എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday, 13 August 2012

224- ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്‌?

1. സെന്‍ട്രല്‍ ടുബാക്കോ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌  എവിടെയാണ്‌?
2. നാഗസാക്കിയില്‍ വീണ ബോംബിന്റെ പേര്‌?
3. പട്ടടയ്ക്കല്‍ മന്ദിരങ്ങള്‍ ഏത്‌ സംസ്‌ഥാനത്താണ്‌?
4. ഭയപ്പെടുമ്പോള്‍ ശരീരത്തില്‍ ഉല്‌പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍?
5. ഭൂമിയിലെ പാളികളില്‍ മധ്യത്തേത്‌?
6. ബാഗ്‌ദാദ്‌ ഏത്‌  നദിയുടെ തീരത്ത്‌?
7. ഭൂമിയില്‍നിന്ന്‌ ഏറ്റവും വലിപ്പത്തില്‍ കാണാവുന്ന നക്ഷത്രം?
8. ശ്രീനഗറിലെ ഷാലിമാര്‍ പൂന്തോട്ടം നിര്‍മ്മിച്ചത്‌?
9. മരുഭൂമി ഏറ്റവും കുറച്ചുള്ള ഭൂഖണ്ഡം?
10. മധുരമീനാക്ഷി ക്ഷേത്രം നിര്‍മ്മിച്ചത്‌?
11. അഭ്രഖനിയായ കൊടര്‍മ്മ ഏതു സംസ്‌ഥാനത്താണ്‌?
12. അക്വാന്‍കാഗ്വ കൊടുമുടി ഏത്‌ രാജ്യത്ത്‌?
13. അജന്താഗുഹകള്‍ കണ്ടെത്തിയവര്‍ഷം?
14. മൂര്‍ത്തിദേവി അവാര്‍ഡ്‌ ഏത്‌ മേഖലയിലാണ്‌ നല്‍കുന്നത്‌?
15. മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റാല്‍ വിഷം ബാധിക്കുന്നത്‌?
16. മൌലാനാ ആസാദിന്റെ 'ഇന്ത്യ വിന്‍സ്‌ ഫ്രീഡം' ഇംഗ്ലീഷിലേക്ക്‌ തര്‍ജമ ചെയ്തത്‌?
17. ആധുനിക ആന്ധ്രയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌?
18. ആനമുടി സ്‌ഥിതിചെയ്യുന്ന പഞ്ചായത്ത്‌?
19. ആഭ്യന്തര അടിയന്തരാവസ്‌ഥക്കാലത്തെ കേരള മുഖ്യമന്ത്രി?
20. യുദ്ധത്തിന്‌ റോക്കറ്റുപയോഗിച്ച ആദ്യത്തെ ഇന്ത്യന്‍ ഭരണാധികാരി?
21. ആദ്യമായി ഭാരതരത്നം ബഹുമതിക്ക്‌ അര്‍ഹനായ ചിന്തകന്‍?
22. ഇന്റര്‍പോളിന്റെ ആസ്‌ഥാനം?
23. ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീനില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന പരമാവധി സ്‌ഥാനാര്‍ത്‌ഥികളുടെ എണ്ണം?
24. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്‌?
25. ഉത്തര്‍പ്രദേശിന്‌ പുറത്തുള്ള മണ്‌ഡലത്തില്‍നിന്ന്‌ ജയിച്ച്‌ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
26. ഏറ്റവും വലിയ ആസ്‌റ്ററോയിഡ്‌?
27. ഏറ്റവും പുരാതനമായ വേദം?
28. ഏതവയവത്തെയാണ്‌ നെഫ്രൈറ്റിസ്‌ ബാധിക്കുന്നത്‌?
29. ഒങ്കസെ വര്‍ഗ്ഗക്കാര്‍ അധിവസിക്കുന്ന സ്‌ഥലം?
30. ഏറ്റവും വലിയ ധമനി?
31. കണ്ണിനകത്ത്‌ അസാമാന്യമര്‍ദ്ദമുളവാക്കുന്ന വൈകല്യം?
32. കരയിലെ ഏറ്റവും വലിയ സസ്തനി?
33. കവിരാജ എന്നറിയപ്പെട്ടത്‌?
34. സ്‌റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയന്‍?
35. കിഴക്കിന്റെ ഓക്‌സ്‌ഫഡ്‌ എന്നറിയപ്പെടുന്നത്‌?
36. കീചകവധം രചിച്ചത്‌?
37. കടല്‍ജലത്തിലലിഞ്ഞു ചേര്‍ന്നിട്ടുള്ള പദാര്‍ത്‌ഥങ്ങളില്‍ ശതമാനാടിസ്‌ഥാനത്തില്‍ ഏറ്റവും കൂടുതലുള്ളത്‌?
38. കംപ്യൂട്ടര്‍ സയന്‍സിന്റെ പിതാവ്‌?
39. ഖിലാഫത്ത്‌ പ്രസ്‌ഥാനത്തിന്‌ നേതൃത്വം നല്‍കിയത്‌?
40. ഗരീബി ഹഠാവോ എന്ന്‌ ആഹ്വാനം ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി?
41. സാമൂതിരിയുടെ മന്ത്രി അറിയപ്പെട്ടിരുന്നപേര്‌?
42. സൂയസ്‌കനാല്‍ നിര്‍മ്മിച്ച എന്‍ജിനിയര്‍?
43. സൌത്ത്‌ വെസ്‌റ്റ്‌ ആഫ്രിക്കയുടെ ഇപ്പോഴത്തെ പേര്‌?
44. സൌരോര്‍ജ്ജം ഭൂമിയിലെത്തുന്ന രീതി?
45. സ്‌കൌട്ട്‌ പ്രസ്‌ഥാനം സ്‌ഥാപിച്ചത്‌?


  ഉത്തരങ്ങള്‍
1) രാജമുന്ദ്രി, 2) ഫാറ്റ്‌മാന്‍, 3) കര്‍ണാടകം,4) അഡ്രിനാലിന്‍, 5) മാന്‍ഡില്‍, 6) ടൈഗ്രീസ്‌,7) സൂര്യന്‍, 8) ജഹാംഗീര്‍, 9) യൂറോപ്പ്‌, 10) തിരുമല നായക്‌, 11) ജാര്‍ഖണ്‌ഡ്‌, 12) അര്‍ജന്റീന,13) 1879, 14) സാഹിത്യം, 15) തലച്ചോറിനെ, 16) ഹുമയൂണ്‍ കബീര്‍, 17) വീരേശലിംഗം, 18) മൂന്നാര്‍, 19) സി. അച്യുതമേനോന്‍, 20) ടിപ്പു, 21) ഡോ. രാധാകൃഷ്‌ണന്‍, 22) ലിയോണ്‍സ്‌, 23) 64, 24) കെന്റ്‌, 25) മൊറാര്‍ജിദേശായി, 26) സീറിസ്‌, 27) ഋഗ്വേദം, 28) വൃക്ക, 29) ആന്‍ഡമാന്‍, 30) അയോര്‍ട്ട, 31) ഗ്ലോക്കോമ, 32) ആഫ്രിക്കന്‍ ആന,33) സമുദ്രഗുപ്‌തന്‍, 34) മഹാത്മാഗാന്ധി, 35) പൂനെ, 36) ഇരയിമ്മന്‍തമ്പി, 37) ക്ലോറിന്‍,38) അലന്‍ട്യൂറിംഗ്‌, 39) അലി സഹോദരന്മാര്‍,40) ഇന്ദിരാഗാന്ധി, 41) മങ്ങാട്ടച്ചന്‍, 42) ഫെര്‍ഡിനാന്‍ഡ്‌ ലെസീപ്‌സ്‌, 43) നമീബിയ,44) വികിരണം, 45) ബേഡന്‍പവല്‍.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites