എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday 6 August 2012

217-പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ്?

1. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ലക്കിടി ഏത് ജില്ലയിലാണ്?
2. കേരളത്തിലെ ഏക കന്റോൺമെന്റ് ഏത് ജില്ലയിലാണ്?
3. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ ജന്മനാടായ തിരൂർ ഏത് ജില്ലയിലാണ്?
4. സുഗന്ധവ്യഞ്ജന ജില്ലയെന്ന് അറിയപ്പെടുന്നത്?
5. വിവാദമായിരിക്കുന്ന പാത്രക്കടവ് പദ്ധതി ഏത് ജില്ലയിലാണ്?
6. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായൽ ഏത് ജില്ലയിലാണ്?
7. കേരളത്തിൽ അവസാനം രൂപീകൃതമായ ജില്ല?
8. കേരള ചരിത്ര മ്യൂസിയം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
9. ബാണാസുരസാഗർ പദ്ധതി ഏത് ജില്ലയിലാണ്?
10. മംഗളവനം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?
11. കാഞ്ഞിരപ്പുഴ അണക്കെട്ട് കേരളത്തിലെ ഏത് ജില്ലയിലാണ്?
12. സെന്റ് ആഞ്ജലോസ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?
13. കേരളത്തിലാദ്യമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ഏകദിന മത്സരം നടന്നതെവിടെ?
14. വൈറോളജി ഇൻസ്റ്റിറ്റിയൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല?
15. മൂന്ന് 'എൽ'കളുടെ നഗരം എന്നറിയപ്പെടുന്നത് ഏത് നഗരം?
16. കേരളത്തിന്റെ മൊത്തം വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് ആലപ്പുഴ?
17. തെക്കേയിന്ത്യയിലെ ഉയർന്ന കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്ന ജില്ല?
18. പുന്നപ്ര വയലാർ സമരം നടന്ന ജില്ല?
19. പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ്?
20. കേരളത്തിലെ ആദ്യത്തെ വിൻഡ് ഫാം സ്ഥിതി ചെയ്യുന്നത്?
21. തുളുഭാഷ സംസാരിക്കുന്ന ജില്ല?
22. കേരളത്തിലെ ഒരേയൊരു സർക്കാർ ആയുർവേദ മാനസികാരോഗ്യകേന്ദ്രമായ കോട്ടയ്ക്കൽ ഏത് ജില്ലയിലാണ്?
23. കേരളത്തിൽ റീജണൽ എൻജിനിയറിംഗ് കോളേജ് ഏത് ജില്ലയിലാണ്?
24. കേരളത്തിൽ ഏറ്റവും കൂടുതൽ മലനാട് പ്രദേശമുള്ള ജില്ല ഏതാണ്?
25. എല്ലാവർക്കും ബാങ്ക് അക്കൗണ്ടുള്ള ജില്ല?
26. നഗരവാസികൾ ഏറ്റവും കൂടുതലുള്ള ജില്ല?
27. കോലത്തുനാട് രാജവംശത്തിന്റെ ആസ്ഥാനം?
28. ഏത് ജില്ലയാണ് തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
29. കാസർകോട് ജില്ല രൂപീകരിച്ചവർഷം?
30. ബേക്കൽ കോട്ട ഏതു ജില്ലയിലാണ്?
31. കിഴക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ ഏതുജില്ലയിലാണ്?
32. കേരളത്തിലെ താറാവുവളർത്തൽ കേന്ദ്രമായ നിരണം ഏതു ജില്ലയിലാണ്?
33. ചന്ദ്രഗിരിക്കോട്ട ഏത് ജില്ലയിലാണ്?
34. ദക്ഷിണവ്യോമസേനയുടെ ആസ്ഥാനം?
35. കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആസ്ഥാനം?
36. കേരള പ്രസ് അക്കാഡമിയുടെ ആസ്ഥാനം?
37. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണമെത്ര?
38. ജനസംഖ്യ ഏറ്റവും കുറവുള്ള ഗ്രാമപഞ്ചായത്ത് ഏത്?
39. ഗ്രാമസ്വരാജ് എന്ന ആശയം അവതരിപ്പിച്ച മഹാൻ?
40. ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള ജില്ല ഏത്?
41. ഇന്ത്യയിലാദ്യമായി ത്രിതല പഞ്ചായത്ത് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനമേതാണ്?
42. ത്രിതല ഭരണ സംവിധാനത്തിന് പഞ്ചായത്ത്‌രാജ് എന്ന് നാമകരണം നടത്തിയതാര്?
43. പഞ്ചായത്ത് ദിനമായി ആചരിക്കപ്പെടുന്നത് ഏതുദിവസം?
44. പഞ്ചായത്ത്‌രാജ് സംവിധാനത്തിന്റെ അടിസ്ഥാന ഘടകമായി പ്രവർത്തിക്കുന്നത് ഏത്?
45. 1996 മുതൽ കേരളത്തിൽ നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണ പദ്ധതിയുടെ പ്രാദേശികനാമം?

  ഉത്തരങ്ങൾ
1) വയനാട്, 2) കണ്ണൂർ, 3) മലപ്പുറം, 4) ഇടുക്കി, 5) പാലക്കാട്,6) ആലപ്പുഴ, 7) കാസർഗോഡ്, 8) എറണാകുളം, 9) വയനാട്, 10) എറണാകുളം, 11) പാലക്കാട്, 12) കണ്ണൂർ, 13) തിരുവനന്തപുരം, 14) ആലപ്പുഴ, 15) കോട്ടയം,16) 3.64, 17) ഇടുക്കി, 18) ആലപ്പുഴ, 19) ആലപ്പുഴ, 20) പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, 21) കാസർകോട്, 22) മലപ്പുറം, 23) കോഴിക്കോട്, 24) ഇടുക്കി, 25) പാലക്കാട്, 26) എറണാകുളം, 27) കണ്ണൂർ, 28) കണ്ണൂർ,29) 1984 മേയ് 24, 30) കാസർകോട്, 31) ഇടുക്കി, 32) പത്തനംതിട്ട, 33) കാസർകോട്, 34) ആക്കുളം, 35) എറണാകുളം, 36) എറണാകുളം, 37) 978, 38) വട്ടവട (ഇടുക്കി), 39) മഹാത്മാഗാന്ധി, 40)മലപ്പുറം, 41) രാജസ്ഥാൻ, 42) നെഹ്‌റു, 43) ഫെബ്രുവരി 19,44) ഗ്രാമസഭകൾ, 45) ജനകീയാസൂത്രണം.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites