) ഇന്തോനേഷ്യ, 28)ബോർണിയ,29) ക്യൂബ, 30) ഡെന്മാർക്ക്, 31) ന്യൂഗിനിയ, 32) ഓഷ്യാനിയ, 33) ഗ്രേറ്റ് ബ്രിട്ടൺ, 34) അറ്റ്‌ലാന്റിക് സമുദ്രം 35) ഫാൾക്‌ലാൻഡ്, 36) മൗറീഷ്യസ് ദ്വീപ്, 37) ഇന്ത്യൻ മഹാസമുദ്രം 38) ക്രിസ്മസ് ദ്വീപ്, 39) ആഫ്രിക്ക, 40)ഡീഗോഗാർഷ്യ ദ്വീപ്, 41) ജിയോളജി (ഭൂഗർഭശാസ്ത്രം), 42) പോട്ടമോളജി, 43) പെട്രോളജി (ശിലാരൂപീകരണശാസ്ത്രം),44) ക്‌ളൈമറ്റോളജി (കാലാവസ്ഥാശാസ്ത്രം), 45) ടെല്യൂറോമീറ്റർ.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites