എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

22nd Annual General Body Meeting

The gorgeous procession of Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 20112

Protest against malignant remarks of V S

On 6th March 2012, M G Universty Empoyees Union raised its firm voice against the vandalism of Left Union at Calicut University.

22nd Annual General Body inauguration

The Meeting of Mahatma Gandhi University Employees Union. The Official Web Portal of the Employees Union has been launched by Smt. Lathika Subhash, K.P.C.C Secretary.

22nd Annual General Body Meeting

The Grand procession of Mahatma Gandhi University Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 2012

UPAVASAM DEMANDING ARREARS

Employees Union has held a hunger strike and stage a dharna in front of the Administrative office of the university on March 20 demanding the arrears of pay revision

M G University Employees Union

Your Description here

Campaign for hiking retirement age

Employees Union has conducted a signature campaign in University demanding hike of the retirement age of employees and teachers in the state of kerala and also expulsion of the unification of retirement age

Thursday 26 July 2012

kerala Governor Orders Vigilance Enquiry into Mahatma Gandhi University Corruption Charges

Kerala Governor Orders Vigilance Enquiry into Mahatma Gandhi University Corruption Charges Governor H R Bhardwaj, who is also the chancellor of the Mahatma Gandhi University (MGU), on Friday, ordered a vigilance inquiry into the corruption charges against syndicate members and officials of the MGU including V-C, Dr Rajan Gurukkal.
The Kottayam unit of the vigilance and anti-corruption department has asked the MGU registrar to submit 13 files in connection with the allegation of corruption. DySP P Krishna Kumar is heading the investigation.

The vigilance probe is based on a complaint filed on October 17, 2011 by George Varghese, former joint registrar and current syndicate member.


Corruption at Mahatma Gandhi University

Now, there is a move from those who benefitted from the period of Dr. Rajan Gurukkal at MG University to create an image among the public that everything was proper and just during his time. It is a need for them to sustain what they have achieved by irregular methods without facing an investigation. The following actions on which we have collected numerous documents are against the claim of Prof. Rajan Gurukkal that he has not supported corruption

Filling up the Professor Post in Environmental Science by one of the Syndicae members from a pro left organization disregarding elgible applicants form the subject.
Attempt to appoint in Associate Professors Post in School of Environmental Science, the sister of one earlier pro left organization leader and wife of another pro left organization activist who was also a Professor, by dubious methods.

Termination of the incumbent working as University Librarian a person with numerous records of innovation and achievements who brought in national and international recognition to the university at the age of 55 by using vague classes related to because he was standing against corruption

Keeping the post un notified to enable the mafia to place their puppets in charge to control things related to library science and library /ICT purchases from which is their major source of income

Not giving charge of Library to the senior most incumbent available because she was not cooperative to corrupt groups. Subsequent harrasment of the incumbent and sppressing action on her complaints

Appointment of two Deputy Librarians in UGC Associate Professors' Grade by RENAMING lower level posts of two incumbents belonging to pro-left service organizations, who entered university service in non UGC clerical level posts fooling UGC Regulation, University Act and Statutes, Government Orders and even the government representatives in the Syndicate

Hasty granting of purchase powers to the above two incumbents

Irregularities Admission/Granting of PhD especially in Library Science. An internationally known expert in library science who envisioned an advanced center for library research – who was also the only permanent qualified expert to supervise research on the subject available to the university was ousted, admssion was restricted in the first batch to a member of the group which is part of irregularites and conducting futere admssion under his control

Irregularities in Book/ICT Stack Purchases

All this done with full support of some pro left Syndicate members- would never have come out if the new Syndicate members have not come in. We don’t believe that Prof Rajan Gurukkal is corrupt. He was forced to heed to the mafia leaders inside the university using left connections for their vested interests. Prof Gurukkal is one of the best scholars in his field of specialization. But that is not a license to permit corruption, nepotism and irregularities to the extent to which it has happened in the university.
In a democratic system things should be participative, transparent and in accordance with existing acts and rules. When one violates rules/transparency any citizen can point out the same and ask for adherence to rules or correction. Let us respect academic ethics and democracy. When records available reveal that there is clear violation of rules and grave irregularities what the Syndicate members are presently doing is not malevolent campaign. Let the government systems examine and make things transparent and clean his image

We know Prof. Gurukkal is bold enough to face an enquiry because he is known to be principled and not corrupt. The mafia having good connections with politics may have cheated him. Let us find out what is the truth.
 Source: Times of India- http://timesofindia.indiatimes.com/city/kochi/Governor-H-R-Bhardwaj-orders-probe-into-Mahatma-Gandhi-University-corruption-charges/articleshow/13952845.cm

Tuesday 24 July 2012

216- 2ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ള സംസ്ഥാനം?

1. ലോകത്തിൽ ഏറ്റവും കൂടുതൽ പാലുല്പാദിപ്പിക്കുന്നത്?
2. ഓപ്പറേഷൻ ഫ്‌ളഡിന് നേതൃത്വം നൽകിയത്?
3. നാഷണൽ ഫെഡറേഷൻ ഒഫ് ഡയറി കോ - ഓപ്പറേറ്റീവ്‌സിന്റെ ആസ്ഥാനം?
4. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?
5. വ്യവസായ മന്ത്രാലയം രൂപീകരിച്ചത്?
6. ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ള സംസ്ഥാനം?
7. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലിചെയ്യുന്നത്?
8. ഏറ്റവും കൂടുതൽ ഊർജം ഉപയോഗിക്കുന്ന മേഖല?
9. ഇന്ത്യൻ ഇരുമ്പുരുക്ക് വ്യവസായത്തിന് അടിത്തറയിട്ട വ്യക്തി?
10. വിദേശനാണ്യം നേടുന്നതിന്റെ കണക്കുകൾ സൂക്ഷിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും വേണ്ടിയുള്ള നിയമം?
11. ഗ്ലാസ് വ്യവസായ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
12. തൊഴിൽ പ്രശ്‌നത്തിന്റെ പേരിൽ ഫാക്ടറി അടച്ചിടുന്ന അവസ്ഥ?
13. 1991ലെ പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന ഘടങ്ങൾ
14. ചെറുകിട, ഇടത്തരം, ഗ്രാമീണ വ്യവസായങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി?
15. ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉല്പാദന കേന്ദ്രം?
16. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ ആരംഭിച്ചത് ഏതു കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ്?
17. വ്യാവസായിക ഗുണമേന്മയ്ക്കുള്ള 'ഐ.എസ്. ഐ' മുദ്ര നൽകുന്ന സ്ഥാപനം?
18. കൂട്ടുകച്ചവടത്തിൽ പരമാവധി എത്ര പങ്കാളികൾ ഉണ്ടാകും?
19. ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത്?
20. ബിയർ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഏഷ്യൻ രാജ്യം ഏത്?
21. മഹാരത്‌ന പദവി ലഭിച്ച കമ്പനികൾ?
22. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായം ആരംഭിച്ചത്?
23. റിസർവ് ബാങ്കിന്റെ ആദ്യ ഇന്ത്യൻ ഗവർണർ?
24. ചൈനയിൽ ബ്രാഞ്ച് തുടങ്ങിയ ആദ്യ ഇന്ത്യൻ ബാങ്ക്?
25. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിന്റെ ആസ്ഥാനം?
26. നബാർഡിന്റെ ആസ്ഥാനം?
27. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് ജില്ല?
28. കേരളത്തിലെ ആദ്യത്തെ ബാങ്ക്?
29. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷ്വറൻസ് സ്ഥാപനം?
30. ഇന്ത്യയിലെ ലൈഫ് ഇൻഷ്വറൻസ് രംഗം ദേശസാൽക്കരിച്ചത്?
31. 'റുപിയ' എന്ന നാണയം ആദ്യമായി പുറത്തുവന്നത് ആരുടെ കാലത്താണ്?
32. രൂപാ നാണയം ആദ്യമായി അച്ചടിച്ചിറക്കിയ വർഷം?
33.  ആദ്യമായി പേപ്പർ കറൻസി പ്രചാരത്തിൽ വന്നത്?
34. ദശാംശ നാണയ സമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കിയത്?
35. ലോകത്തിലാദ്യമായി നികുതി ഏർപ്പെടുത്തിയത്?
36. 1954-ലെ നികുതി കമ്മിഷന്റെ തലവൻ?
37. ഒക്‌ട്രോയി  നികുതി ഏർപ്പെടുത്തുന്നത്?
38. ഇന്ത്യയിൽ മൂല്യവർദ്ധിത നികുതി നിലവിൽ വന്നത്?
39. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ കൂടുതൽ ശതമാനവും നികുതിയിൽനിന്നും ലഭിക്കുന്ന രാജ്യം?
40. ഇന്ത്യയിലെ ആദ്യത്തെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്?
41. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കമ്പനി?
42. നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നിലവിൽ വന്നത്?
43. സെബിക്ക് നിയമ പ്രാബല്യം ലഭിച്ചത്?
44. ഓഹരിവില അടുത്തുതന്നെ ഉയരുമെന്ന വിശ്വാസത്താൽ ഓഹരികൾ വാങ്ങുന്നവർ?
45. സഹകരണപ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്

  ഉത്തരങ്ങൾ
1) ഇന്ത്യ, 2) ഡോ. വി. കുര്യൻ, 3) ആനന്ദ് (ഗുജറാത്ത്), 4) ഹരിയാന, 5) 1976ൽ,6) മഹാരാഷ്ട്ര, 7) തുണി വ്യവസായത്തിൽ, 8) വ്യവസായം, 9) ജംഷഡ്ജി ടാറ്റ, 10) ഫെറ, 11) ഫിറോസാബാദ്, 12) ലോക്ക് ഔട്ട്, 13) ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം, 14) അബിദ് ഹുസൈൻ കമ്മിറ്റി, 15) മുംബയ്,16) സി. രംഗരാജൻ കമ്മിറ്റി, 17) ബി.ഐ.എസ്, 18) 20, 19) 1987 ജൂലായ് 1, 20) ഇന്ത്യ, 21) ഒ.എൻ.ജി.സി, സെയിൽ, എൻ.ടി.പി.സി, ഐ.ഒ.സി, 22) 1770ൽ (ബാങ്ക് ഒഫ് ഹിന്ദുസ്ഥാൻ), 23) സി.ഡി. ദേശ്മുഖ്, 24) സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, 25) പൂജപ്പുര (തിരുവനന്തപുരം) , 26) മുംബയ്, 27) പാലക്കാട്, 28) അപ്പു നെടുങ്ങാടി ബാങ്ക്,29) ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി, 30) 1956 ജനുവരി 19ന്, 31) ഷെർഷാ സൂരി, 32) 1542, 33) 1883, 34) ഏപ്രിൽ 1957, 35) ഈജിപ്തിൽ, 36) ഡോ. ജോൺ മത്തായി, 37) നഗരസഭ, 38) 2005 ഏപ്രിൽ 1, 39) സ്വീഡൻ,40)ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച്, 41) ഡി.എസ്. പ്രഭുദാസ് ആൻഡ് കമ്പനി, 42) 1993, 43) 1992ൽ,44) കാളകൾ, 45) റോബർട്ട് ഓവൻ.

215- First in Kerala


First Governor - Dr.B.Ramakrishna Rao

First Chief Minister - E.M.S Namboothiripadu

First Legislative Assembly Speaker - R.Sankaranarayanan Thampi

First Chief Justice - Justice K.T.Kosi

First Woman High Court Judge - Anna Chandi

First Woman Magistrate - Omana Kunjamma

First Woman Minister - K.R.Gauri Amma

First woman Parliament Member - Aani Mascreen

First woman Legislative Assembly Member - Thottakkadu Madhavi Amma

First woman Chief Secretary - Padma Ramachandran

First woman Police station - Kozhikode

First woman IPS Officer - Sreelekha

First woman IAS Officer - Anna Malhotra

First woman Chief Engineer - P.K.Thresya

First woman’s magazine - Keraleeya Suguna Bodhini

First general election - 1957

First University - Kerala University

First Medical College - Thiruvananthapuram

First Engineering College - Thiruvananthapuram

First College - CMS College, Kottayam (1840)

First English School - Mattancherry (1818)

First Malayalam News magazine - Kavana Kaumudi

First Limited Company - Punaloor Paper mill

First Hydro electric project - Pallivasal

First Diesel electric project - Brahmapuram

First windmill electric station - Kanjikkottu (Palakkad)

First railway service - Thirur – Beppur

First airlines service - Thiruvananthapuram –Mumbai (1935)

First Bank - Nedungadi Bank, Kozhikode (1899)

First Post office - Alappuzha (1857)

First radio station - Thiruvananthapuram

First hanging bridge - Punaloor

First electric train - Ernakulam – Shornnur

First Jew church - Mattancherry (first in India)

First computer centre - Kochi

First bird park - Thattekkadu (Malayattoor)

First museum - Thiruvananthapuram (1853)

First Concrete bridge - Karamana (Thiruvananthapuram 1900)

First coir factory - Alappuzha Daras Company (1859)

First Government hospital - Civil Hospital, Thiruvananthapuram

First Rubber plantation - Nilamboor (1896)

First newspaper - Rajya Samacharan (1847)

First novel - Kundalatha (Appu Nedungadi)

Director of first talky movie in Malayalam - S.Nottani

First Malayalam novel filmed - Marthanda Varma

First child friendly district - Ernakulam

Fist wildlife sanctuary - Periyar sanctuary

First library - Thiruvananthapuram

First Malayalam film dubbed in another language - Jeevitha Nouka

First recipient of Malayalam film State Award - Kumara Sambhavam

First congress chief minister - R.Sankar

First case-less village - Varavoor Panchayat (Thrissur)

First Diwan of Travancore - Raja Kesava Dasan

First Panchayat that won Swaraj Trophy - Vallikkunnu (Malappuram)

First Techno park - Thiruvananthapuram

First Malayalee who appeared in postal stamps - Sree Narayana Guru

First Medical science magazine - Dhanwanthiri

First autobiographer in Malayalam - Vaikkathu Pachumoothathu

First neo realistic cinema - Newspaper boy

First Malayalee president of Indian National Congress - Sir.C.Sankaran Nairv First Malayalee Member in UPSC - Dr.K.G.Adiyodi

First person who won D.Lit in Kerala University - C.P.Ramaswami

First Malayalee President of Indian Medical Council - Dr.C.O.Karunakaran

First Malayalee Director of VSSC - G.Madhavan Nair

First Communist to become Chief Minister through ballot paper - EMS Namboothiripadu

First Malayalam film that won President’s Gold medal - Chemmeen

First Malayalam film that won President’s Silver medal - Neelakuyil

First book printed in Malayalam - Horthoos Malabaricus

First Malayalee who won Rajeev Gandhi Khel Ratna Award - K.M.Beenamol

First collection of Malayalam poems - Vellinakshtram (M.P.Appan)

First church leader who won Padmasree - Kardinal Antony Padiyara

First Co-operative Medical College - Pariyaram Medical College

First Sports Council President - Col.Godavarma Raja

First and last Prime Minister of Thiru-Kochi - Paravoor T.K.Narayana Pillai-(1890-1971)

Sri Paravur T. K. Narayana Pillai (Paravur T. K.) became the first Chief Minister to the Newly formed Travancore Cochin state under Indian Union. He was a freedom fighter during British Raj in India, a man of deep convictions. He became the Travancore-Cochin secretary of the Indian National Congress in 1932, and its president in 1938. He was born March 25 1890, in North Paravur.

He was educated at the Union Christian College in Alwaye, Ernakulam district and graduated in Bachelor of Arts in 1911. He was unanimously elected the leader of the Indian national congress legislative party. He assumed charge as the Chief Minister (Premier) from 1'st July, 1949.

His ministry fell on 1'st March, 1951 due to political friction between two of the heavy weights in Travancore-Cochin state at that time, Sri Panampilli Govinda Menon and Sri E.John Philipose.He also was the food, labour and education minister during the next ministry which was headed by C. Kesavan, but it was short-lived as he resigned from that post on 5'th of september, 1951 due to differences with the Chief minister, C. Kesavan.

In 1952 he stood for the Indian parliament elections of and lost it from the Chirayankeezhu constituency in Thiruvananthapuram district. After this defeat he retired from politics and mainly spend his time writing articles mostly for newspapers. He was bed ridden for many years with arthritis until he died at the age of eighty.

214- കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുതനിലയം?


1. ഏതുഭാഷയിലെ മഹാകവിയായിരുന്നു വിർജിൽ?
2. കോർഡീലിയ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?
3. ലോകത്തെ ആദ്യത്തെ നിയമാവലി തയ്യാറാക്കിയത്?
4. കേരള സർക്കാരിന്റെ ആദ്യത്തെ പ്രവാസി സാഹിത്യ അവാർഡിന് അർഹനായത്?
5. ജോർജ് അഞ്ചാമൻ രാജാവിന്റെ സന്ദർശനത്തിന്റെ സ്മരണയ്ക്ക് നിർമ്മിക്കപ്പെട്ടത്?
6. കേരള സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്‌കാരം?
7. 1904 ൽ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ എഡിറ്റർ ആയിരുന്നത്?
8. ഭൂമിയിലെ സ്വർഗം എന്ന് കാശ്മീരിനെ വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി?
9. പ്രകാശം കടത്തിവിടാത്ത ഗ്ലാസ്?
10. ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിതമായ നഗരം?
11. കേരളത്തിൽ സഭയ്ക്കുപുറത്ത് സത്യപ്രതിജ്ഞ ചെയ്ത ഏക നിയമസഭാംഗം?
12. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് മേവാർ മുഗൾ മേൽക്കോയ്മ അംഗീകരിച്ചത്?
13. വേദങ്ങളിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?
14. ബ്രിട്ടീഷ് ഭരണകാലത്ത് ഏത് നിയമ പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീംകോടതി സ്ഥാപിതമായത്?
15. 1832 ൽ ഇന്ത്യയിലെ ആദ്യത്തെ പേപ്പർമിൽ സ്ഥാപിക്കപ്പെട്ട സ്ഥലം?
16. ഇന്ത്യയിൽ അറ്റോമിക് എനർജി കമ്മിഷൻ രൂപവത്കൃതമായ വർഷം?
17. 1924 ൽ ശ്രീമൂലം തിരുനാൾ അന്തരിച്ചപ്പോൾ റീജന്റായി അധികാരത്തിൽവന്നത്?
18. രവീന്ദ്രനാഥ ടാഗോർ സ്വയം ആവിഷ്‌കരിച്ച സംഗീത പദ്ധതി?
19. 1984 ജൂൺ 5 ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിക്ക് നേതാവ്?
20. രാമാനന്ദന്റെ ഗുരു?
21. രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിന്റെ ജീവശ്വാസം എന്നുപറഞ്ഞത്?
22. ഏതു വ്യവസായത്തിനാണ് ഫറോക്ക് പ്രസിദ്ധം?
23. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?
24. 1926 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാസ്ഥാനാർത്ഥി?
25. അദ്ധ്യാപകരുടെ മികച്ച രചനയ്ക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്?
26. മൻസബ്ദാരി സമ്പ്രദായം ആവിഷ്‌കരിച്ചത്?
27. ഏത് നേതാവിന്റെ മരണശേഷമാണ് ഗാന്ധിജി കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി ഉയർന്നത്?
28. സമുദ്രത്തിലെ സത്രം എന്നറിയപ്പെടുന്നത്?
29. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി?
30. അമൃത്‌സർ നഗരത്തിന് അടിത്തറയിട്ട സിക്ക്ഗുരു?
31. വിറ്റികൾച്ചർ എന്തിന്റെ കൃഷിയാണ്?
32. വാകാടകവംശം സ്ഥാപിച്ചത്?
33. വർണാന്ധത കണ്ടുപിടിച്ചത്?
34. ഏത് രോഗത്തിന്റെ ചികിത്സയ്ക്കാണ് ക്ലോറോമൈസെറ്റിൻ ഉപയോഗിക്കുന്നത്?
35. ഏത് രാജ്യത്താണ് കേംബ്രിഡ്ജ് സർവകലാശാല?
36. ഏത് രോഗികൾക്കാണ് റേഡിയേഷൻ തെറാപ്പി നൽകുന്നത്?
37. ഏത് ഭൂമേഖലയിലാണ് ഡോൾഡ്രംസ് ഉണ്ടാകുന്നത്?
38. ഒരു അമാവാസി കഴിഞ്ഞ് അടുത്ത അമാവാസി ആകുവാൻ എത്ര ദിവസം വേണം?
39. കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ?
40. കാർഗിൽ യുദ്ധം നടന്ന വർഷം?
41. കേരളത്തിലെ ആദ്യത്തെ പ്രിന്റിംഗ്പ്രസ്?
42. കേരളത്തിലെ ആദ്യ വനിതാ മജിസ്‌ട്രേട്ട്?
43. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുതനിലയം?
44. സൂര്യനിൽനിന്ന് ഏറ്റവും അകലെയായിരിക്കുമ്പോൾ ഭൂമിയുടെ സ്ഥാനത്തിന് പറയുന്ന പേര്?
45. ഗീതഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്തവിശേഷം?

ഉത്തരങ്ങൾ
1) ലാറ്റിൻ, 2) ഷേക്‌സ്പിയർ, 3) ഹമ്മുറാബി, 4) എ.എം. മുഹമ്മദ്, 5) ഗേറ്റ്‌വേ ഓഫ് ഇന്ത്യ,6) എഴുത്തച്ഛൻ പുരസ്‌കാരം, 7) കുമാരനാശാൻ, 8) ജഹാംഗീർ, 9) സെറാമിക് ഗ്ലാസ്, 10) ചെന്നൈ, 11) മത്തായി ചാക്കോ,12) ജഹാംഗീർ, 13) ദയാനന്ദ സരസ്വതി, 14) 1773 ലെ റഗുലേറ്റിംഗ് ആക്ട്, 15) സെഹ്‌റാംപൂർ,16) 1948, 17) സേതുലക്ഷ്മിഭായി, 18) രവീന്ദ്രസംഗീതം, 19) ഭിന്ദ്രൻവാല, 20) രാമാനുജൻ, 21) അരവിന്ദഘോഷ്, 22) ഓടുവ്യവസായം, 23) കാനഡ, 24) കമലാദേവി ചതോപാധ്യായ, 25) ജോസഫ് മുണ്ടശ്ശേരി അവാർഡ്, 26) അക്ബർ,27) ബാലഗംഗാധരതിലകൻ, 28) കേപ്ടൗൺ,29) ജിറാഫ്, 30) രാംദാസ്, 31) മുന്തിരി, 32) വിന്ധ്യാശക്തി, 33) ജോൺഡാൾട്ടൺ, 34) ടൈഫോയ്ഡ്, 35) ബ്രിട്ടൺ, 36) കാൻസർ, 37) ഭൂമധ്യരേഖാപ്രദേശത്ത്, 38) 28, 39) 127,40) 1999, 41) സി.എം.എസ് പ്രസ്, കോട്ടയം,42) ഓമനക്കുഞ്ഞമ്മ, 43) ബ്രഹ്മപുരം,44) അഫിലിയോൺ, 45) അഷ്ടപദിയാട്ടം.

213-ലോക ബാങ്ക് രൂപീകൃതമായത് എവിടെവച്ച്?

1. സെബിക്ക് നിയമപ്രാബല്യം ലഭിച്ചത്?
2. സെന്‍സെക്സ് എന്ന വാക്ക് ആദ്യം നിര്‍ദ്ദേശിച്ചത്?
3. ഓഹരി വില അടുത്തുതന്നെ ഉയരുമെന്ന വിശ്വാസത്താല്‍ ഓഹരികള്‍ വാങ്ങുന്നവര്‍?
4. ഓഹരി വില അടുത്തുതന്നെ കുറയുമെന്ന വിശ്വാസത്താല്‍ ഓഹരികള്‍ വില്‍ക്കുന്നവര്‍?
5. സഹകരണ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്?
6. ഇന്റര്‍ നാഷണല്‍ കോ- ഓപ്പറേറ്റീവ് അലയന്‍സിന്റെ ആസ്ഥാനം?
7. ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവില്‍ വന്ന വര്‍ഷം?
8. ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിലെ മാഗ്നകാര്‍ട്ടയെന്നറിയപ്പെടുന്നത്?
9.  ഇന്ത്യയില്‍ സഹകരണ വാരം ആഘോഷിക്കുന്നത്?
10. നാഷണല്‍ ഫെഡറേഷന്‍ ഒഫ് ഡെയറി കോര്‍പ്പറേഷന്റെ ആസ്ഥാനം?
11. കേരള സഹകരണ നിയമം  പ്രാബല്യത്തില്‍ വന്നത്?
12. സംസ്ഥാന സഹകരണ വകുപ്പിന്റെ തലവന്‍?
13. സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് യൂണിയന്‍ നിലവില്‍ വന്നത്?
14. കേരള സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍?
15. വ്യാപാരവും അതിനെ ത്വരിതപ്പെടുത്തുന്നസഹായഘടകങ്ങളും കൂടിച്ചേര്‍ന്നത്?
16. സ്വതന്ത്യ്രവ്യാപാരമേഖല അറിയപ്പെടുന്നത്?
17. ഇന്ത്യയുടെ ഏറ്റവും പ്രധാന ഇറക്കുമതിയിനം?
18, പ്രത്യേക സാമ്പത്തിക മേഖല ആക്ട് നിയമമായ വര്‍ഷം?
19. ഇന്ത്യ ആസിയാന്‍ വ്യാപാരക്കരാറില്‍ ഒപ്പിട്ടത്?
20. ലോകത്തില്‍ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള നിക്ഷേപമെത്തുന്ന രാജ്യം?
21. ഇന്‍വെസ്റ്റ്മെന്റ് കമ്മിഷന്‍ സ്ഥാപിതമായത്?
22. സര്‍വ്വരാജ്യ സഖ്യം നിലവില്‍ വന്നതെന്ന്?
23. സര്‍വ്വരാജ്യ സഖ്യത്തിന്റെ ആസ്ഥാനം?
24. ഐക്യരാഷ്ട്ര സംഘടനാദിനം?
25. യു. എന്‍ പതാകയുടെ നിറം?
26.  യു. എന്‍. ലെ 190-ാമത് അംഗം?
27. യു. എന്‍. ഒയുടെ യൂറോപ്യന്‍ ആസ്ഥാനം?
28. യു. എന്‍ല്‍നിന്നും പുറത്തളാക്കപ്പെട്ട അംഗരാജ്യം?
29. ആദ്യത്തെ ആഫ്രിക്കക്കാരനായ സെക്രട്ടറി ജനറല്‍?
30. സുരക്ഷാസമിതി എടുക്കുന്ന തീരുമാനങ്ങള്‍ പാസാകാന്‍ വേണ്ട കുറഞ്ഞ ഭൂരിപക്ഷം?
31. സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ പ്രത്യേക അധികാരം?
32.വിവിധ രാഷ്ട്രങ്ങളിലേക്ക് സമാധാന സേനയെ അയയ്ക്കുന്നത്?
33.   ഐക്യരാഷ്ട്രസഭയുടെ ദൈനംദിന ഭരണം നടത്തുന്നതാര്?
34. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഔദ്യോഗിക ഭാഷകള്‍?
35. ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായത്?
36. ഐക്യരാഷ്ട്ര സംഘടനയില്‍ ആദ്യമായി മലയാളത്തില്‍ പ്രസംഗിച്ചത്?
37. ലോകാരോഗ്യസംഘടനയുടെ പ്രസിഡന്റായ ഏക ഭാരതീയ വനിത?
38. യു. എന്‍ പൊലീസ് സേനയുടെ സിവിലിയന്‍ ഉപദേഷ്ടാവായി നിയമിതയായ ആദ്യ ഇന്ത്യാക്കാരി?
39. ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ ആജീവനാന്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
40. ലോക ബാങ്ക് രൂപീകൃതമായത് എവിടെവച്ച്?
41. ലോകത്തിലെ ദരിദ്രരാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നത്?
42. ബ്രട്ടണ്‍വുഡ് സഹോദരിമാര്‍ എന്ന് അറിയപ്പെടുന്നത്?
43.  അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ആസ്ഥാനം?
44. ലോകാരോഗ്യ സംഘടനയുടെ തലപ്പത്തെത്തിയ ആദ്യ ഏഷ്യന്‍?
45. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രഥമ പ്രസിഡന്റ്?

  ഉത്തരങ്ങള്‍
1) 1992, 2) ദീപക് മൊഹാനി, 3) കാളകള്‍, 4) കരടികള്‍, 5) റോബര്‍ട്ട് ഓവന്‍, 6) ജനീവ, 7) 1904, 8) ആള്‍ ഇന്ത്യ റൂറല്‍ ക്രെഡിറ്റ് സര്‍വേ കമ്മിറ്റി, 9) നവംബര്‍ 14 മുതല്‍ 20 വരെ, 10)  ആനന്ദ്, 11) 1969, 12) സഹകരണസംഘം രജിസ്ട്രാര്‍, 13) 1970, 14) ത്രിവേണി, 15) വാണിജ്യം, 16) എക്സ്പോര്‍ട്ട് പ്രോസസിംഗ് സോണ്‍, 17) പെട്രോളിയം ഉത്പന്നങ്ങള്‍, 18) 2005 ജൂണ്‍, 19) 2009 ആഗസ്റ്റ് 13, 20) യു. എസ്. എ, 21) 2004 ഡിസംബര്‍ , 22) 1920 ഏപ്രില്‍ 10, 23) ജനീവ, 24) ഒക്ടോബര്‍ 24, 25) നീല, 26) സ്വിറ്റ്സര്‍ലന്‍ഡ്, 27) ജനീവ, 28) തായ്വാന്‍, 29) ബുട്രോസ് ബുട്രോസ് ഘാലി, 30) 9, 31) വീറ്റോപവര്‍, 32) സുരക്ഷാസമിതി, 33) സെക്രട്ടറി ജനറല്‍, 34) ഇംഗ്ളീഷ്, ഫ്രഞ്ച്, 35) 1945 ഒക്ടോബര്‍ 30, 36) മാതാ അമൃതാനന്ദമയി, 37) രാജ്കുമാരി അമൃത്കൌര്‍, 38) കിരണ്‍ ബേദി, 39) നജ്മ ഹെപ്ത്തുള്ള, 40) ബ്രട്ടണ്‍വുഡ്, 41) ലോകബാങ്ക്, 42) ലോകബാങ്കും ഐ. എം. എഫും, 43) ജനീവ, 44) ഡോ. മാര്‍ഗരറ്റ് ചാന്‍, 45) ഫിലിപ്പ് കിര്‍ഷ്.

212- ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു?

1. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജായ ബേതൂണ്‍ കോളേജ് എവിടെയാണ് സ്ഥാപിച്ചത്?
2. കോമണ്‍വെല്‍ത്തിന്റെ ആസ്ഥാനമന്ദിരം?
3. കേരളത്തിലെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ട തീയതി?
4. ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നിയന്ത്രണാധികാരി?
5. ലോകത്തിലെ ഏറ്റവും നീളംകൂടിയ തടാകം?
6. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത്?
7. കേരളത്തില്‍ പഞ്ചായത്ത് രാജ് - മുനിസിപ്പല്‍ നിയമം നടപ്പിലായത്?
8. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ സ്കൂള്‍?
9. ലോകത്താദ്യമായി റേഡിയോ പ്രക്ഷേപണം നടത്തിയ രാജ്യം?
10. ജോന്‍  ഒഫ് ആര്‍ക്ക് വധിക്കപ്പെട്ടവര്‍ഷം?
11. ലോകത്തിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനം?
12. ഏതു വിറ്റാമിന്റെ കുറവുമൂലമാണ് കണ രോഗം ഉണ്ടാകുന്നത്?
13. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്?
14. ഭൂമുഖത്തുനിന്ന് പൂര്‍ണമായി തുടച്ചുമാറ്റപ്പെട്ട ആദ്യത്തെ രോഗം?
15. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിയമസഭ?
16.  അജന്താ പെയിന്റിംഗുകള്‍ ഏതു വംശത്തിന്റെ കാലത്താണ് വരച്ചത്?
17. ഏതു രാജ്യത്താണ് ക്രിസ്റ്റഫര്‍ കൊളംബസ് ജനിച്ചത്?
18. ഇല്‍ബര്‍ട്ട് ബില്‍ തര്‍ക്കത്തെത്തുടര്‍ന്ന് രാജിവച്ച വൈസ്രോയി?
19. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കര്‍?
20. ഫ്രാന്‍സില്‍ പതിനാറാം ശതകത്തില്‍ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി?
21. ഏതു രാജ്യത്താണ് നിഹിലിസം എന്ന ദാര്‍ശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത്?
22. ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മില്‍ 1889ല്‍ നടന്ന യുദ്ധം?
23. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു?
24. ഏതു മതത്തിന്റെ വിഭാഗമാണ് വജ്രായനം?
25. ഇരുമ്പിനു പുറത്ത് സിങ്ക് പൂശുന്ന പ്രക്രിയ?
26. മുസ്ളിം ചരിത്രകാരന്മാര്‍ റായി പിത്തോറ എന്ന് വിശേഷിപ്പിക്കുന്നതാരെ?
27. രക്തസമ്മര്‍ദ്ദം കൂടിയ അവസ്ഥ?
28. ഏത് പര്‍വതനിരയില്‍നിന്നാണ് ആമസോണ്‍ ഉത്ഭവിക്കുന്നത്?
29. ഏതു രാജ്യക്കാരാണ് ഡച്ചുകാര്‍ എന്നറിയപ്പെടുന്നത്?
30. ഏതു രാജ്യത്തെയാണ് തദ്ദേശീയര്‍ നിപ്പോണ്‍ എന്നു വിളിക്കുന്നത്?
31. ഏതു രാജ്യത്താണ് അമേരിക്ക ഏജന്റ് ഓറഞ്ച് എന്ന വിഷവസ്തു പ്രയോഗിച്ചത്?
32. രാജ്യത്തിന്റെയും നദിയുടെയും പേര് ഒന്നായതിന് ഉദാഹരണം?
33.  അച്ചടിയന്ത്രം കണ്ടുപിടിച്ചതാര്?
34. രണ്ടാം പാനിപ്പട്ട് യുദ്ധത്തില്‍ അക്ബറിനുവേണ്ടി മുഗള്‍ സൈന്യത്തെ നയിച്ചതാര്?
35. ലോകത്തെ ആദ്യ ടെലിഫോണ്‍ എക്സ്ചേഞ്ച് നിലവില്‍ വന്ന രാജ്യം?
36. ഏത് സംസ്ഥാനത്ത്  പ്രചാരമുള്ള അനുഷ്ഠാന നൃത്തരൂപമാണ് ഗാര്‍ബ?
37. ഏത് സംസ്ഥാനത്തെ സര്‍ക്കാരാണ് താന്‍സെന്‍ സമ്മാനം നല്‍കുന്നത്?
38. ഒന്നാം ലോകമഹായുദ്ധക്കാലത്ത് ജര്‍മ്മനി ആക്രമിച്ച ഏക ഇന്ത്യന്‍ നഗരം ഏതാണ്?
39.  അര്‍ബുദം ബാധിക്കാത്ത  മനുഷ്യാവയവം?
40. വര്‍ഷത്തെക്കാളും ദിവസത്തിന് ദൈര്‍ഘ്യം കൂടിയ ഗ്രഹം?
41. സമുദ്രത്തിലെ സുന്ദരി എന്നറിയപ്പെടുന്നത്?
42  കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?
43.  അര്‍ജുന്‍ ദേവിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തി?
44. ഏത് സ്ഥലത്തെ അശോകസ്തംഭത്തില്‍നിന്നാണ് ഇന്ത്യയുടെ ദേശീയ ചിഹ്നം എടുത്തിട്ടുള്ളത്?
45. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യ വനിത?

  ഉത്തരങ്ങള്‍
1) കൊല്‍ക്കത്ത, 2) മാള്‍ബറോ ഹൌസ് (ലണ്ടന്‍),3) 1959 ജൂലായ് 31, 4) ലോക്സഭാ സ്പീക്കര്‍,5) തംഗാന്വിക, 6) പ്രസിഡന്റില്‍, 7) 1995 ഒക്ടോബര്‍ 5,8) സി.ബി. എസ്.ഇ., 9) ഇംഗ്ളണ്ട്, 10) 1431,11) കെയ്ബുള്‍ ലാംജാവോ, 12) വിറ്റാമിന്‍ ഡി,13) വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, 14) സ്മാള്‍ പോക്സ്, 15)  അല്‍ത്തിങ്, 16) ഗുപ്തവംശം,17) പോളണ്ട്, 18) റിപ്പണ്‍, 19) ശങ്കരനാരായണന്‍ തമ്പി,20) നോസ്ട്രാഡമസ്, 21) റഷ്യ, 22) ബോയര്‍ യുദ്ധം, 23) ലൂയി ബ്രൌണ്‍, 24) ബുദ്ധമതം, 25) ഗാല്‍വനൈസേഷന്‍, 26) പൃഥ്വിരാജ് ചൌഹാന്‍,27) ഹൈപ്പര്‍ ടെന്‍ഷന്‍, 28) ആന്‍ഡീസ്, 29) നെതര്‍ലന്‍ഡ്സ്, 30) ജപ്പാന്‍, 31) വിയറ്റ്നാം, 32) ജോര്‍ദാന്‍, 33) ഗുട്ടന്‍ബര്‍ഗ്, 34) ബൈറാം ഖാന്‍,35) യു.എസ്. എ., 36) ഗുജറാത്ത്, 37) മദ്ധ്യപ്രദേശ്,38) ചെന്നൈ, 39) ഹൃദയം, 40) ശുക്രന്‍, 41) സ്റ്റോക്ക് ഹോം, 42) ലാക്രീമല്‍ ഗ്രന്ഥി, 43) ജഹാംഗീര്‍, 44) സാരനാഥ്, 45) ബെര്‍ത്താ വോണ്‍ സട്നര്‍

211-ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ഏഞ്ചല്‍ വെള്ളച്ചാട്ടം ഏത് രാജ്യത്താണ്?

1. 1857 ലെ ഒന്നാം സ്വാതന്ത്യ്രസമരകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?
2. ബോര്‍ഡോ മിശ്രിതം കണ്ടുപിടിച്ചതാര്?
3. ഏതു നദിയുടെ പ്രാചീനനാമമാണ് ബാരിസ്?
4. ഏതുവന്‍കരയിലാണ് റോക്കി പര്‍വതനിര?
5. ലോകത്തിലെ ആദ്യത്തെ വനിതാപ്രസിഡന്റ് അധികാരത്തില്‍ വന്ന രാജ്യം?
6. കേരളത്തില്‍നിന്ന് പാര്‍ലമെന്റിലെത്തിയ ആദ്യ വനിത?
7. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ഏഞ്ചല്‍ വെള്ളച്ചാട്ടം ഏത് രാജ്യത്താണ്?
8. ഡല്‍ഹി ഭരിച്ച അവസാനത്തെ സുല്‍ത്താന്‍വംശം?
9. ഷേക്സ്പിയര്‍ എഴുതിയ അവസാനത്തെ നാടകം?
10. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ളത്?
11. കേരള പ്രസ് അക്കാഡമി സ്ഥാപിതമായ വര്‍ഷം?
12. കേരള ബാംബു കോര്‍പ്പറേഷന്റെ ആസ്ഥാനം?
13. ഏതുരാജ്യത്തെ സംസ്കാരമാണ് പൂച്ചയെ ആരാധിച്ചിരുന്നത്?
14. കേരള സാഹിത്യ അക്കാഡമിയുടെ ആസ്ഥാനം?
15. ലോകത്തിലെ ഏറ്റവും പഴയ നാഗരികത?
16. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വേലിയേറ്റം അനുഭവപ്പെടുന്നത് എവിടെ?
17. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണസാക്ഷര നഗരം?
18. ഏതുരാജാവിന്റെ കാലത്താണ് പള്ളിവാസല്‍ പദ്ധതി പ്രവര്‍ത്തനക്ഷമമായത്?
19. പ്രകൃതിവാതകം ആദ്യമായി ഉപയോഗിച്ച യൂറോപ്യന്‍ രാജ്യം?
20. അജന്താ ഗുഹകളെ 1919 ല്‍ വീണ്ടും കണ്ടെത്തിയ ബ്രിട്ടീഷ് ഓഫീസര്‍?
21. ഫ്രഞ്ച് വിപ്ളവത്തിന്റെ ശിശു എന്നറിയപ്പെട്ടത്?
22. ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭം?
23. ഇന്റഗ്രല്‍ കോച്ച് ഫാക്ടറി എവിടെയാണ്?
24. ഏത് മൃഗത്തിന്റെ സംരക്ഷണത്തിനാണ് ഇരവികുളം ദേശീയോദ്യാനം പ്രസിദ്ധം?
25. രക്തഗ്രൂപ്പുകള്‍ കണ്ടുപിടിച്ചതാര്?
26. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് എവിടെയാണ്?
27. ഇന്റര്‍പോളിന്റെ ആസ്ഥാനം?
28. ലോകത്തില്‍ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം?
29. ഏത് രാജവംശത്തിന്റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത്?
30. ശ്രീരംഗപട്ടണം ഉടമ്പടിയില്‍ ഒപ്പുവച്ചത്?
31. മാവോ സേ തുങ് മരിച്ച വര്‍ഷം?
32. ഏത് യുദ്ധത്തിലാണ് ടിപ്പു കൊല്ലപ്പെട്ടത്?
33, ഏത് രാജവംശത്തിന്റെ ഭരണമാണ് ചന്ദ്രഗുപ്തമൌര്യന്‍ അവസാനിപ്പിച്ചത്?
34. കേരളത്തില്‍ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?
35. ഏത് നദീതീരത്താണ് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ്?
36. കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം?
37. മനുഷ്യനിലെ                          സ്പൈനല്‍കോഡിന്റെ നീളം?
38. രാത്രിയില്‍ ആകാശത്തില്‍ കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം?
39. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം?
40.  ഏത് നദീതീരത്താണ് ഹൈദരാബാദ്?
41. രാസസൂര്യന്‍ എന്നറിയപ്പെടുന്ന ലോഹം?
42. ഏത് കലാപത്തിന്റെ കാലത്താണ് വാഗണ്‍ട്രാജഡി നടന്നത്!
43. പ്രാചീനകാലത്ത് പ്രാഗ്ജ്യോതിഷ്പുര്‍ എന്നറിയപ്പെട്ടിരുന്നത്?
44. ഏത് ഗുപ്തരാജാവിന്റെ കാലത്താണ് ഹരിസേനന്‍ ജീവിച്ചിരുന്നത്?
45. മത്തവിലാസം രചിച്ചതാര്?

ഉത്തരങ്ങള്‍
1) വിസ്കൌണ്ട് പാല്‍മര്‍സ്റ്റോണ്‍, 2) മില്ലാര്‍ഡെറ്റ,3) പമ്പ, 4) അമേരിക്ക, 5) അര്‍ജന്റീന, 6) ആനി മസ്ക്രീന്‍, 7) വെനിസ്വേല, 8) ലോദി, 9) ദി ടെംപസ്റ്റ്, 10) കെ.എം. മാണി, 11) 1979,12) അങ്കമാലി, 13) ഈജിപ്ത്, 14) തൃശൂര്‍,15) സുമേറിയന്‍, 16) കാനഡയിലെ ഹണ്ടി ഉള്‍ക്കടലില്‍, 17) കോട്ടയം, 18) ചിത്തിരതിരുനാള്‍,19) ഇറ്റലി, 20) ജോണ്‍സ്മിത്ത്, 21) നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്, 22) ക്വീന്‍ അലക്സാന്‍ഡ്രിയാസ് ബേഡ്വിംഗ്, 23) പെരുമ്പൂര്‍ (ചെന്നൈ), 24) നീലഗിരി താര്‍  (വരയാട്), 25) കാള്‍ലാന്റ്സ്പെയിനര്‍, 26) ചവറ,27) ലിയോണ്‍സ്, 28) ചൈന, 29) ഗുപ്തവംശം, 30) ടിപ്പുവും ബ്രിട്ടീഷുകാരും, 31) 1976, 32) നാലാം മൈസൂര്‍ യുദ്ധം , 33) നന്ദവംശം, 34) ഇടുക്കി, 35) സെയ്ന്‍, 36) തൃപ്പൂണിത്തുറ ഹില്‍പാലസ്,37) 45 സെ.മീ., 38) സിറിയസ്, 39) ത്വക്ക്,40) മൂസി, 41) മഗ്നീഷ്യം, 42) മലബാര്‍ കലാപം,43) ഗോഹട്ടി, 44) സമുദ്രഗുപ്തന്‍, 45) മഹേന്ദ്രവര്‍മ്മന്‍.

Monday 23 July 2012

എം ജി യൂണിവേഴ്സിടി വിജിലെന്‍സ് അന്വേഷണം - വീഡിയോ കാണൂ ..!

തുടര്‍ന്ന് വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ വീഡിയോ കാണാം

സേവനാവകാശ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

സര്‍ക്കാരിന്റെ 13 സേവനങ്ങളും പൊലീസിന്റെ ഒന്‍പതു സേവനങ്ങളും സമയബന്ധിതമായി പൊതുജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സേവനാവകാശ ബില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റി പരിഗണിച്ച ശേഷമുള്ള ബില്‍ നാളെ പാസാക്കും.

സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കാത്ത ഉദ്യോഗസ്ഥരില്‍ നിന്ന് 500 രൂപ മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. ജനന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വാസസ്ഥല സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ്, വീടുകള്‍ക്കും കടകള്‍ക്കുമുള്ള വൈദ്യുതി കണക്ഷന്‍, വീടുകള്‍ക്കുള്ള ജലവിതരണ കണക്ഷന്‍, റേഷന്‍ കാര്‍ഡ് നല്‍കല്‍, പൊലീസ് സ്റ്റേഷനില്‍ നല്‍കുന്ന പരാതിക്കു രസീത്, എഫ്ഐആര്‍ പകര്‍പ്പ് നല്‍കല്‍, ഗുരുതര കുറ്റകൃത്യങ്ങളില്‍ പൊലീസിന്റെ സത്വര ഇടപെടല്‍, സമയബന്ധിതമായ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍, സമയബന്ധിതമായ ജോലി വെരിഫിക്കേഷന്‍ എന്നിവയാണു ബില്ലിന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ സേവനങ്ങള്‍.

കുറ്റകൃത്യം നടക്കുന്ന സ്ഥലത്ത്   എത്തിച്ചേരല്‍, പരാതികളില്‍ സമയബന്ധിതമായി നടപടി ആരംഭിക്കല്‍, ജാഥയ്ക്കും ഉച്ചഭാഷിണിക്കുമുള്ള അനുമതി, ആയുധങ്ങള്‍ക്കും സ്ഫോടകവസ്തുക്കള്‍ക്കമുള്ള ലൈസന്‍സ്, പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പകര്‍പ്പ് നല്‍കല്‍, കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ മോചിപ്പിക്കല്‍, പട്ടികജാതി/വര്‍ഗ നഷ്ടപരിഹാര ശുപാര്‍ശ നല്‍കല്‍ എന്നിവയാണു ബില്ലിന്റെ പരിധിയില്‍ വരുന്ന പൊലീസ് സേവനങ്ങള്‍. സേവനങ്ങള്‍ ലഭ്യമാക്കേണ്ട സമയപരിധി ഗസറ്റില്‍ വിജ്ഞാപനം ചെയ്യും.

ഈ സമയത്തിനകം സേവനം ലഭിക്കാതിരിക്കുകയോ അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്താല്‍ 30 ദിവസത്തിനകം അപ്പീല്‍ ഫയല്‍ ചെയ്യാം. മതിയായ കാരണമുണ്ടെന്ന് ഒന്നാം അപ്പീല്‍ അധികാരിക്കു ബോധ്യപ്പെട്ടാല്‍ 30 ദിവസം കഴിഞ്ഞും അപ്പീല്‍ സ്വീകരിക്കാം. ഒന്നാം അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ രണ്ടാം അപ്പീല്‍ നല്‍കാനും വ്യവസ്ഥയുണ്ട്. ഇത് അപ്പീല്‍ നിരസിച്ച് 60 ദിവസത്തിനകം ആയിരിക്കണം. കൂടുതല്‍ സേവനങ്ങളെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പിന്നീടു പരിഗണിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി അടക്കം ഇതിന്റെ പരിധിയില്‍ വരണമെന്നാണു തന്റെ അഭിപ്രായമെങ്കിലും സെക്രട്ടേറിയറ്റിനെ മൊത്തമായി ബില്ലിനു കീഴില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

Friday 20 July 2012

Friday 13 July 2012

210- ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നതേത്?

1. ഏതു രാജ്യത്ത് ഉടലെടുത്ത ഭക്ഷണവസ്തുവാണ് 'പിസ'?
2. ഡല്‍ഹിയിലെ ചെങ്കോട്ട പണികഴിപ്പിച്ചതാര്?
3. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട?
4. വിചാരണ ചെയ്യാതെ ആരെയും തടവിലിടാന്‍ ബ്രിട്ടീഷുകാര്‍ക്ക് അധികാരം നല്‍കിയ നിയമമേത്?
5. പ്രകൃതിയില്‍ കാണപ്പെടുന്ന ഏറ്റവും കടുപ്പമുള്ള വസ്തുവേത്?
6. കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപം ഏതാണ്?
7. ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നതേത്?
8. സ്വാതന്ത്രഭാരതത്തിന്റെ ആദ്യത്തെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍?
9. പൊതു ഖജനാവിന്റെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നതാര്?
10. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ സംസ്ഥാനങ്ങളിലെ പ്രതിനിധി?
11. ഇന്ത്യ ഏറ്റവും ഒടുവിലായി ഒളിമ്പിക്സില്‍ ഹോക്കി സ്വര്‍ണം നേടിയ വര്‍ഷമേത്?
12. ചെടികളില്‍ വേരുകള്‍ രൂപംകൊള്ളാന്‍ സഹായിക്കുന്ന ഹോര്‍മോണേത്?
13. ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കുന്ന ഹോര്‍മോണ്‍?
14. കായകള്‍ പാകമാവാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍?
15. ഇന്ത്യയില്‍ ആദ്യമെത്തിയ യൂറോപ്യന്മാരാര്?
16. ഇന്ത്യയിലെ ആദ്യത്തെ സിനിമ ഏതായിരുന്നു?
17. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ ഭാഗം?
18. കുട്ടികള്‍ക്കുവേണ്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയേത്?
19. ഐ.എസ്. ആര്‍. ഒ സ്ഥാപിതമായതെന്ന്?
20. ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യബഹുമതി ഏത്?
21. കൊങ്കണ്‍ റെയില്‍വേയുടെ നീളം?
22. എന്‍.ഡി.ആര്‍ അഥവാ സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് ആരുടെ കറന്‍സിയാണ്?
23. ഡല്‍ഹി സിംഹാസനം ഭരിച്ച ഏക വനിതയാര്?
24. 'ഇന്ത്യയുടെ വാനമ്പാടി' ആരാണ്?
25. ഇന്ത്യന്‍ പ്രാദേശികസമയം ഗ്രീന്‍വിച്ച് സമയത്തേക്കാള്‍ എത്ര മുന്നിലാണ്?
26. കേരള നിയമസഭയിലെ ആദ്യ സ്പീക്കര്‍ ആരായിരുന്നു?
27. കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍?
28. ശ്രീബുദ്ധന്‍, മഹാവീരന്‍ എന്നിവരുടെ സമകാലീനനായിരുന്ന മഗധയിലെ രാജാവാരായിരുന്നു?
29. ആദ്യത്തെ ജ്ഞാനപീഠം പുരസ്കാരജേതാവ് ആരായിരുന്നു?
30. ജ്ഞാനപീഠം ബഹുമതി ലഭിച്ച ആദ്യത്തെ ഹിന്ദി സാഹിത്യകാരന്‍?
31. തമിഴില്‍ നിന്ന് ആദ്യമായി ജ്ഞാനപീഠം നേടിയത്?
32. കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രം?
33. മൌര്യരാജവംശത്തിന്റെ സ്ഥാപകനാരാണ്?
34. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറിയേത്?
35. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പബ്ളിക് ലൈബ്രറികള്‍ ഉള്ള രാജ്യം?
36. കേരളസര്‍ക്കാരിന്റെ ഏറ്റവും പ്രധാന സാഹിത്യപുരസ്കാരമേത്?
37. ഇന്ത്യയില്‍ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനമേത്?
38. ജപ്പാനിലെ റ്യൂക്യൂ ദ്വീപില്‍ രൂപംകൊണ്ട ആയോധനകലയേത്?
39. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ ലോഹമേത്?
40. വെള്ളത്തിലിട്ടാല്‍ കത്തുന്ന ലോഹങ്ങള്‍?
41. ബാക്ടീരിയയെ  മൈക്രോസ്കോപ്പിലൂടെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞനാര്?
42. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്ന രാജ്യമേത്?
43. ഓള്‍ ഇന്ത്യാ വാര്‍ മെമ്മോറിയല്‍ ഇപ്പോള്‍ അറിയപ്പെടുന്ന പേരെന്ത്?
44. എവറസ്റ്റ് കൊടുമുടി ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്?
45. പച്ചനിറമുള്ള രത്നമേത്?

  ഉത്തരങ്ങള്‍
1) ഇറ്റലി, 2)ഷാജഹാന്‍ ചക്രവര്‍ത്തി, 3) രാജസ്ഥാനിലെ ചിത്തോര്‍ഗഢ്, 4) റൌലറ്റ് നിയമം, 5) വജ്രം, 6) വജ്രം, 7) കൃഷ്ണതുളസി, 8) വി.കെ. കൃഷ്ണമേനോന്‍, 9) കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍, 10)  അക്കൌണ്ടന്റ് ജനറല്‍, 11) 1980 (മോസ്കോ), 12) ഓക്സിന്‍, 13) സൈറ്റോകിനിന്‍, 14) എഥിലിന്‍, 15)പോര്‍ച്ചുഗീസുകാര്‍, 16) പുണ്ഡാലിക്ക്,17) ആന്‍ഡമാന്‍ നിക്കോബാറിന്റെ ഭാഗമായ ഇന്ദിരാപോയിന്റ്, 18)   ഐക്യരാഷ്ട്രസഭാ ശിശുക്ഷേമ സമിതി  അഥവാ യൂണിസെഫ്,19) 1969 ആഗസ്റ്റ് 15, 20) ജ്ഞാനപീഠം അവാര്‍ഡ്,
21)760കിലോമീറ്റര്‍,22)അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്),23) റസിയ സുല്‍ത്താന,24)സരോജിനി നായിഡു,25) അഞ്ചരമണിക്കൂര്‍, 26) ആര്‍.ശങ്കരനാരായണന്‍ തമ്പി, 27)ബി. രാമകൃഷ്ണ റാവു, 28) ബിംബിസാരന്‍, 29) ജി. ശങ്കരക്കുറുപ്പ്, 30)സുമിത്രാനന്ദന്‍ പന്ത്, 31) പി.വി. അഖിലാണ്ഡന്‍, 32) എറണാകുളം ജില്ലയിലെ തട്ടേക്കാട്,33) ചന്ദ്രഗുപ്ത മൌര്യന്‍,34)അമേരിക്കയിലെ ലൈബ്രറി ഒഫ് കോണ്‍ഗ്രസ്,35) റഷ്യ,36)എഴുത്തച്ഛന്‍ പുരസ്കാരം,37) കേരളം,38) കരാട്ടെ,39) ഇരുമ്പ്,40) സോഡിയം, പൊട്ടാസ്യം,41) അന്റോണി വാന്‍ ലീവന്‍ഹോക്ക്,42)ഇന്ത്യ,43) ഇന്ത്യാഗേറ്റ്,44) നേപ്പാളില്‍,45) മരതകം.

209- . ഭീകരമത്സ്യം എന്നറിയപ്പെടുന്നതേത്?

1. ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്ന രാജ്യമേത്?
2. ഏത് രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയാണ് ഗരുഡ എയര്‍ലൈന്‍സ്?
3. പ്രാചീന മെസൊപ്പൊട്ടേമിയന്‍ സംസ്കാരം നിലനിന്നിരുന്നതെവിടെ?
4. ഭൂമിയുടെ ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്ന ഭൂഖണ്ഡമേത്?
5. ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏത് രാജ്യത്തിന്റേതാണ്?
6. ആദ്യത്തെ ബഹിരാകാശ യാത്രികന്‍ എന്ന ഖ്യാതിക്കുടമ ആരാണ്?
7.  അത്ലറ്റിക്സിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇനമേത്?
8. ബാസ്കറ്റ്ബാള്‍ കളിയുടെ ഉപജ്ഞാതാവാര ാരാണ്.?
9. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ്?
10. ഇന്ത്യയും പാകിസ്ഥാനും താഷ്ക്കെന്റ് കരാറില്‍ ഒപ്പുവച്ച വര്‍ഷം?
11.  ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യന്‍ സംസ്ഥാനം?
12. തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ?
13. കേരള സര്‍വകലാശാല സ്ഥാപിച്ചതെന്ന്?
14. സ്വതന്ത്ര ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ആദ്യത്തെ വ്യക്തിഗത മെഡല്‍ നേടിത്തന്നതാര്?
15. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ കനാലേത്?
16. ഗുഹകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ?
17. എന്തിന്റെ ശാസ്ത്രീയനാമമാണ് ഒറൈസസറ്റൈവ?
18. കേടുവരാത്ത ഏകഭക്ഷ്യവസ്തുവേത്?
19. ഏത് രാജ്യത്തെ പരമ്പരാഗത വേഷമാണ് കിമോണോ?
20. ലോകത്ത് ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള രാജ്യമേത്?
21. കോമണ്‍വെല്‍ത്ത് ഗെയിംസ് ആദ്യം അറിയപ്പെട്ടിരുന്ന പേരെന്ത്?
22. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയേത്?
23. വടക്കേ ഇന്ത്യയിലെ ഏക ക്ളാസിക് നൃത്തം?
24. ആദ്യമായി ഭൂകമ്പമാപിനി വികസിപ്പിച്ചെടുത്തത് ഏത് ദേശക്കാരാണ്?
25. ഭൂകമ്പത്തെക്കുറിച്ചുള്ള ശാസ്ത്രശാഖയാണ്?
26. ഭൂകമ്പം രേഖപ്പെടുത്തുന്ന മറ്റൊരുപകരണം?
27. തക്ഷശില സര്‍വകലാശാലയുടെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ എവിടെയാണുള്ളത്?
28. ഡി.സി. കറണ്ടിനെ എ.സിയാക്കുന്ന ഉപകരണമേത്?
29. ഐക്യരാഷ്ട്ര സംഘടന നിലവില്‍ വന്ന വര്‍ഷമേത്?
30. ഹാന്‍സന്‍സ് രോഗം എന്നറിയപ്പെടുന്നതേത്?
31. വൈറ്റ് പ്ളേഗ്, കോക്ക് ഡിസീസ് എന്നീ പേരുകളുള്ള രോഗം?
32. കേരളത്തിലെ ആകെ നദികളെത്ര?
33. മൊണാലിസ എന്ന ചിത്രം വരച്ചതാര്?
34. സൂര്യനിലും നക്ഷത്രങ്ങളിലും നടക്കുന്ന പ്രവര്‍ത്തനമേത്?
35. കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തിയില്ലാത്തതുമായ കേരളത്തിലെ ഏക ജില്ല?
36. ഹുയാന്‍ സാങ് ഇന്ത്യയിലെത്തുമ്പോള്‍ പ്രമുഖ ഭരണാധികാരിയാരായിരുന്നു?
37. പ്രാചീന കാലത്ത് ചുര്‍ണി എന്നറിയപ്പെട്ടിരുന്ന നദി?
38. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത്?
39. വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്?
40. ഭൂമിയെ ചുറ്റിസഞ്ചരിച്ച ആദ്യത്തെ കപ്പലേത്?
41. പൂച്ചയോടുള്ള പേടി അറിയപ്പെടുന്നതെങ്ങനെ?
42. ഭീകരമത്സ്യം എന്നറിയപ്പെടുന്നതേത്?
43. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യബന്ധനം നടക്കുന്നത്?
44. ചെടികള്‍ പൂവിടാന്‍ കാരണമായ ഹോര്‍മോണേത്?
45. ലോകത്തിലെ ഏറ്റവും വലിയ പൂവ്?

ഉത്തരങ്ങള്‍
1) ചൈന, 2) ഇന്‍ഡൊനീഷ്യയുടെ, 3) ഇന്നത്തെ ഇറാക്കിന്റെ പ്രദേശങ്ങളില്‍, 4) അന്റാര്‍ട്ടിക്ക, 5) ജപ്പാന്റെ, 6) യൂറി ഗഗാറിന്‍, 7) നടത്തം, 8) ജെയിംസ് നൈസ്മിത്ത്, 9) ജെ.ബി. കൃപലാനി,10) 1966 ജനുവരി 10, 11) നാഗാലാന്‍ഡ്,12) സെഫോളജി, 13) 1937, 14) കെ.ഡി. യാദവ്,15) പനാമ കനാല്‍, 16) സ്പീലിയോളജി,17) നെല്ലിന്റെ, 18) തേന്‍, 19) ജപ്പാനിലെ,20) കാനഡ, 21) ബ്രിട്ടീഷ് എംപയര്‍ ഗെയിംസ്,22) ചൈനയിലെ ത്രീ ഗോര്‍ജസ് അണക്കെട്ട്,23) കഥക്, 24) ചൈനക്കാര്‍, 25) സീസ്മോളജി,26) ജിയോഫോണ്‍, 27) പാകിസ്ഥാനിലെ റാവല്‍പിണ്ടി നഗരത്തിന് സമീപം, 28) റെക്ടിഫയര്‍,29) 1945 ഒക്ടോബര്‍ 24, 30) കുഷ്ഠരോഗം,31) ക്ഷയം, 32) 44, 33) ലിയനാര്‍ഡോ ഡാ വിഞ്ചി,34) അണുസംയോജനം, 35) കോട്ടയം, 36) ഹര്‍ഷവര്‍ദ്ധനന്‍, 37) പെരിയാര്‍, 38) സള്‍ഫ്യൂറിക്കാസിഡ്, 39) തായ്ലന്‍ഡ്, 40) വിക്ടോറിയ,41) അയ്ലുറോ ഫോബിയ, 42) പിരാന, 43) ചൈനയില്‍, 44) ഫ്ളോറിജന്‍, 45) റഫ്ളേഷ്യ.

208- കേരളത്തില്‍ ആദ്യമായി 3 ജി മൊബൈല്‍ സംവിധാനം ലഭ്യമായ നഗരം?

1. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം?
2. ഐക്യരാഷ്ട്രസഭയില്‍ അംഗമല്ലാത്ത ഏഷ്യന്‍ രാജ്യം?
3. യു.എന്‍ ജനറല്‍ അസംബ്ളിയുടെ ആദ്യത്തെ ഇന്ത്യക്കാരിയായ പ്രസിഡന്റ്?
4. മുസ്ളിങ്ങള്‍ക്ക് പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ആവിഷ്്കരിച്ചുകൊണ്ടുള്ള ഭരണപരിഷ്കാരം?
5. കാബിനറ്റ് മിഷനിലെ അംഗങ്ങള്‍ ആരെല്ലാം?
6. ഓയില്‍ ഓഫ് വിട്രിയോള്‍ എന്നറിയപ്പെടുന്ന ആസിഡ്?
7. അലക്കുകാരത്തിന്റെ ശാസ്ത്രീയ നാമം?
8. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ രാസവസ്തു?
9. ഇന്ത്യന്‍ നാവിക സേനാദിനം?
10. ഇന്ത്യന്‍ കരസേനയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍?
11. ഇന്ത്യന്‍ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ ജനറല്‍?
12. ഇന്ത്യന്‍ സായുധസേനയുടെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ സ്റ്റേഷന്‍?
13. ഇന്ത്യന്‍ മാക്യവല്ലി എന്നറിയപ്പെടുന്നത്?
14. യാചകരുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നത്?
15. ലോക്നായക് എന്നറിയപ്പെടുന്നതാര്?
16. ഹരിയാന ഹരിക്കൈന്‍ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?
17. കാലോഹരിണ്‍ (കറുത്ത മാന്‍) എന്നറിയപ്പെടുന്ന ഫുട്ബാള്‍ താരം?
18. സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്‍ത്തി പങ്കിടുന്ന ഏകജില്ല?
19. കേരളത്തിലെ ആദ്യകയര്‍ ഫാക്ടറി?
20. ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം എവിടെയായിരുന്നു?
21. തമിഴ്നാടുമായും കര്‍ണാകടയുമായും അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏകജില്ല?
22. കേരളത്തില്‍ പുകയില ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നജില്ല?
23. ആനയെ ദേശീയ പൈതൃകമൃഗമായി പ്രഖ്യാപിച്ചവര്‍ഷം?
24.  ഇന്ത്യയില്‍ സിംഹങ്ങള്‍ കാണപ്പെടുന്ന ഏക വന്യജീവി സങ്കേതം?
25. സിംഹത്തിന്റെ ശരീരവും സ്ത്രീയുടെ മുഖവുമുള്ള ഈജിപ്ഷ്യന്‍ പ്രതിമ?
26. വന്യജീവി സംരക്ഷണനിയമം ആചരിക്കുന്നത്?
27. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന നികുതിയാണ്?
28. ജസിയ പിന്‍വലിച്ചമുഗള്‍ രാജാവ്?
29. ജപ്പാന്റെ പാര്‍ലമെന്റ് ഏത് പേരില്‍ അറിയപ്പെടുന്നു?
30. ഫോക്കറ്റിംഗ് ഏത് രാജ്യത്തെ പാര്‍ലമെന്റ്?
31. ലോക്സഭയിലെ പരമാവധി അംഗസംഖ്യ?
32. ലോക്സഭാ സമ്മേളനങ്ങളുടെ അദ്ധ്യക്ഷന്‍?
33. ഇന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനം?
34. എറണാകുളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതെന്ന്?
35. കേരളത്തില്‍ ഏറ്റവും സാക്ഷരത കൂടിയ ജില്ല?
36. ഇന്ത്യയില്‍ ഏറ്റവും സാക്ഷരത കൂടിയ ജില്ല?
37. പുരുഷസാക്ഷരത ഏറ്റവും കൂടിയത്?
38. മഞ്ഞളിന് മഞ്ഞനിറം നല്‍കുന്ന വര്‍ണവസ്തു?
39. കുങ്കുമത്തിലടങ്ങിയ വര്‍ണ്ണവസ്തു?
40. മനുഷ്യന്റെ ശരീരത്തിന് നിറം നല്‍കുന്ന വര്‍ണവസ്തു?
41. രാഷ്ട്രത്തിന്റെ ശബ്ദം ഏതിന്റെ മുദ്രാവാക്യമാണ്?
42. ഏറ്റവും വടക്കേ അറ്റത്തെ കോര്‍പ്പറേഷന്‍?
43. കേരളത്തില്‍ ഏറ്റവുമൊടുവില്‍ നിലവില്‍വന്ന കോര്‍പ്പറേഷനുകള്‍?
44. ഏറ്റവും ജനസംഖ്യ കുറഞ്ഞ കോര്‍പ്പറേഷന്‍?
45. കേരളത്തില്‍ ആദ്യമായി 3 ജി മൊബൈല്‍ സംവിധാനം ലഭ്യമായ നഗരം?

  ഉത്തരങ്ങള്‍
1) ന്യൂയോര്‍ക്കിലെ മാന്‍ഹട്ടിനില്‍, 2) തായ്വാന്‍,3) വിജയലക്ഷ്മി പണ്ഡിറ്റ്,4) 1909 ലെ മിന്റോമോര്‍ലി ഭരണപരിഷ്കാരം, 5) പെത്ത്വിക്ക് ലോറന്‍സ്, സ്റ്റാഫോര്‍ഡ് ക്രിപ്സ്, എ.വി. അലക്സാണ്ടര്‍, 6) സള്‍ഫ്യൂറിക് ആസിഡ്, 7) സോഡിയം കാര്‍ബണേറ്റ്്, 8) മിഥൈല്‍ ഐസോ സയനേറ്റ്്, 9) ഡിസംബര്‍ 4, 10) എസ്.എച്ച്.എഫ്.ജെ മനേക്ഷ,11) കെ.എം. കരിയപ്പ,12) താജിക്കിസ്ഥാനില്‍, 13) ചാണക്യന്‍,14) മദന്‍ മോഹന്‍മാളവ്യ,15) ജയപ്രകാശ് നാരായണന്‍,16)  കപില്‍ദേവ്,17) ഐ.എം. വിജയന്‍,18) കോട്ടയം,19) ഡാറാസ്മെയില്‍ (ആലപ്പുഴ),20) കോഴിക്കോട്,21) വയനാട്,22) കാസര്‍കോട്,23) 2010, 24) ഗീര്‍ നാഷണല്‍ പാര്‍ക്ക്, 25) സ്ഫിങ്ക്സ്,26) ഒക്ടോബര്‍ 4, 27) വില്പന നികുതി,28) അക്ബര്‍,29) ഡയറ്റ്,30) ഡെന്മാര്‍ക്ക്,31) 552, 32) ലോക്സഭാ സ്പീക്കര്‍,33) കേരളം,34) 1990, ഫെബ്രുവരി 4, 35) പത്തനംതിട്ട,36) സെര്‍ച്ചിപ്പ് ജില്ല,37) ലക്ഷദ്വീപ്,38) കൂര്‍ക്കുമിന്‍,39) ബിക്ളിന്‍,40) മെലാനിന്‍,,41) ബി.എസ്.എന്‍.എല്‍,42) കോഴിക്കോട്,43) കൊല്ലം, തൃശൂര്‍,44) തൃശൂര്‍, 45) കോഴിക്കോട് (2010).

207- വിഡ്ഢികളുടെ സ്വര്‍ണ്ണം എന്നറിയപ്പെടുന്നത്?

1. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ അംഗമായതെന്ന്?
2. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറല്‍?
3. സെക്രട്ടറി ജനറല്‍ ആയ ആദ്യ യൂറോപ്യന്‍?
4. ഐക്യരാഷ്ട്രസഭയില്‍ അംഗമായ 193-ാമത് രാജ്യം.
5. ബംഗാള്‍ വിഭജനം റദ്ദാക്കിയതാര്?
6. ബ്രിട്ടീഷ് ഇന്ത്യന്‍ പ്രവിശ്യകളില്‍ ദ്വിഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ്?
7. 1942-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമിച്ച ക്രിപ്സ്മിഷന്റെ തലവന്‍?
8. കാബിനറ്റ് മിഷന്റെ അദ്ധ്യക്ഷന്‍
9. വിഡ്ഢികളുടെ സ്വര്‍ണ്ണം എന്നറിയപ്പെടുന്നത്
10. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്ന ആസിഡ്?
11. അജിനോമോട്ടോയുടെ രാസനാമം?
12. ഇന്ത്യന്‍ കരസേനാ ദിനം?
13. ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന എന്നിയുടെ ആസ്ഥാനം?
14. ഇന്ത്യന്‍ കരസേനയുടെ പിതാവ്?
15. ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ദ്ധ സൈനിക വിഭാഗം?
16. ലോകപര്യടനം നടത്തിയ ഇന്ത്യന്‍ നേവിയുടെ പായ്ക്കപ്പല്‍?
17. നാഷണല്‍ ഡിഫന്‍സ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു?
18. ഇന്ത്യന്‍ ബിസ്മാര്‍ക്ക് എന്നറിയപ്പെടുന്നത്?
19. മറാത്ത സിംഹം എന്നറിയപ്പെടുന്നത്?
20. പറക്കും സിംഗ് എന്നറിയപ്പെടുന്നത്?
21. കേരളത്തിലെ ആദ്യ അബ്കാരി കോടതി എവിടെയാണ്?
22. കേരളത്തില്‍ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?
23. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം?
24. എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ടുള്ള കേരളത്തിലെ ജില്ല?
25. ഇന്ത്യയിലെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷന്‍?
26. കടുവാ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം?
27. വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ദേശീയോദ്യാനം?
28. പ്രോജക്ട് എലിഫന്റ് ആരംഭിച്ച വര്‍ഷം?
29. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം ഏത് നികുതിയാണ്?
30. ഇന്ത്യയില്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തിയത്?
31. ഇന്ത്യയിലാദ്യമായി 'ജസിയ' ഏര്‍പ്പെടുത്തിയ ഭരണാധികാരി?
32. ഇറാന്റെ പാര്‍ലമെന്റ് ഏതാണ്?
33. ജതീയ സങ്സദ് ഏത് രാജ്യത്തിന്റെ പാര്‍ലമെന്റാണ്?
34. പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്?
35. രാജ്യസഭയുടെ അദ്ധ്യക്ഷന്‍?
36. 100% സാക്ഷരത കൈവരിച്ച കേരളത്തിലെ ഗ്രാമപഞ്ചായത്ത്?
37. സ്ത്രീ സാക്ഷരത ഏറ്റവും കൂടിയത് ഏതുസംസ്ഥാനത്താണ്?
38. സ്ത്രീ സാക്ഷരത ഏറ്റവും കുറഞ്ഞ സംസ്ഥാനം?
39. തക്കാളിക്ക് ചുവപ്പുനിറം നല്‍കുന്ന വര്‍ണ്ണവസ്തു?
40. കാരറ്റിലുള്ള വര്‍ണ്ണവസ്തു?
41. ബീറ്റ്റൂട്ടിന് നിറം നല്‍കുന്നത്?
42. 'ഞങ്ങള്‍ക്ക് ഇന്ത്യയെ കൂടുതല്‍ നന്നായി അറിയാം'- എന്തിന്റെ മുദ്രാവാക്യം?
43. കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷന്‍?
44. ഏറ്റവും ജനസംഖ്യ കൂടിയ കോര്‍പ്പറേഷന്‍?
45. ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിത നഗരം ഏതാണ്?

  ഉത്തരങ്ങള്‍
1) 1945 ഒക്ടോബര്‍ 30, 2) ട്രിഗ്വ്ലി (നോര്‍വേ),3) ട്രിഗ്വ്ലി,4) ദക്ഷിണ സുഡാന്‍, 5) 1911-ല്‍ ഹാര്‍ഡിഞ്ച് പ്രഭു, 6) മൊണ്ടേഗു ചെംസ് ഫോര്‍ഡ് ഭരണപരിഷ്കാരം, 7) സ്റ്റാഫോര്‍ഡ് ക്രിപ്സ്, 8) പെത്ത്വിക്ക് ലോറന്‍സ്,9)  അയേണ്‍ പൈറൈറ്റ്, 10) നൈട്രിക്കാസിഡ്,11) മോണോ സോഡിയം ഗ്ളൂട്ടോമേറ്റ്,12) ജനുവരി 15, 13) ന്യൂഡല്‍ഹി,14) മേജര്‍ സ്ട്രിങ്ങര്‍ ലോറന്‍സ്,15) സി.ആര്‍.പി.എഫ്,16)  ഐ.എന്‍.എസ്. തരംഗിണി,17) ഖഡക്ക്വാസല,18) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍,19) ബാലഗംഗാധര തിലക്,20) മില്‍ക്കാ സിംഗ്,21) കൊട്ടാരക്കര ,22) ഇടുക്കി,23) മുളങ്കുന്നത്തുകാവ് (തൃശൂര്‍),24) പാലക്കാട്,25) കോഴിക്കോട് (1973-ല്‍),26) 1973,27) കാസിരംഗ,28) 1992,29) എക്സൈസ് തീരുവ,30) 2005 ഏപ്രില്‍ 1 മുതല്‍,31) ഫിറോസ് ഷാ തുഗ്ളക്,32) മജ്ലിസ്,33) ബംഗ്ളാദേശ്,34) ഇര്‍വിന്‍ പ്രഭു (1927-ല്‍),35) ഉപരാഷ്ട്രപതി,36) കരിവെള്ളൂര്‍,37) കേരളം,38) രാജസ്ഥാന്‍,39) ലോക്കോപ്പിന്‍,40) കരോട്ടിന്‍,41) ബീറ്റാ സയനാനിന്‍,42) എല്‍. ഐ. സി,43) തിരുവനന്തപുരം,44) തിരുവനന്തപുരം,45) കോഴിക്കോട്.

206- കടല്‍ വളര്‍ത്തിയ പൂന്തോട്ടം എന്നറിയപ്പെടുന്ന രാജ്യം?

1. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന സ്ഥലം?
2. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന ഏഷ്യന്‍ രാജ്യം?
3. ഇന്ത്യയുടെ ആത്മാവ് എന്നത് ഏതു സംസ്ഥാനത്തിന്റെ പരസ്യവാചകമാണ്?
4. സുനാമി പുനരധിവാസത്തിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന കടല്‍ത്തീര സംരക്ഷണ ടൂറിസം പദ്ധതി?
5. ഇന്ത്യയിലെ ആദ്യത്തെ മാതൃകാ മത്സ്യബന്ധന ടൂറിസം ഗ്രാമം ഏത്?
6. ദേശീയ ടൂറിസ ദിനമെന്ന്?
7. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പെടുന്നത്?
8. ലോകത്തിന്റെ സംഭരണശാല എന്നറിയപ്പെടുന്നത്?
9. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താരവും താക്കോലും എന്നറിയപ്പെടുന്നത്?
10. നവോത്ഥാനത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന രാജ്യം?
11. സുവര്‍ണ പഗോഡയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
12. കടല്‍ വളര്‍ത്തിയ പൂന്തോട്ടം എന്നറിയപ്പെടുന്ന രാജ്യം?
13. പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?
14. ഇന്ത്യയില്‍ വനഭൂമി ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
15. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്?
16. ഇന്ത്യന്‍ റെയില്‍വേ ദേശസാല്‍കരിക്കപ്പെട്ട വര്‍ഷം?
17. ബുദ്ധചരിതം എന്ന ഗ്രന്ഥം രചിച്ചത്?
18. ഇന്‍ഡിക്ക എന്ന പ്രാചീനഗ്രന്ഥം രചിച്ചത്?
19. ചിത്തിരപാവൈ എന്ന കൃതിയുടെ രചയിതാവ്?
20. ഇന്ത്യന്‍ ആണവശാസ്ത്രത്തിന്റെ  പിതാവ് ആരാണ്?
21. ഇന്ത്യന്‍ ഓര്‍ണിത്തോളജിയുടെ പിതാവ് ആരാണ്?
22. ഇന്ത്യന്‍ പുരാവസ്തു ഗവേഷണവകുപ്പിന്റെ പിതാവാരാണ്?
23.  അന്താരാഷ്ട്ര വനിതാദിനം എന്നാണ്?
24. ദേശീയ വാക്സിനേഷന്‍ ദിനം എന്നാണ്?
25. ഉയരമളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
26. ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റായിരുന്ന ഭാരതീയ വനിത?
27. ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത?
28. ബുക്കര്‍ സമ്മാനം ലഭിച്ച ആദ്യ ഭാരതീയ വനിത?
29.ആന്ധ്രയിലെ പുതിയ ചീഫ് സെക്രട്ടറിയായ മലയാളി?
30. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗ്യചിഹ്നം?
31. 2010 ലെ ഏഷ്യന്‍ ഗെയിംസ് എവിടെവച്ച് നടന്നു?
32. 2010 ലെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നം?
33. കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതിയാണ്...?
34. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത് എവിടെ?
35. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകത്തൊഴിലാളികളുള്ള ജില്ല?
36. കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശം?
37. ദൈവങ്ങളുടെ നാട്  എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല?
38. ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏതാണ്?
39. ചന്ദ്രയാന്‍ 1 വിക്ഷേപിച്ചതെന്ന്?
40. സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ?
41.  അമര്‍ ജവാന്‍ ജ്യോതി സ്ഥിതിചെയ്യുന്നതെവിടെ?
42. ഗാന്ധിജിയുടെ സമാധിസ്ഥലം എവിടെയാണ്?
43. ജവഹര്‍ലാല്‍ നെഹ്റുവിന്റെ സമാധിസ്ഥലം എവിടെയാണ്?
44. ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലം എവിടെയാണ്?
45. കൃഷ്ണകാന്തിന്റെ സമാധിസ്ഥലം എവിടെയാണ്?

  ഉത്തരങ്ങള്‍
1) ഫ്രാന്‍സ്, 2) ചൈന, 3) ഒറീസ, 4) എന്റെ തീരം, 5) കുമ്പളങ്ങി, 6) ജനുവരി 25, 7) ജിബൂട്ടി, 8) മെക്സിക്കോ, 9) മൌറീഷ്യസ്,10) ഇറ്റലി, 11) മ്യാന്‍മര്‍, 12) പോര്‍ച്ചുഗല്‍,13) നോര്‍വേ, 14) മദ്ധ്യപ്രദേശ്, 15) ഗ്രാന്‍ഡ് അണക്കെട്ട്, 16) 1951, 17) അശ്വഘോഷന്‍,18) മെഗസ്തനീസ്, 19) അഖിലാണ്ഡന്‍,20) എച്ച്.ജെ. ഭാഭ, 21) എ.ഒ. ഹ്യൂം, 22) അലക്സാണ്ടര്‍ കണ്ണിങ്ഹാം, 23) മാര്‍ച്ച് 8,24) മാര്‍ച്ച് 16, 25) അള്‍ട്ടിമീറ്റര്‍, 26) രാജ്കുമാരി അമൃത്കൌര്‍, 27) കര്‍ണം മല്ലേശ്വരി, 28) അരുന്ധതി റോയി, 29)മിനി മാത്യു, 30) ഷേര, 31) ഗ്വാങ്ഷു (ചൈന),32) ലിയാങ്യാങ്, 33) വര്‍ഷ, 34) ചെറുകോല്‍പ്പുഴയില്‍, 35) പാലക്കാട്,36)  അറയ്ക്കല്‍ രാജവംശം, 37) കാസര്‍കോട്, 38) സ്പുട്നിക് - 1, 39) 2008 ഒക്ടോബര്‍ 22, 40) കൊണാര്‍ക് (ഒറീസ),41) ഇന്ത്യാ ഗേറ്റ് (ഡല്‍ഹി), 42) രാജ്ഘട്ട്,43) ശാന്തിവനം, 44) ശക്തിസ്ഥല്‍, 45) നിഗംബോധ്ഘട്ട്

205- കേടുവരാത്ത ഏക ഭക്ഷണവസ്തുവേത്?

1. മുഹമ്മദലി ജിന്ന അന്തരിച്ച വര്‍ഷം ഏത്?
2. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് എത്രാമത്തെ വയസിലാണ് നൊബേല്‍ സമ്മാനം ലഭിച്ചത്?
3. ഹിജവര്‍ഷ കലണ്ടറിലെ ആദ്യ മാസമേത്?
4. അല്‍ - ഹിലാല്‍ എന്ന പേരില്‍ പത്രം ആരംഭിച്ച ഇന്ത്യന്‍ സ്വാതന്ത്ര സമരനായകന്‍?
5. ഇന്ത്യയില്‍ ആദ്യമായി ചിക്കുന്‍ഗുനിയ റിപ്പോര്‍ട്ട് ചെയ്തതെവിടെ?
6. റോം ഏത് നദിയുടെ തീരത്താണ്?
7. സാവിത്രി എന്ന കാവ്യം രചിച്ചതാര്?
8. ന്യൂ സ്പെയ്ന്‍ എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര്?
9. കൊറിയന്‍ യുദ്ധം നടന്നത് ഏത് കാലഘട്ടത്തില്‍?
10. കാര്‍ഷിക ആദായനികുതി ആദ്യം ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ സംസ്ഥാനം?
11. എ ലോംഗ് ഇന്നിംഗ്സ് ആരെഴുതിയ കൃതിയാണ്?
12. സാല്‍വദോര്‍ദാലി ഏത് മേഖലയില്‍ പ്രശസ്തനാണ്?
13. ആദ്യത്തെ കൃത്രിമനാരായ നൈലോണ്‍ വികസിപ്പിച്ചതാര്?
14. ഏറ്റവും ഭാരംകുറഞ്ഞ വാതകമേത്?
15. ആറ്റംബോംബില്‍ നടക്കുന്ന പ്രവര്‍ത്തനമേത്?
16. അന്തരീക്ഷമര്‍ദ്ദം അളക്കാനുള്ള ഉപകരണമേത്?
17. ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്?
18. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ ലോഹമേത്?
19. ഭൂമിയുടെ ഉപരിതലത്തില്‍ ഏറ്റവുമധികമുള്ള ലോഹമേത്?
20. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്ന ലോഹമേത്?
21. ആറ്റത്തിലെ പോസിറ്റീവ് ചാര്‍ജുള്ള കണമേത്?
22. ആറ്റത്തിലെ ചാര്‍ജില്ലാത്ത കണമേത്?
23. ന്യൂട്രോണില്ലാത്ത ആറ്റമുള്ള മൂലകമേത്?
24. മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹമേത്?
25. ഏറ്റവും വിലകൂടിയ ലോഹമേത്?
26. ശുദ്ധമായ സ്വര്‍ണം എത്ര കാരറ്റാണ്?
27. കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപാന്തരമേത്?
28. വിനാഗിരിയില്‍ അടങ്ങിയിട്ടുള്ള ആസിഡേത്?
29. പാലില്‍ അടങ്ങിയിട്ടുള്ള ആസിഡേത്?
30. ഓറഞ്ച്, നാരങ്ങ എന്നിവയിലുള്ള ആസിഡേത്?
31. കരിമ്പില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയേത്?
32. പിച്ചള അഥവാ ബ്രാസ് ഏതൊക്കെ ലോഹങ്ങള്‍ കൂടിച്ചേരുന്നതാണ്?
33. തുരുശിന്റെ രാസനാമമെന്ത്?
34. തുരിശിന്റെ പ്രധാന ഉപയോഗമെന്ത്?
35. ചുണ്ണാമ്പുവെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമേത്?
36. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകമേത്?
37. ഖരരൂപത്തിലുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡ് അറിയപ്പെടുന്നതെങ്ങനെ!
38. ജോസഫ് ബ്ളാക്ക് കണ്ടുപിടിച്ച വാതകമേത്?
39.  ഹൈഡ്രജന്‍ വാതകം കണ്ടെത്തിയതാര്?
40. ഭക്ഷ്യവസ്തുക്കളില്‍ രുചി കൂട്ടാന്‍ ചേര്‍ക്കുന്ന രാസവസ്തുവേത്?
41. വെള്ളത്തിനടിയില്‍ സൂക്ഷിച്ചുവയ്ക്കുന്ന രാസവസ്തുവേത്?
42. പെന്‍സില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്?
43. മിന്നാമിനുങ്ങുകളുടെ തിളക്കത്തിന് കാരണമായ രാസവസ്തുവേത്?
44. കേടുവരാത്ത ഏക ഭക്ഷണവസ്തുവേത്?
45. മയക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്?


  ഉത്തരങ്ങള്‍
1) 1948, 2) 43, 3) മുഹറം, 4) മൌലാനാ അബ്ദുല്‍ കലാം ആസാദ്, 5) കൊല്‍ക്കത്ത,6) ടൈബര്‍, 7) അരവിന്ദഘോഷ് 8) മെക്സിക്കോ, 9) 1950 - 53, 10) പഞ്ചാബ്,11) വിജയഹസാരെ, 12) ചിത്രകല,13) കരോതേഴ്സ്വാലസ്ഹ്യൂം, 14) ഹൈഡ്രജന്‍, 15) അണുവിഘടനം,16) ബാരോമീറ്റര്‍, 17) ഐസക് ന്യൂട്ടണ്‍, 18) ചെമ്പ്, 19) അലുമിനിയം, 20) പ്ളാറ്റിനം, 21) പ്രോട്ടോണ്‍, 22) ന്യൂട്രോണ്‍, 23) ഹൈഡ്രജന്‍, 24) ലിഥിയം, 25) റേഡിയം,26) 24 കാരറ്റ്, 27) വജ്രം, 28) അസെറ്റിക്കാസിഡ്, 29) ലാക്ടിക്കാസിഡ്,30) സിട്രിക്കാസിഡ്, 31) സുക്രോസ്, 32) ചെമ്പ്, സിംഗ്, 33) കോപ്പര്‍സള്‍ഫേറ്റ്,34) കുമിള്‍നാശിനി, 35) കാര്‍ബണ്‍ഡൈ ഓക്സൈഡ്, 36) ഹൈഡ്രജന്‍ സള്‍ഫൈഡ്, 37) ഡ്രൈഐസ്,38) കാര്‍ബണ്‍ഡൈ ഓക്സൈഡ്, 39) ഹെന്‍ട്രി കാവന്‍ഡിഷ്, 40) അജിനോമോട്ടോ,41) വെള്ളഫോസ്ഫറസ് , 42) ഗ്രാഫൈറ്റ്,43) ലൂസിഫെറിന്‍, 44) തേന്‍,45) ക്ളോറോഫോം.

204-ശുദ്ധമായ സ്വര്‍ണം എങ്ങനെ അറിയപ്പെടുന്നു?

1.പ്രപഞ്ചത്തില്‍ ഏറ്റവുമധികമുള്ള മൂലകമേത്?
2. നക്ഷത്രങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനമേത്?
3. ഹൈഡ്രജന്‍ ബോംബില്‍ നടക്കുന്ന പ്രവര്‍ത്തനമേത്?
4. ഉരുക്ക് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ലോഹമേത്?
5. ബാരോമീറ്റര്‍ കണ്ടുപിടിച്ചതാര്?
6. കറിയുപ്പിന്റെ രാസനാമമേത്?
7. ഏറ്റവും നീളത്തില്‍ അടിച്ചുപരത്താനും വലിച്ചുനീട്ടാനും കഴിയുന്ന ലോഹമേത്?
8. വെള്ളത്തിലിട്ടാല്‍ കത്തുന്ന ലോഹങ്ങളേവ?
9. ഏറ്റവും ഭാരംകുറഞ്ഞ ലോഹമേത്?
10. ഭൂമിയുടെ ഉപരിതലത്തില്‍ ഏറ്റവുമധി കമുള്ള ലോഹമേത്?
11. സസ്യങ്ങളുടെ ഇലകളുടെ ഹരിതക ത്തിലുള്ള ലോഹമേത്?
12. ഏത് ലോഹമാണ് 'ക്വിക്ക് സില്‍വര്‍'?
13. ഇലക്ട്രോണുകള്‍ക്ക് എന്തു ചാര്‍ജാ ണുള്ളത്?
14. ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
15. ന്യൂട്രോണുകളെ കണ്ടെത്തിയതാര്?
16. ഭൂമിയില്‍ ഏറ്റവും അപൂര്‍വമായുള്ള മൂലകമേത്?
17. 'ഭാവിയുടെ ലോഹം' എന്നറിയപ്പെ ടുന്നതേത്?
18. ഏറ്റവും കടുപ്പമുള്ള ലോഹമേത്?
19. സ്വര്‍ണത്തിന്റെ അറ്റോമിക സംഖ്യയെത്ര?
20. ശുദ്ധമായ സ്വര്‍ണം എങ്ങനെ അറിയപ്പെടുന്നു?
21. പ്രകൃതിയില്‍ കാണപ്പെടുന്ന ഏറ്റവും കടുപ്പമേറിയ വസ്തു?
22. ശുദ്ധജലത്തിന്റെ പി.എച്ച് മൂല്യമെത്ര?
23. ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡേത്?
24. മുന്തിരി, പുളി എന്നിവയിലെ ആസിഡേ താണ്?
25. കാര്‍ബോണിക്കാസിഡ് എന്തിലാണുള്ളത്?
26. പഞ്ചസാരയുടെ ഘടകങ്ങള്‍ ഏവ?
27. രക്തത്തില്‍ കാണപ്പെടുന്ന പഞ്ചസാ രയേത്?
28. ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ബ്രോണ്‍സ് (ഓട്)?
29. സസ്യങ്ങള്‍ പുറത്തുവിടുന്ന വാതകമേത്?
30. ചുണ്ണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമേത്?
31. പാചകവാതകത്തിലെ പ്രധാന ഘടക ങ്ങളേവ?
32. പാചകവാതക സിലിണ്ടറുകളിലെ ചോര്‍ച്ച അറിയാന്‍ ചേര്‍ക്കുന്ന വാതകമേത്?
33. കൃത്രിമമഴ പെയ്യിക്കാന്‍ മേഘങ്ങളില്‍ വിതറുന്ന രാസവസ്തുക്കളേവ?
34. ഓക്സിജന്‍ വാതകം കണ്ടുപിടിച്ചതാര്?
35. നൈട്രജന്‍ വാതകം കണ്ടുപിടിച്ചതാര്?
36. 'മൊബൈല്‍ ഫോണിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?
37. മുട്ടയുടെ തോടില്‍ അടങ്ങിയിട്ടുള്ള രാസവസ്തുവേത്?
38. വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കു
ന്നതെന്ത്?
39. എലിവിഷത്തിന്റെ ശാസ്ത്രീയനാമമെന്ത്?
40. മുളകിന് എരിവ് നല്‍കുന്ന രാസവസ്തുവേത്?
41. തേനിലുള്ള പ്രധാന പഞ്ചസാരയേത്?
42. ക്ളോറോഫോം കണ്ടുപിടിച്ചതാര്?
43. ടോര്‍ച്ച് ബാറ്ററിയുടെ ചാര്‍ജെത്ര?
44. റബര്‍ പാല്‍ കട്ടിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡേത്?
45. തീയണയ്ക്കാനുപയോഗിക്കുന്ന വാതക മേത്?

  ഉത്തരങ്ങള്‍
1) ഹൈഡ്രജന്‍, 2) അണുസംയോജനം,3) അണുസംയോജനം, 4) ഇരുമ്പ്,5) ടോറിസെല്ലി, 6) സോഡിയം ക്ളോറൈഡ്,7) സ്വര്‍ണം, 8) സോഡിയം, പൊട്ടാസ്യം,9) ലിഥിയം, 10) ഓക്സിജന്‍, 11) മഗ്നീഷ്യം,12) രസം, 13) നെഗറ്റീവ്, 14) ഐസക്ക് ന്യൂട്ടണ്‍, 15) ജെയിംസ് ചാഡ്വിക്ക്, 16) അസ്റ്റാറ്റിന്‍, 17) ടൈറ്റാനിയം, 18) ക്രോമിയം, 19) 79,20) തങ്കം, 21) വജ്രം, 22) ഏഴ്, 23) ഫോര്‍മിക്കാസിഡ് 24) ടാര്‍ട്ടാറിക്കാസിഡ്, 25) സോഡാവെള്ളം,26) കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍,27) ഗ്ളൂക്കോസ്, 28) ചെമ്പ്, ടിന്‍, 29) ഓക്സിജന്‍, 30) കാര്‍ബണ്‍ഡൈ ഓക്സൈഡ്, 31) പ്രൊപ്പേന്‍, ബ്യൂട്ടേന്‍, 32) മെര്‍ക്കാപ്റ്റന്‍,33) ഡ്രൈ ഐസ്, സില്‍വര്‍ അയോഡൈഡ്,34) ജോസഫ് പ്രീസ്റ്റിലി, 35) ഡാനിയേല്‍ റൂഥര്‍ഫോര്‍ഡ് 36) മാര്‍ട്ടിന്‍ കൂപ്പര്‍, 37) കാല്‍സ്യം കാര്‍ബണേറ്റ്, 38) ബ്ളീച്ചിംഗ് പൌഡര്‍,39) സിങ്ക് ഫോസ്ഫൈഡ്, 40) കാപ്സൈസിന്‍,41) ഫ്രക്ടോസ്, 42) സാമുവല്‍ ഗുത്രി,43) 1.5 വോള്‍ട്ട്, 44) ഫോമിക് ആസിഡ്,45) കാര്‍ബണ്‍ഡൈ ഓക്സൈഡ്.

Thursday 12 July 2012

203-കേരളത്തിന്റെ ഔദ്യോഗിക പുഷ്പമേത്?

1. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദിയേത്?
2. തെക്കേയിന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?
3. കേരളത്തില്‍ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ലയേത്?
4. കേരളത്തില്‍ ഏറ്റവും കൂടുതലുള്ള ആദിവാസി വിഭാഗമേത്?
5. ഏത് നദിയാണ് പ്രാചീനകാലത്ത് ചൂര്‍ണി എന്നറിയപ്പെട്ടത്?
6. കേരളത്തിലെ ഏത് നദിക്ക് കുറുകെയാണ് ഏറ്റവുമധികം അണക്കെട്ടുകളുള്ളത്?
7. വിനോദസഞ്ചാരകേന്ദ്രമായ കുറുവാ ദ്വീപ് ഏത് നദിയിലാണ്?
8. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമേത്?
9. ഏറ്റവുമധികം ദേശീയോദ്യാനങ്ങളുള്ള ജില്ലയേത്?
10. കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രമേത്?
11. കേളത്തിലെ മയില്‍ സംരക്ഷണ കേന്ദ്രമേത്?
12. ഏത് ജില്ലയിലാണ് പക്ഷിപാതാളം?
13.  ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ പാര്‍ക്കെവിടെ?
14. വൈദ്യുതീകരിക്കപ്പെട്ട കേരളത്തിലെ ആദ്യ പട്ടണമേത്?
15. എല്ലാ ഗ്രാമങ്ങളെയും റോഡ് മുഖാന്തരം ബന്ധിപ്പിച്ച ആദ്യത്തെ സംസ്ഥാനമേത്?
16. കേരളത്തിലെ ഏക വന്‍കിട തുറമുഖമേത്?
17. കേരളത്തിന്റെ ഔദ്യോഗിക പുഷ്പമേത്?
18. ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ?
19.  എത്ര രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് കരയതിര്‍ത്തിയുണ്ട്?
20. ഇന്ത്യയുടെ ഏറ്റവും ചെറിയ അയല്‍രാജ്യം?
21. ഏറ്റവുമധികം രാജ്യങ്ങളുമായി അതിര്‍ത്തിലുള്ള ഇന്ത്യന്‍ സംസ്ഥാനമേത്?
22. ഏറ്റവുമധികം കടല്‍ത്തീരമുള്ള സംസ്ഥാനമേത്?
23. മക്മഹോന്‍ രേഖ ഇന്ത്യയെ ഏത് രാജ്യവുമായി വേര്‍തിരിക്കുന്നു?
24. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര രേഖയേത്?
25. ഏറ്റവും വലിയ സംസ്ഥാനമേത്?
26. ഇന്ത്യയിലെ ഏറ്റവും പ്രധാന മണ്ണിനമേത്?
27. ഏറ്റവുമധികം ആനകളുള്ള സംസ്ഥാനമേത്?
28. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്നതെന്ത്?
29. മുംബയ് ഹൈ സ്ഥിതിചെയ്യുന്നതെവിടെ?
30. കര്‍ണാടകത്തിലെ കോളാര്‍ഖനി എന്തിനാണ് പ്രശസ്തം?
31. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?
32. കാഞ്ചന്‍ജംഗ കൊടുമുടി ഏത് സംസ്ഥാനത്താണ്?
33. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയേത്?
34. ആനമുടി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
35. ഇന്ത്യയിലെ ഏറ്റവും നീളമുള്ള നദിയേത്?
36. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദിയേത്?
37. പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?
38. ഇന്ത്യയെ തേക്കേയിന്ത്യ-വടക്കേയിന്ത്യ എന്നിങ്ങനെ വേര്‍തിരിക്കുന്ന പര്‍വതനിരകളേത്?
39. ഇന്ത്യയിലെ ഏറ്റവും നീളമുള്ള അണക്കെട്ടായ ഹിരാക്കുഡ് ഏത് നദിക്ക് കുറുകെയാണ്?
40. അലമാട്ടി അണക്കെട്ട് ഏത് നദിയിലാണ്?
41. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്?
42. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
43. ജവഹര്‍ലാല്‍ നെഹ്റു തുറമുഖം എവിടെയാണ്?
44. പാക് കടലിടുക്ക് ഏതൊക്കെ രാജ്യങ്ങളെ വേര്‍തിരിക്കുന്നു?
45. ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രമേത്?
           

  ഉത്തരങ്ങള്‍
1) പെരിയാര്‍, 2) ആനമുടി, 3) വയനാട്, 4) പണിയാന്‍മാര്‍, 5) പെരിയാര്‍, 6) പെരിയാര്‍, 7) കബനി, 8) ശാസ്താംകോട്ട കായല്‍,9) ഇടുക്കി, 10) തട്ടേക്കാട്, 11) ചുളന്നൂര്‍,12) വയനാട്, 13) കൊല്ലം ജില്ലയിലെ തെന്‍മലയില്‍, 14) തിരുവനന്തപുരം, 15) കേരളം,16) കൊച്ചി, 17) കണിക്കൊന്ന, 18)2.42 ശതമാനം, 19) ഏഴ്, 20) ഭൂട്ടാന്‍, 21) ജമ്മു-കാശ്മീര്‍, 22) ഗുജറാത്ത്, 23) ചൈന, 24) ഉത്തരായനരേഖ, 25) രാജസ്ഥാന്‍, 26) എക്കല്‍മണ്ണ്,27) കര്‍ണാടകം, 28) പെട്രോളിയം, 29)  അറബിക്കടലില്‍, 30) സ്വര്‍ണ ഖനനത്തിന്, 31) ഗോഡ്വിന്‍ ഓസ്റ്റിന്‍ അഥവാ മൌണ്ട് കെ-2,32) സിക്കിം, 33) താര്‍ മരുഭൂമി, 34) ഇടുക്കി,35) ഗംഗ, 36) കാവേരി, 37) നര്‍മ്മദ,38) വിന്ധ്യ-സാത്പുര, 39) മഹാനദി,40) കൃഷ്ണ, 41) കൊല്ലേരു, 42) മുംബയ്,43) മുംബയ്, 44) ഇന്ത്യ- ശ്രീലങ്ക,45) ശ്രീഹരിക്കോട്ട.

Monday 9 July 2012

എങ്ങനെ വായിക്കണം ?

വായനാശീലം നല്ലതാണെങ്കിലും അടുക്കും ചിട്ടയുമില്ലാത്ത വായനാശീലം കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നു മാത്രമല്ല, സമയനഷ്ടവുമാണ്. വായനയിലൂടെയാണ് ഒരു വിദ്യാര്‍ത്ഥി ഏറെ കാര്യങ്ങള്‍ മനസിലാക്കേണ്ടത്. പക്ഷേ ഏകാഗ്രതയില്ലാത്ത വായന പ്രയോജനകരമല്ല.

സമയബോധമാണ് വായനയില്‍ ആദ്യം വേണ്ടത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ നന്നായി വായിച്ചു മനസിലാക്കുന്നതിനെയാണ് നല്ല വായന എന്നു പറയേണ്ടത്.
അതിനായി വിദ്യാര്‍ത്ഥികള്‍ ചുരുക്കം ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്.

അതായത്, വായന തുടങ്ങും മുന്‍പ് വായിക്കേണ്ട സംഗതികളെക്കുറിച്ച് ഏകദേശരൂപം മനസില്‍ ഉണ്ടാക്കിയെടുക്കണം. ഒരു പുസ്തകം വായിക്കുമ്പോള്‍ അത് എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. അതുപോലെ അതിലെ  ഓരോ അധ്യായവും എന്താണ് ചര്‍ച്ച ചെയ്യുന്നതെന്നും മനസിലാക്കിയിരിക്കണം.

വായിക്കേണ്ടതിനെക്കുറിച്ച് ഇങ്ങനെയൊരു മുന്‍ധാരണയുണ്ടാക്കിയെടുക്കാന്‍ ശീലിച്ചാല്‍ നന്നായിരിക്കും. പഠനവുമായി ആധികാരികമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ പുസ്തകങ്ങളും ക്രമീകരിച്ചിരിക്കുന്നത് അതില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മുന്‍കൂട്ടി ഒരു ധാരണ ഉണ്ടാക്കുന്ന വിധത്തിലാണ്.

പാഠപുസ്തകത്തിലെ ഒരു അദ്ധ്യായം വായിക്കാനാരംഭിക്കും മുമ്പ് അതിന്റെ തലക്കെട്ട്, സംഗ്രഹം, ഉപശീര്‍ഷകങ്ങള്‍, ചിത്രങ്ങള്‍, രേഖാചിത്രങ്ങള്‍ എന്നിവ മനസിലാക്കുക. അങ്ങനെ മനസില്‍ ഒരു പൊതുധാരണ ഉണ്ടാക്കിയെടുക്കുമ്പോള്‍ എളുപ്പമാകുന്ന വായനയുടെ ആദ്യഘട്ടം പൂര്‍ത്തിയായി.

അടുത്തഘട്ടം മനസിലുരുത്തിയുളള വായനയാണ്. ദീര്‍ഘമായ അധ്യായങ്ങളും, സങ്കീര്‍ണ്ണമായ പാഠഭാഗങ്ങളും മടുപ്പില്ലാതെ ഏകാഗ്രതയോടെ വായിക്കുക എന്നത് ബുദ്ധിപരമായ ഒരു പ്രവൃത്തി തന്നെയാണ്. ഏറെനേരം മനസ് ഒരുപോലെ വായിക്കുന്ന വിഷയത്തില്‍ കേന്ദ്രീകരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇടയ്ക്ക് മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധ മാറിയേക്കും.

വായിക്കുന്ന ഓരോ ഖണ്ഡികയും വേണ്ടവണ്ണം മനസില്‍ പതിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനായി അത് സ്വയം മനസില്‍ ആവര്‍ത്തിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ഓരോ തവണയും വായന അവസാനിപ്പിക്കേണ്ടത് വായിച്ച കാര്യം മനസില്‍ സംഗ്രഹിച്ചു എന്നു സ്വയം ബോധ്യപ്പെടുത്തിയശേഷമാകണം.   ഓരോ അധ്യായവും വായിച്ചുകഴിയുമ്പോള്‍ അതിനുശേഷം കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. വായന ഏകാഗ്രമാണെങ്കില്‍ പലതവണ വായിക്കുന്നത് ഒഴിവാക്കാം.

ഒച്ചയെടുത്തുള്ള വായനയേക്കാള്‍ അവനവന് കേള്‍ക്കുന്ന സ്വരത്തില്‍ ശബ്ദം കുറച്ച് വായിക്കുന്നത് നന്നായിരിക്കും. നിശബ്ദ വായനയും നല്ലതുതന്നെയാണ്. വായിക്കുമ്പോള്‍ അത്യാവശ്യസഹായത്തിനുള്ള ഡിഷ്ണറിയും മറ്റും അരികില്‍ വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ശുദ്ധവായുവും ശാന്തമായ അന്തരീക്ഷവും പഠനത്തിന് തിരഞ്ഞെടുക്കുന്ന മുറിയില്‍ തീര്‍ച്ചയായും ഉണ്ടാവണം. മാതാപിതാക്കള്‍ എന്ന നിലയില്‍ മകനുമായി കുറച്ചുകൂടി നല്ലൊരു ആത്മബന്ധം സ്ഥാപിക്കുക എന്നതാണ് ഏറ്റവും ആദ്യം വേണ്ടത്. വായനയുടെ പേരില്‍ അതിരുവിട്ട ചിട്ടകള്‍ ഒന്നുംതന്നെ ആവശ്യമില്ല.

മകനെ മനസിലാക്കി അവനൊപ്പം നിങ്ങള്‍ നില്‍ക്കുന്നു എന്നൊരു വിശ്വാസം അവനില്‍ രൂഡമൂലമാവട്ടെ. തീര്‍ച്ചയായും നിങ്ങളുടെ കുട്ടി കൂടുതല്‍ ഊര്‍ജ്ജസ്വലമായി പഠനത്തില്‍ മുന്നേറുന്നത് നിങ്ങള്‍ക്ക് കാണാനാവും.

ഫോട്ടോകള്‍ ഡിസൈന്‍ മാസികയുടെ കവര്‍ ചിത്രമാക്കി മാറ്റണമോ?

നിങ്ങളുടെ ഫോട്ടോകള്‍  ഡിസൈന്‍  മാസികയുടെ  കവര്‍ ചിത്രമാക്കി മാറ്റണമോ ? ഫോട്ടോ  ഇമെയില്‍ ചെയ്യൂ ..! email  address : mgueu1983@gmail.com

പകര്‍ച്ചപ്പനി അഥവാ വൈറല്‍പ്പനി - പരിശോധനകളും ചികിത്സയും

പലതരം വൈറസുകള്‍ ഉണ്ടാകുന്ന അസുഖമാണ് പകര്‍ച്ചപ്പനി അഥവാ വൈറല്‍പ്പനി. പനി കൂടാതെ കഠിനമായ തലവേദന, ശരീരവേദന, തൊലിപ്പുറത്തെ പ്രത്യേക പാടുകള്‍ ഇവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇത് ഏത് പ്രായക്കാരിലും ഉണ്ടാകും.

കാരണങ്ങള്‍

സാധാരണയായി രോഗാണുക്കള്‍ വായുവിലൂടെയാണ് പകരുന്നത്. വളരെ പെട്ടെന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള കാരണവും ഇതുതന്നെ. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും രോഗം പകരാം. ലൈംഗികബന്ധത്തിലൂടെയുമാകാം.

ലക്ഷണങ്ങള്‍

വൈറസുകള്‍ ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഒന്നുരണ്ട് ദിവസം കഴിയുമ്പോള്‍ ക്ഷീണം, കഠിനമായ ശരീരവേദന, മാംസപേശികളില്‍ വേദന എന്നിവ ഉണ്ടാകും. അതുകഴിഞ്ഞാവും പനിയുണ്ടാകുന്നത്. വൈറല്‍പ്പനി സാധാരണയായി നാലഞ്ചുദിവസങ്ങള്‍കൊണ്ട് ഭേദമാകും. പക്ഷേ ചിലരില്‍ ചുമയും, ക്ഷീണവും ആഴ്ചകളോളം നീണ്ടുനില്‍ക്കും. ചുരുക്കം ചിലരില്‍ ന്യുമോണിയ, വയറിളക്കം, മഞ്ഞപ്പിത്തം മുതലായ രോഗങ്ങളും ഉണ്ടാകും.

പരിശോധനകളും ചികിത്സയും

വൈറല്‍പ്പനി നിര്‍ണയിക്കുന്നതിന് സാധാരണയായി ചെലവേറിയ പരിശോധനകളൊന്നും ആവശ്യമില്ല. വിശദമായ രോഗപരിശോധന കൊണ്ടുതന്നെ രോഗ നിര്‍ണയം സാധ്യമാകും. വൈറല്‍പ്പനിയുടെ ചികിത്സ തികച്ചും ലളിതമാണ്. പനിയോ ശരീരവേദനയോ ഉണ്ടെങ്കില്‍ സാധാരണയായി ഉപയോഗിക്കാറുള്ള പാരസെറ്റമോള്‍ ഗുളികയോ മരുന്നോ ഉപയോഗിക്കാം. മതിയായ വിശ്രമവും വേണം.

മറ്റൊരു പ്രധാനകാര്യം ആവശ്യത്തിന് വെള്ളം കുടിക്കണം എന്നതാണ്. ആന്റിബയോട്ടിക്കുകളോ വൈറസിനെതിരായുള്ള മരുന്നുകളോ പകര്‍ച്ചപ്പനിക്ക് ഉപയോഗിക്കേണ്ടതില്ല. ന്യുമോണിയ പോലുള്ള രോഗങ്ങള്‍ക്ക് മാത്രമേ ഇവ ഉപയോഗിക്കാറുള്ളൂ. കഠിനമായ ശരീരവേദന, മൂത്രത്തിന്റെ അളവ് കുറയല്‍, കണ്ണില്‍ ചുവപ്പ്, ശരീരത്തില്‍ എവിടെ നിന്നെങ്കിലും രക്തം പൊടിയല്‍, കണ്ണുകളിലെ മഞ്ഞ നിറം-വേദന, തുടര്‍ച്ചയായ ഛര്‍ദ്ദി, അതിസാരം, സന്ധിവേദന ഇവയിലേതെങ്കിലും ഉണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

മുന്‍കരുതലുകള്‍

ഏത് വൈറല്‍പ്പനിയും ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കും. തുടര്‍ച്ചയായ ചുമ, ന്യുമോണിയയുടെ ലക്ഷണമാകും. ഇത് കുട്ടികളെയും പ്രായമായവരെയുമാണ് അധികം ബാധിക്കാറുള്ളത്. അതിനാല്‍ മറ്റ് രോഗങ്ങള്‍ ഉള്ളവരുമായുള്ള സമ്പര്‍ക്കം രോഗി ഒഴിവാക്കണം.

ഡോ. സിബി. എന്‍.എസ്.
അസോ. പ്രൊഫസര്‍,
മെഡിസിന്‍ വിഭാഗം,
മെഡിക്കല്‍കോളേജ്,

Friday 6 July 2012

യൂണിവേഴ്സിടി കോളേജ് ഓഫ് എഞ്ചിനീറിംഗ് , തൊടുപുഴ - M Tec- 2012 admission - താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

യൂണിവേഴ്സിടി കോളേജ് ഓഫ് എഞ്ചിനീറിംഗ് , തൊടുപുഴ - M Tec- 2012 admission - താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു . ലിസ്റ്റ് കാണുവാന്‍ തുടര്‍ന്ന് വയിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Wednesday 4 July 2012

202-കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറി?

1. ഐക്യരാഷ്ട്രസഭ ഇടപെട്ട ആദ്യത്തെ യുദ്ധം?
2. ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവില്‍വന്നത്?
3. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം (ഡംഡം) എവിടെയാണ്?
4. പേപ്പട്ടിവിഷത്തിന് പ്രതിവിധി കണ്ടുപിടിച്ചത്?
5. ലോകത്താദ്യമായി ജനസംഖ്യാനിയന്ത്രണം ആരംഭിച്ചരാജ്യം?
6. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെയാണ്?
7. കെ.ആര്‍. നാരായണന്‍ ജനിച്ചസ്ഥലം?
8. സൌരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?
9. വിവേകാനന്ദ മൊമ്മോറിയല്‍ എവിടെയാണ്?
10. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്നത് ഏത് സംസ്ഥാനത്തെ ടൂറിസം വകുപ്പിന്റെ ആപ്തവാക്യമാണ്?
11. എല്ലാവര്‍ഷവും ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം?
12. എല്ലാവരും തുല്യരാണ്. ചിലര്‍ കൂടുതല്‍ തുല്യരും - ആരുടെ കൃതിയിലുള്ളത്?
13. കെ.പി.സി.സിയുടെ ആദ്യ സെക്രട്ടറി?
14. തമോഗര്‍ത്തം എന്ന ആശയം അവതരിപ്പിച്ച യു.എസ് ശാസ്ത്രജ്ഞന്‍?
15. കൊല്‍ക്കത്ത പട്ടണത്തിന്റെ സ്ഥാപകന്‍?
16. സുപ്രീംകോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം?
17. കൊയാലി എന്തിന് പ്രസിദ്ധം?
18. ജൈനമതതീര്‍ത്ഥങ്കരന്‍മാരുടെ എണ്ണം?
19. പൊതുധനത്തിന്റെ കാവല്‍നായ എന്നുവിശേഷിപ്പിക്കുന്നതാരെ?
20. സുവര്‍ണമയൂരം ഏതുമായി ബന്ധപ്പെട്ട അവാര്‍ഡാണ്?
21. ഗുരുമുഖി എന്നറിയപ്പെടുന്ന ലിപി ഏത് ഭാഷയുടേതാണ്!
22. ദശാംശസമ്പ്രദായം ആരംഭിച്ച രാജ്യം?
23. ലോകത്ത് ഏറ്റവും കൂടുതല്‍ ചണം ഉത്പാദിപ്പിക്കുന്ന രാജ്യം?
24. പെര്‍ട്ടുസിസ് എന്നറിയപ്പെടുന്ന അസുഖമാണ്?
25. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറി?
26. ദാസ് ക്യാപിറ്റല്‍ എഴുതിയത്?
27. ഗോതമ്പ് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
28. ഡല്‍ഹി ഗാന്ധി എന്ന അപരനാമത്തിലറിയപ്പെട്ടത്?
29. തമിഴ്നാട്ടില്‍ ടാങ്കു നിര്‍മ്മാണശാല എവിടെയാണ്?
30. തക്ല മക്കാന്‍ മരുഭൂമി ഏത് രാജ്യത്താണ്?
31. പ്രശസ്തമായ തിരുവള്ളുവര്‍ പ്രതിമ എവിടെയാണ്?
32. തിരുവനന്തപുരത്ത് പബ്ളിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനം നടപ്പാക്കിയ ദിവാന്‍?
33. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള സംസ്ഥാനം?
34. കാരറ്റ് ആദ്യമായി കൃഷി ചെയ്ത രാജ്യം?
35. കംഗാരു എലി സാധാരണയായി കാണപ്പെടുന്ന ഭൂഖണ്ഡം?
36. കോശം കണ്ടുപിടിച്ചത്?
37. കോസി പദ്ധതിയുടെ നിര്‍മ്മാണത്തില്‍ ബീഹാറുമായി സഹകരിച്ച രാജ്യം?
38. സത്യജിത്റേയുടെ അവസാന ചിത്രം?
39. ഏറ്റവും വലിയ കടല്‍ജീവി?
40. പ്രത്യക്ഷ ജനാധിപത്യ സംവിധാനം നിലവിലുള്ള യൂറോപ്യന്‍ രാഷ്ട്രം?
41. ദേശീയ പുനരര്‍പ്പണ ദിനം?
42. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചര്‍ഫിലിം?
43. കേരളത്തിലെ വന്യജീവി സങ്കേതങ്ങളില്‍ മരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക സങ്കേതം?
44. ഏത് വംശത്തിലെ രാജാവായിരുന്നു അജാതശത്രു?
45. ഇന്ത്യയില്‍ ബഡ്ജറ്റ് സമ്പ്രദായം നടപ്പാക്കിയത് ഏത് വൈസ്രോയിയുടെ കാലത്ത്?

ഉത്തരങ്ങള്‍
1) കൊറിയന്‍ യുദ്ധം,2) 1945 ഒക്ടോബര്‍24,3) കൊല്‍ക്കത്ത, 4) ലൂയിപാസ്റ്റര്‍, 5) ഇന്ത്യ, 6) പാലോട്, 7) ഉഴവൂര്‍, 8) ബുധന്‍, 9) കന്യാകുമാരി, 10) കേരളം, 11) തമിഴ്നാട്ടിലെ തിരുവയ്യാര്‍, 12) ജോര്‍ജ് ഓര്‍വല്‍, 13) കെ. മാധവന്‍നായര്‍, 14) ജോണ്‍ ആര്‍ച്ചിബാള്‍ഡ്വീലര്‍, 15) ജോബ് ചാര്‍നോക്ക്, 16) 65, 17) എണ്ണ ശുദ്ധീകരണശാല, 18) 24, 19) കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍, 20) സിനിമ, 21) പഞ്ചാബി, 22) ഇന്ത്യ, 23) ബംഗ്ളാദേശ്,24) വില്ലന്‍ചുമ, 25) പി. കൃഷ്ണപിള്ള,26) കാറല്‍മാര്‍ക്സ്, 27) ഉത്തര്‍പ്രദേശ്,28) സി. കൃഷ്ണന്‍നായര്‍, 29) ആവഡി,30) ചൈന, 31) കന്യാകുമാരി, 32) സി.പി. രാമസ്വാമി അയ്യര്‍, 33) ആന്ധ്രാപ്രദേശ്,34) അഫ്ഗാനിസ്ഥാന്‍, 35) വടക്കേ അമേരിക്ക, 36) റോബര്‍ട്ട്ഹുക്ക്, 37) നേപ്പാള്‍, 38) അഗാന്തുക്, 39) നീലത്തിമിംഗലം, 40) സ്വിറ്റ്സര്‍ലന്‍ഡ്,41) ഒക്ടോബര്‍ 31, 42) രാജാ ഹരിശ്ചന്ദ്ര,43) ചെന്തുരുണി, 44) ഹര്യങ്ക, 45) കാനിംഗ്പ്രഭു.

201-കുറ്റാന്വേഷണത്തിന് പൊലീസ് ഉപയോഗിക്കുന്ന നായ?

1. വൈദ്യുതിയുടെ തീവ്രത യൂണിറ്റ്?
2. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍?
3. ബോണ്ട് സ്ട്രീറ്റ് ഏത് നഗരത്തിലാണ്?
4. പേരാര്‍ എന്നറിയപ്പെടുന്ന നദി?
5. ലോകത്താദ്യമായി ജനസംഖ്യാനിയന്ത്രണം ആരംഭിച്ച രാജ്യം?
6.  കെ. ആര്‍. നാരായണന്‍ ജനിച്ച സ്ഥലം?
7. ഇന്ത്യന്‍ ഷേക്സ്പിയര്‍ എന്നറിയപ്പെട്ടത്?
8. ക്ഷേത്രമേളങ്ങളുടെ  രാജാവ് എന്നറിയപ്പെടുന്നത്?
9. തുല്യമായ അളവില്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നത്?
10. സുവര്‍ണകവാട നഗരമെന്ന് അറിയപ്പെടുന്നത്?
11. സൂര്‍വംശം സ്ഥാപിച്ചത്?
12. ഹൈദരാബാദ് സ്റ്റേറ്റിന്റെ സ്ഥാപകന്‍?
13. ഹൈദരാലിയെ കേരളം ആക്രമിക്കാന്‍ ക്ഷണിച്ചത്?
14. വൈറ്റ് ടാര്‍ എന്നറിയപ്പെടുന്നത്?
15. വൈസ് ചാന്‍സലര്‍ പദം വഹിച്ച ആദ്യ ഇന്ത്യക്കാരന്‍?
16. കൊച്ചിയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ച പ്രധാനമന്ത്രി?
17. ലോകാരോഗ്യദിനം?
18. എന്റമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
19. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യന്‍ വനിത?
20. പൊഖ്റാന്‍ ഏത് സംസ്ഥാനത്താണ്?
21. ജൈനരെ മൈസൂരില്‍നിന്ന് തുരത്തിയത്?
22. ലോകത്തിലെ ഏറ്റവും വലിയ പഴം?
23. ദക്ഷിണാഫ്രിക്ക, നമീബിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയായ നദി?
24. ഗുരു ഗോപിനാഥ് 1963 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച കലാകേന്ദ്രം?
25. ടെലിവിഷന്‍ കണ്ടുപിടിച്ചത്?
26. പെന്‍ഗ്വിന്‍ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേര്?
27. റെയില്‍വേയുടെ പിതാവ്?
28. ഐക്യരാഷ്ട്രസഭ സ്ഥാപിച്ച സമാധാനത്തിന്റെ സര്‍വകലാശാല ഏത് രാജ്യത്താണ്?
29. ക്യോട്ടോ പ്രോട്ടോക്കോള്‍ ഒപ്പുവച്ച വര്‍ഷം?
30. ഗോല്‍ഗുംബാസ് എവിടെയാണ്?
31. ഹോക്കി മാന്ത്രികന്‍ എന്നറിയപ്പെട്ടത്?
32. ദേശീയ പതാകയില്‍ ഫുട്ബോളിന്റെ ചിത്രമുള്ള രാജ്യം?
33. ഡി. എന്‍. എയുടെ ഘടന കണ്ടുപിടിച്ചത്?
34. താപത്തിന്റെ ഏറ്റവും മികച്ച ചാലകം?
35. തിരുവനന്തപുരത്ത് നക്ഷത്രബംഗ്ളാവ് ആരംഭിച്ച രാജാവ്?
36. തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ആദ്യ ചാന്‍സലര്‍?
37. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്?
38. ചൈനയില്‍ രാജഭരണം അവസാനിപ്പിച്ച നേതാവ്?
39. കുറ്റാന്വേഷണത്തിന് പൊലീസ് ഉപയോഗിക്കുന്ന നായ?
40. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്?
41. ഷിക് ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
42. ഏറ്റവും വലിയ മാംസഭോജി?
43. ദക്ഷിണ റെയില്‍വേയുടെ ആസ്ഥാനം?
44. താന്‍സന്‍ സമ്മാനം നല്‍കുന്നത് ഏത് സംസ്ഥാനത്തെ ഗവണ്‍മെന്റാണ്?
45. കേരളത്തിലെ ആദ്യത്തെ കയര്‍ ഗ്രാമം?

ഉത്തരങ്ങള്‍
1) ആമ്പിയര്‍, 2) ലാലാ അമര്‍നാഥ്, 3) ലണ്ടന്‍, 4) ഭാരതപ്പുഴ, 5) ഇന്ത്യ, 6) ഉഴവൂര്‍, 7) കാളിദാസന്‍, 8) പഞ്ചാരിമേളം, 9) ഐസോഫെല്‍സ്, 10) സാന്‍ഫ്രാന്‍സിസ്കോ,11) ഷേര്‍ഷാ, 12) നിസാം ഉല്‍ മുല്‍ക്ക് അസഫ്ജാ, 13) പാലക്കാട് കോമി അച്ചന്‍, 14) നാഫ്തലിന്‍, 15) ഗുരുദാസ് ബാനര്‍ജി, 16) പാലിയത്തച്ചന്‍, 17) ഏപ്രില്‍ 7, 18) കീടങ്ങള്‍,19) മീരാഭായി, 20) രാജസ്ഥാന്‍, 21) ലിംഗായത്തുകള്‍, 22) ചക്ക, 23) ഓറഞ്ച്, 24) വിശ്വകലാകേന്ദ്രം, 25) ജോണ്‍ ബേര്‍ഡ്, 26) റൂക്കറി,27) ജോര്‍ജ് സ്റ്റീഫന്‍സണ്‍, 28) കോസ്റ്റാറിക്ക, 29) 1997, 30) ബീജാപ്പൂര്‍, 31) ധ്യാന്‍ചന്ദ്, 32) ബ്രസീല്‍, 33) വാട്സണും ക്രിക്കും, 34) വെള്ളി, 35) സ്വാതി തിരുനാള്‍, 36) ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ, 37) ഗുരുവായൂര്‍,38) സണ്‍യാത് സെന്‍, 39) സ്നിഫര്‍ നായ,40) ശബരിമലയിലെ മകരവിളക്ക്, 41) ഡിഫ്തീരിയ, 42) സ്പേം തിമിംഗലം, 43) ചെന്നൈ, 44) മധ്യപ്രദേശ്, 45) വയലാര്‍.

200-കേരളത്തിലെ റെയില്‍വേ ജംഗ്ഷനുകളില്‍ ഏറ്റവും വലുത്?

1. ഋഷിനാഗക്കുളം എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്?
2. ബോള്‍ഗാട്ടി കൊട്ടാരം നിര്‍മ്മിച്ചത്?
3. ഇടമലയാര്‍ പദ്ധതി ഏതു ജില്ലയില്‍?
4. എന്‍.എച്ച്. 17 കേരളത്തില്‍ ആരംഭിക്കുന്ന സ്ഥലം?
5. ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?
6. കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വര്‍ഷം?
7. കൊച്ചിയിലെ മാര്‍ത്താണ്ഡവര്‍മ്മ എന്നറിയപ്പെടുന്നത്?
8. കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്ഥാപകന്‍?
9. കൊച്ചി രാജ്യത്ത് അടിമത്തം നിരോധിച്ച ദിവാന്‍?
10. കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷ ന്റെ ആസ്ഥാനം?
11. കേരള കൊങ്കണി അക്കാഡമി എവിടെയാണ്?
12. ഏതു സ്ഥലത്തിന്റെ പഴയ പേരാണ് കുരുവായൂര്‍വട്ടം?
13. തൃശൂരില്‍ കെ. കേളപ്പന്റെ അദ്ധ്യക്ഷതയില്‍ ഐക്യ കേരള സമ്മേളനം നടന്ന വര്‍ഷം?
14. കൈതച്ചക്ക ഗവേഷണകേന്ദ്രത്തിന്റെ ആസ്ഥാനം?
15. കേരള സാഹിത്യ അക്കാഡമിയുടെ ആദ്യ അദ്ധ്യക്ഷന്‍?
16. ഇന്ത്യയിലെ ആദ്യത്തെ നിയമസാക്ഷര വ്യവഹാര വിമുക്ത ഗ്രാമം?
17. കേരളത്തിലെ ആദ്യത്തെ വിവരസാങ്കേതിക വിദ്യാ ജില്ല?
18. കേരളത്തിലെ റെയില്‍വേ ജംഗ്ഷനുകളില്‍ ഏറ്റവും വലുത്?
19. കേരളത്തില്‍ സഹ്യനു കുറുകെയുള്ള  ഏറ്റവും വലിയ ചുരം?
20. പാലക്കാടന്‍ കുന്നുകളുടെ റാണി എന്നറിയപ്പെടുന്നത്?
21. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം?
22. പാലക്കാട് മണി അയ്യര്‍ ഏത് സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
23. പാലക്കാട് റെയില്‍വേ ഡിവിഷന്റെ ആസ്ഥാനം?
24. ഓറഞ്ച് തോട്ടങ്ങള്‍ക്ക്  പ്രസിദ്ധമായ സ്ഥലം?
25. കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍?
26. ചെറിയ മക്ക എന്നറിയപ്പെടുന്ന, മലപ്പുറം ജില്ലയിലെ സ്ഥലം?
27. മാമാങ്കവേദിയായിരുന്ന തിരുനാവായ ഏതു നദിയുടെ തീരത്തായിരുന്നു?
28. കലിക്കറ്റ് സര്‍വകലാശാലയുടെ ആസ്ഥാനം?
29. വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ ഹാള്‍ എവിടെയാണ്?
30. ബ്രിട്ടീഷ് മലബാറിലെ ആദ്യത്തെ കളക്ടര്‍?
31. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ഇരുമ്പു നിക്ഷേപമുള്ളത്?
32. ഏതു വ്യവസായത്തിനാണ് ഫറോക്ക് പ്രസിദ്ധം?
33. കേരളത്തിലെ ഏക മുസ്ളിം മുഖ്യമന്ത്രി?
34. സാമൂതിരിയുടെ ആസ്ഥാനം?
35. രേവതി പട്ടത്താനത്തിന്റെ വേദി?
36. വയനാട്ടിലെ ആദ്യ ജലസേചനപദ്ധതി?
37. വയനാട് ജില്ലയിലെ സമുദ്രനിരപ്പില്‍നിന്ന് ഉയരത്തിലായി സ്ഥിതിചെയ്യുന്ന തടാകം?
38. ഏതു മലയിലാണ് എടയ്ക്കല്‍ ഗുഹ?
39. സഹ്യപര്‍വത നിരയിലെ ചെമ്പ്ര കൊടുമുടി ഏത് ജില്ലയിലാണ്?
40. എടയ്ക്കല്‍ ഗുഹ ഏതു ജില്ലയില്‍?
41. പഴശ്ശിരാജാവിന്റെ യഥാര്‍ത്ഥ പേര്?
42. കേരളത്തില്‍ ആദ്യമായി അയല്‍ക്കൂട്ടം നടപ്പിലാക്കിയത്?
43. വടക്കന്‍ കേരളത്തിലെ ആദ്യത്തെ അച്ചുകൂടം?
44. കേരളത്തില്‍ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ ഫോറസ്റ്റ് ഡിവിഷന്‍?
45. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ വന്യജീവി സങ്കേതം?

  ഉത്തരങ്ങള്‍
1) എറണാകുളം, 2) ഡച്ചുകാര്‍, 3) എറണാകുളം, 4) ഇടപ്പള്ളി, 5) കലൂര്‍, 6) 1978, 7) ശക്തന്‍ തമ്പുരാന്‍, 8) ടി.കെ. നായര്‍, 9) ശങ്കരവാര്യര്‍, 10)  അത്താണി, 11) എറണാകുളം, 12) ഗുരുവായൂര്‍, 13) 1947 ഏപ്രില്‍, 14) വെള്ളാനിക്കര, 15) സര്‍ദാര്‍ കെ.എം. പണിക്കര്‍, 16) ഒല്ലൂക്കര, 17) പാലക്കാട്, 18) ഷൊര്‍ണൂര്‍, 19) പാലക്കാട് ചുരം, 20) നെല്ലിയാമ്പതി, 21) സൈലന്റ് വാലി, 22) മൃദംഗം, 23) ഒലവക്കോട്, 24) നെല്ലിയാമ്പതി, 25) തിരൂര്‍-ബേപ്പൂര്‍, 26) പൊന്നാനി, 27) ഭാരതപ്പുഴ, 28) തേഞ്ഞിപ്പലം, 29) തിരൂര്‍, 30) വില്യം മക്ലിയോഡ്, 31) കോഴിക്കോട്, 32) ഓടു വ്യവസായം, 33) സി.എച്ച്. മുഹമ്മദ് കോയ, 34) കോഴിക്കോട്, 35) കോഴിക്കോട് തളി ക്ഷേത്രം, 36) കാരാപ്പുഴ, 37) പൂക്കോട്, 38) അമ്പുകുത്തിമല, 39) വയനാട്, 40) വയനാട്, 41) കോട്ടയം കേരളവര്‍മ്മ, 42) കല്യാശേരി, 43) തലശേരി മിഷന്‍ പ്രസ്, 44) ആറളം, 45) ആറളം.

199-അമ്പലപ്പുഴയുടെ പഴയപേര്?

1. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം?
2. പമ്പയുടെ പ്രാചീനകാലത്തെ പേര്?
3. മാരാമണ്‍കണ്‍വെന്‍ഷന്‍ ഏത് നദിയുടെ തീരത്താണ്?
4. മൂഴിയാര്‍ ഡാം ഏത് ജില്ലയില്‍?
5. കക്കാട് പദ്ധതി ഏത് ജില്ലയില്‍?
6. വേലുത്തമ്പിദളവ ആത്മഹത്യ ചെയ്ത സ്ഥലം?
7. മൂലൂര്‍സ്മാരകം എവിടെയാണ്?
8. പത്തനംതിട്ടജില്ലാ ആസ്ഥാനം ഏത് നദിയുടെ തീരത്താണ്?
9. കേരളത്തിലെ ഏറ്റവും വലിയ കായല്‍?
10. ലോകവിപണിയില്‍ ഏറ്റവും പ്രിയം കൂടിയ മഞ്ഞള്‍?
11. വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ടത്?
12. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്?
13. അമ്പലപ്പുഴയുടെ പഴയപേര്?
14. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?
15. ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്?
16. കേരള വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ആസ്ഥാനം?
17. കേരളത്തില്‍ നാഫ്ത ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ താപനിലയം?
18. കേരളത്തില്‍ ആദ്യമായി തുള്ളല്‍ അരങ്ങേറിയത്?
19. മലയാളത്തില്‍ ആദ്യമായി ബൈബിള്‍ പ്രസിദ്ധീകരിച്ചത് എവിടെനിന്നാണ്?
20. അക്ഷരനഗരം എന്നറയിപ്പെടുന്നത്?
21. കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം?
22. ഇന്ത്യയുടെ ആദ്യത്തെ ദളിത് ചീഫ്ജസ്റ്റിസ്?
23. കെ.ആര്‍. നാരായണന്‍ ജനിച്ച സ്ഥലം?
24. കേരള ഫോറസ്റ്റ് ഡവലപ്െമെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം?
25. റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
26. പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ ആസ്ഥാനം?
27. കേരളത്തിലെ ആദ്യത്തെ വന്യജീവിസങ്കേതം?
28. കേരളത്തില്‍ ആദ്യമായി വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിച്ചവ്യവസായ സംരംഭം?
29. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി?
30. കേരളത്തില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
31. ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?
32. തേക്കടി വന്യജീവി സങ്കേതം 1934 ല്‍ സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്?
33. മുനിയറകള്‍ക്ക് പ്രസിദ്ധമായ സ്ഥലം?
34. തേക്കടി വന്യജീവി സങ്കേതത്തിന്റെ പഴയപേര്?
35. ഇടുക്കിയുടെ വാണിജ്യ ആസ്ഥാനം?
36. റെയില്‍വേലൈന്‍ ഇല്ലാത്ത കേരളത്തിലെ ജില്ലകള്‍?
37. ഏത് മലകള്‍ക്കിടയിലാണ് ഇടുക്കി അണക്കെട്ട്?
38. കേരളത്തില്‍ ചന്ദനഡിസ്റ്റിലറിയുള്ള ഏക സ്ഥലം?
39. ഇടുക്കി അണക്കെട്ട് ഏത് നദിയിലാണ്?
40. ചെങ്കുളം പദ്ധതി ഏത് നദിയില്‍?
41. കേരളത്തില്‍ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏകജില്ല?
42. കേരളത്തിലെ ആദ്യത്തെ ഡീസല്‍ വൈദ്യുതനിലയം?
43. കേരളത്തിലെ ആദ്യത്തെ ടൂറിസം ഗ്രാമം?
44. കേരളത്തിലെ ആദ്യത്തെ മള്‍ട്ടിപ്ളക്സ് സ്ഥാപിതമായ സ്ഥലം?
45. കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ്സെന്റര്‍?

ഉത്തരങ്ങള്‍
1) ആറന്മുള, 2) ബാരിസ്, 3) പമ്പ, 4) പത്തനംതിട്ട, 5) പത്തനംതിട്ട, 6) മണ്ണടി, 7) ഇലവുംതിട്ട, 8) അച്ചന്‍കോവിലാര്‍, 9) വേമ്പനാട്, 10) ആലപ്പിമഞ്ഞള്‍, 11) സി.കെ. കുമാരപ്പണിക്കര്‍, 12) നൂറനാട്, 13) ചെമ്പകശേരി, 14) പുന്നമടക്കായലില്‍, 15) എം. കുഞ്ചാക്കോ, 16) ആലപ്പുഴ, 17) കായംകുളം, 18) അമ്പലപ്പുഴ ക്ഷേത്രനട, 19) കോട്ടയം, 20) കോട്ടയം, 21) കുമരകം, 22) കെ.ജി. ബാലകൃഷ്ണന്‍, 23) ഉഴവൂര്‍, 24) കോട്ടയം, 25) കോട്ടയം, 26) കോട്ടയം, 27) തേക്കടി, 28) കണ്ണന്‍ദേവന്‍ കമ്പനി, 29) ആനമുടി , 30) കുത്തുങ്കല്‍, 31) മൂന്നാര്‍, 32) ചിത്തിരതിരുനാള്‍, 33) മറയൂര്‍, 34) നെല്ലിക്കാംപട്ടി, 35) കട്ടപ്പന, 36) ഇടുക്കി, വയനാട്, 37) കുറവന്‍ - കുറത്തി മലകള്‍, 38) മറയൂര്‍, 39) പെരിയാര്‍, 40) മുതിരപ്പുഴ, 41) ഇടുക്കി, 42) ബ്രഹ്മപുരം, 43) കുമ്പളങ്ങി, 44) കൊച്ചി, 45) എറണാകുളം.

198-കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ഗ്രാമം?

1. കേരളത്തില്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം?
2. കേരളത്തിലെ ആദ്യത്തെ വനിതാ ജയില്‍?
3. കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷന്‍?
4. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
5. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്ഥിരം ലോക് അദാലത്ത് പ്രവര്‍ത്തനമാരംഭിച്ച സ്ഥലം?
6. ബി.സി.സി. ഐയുടെ വൈസ് പ്രസിഡന്റായ ആദ്യ കേരളീയന്‍ ?
7. ഇന്ത്യയിലെ ആദ്യത്തെ ഡി.എന്‍.എ ബാര്‍ കോഡിംഗ് കേന്ദ്രം?
8. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി?
9. ആധുനിക തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്?
10. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം?
11. ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്?
12. പ്രാചീനകാലത്ത് സ്യാനന്ദൂരം എന്ന സംസ്കൃത നാമമുണ്ടായിരുന്ന നഗരം?
13. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ഗ്രാമം?
14. വര്‍ക്കല കടപ്പുറം ഏതു പേരില്‍ അറിയപ്പെടുന്നു?
15. തിരുവിതാംകൂറില്‍ മരച്ചീനി പ്രോത്സാഹിപ്പിച്ച രാജാവ്?
16. തിരുവിതാംകൂറില്‍ സെക്രട്ടേറിയറ്റ് സമ്പ്രദായം ആരംഭിച്ച ബ്രിട്ടീഷുകാരനായ ദിവാന്‍?
17. അഞ്ചുതെങ്ങില്‍ കോട്ട നിര്‍മ്മിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് അനുമതി നല്‍കിയത്?
18. ട്രാവന്‍കൂര്‍ റയോണ്‍സ് ആരംഭിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
19. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി?
20. തിരുവിതാംകൂര്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സംഘടന സ്റ്റേറ്റ് കോണ്‍ഗ്രസിനു ബദലായി സ്ഥാപിച്ചത്?
21. സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ?
22. കേരളത്തില്‍ റിസര്‍വ് ബാങ്കിന്റെ പ്രധാന ശാഖ സ്ഥിതിചെയ്യുന്നത്?
23. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
24. കേരളത്തില്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം?
25. തിരുവനന്തപുരം ജില്ലയിലെ ഏത് പഞ്ചായത്തിലാണ് നവോദയ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത്?
26. വൈലോപ്പിള്ളി സംസ്കൃതിഭവന്‍ എവിടെയാണ്?
27. ഗവര്‍ണറുടെ ഔദ്യോഗിക വസതി?
28. ഇ.എം.എസ് അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?
29. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആസ്ഥാനം?
30. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ താലൂക്ക്?
31. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളിമണ്‍ നിക്ഷേപമുള്ള സ്ഥലം?
32. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം?
33. കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി ?
34. ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യ മലയാളി?
35. തെന്‍വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം?
36. ഏതു വ്യവസായത്തിനു പ്രസിദ്ധമാണ് കൊല്ലം?
37. കളിമണ്‍ വ്യവസായത്തിന്റെ കേന്ദ്രം?
38. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരത്തിനര്‍ഹനായത്?
39. കടയ്ക്കല്‍ ഫ്രാങ്കോ എന്നറിയപ്പെട്ടത്?
40. ചിരിയും ചിന്തയും രചിച്ചത്?
41. ആദ്യത്തെ വയലാര്‍ അവാര്‍ഡ് നേടിയത്?
42. ഇളയിടത്തു സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നത്?
43. പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയില്‍?
44. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റൂറല്‍ ഡെവലപ്മെന്റ് എവിടെയാണ്?
45. കശുഅണ്ടി വികസന കോര്‍പ്പറേഷന്റൈ ആസ്ഥാനം?

ഉത്തരങ്ങള്‍
1) തിരുവനന്തപുരം, 2) നെയ്യാറ്റിന്‍കര, 3) തിരുവനന്തപുരം, 4) തിരുവനന്തപുരം, 5) തിരുവനന്തപുരം, 6) ഗോദവര്‍മ്മരാജ, 7) തിരുവനന്തപുരം, 8) നെയ്യാര്‍, 9) ധര്‍മ്മരാജാവ്, 10) നെയ്യാര്‍, 11) കാന്തള്ളൂര്‍ ശാല, 12) തിരുവനന്തപുരം, 13) കളിയിക്കാവിള, 14) പാപനാശം, 15) വിശാഖംതിരുനാള്‍, 16) കേണല്‍ മണ്‍റോ, 17) ആറ്റിങ്ങല്‍ റാണി, 18) ചിത്തിരതിരുനാള്‍, 19) പട്ടം താണുപിള്ള, 20) സി.പി. രാമസ്വാമി അയ്യര്‍, 21) വക്കം മൌലവി, 22) തിരുവനന്തപുരം, 23)തിരുവനന്തപുരം, 24) തിരുവനന്തപുരം, 25) നന്ദിയോട്, 26) തിരുവനന്തപുരം, 27) രാജ്ഭവന്‍, 28) വിളപ്പില്‍ശാല, 29) തിരുവനന്തപുരം, 30) കുന്നത്തൂര്‍, 31) കുണ്ടറ, 32) കൊല്ലം, 33) കൊട്ടാരക്കര, 34) റസൂല്‍ പൂക്കുട്ടി, 35) കൊല്ലം, 36) കശുഅണ്ടി, 37) കുണ്ടറ, 38) ശൂരനാട് കുഞ്ഞന്‍പിള്ള , 39) രാഘവന്‍പിള്ള, 40) ഇ.വി. കൃഷ്ണപിള്ള, 41) ലളിതാംബിക അന്തര്‍ജനം, 42) കൊട്ടാരക്കര, 43) കൊല്ലം, 44) കൊട്ടാരക്കര, 45) കൊല്ലം.

197- (39.) മനുഷ്യ കമ്പ്യൂട്ടര്‍ എന്ന സ്ഥാനം നേടിയ ഇന്ത്യന്‍ വനിത?


1. ആധുനിക ടൂറിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
2. വിനോദസഞ്ചാരത്തിലൂടെ ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന രാജ്യം?
3. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
4. ഇന്ത്യയുടെ കോഹിനൂര്‍  എന്നത് ഏത് സംസ്ഥാനത്തിന്റെ പരസ്യവാചകമാണ്?
5. സംസ്ഥാന ടൂറിസം വകുപ്പ് കരകൌശല ഗ്രാമമായി തിരഞ്ഞെടുത്തത്?
6. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദസഞ്ചാരി?
7. പ്രഭാത ശാന്തതയുടെ നാട് എന്നറിയപ്പെടുന്നത്?
8. യൂറോപ്പിന്റെ മദര്‍ഇന്‍ ലാ എന്നറിയപ്പെടുന്നത്?
9. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യം?
10. ഭൂമധ്യരേഖയിലെ മരതകം എന്നറിയപ്പെടുന്ന രാജ്യം?
11. നാളെയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
12. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം?
13. കലാലിത്ത് സുനാത്ത് എന്നറിയപ്പെടുന്നത്?
14. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?
15. കിഴക്കിന്റെ ബ്രിട്ടന്‍ എന്നറിയപ്പെടുന്നത്?
16. ആര്‍ട്ടിക്കില്‍ ആദ്യ പര്യവേക്ഷണ കേന്ദ്രമാണ്?
17. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍വനം?
18. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പര്‍വതനിര?
19. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം?
20. ലോകത്തിലെ ഒഴുകിനടക്കുന്ന ഒരേയൊരു ദേശീയോദ്യാനം?
21. അര്‍ഥശാസ്ത്രം എന്ന പ്രാചീന കൃതി രചിച്ചതാരാണ്?
22. മുദ്രാരാക്ഷസം എന്ന പ്രാചീന ഗ്രന്ഥം രചിച്ചത്?
23. ഷാഹനാമ എന്ന കൃതി രചിച്ചതാരാണ്?
24. കാദംബരി എന്ന കൃതിയുടെ രചയിതാവ്?
25. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
26. ഇന്ത്യന്‍ മിസൈല്‍ ടെക്നോളജിയുടെ പിതാവാരാണ്?
27. ഇന്ത്യന്‍ ഹരിതവിപ്ളവത്തിന്റെ പിതാവ് ആരാണ്?
28. ഇന്ത്യന്‍ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവാരാണ്?
29. ലോക ഉപഭോക്തൃദിനം എന്നാണ്?
30. ലോക ജലദിനം എന്ന്?
31. ലോക ക്ഷയരോഗദിനം എന്ന്?
32. ലോക നാടകദിനം എന്നാണ്?
33. സസ്യവളര്‍ച്ച രേഖപ്പെടുത്തുന്ന ഉപകരണം?
34. ജലത്തിന്റെ സാന്ദ്രത അളക്കുന്ന ഉപകരണം?
35. വിമാനങ്ങളുടെ ദിശയും പറക്കുന്ന ഉയരവും നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
36. മേഘങ്ങളുടെ ഉയരം, ചലനം, പ്രവേഗം എന്നിവ അളക്കുന്ന ഉപകരണം?
37. യു. എന്‍ ജനറല്‍ അസംബ്ളിയുടെ ഇന്ത്യക്കാരിയായ ആദ്യത്തെ പ്രസിഡന്റ്?
38. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യന്‍ വനിത?
39. മനുഷ്യ കമ്പ്യൂട്ടര്‍ എന്ന സ്ഥാനം നേടിയ ഇന്ത്യന്‍ വനിത?
40.  യു. എന്നിന്റെ സിവിലിയന്‍ പൊലീസ് ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി?
41. 2012 ഒളിമ്പിക്സ് നടക്കുന്നതെവിടെ?
42. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയായ നഗരം?
43. 2010 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്ഥാനം?
44. 2010 ഫുട്ബാള്‍ ലോകകപ്പിന്റെ ഭാഗ്യചിഹ്നം?
45. 2011 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാര്‍?

ഉത്തരങ്ങള്‍
1) തോമസ് കുക്ക്, 2) അമേരിക്ക, 3) കേരളം, 4) ആന്ധ്രാപ്രദേശ്, 5) ഇരിങ്ങല്‍, 6) അനൌഷാ അന്‍സാരി, 7) കൊറിയ, 8) ഡെന്‍മാര്‍ക്ക്, 9) ന്യൂസിലന്‍ഡ്, 10) ഇന്‍ഡൊനീഷ്യ, 11) ബ്രസീല്‍, 12) സൊമാലിയ,13) ഗ്രീന്‍ലന്‍ഡ്, 14) ജപ്പാന്‍, 15) ജപ്പാന്‍, 16) ഹിമാദ്രി, 17) സുന്ദര്‍ബന്‍ ഡെല്‍റ്റ, 18) ആരവല്ലി, 19) പിപാവാവ്, 20) കെയ്ബൂള്‍ ലാംജാവോ, 21) കൌടില്യന്‍, 22) വിശാഖദത്തന്‍, 23) ഫിര്‍ദൌസി, 24) ബാണഭട്ടന്‍, 25) വിക്രം സാരാഭായ്, 26) എ.പി.ജെ. അബ്ദുള്‍ കലാം, 27) എം. എസ്. സ്വാമിനാഥന്‍, 28) റിപ്പണ്‍ പ്രഭു, 29) മാര്‍ച്ച് 15, 30) മാര്‍ച്ച് 22, 31) മാര്‍ച്ച് 24, 32) മാര്‍ച്ച് 27, 33) ക്രസ്കോഗ്രാഫ്, 34) ഹൈഡ്രോമീറ്റര്‍, 35) റഡാര്‍, 36) നെഫോസ്കോപ്പ്, 37) വിജയലക്ഷ്മി പണ്ഡിറ്റ്, 38) ബചേന്ദ്രിപാല്‍, 39) ശകുന്തളാദേവി, 40) കിരണ്‍ ബേദി, 41) ലണ്ടന്‍, 42) ഡല്‍ഹി, 43) ആറാം സ്ഥാനം, 44) സാക്കുമി, 45) ഇന്ത്യ.

196-തലയോട്ടിയിലെ ആകെ അസ്ഥികള്‍?

1. രണ്ട് സയന്‍സ് വിഷയങ്ങളില്‍ നോബല്‍സമ്മാനം നേടിയ ഏക വ്യക്തി?
2. അന്താരാഷ്ട്ര സ്പോര്‍ട്സ് മത്സരങ്ങളില്‍ ഏതെങ്കിലും ഒരിനത്തിന് വ്യക്തിഗത ചാമ്പ്യനായ ആദ്യ ഇന്ത്യക്കാരന്‍?
3. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
4. സമാധാനനോബല്‍ നേടിയ രണ്ടാമത്തെ സംഘടന?
5. അന്താരാഷ്ട്രനീതിന്യായ കോടതിയുടെ ആസ്ഥാനം?
6. അപ്പഷെര്‍പ്പ എന്ന പേര് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
7. ഇന്ത്യയില്‍ 1946 സെപ്തംബര്‍ രണ്ടിന് രൂപവത്കരിക്കപ്പെട്ട ഇടക്കാല മന്ത്രിസഭയുടെ ഉപാദ്ധ്യക്ഷ പദവി വഹിച്ചത്?
8. ആദ്യത്തെ സാഫ് ഗെയിംസ് വേദി?
9. ഫ്രെഷ്ഫുഡ് വിറ്റാമിന്‍ എന്നറിയപ്പെടുന്നത്?
10. മുഗള്‍ സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം?
11. 1940 ല്‍ ഗാന്ധിജി ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തില്‍ വിനോബാ ഭാവയ്ക്കുശേഷം അടുത്ത സത്യാഗ്രഹിയായി അറസ്റ്റുവരിച്ച് ജയിലിലായത്?
12. മെഹ്റോളി സ്തൂപത്തില്‍ ഏത് ഗുപ്തരാജാവിനെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്?
13. ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്ന ശരീരഭാഗം?
14. മംഗോളിയയുടെ തലസ്ഥാനം?
15. മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡല്‍ഹിയിലേക്ക് മാറിയത്?
16. തലയോട്ടിയിലെ ആകെ അസ്ഥികള്‍?
17. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി?
18. ദിഗ്ബോയ് എന്തിനാണ് പ്രസിദ്ധം?
19. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷപദം അലങ്കരിച്ച മലയാളി?
20. ശ്രീശങ്കരാചാര്യര്‍ ഊന്നല്‍ നല്‍കിയ മാര്‍ഗ്ഗം?
21. 1936 ല്‍ ആള്‍ ഇന്ത്യ റേഡിയോ എന്ന പേര് സ്വീകരിച്ച സ്ഥാപനം ആകാശവാണിയായ വര്‍ഷം?
22. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം?
23. ബംഗ്ളാദേശിന്റെ ദേശീയ കായിക വിനോദം?
24. തരംഗദൈര്‍ഘ്യം കൂടുതലുള്ള നിറം?
25. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ഉയര്‍ന്നുവന്ന പ്രവിശ്യകളില്‍ ഏറ്റവും പ്രബലശക്തി?
26. മലയാളത്തിലെ ആദ്യത്തെ സ്പോണ്‍സേര്‍ഡ് ചലച്ചിത്രം?
27. ദിഹാങ് എന്ന പേരില്‍ അറിയപ്പെടുന്ന നദി?
28. ലിയാണ്ടര്‍ പെയ്സ് ഒളിമ്പിക്സില്‍ ടെന്നിസില്‍ വെങ്കലം നേടിയ വര്‍ഷം?
29. ഒന്നാംതാനേശ്വര്‍ യുദ്ധത്തില്‍ വിജയിച്ചത്?
30. ഒരു നോട്ടിക്കല്‍ മൈല്‍ എത്ര മീറ്ററിനുതുല്യമാണ്?
31. വിറ്റാമിന്‍ ബി - 12 ന്റെ ശാസ്ത്രനാമം?
32. കറന്‍സി നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്?
33. ജഹാംഗീറിന്റെ ആദ്യകാലനാമം?
34. ചാള്‍സ് ഡിക്കന്‍സിന്റെ എ ടെയ്ല്‍ ഓഫ് ടു സിറ്റീസ് എന്ന നോവലിന്റെ പശ്ചാത്തലം?
35. ചിലിയും ഇക്വഡോറും ഒഴികെയുള്ള എല്ലാ തെക്കേ അമേരിക്കന്‍ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന രാജ്യം?
36. ജലത്തിന്റെ പി.എച്ച് മൂല്യം?
37. പേഷ്യമാരുടെ ഭരണകേന്ദ്രം?
38. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തുപേരില്‍ അറിയപ്പെടുന്നു?
39. അണ്‍ടച്ചബിലിറ്റി ഒഫന്‍സസ് ആക്ട് പാര്‍ലമെന്റ് പാസാക്കിയവര്‍ഷം?
40. രക്തം കട്ടപിടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഘടകം?
41. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി?
42. ഇന്ത്യക്കാരനല്ലാത്ത ആദ്യത്തെ കോണ്‍ഗ്രസ് പ്രസിഡന്റ്?
43. ആദ്യത്തെ ഗുപ്തന്‍നായര്‍ അവാര്‍ഡ് നേടിയത്?
44. അമേരിക്കന്‍ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
45. അണ്ണാദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര്?

  ഉത്തരങ്ങള്‍
1) മാഡംക്യൂറി, 2) വില്‍സണ്‍ ജോണ്‍സ്, 3) ഓക്സിജന്‍, 4) പെര്‍മനന്റ് ഇന്റര്‍നാഷണല്‍ പീസ് ബ്യൂറോ, 5) ഹേഗ്, 6) പര്‍വതാരോഹണം, 7) ജവഹര്‍ലാല്‍ നെഹ്റു, 8) കാഠ്മണ്ഡു, 9) വിറ്റാമിന്‍ സി, 10) ഒന്നാംപാനിപ്പട്ട് യുദ്ധം, 11)ജവഹര്‍ലാല്‍നെഹ്റു, 12)ചന്ദ്രഗുപ്തന്‍ രണ്ടാമന്‍, 13)കണ്ണ്, 14)ഉലാന്‍ബേറ്റര്‍, 15)ഷാജഹാന്‍, 16)22, 17)ക്ളമന്റ് ആറ്റ്ലി, 18)എണ്ണപ്പാടം, 19)സി. ശങ്കരന്‍നായര്‍, 20)ജ്ഞാനമാര്‍ഗ്ഗം, 21)1957, 22)വന്‍കുടല്‍, 23)കബഡി, 24) ചുമപ്പ്, 25)മറാഠികള്‍, 26)മകള്‍ക്ക്, 27)ബ്രഹ്മപുത്ര, 28)1996, 29)പൃഥ്വിരാജ് ചൌഹാന്‍, 30)1852, 31)സയനോകോബാലാമിന്‍, 32)2, 33)സലിം, 34)ഫ്രഞ്ച് വിപ്ളവം, 35)ബ്രസീല്‍, 36)7, 37)പൂനെ, 38)റിപ്പബ്ളിക്, 39)1955, 40)പ്ളേറ്റ്ലറ്റുകള്‍, 41)ഇന്ദിരാഗാന്ധി, 42)ജോര്‍ജ് യൂള്‍, 43)എം. ലീലാവതി, 44)വാഷിംഗ്ടണ്‍ ഇര്‍വിങ്, 45)എം.ജി. രാമചന്ദ്രന്‍.

Share

Twitter Delicious Facebook Digg Stumbleupon Favorites