എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday 4 July 2012

195-അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

1. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ആദ്യമായി വന്‍തോതില്‍ മന്ദിരനിര്‍മ്മാണം നടത്തിയത്?
2. ബെര്‍ട്രാന്‍ഡ് റസലിന് സാഹിത്യ നൊബേല്‍ ലഭിച്ച വര്‍ഷം?
3. പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്നത്?
4. അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടനയുടെ ആസ്ഥാനം?
5. മന്ത് പരത്തുന്ന ജീവി?
6. നെല്‍സണ്‍ മണ്ടേല ഭാരതരത്ന ബഹുമതിക്ക് അര്‍ഹനായ വര്‍ഷം?
7. ഇന്ത്യന്‍ നാവിക സേനയുടെ ആസ്ഥാനം?
8. അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് സ്റ്റാച്യു ഒഫ് ലിബര്‍ട്ടി സമ്മാനിച്ച രാജ്യം?
9. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതലയുള്ള ഏജന്‍സി?
10. ബംഗാളില്‍ ദ്വിഭരണം നടപ്പാക്കിയത്?
11. അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
12. മൊസാര്‍ട്ട് ജനിച്ച രാജ്യം?
13. യാത്രികര്‍ക്ക് പ്രിയപ്പെട്ട രാജ്യം എന്നറിയപ്പെടുന്നത്?
14.  ഇന്ത്യയിലെ പ്രധാന വജ്രഖനി
15. ദിവസത്തില്‍ നാലുതവണ വേലിയേറ്റം സംഭവിക്കുന്ന ലോകത്തിലെ ഏക സ്ഥലം?
16. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ഉപഗ്രഹം?
17. ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജ് എവിടെയാണ്?
18. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?
19. ക്ഷയരോഗത്തിന് കാരണമായ രോഗാണു?
20. ബംഗ്ളാദേശിന്റെ സ്ഥാപകന്‍?
21. ക്ഷീരോത്പന്നങ്ങള്‍ക്ക് പ്രസിദ്ധമായ ആനന്ദ് ഏത് സംസ്ഥാനത്ത്?
22. പ്രപഞ്ചത്തിന്റെ വികാസത്തിന് തെളിവ് നല്‍കിയതാര്?
23. തിരഞ്ഞെടുപ്പിലൂടെ മന്ത്രിപദത്തിലെത്തിയ ആദ്യ മലയാളി?
24. തലമുടിക്ക് നിറം നല്‍കുന്നത്?
25. ആത്മകഥയെഴുതിയ മുഗള്‍ ചക്രവര്‍ത്തിമാര്‍?
26. ഗോവര്‍ദ്ധന്റെ യാത്രകള്‍ രചിച്ചത്?
27. ദീനബന്ധു എന്ന അപരനാമത്തിലറിയപ്പെട്ടത്?
28. എ.പി.ജെ. അബ്ദുല്‍ കലാം ഏത് സംസ്ഥാനക്കാരനാണ്?
29. വരയാടുകളുടെ സംരക്ഷണത്തിന് ഏര്‍പ്പെടുത്തിയ ദേശീയോദ്യാനം?
30. ഓസ്കറിന് ബദലായി കണക്കാക്കപ്പെടുന്ന അവാര്‍ഡ്?
31. കയ്യൂര്‍ സമരം നടന്ന ജില്ല?
32. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത്?
33. ഹിറ്റ്ലറുടെ ആത്മകഥ?
34. ജമ്മുകാശ്മീരിലെ ഔദ്യോഗിക ഭാഷ?
35. നെഫ്രോണ്‍ ഏത് ശരീരഭാഗത്താണ്?
36. ദീപിക മാന്നാനത്തുനിന്ന് (കോട്ടയം) പ്രസിദ്ധീകരണമാരംഭിച്ചത് ഏത് വര്‍ഷത്തില്‍?
37. 1946 മുതല്‍ ഭൂമിപാല്‍ അതുല്യ തേജ് രാജാവ് ഭരിക്കുന്ന ഏഷ്യന്‍ രാജ്യം?
38.  മണ്ണിരയുടെ ശ്വസനാവയവം?
39. അമ്പലപ്പുഴയുടെ പഴയപേര്?
40.  രക്തസമ്മര്‍ദ്ദം അളക്കുന്ന ഉപകരണം?
41. ഇന്ത്യയിലെ പ്രഥമ പൌരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
42. ആദ്യമായി റോബട്ട് എന്ന പദം ഉപയോഗിച്ചത്?
43. ആദ്യമായി ഡല്‍ഹി പിടിച്ചടക്കിയ വിദേശ ആക്രമണകാരി?
44.  ഇന്ത്യക്കാരനായ ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍?
45. മാന്‍ഹട്ടന്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയത്?

ഉത്തരങ്ങള്‍
1) അക്ബര്‍, 2) 1950, 3) ശുക്രന്‍, 4) മോണ്‍ട്രിയല്‍, 5) ക്യൂലക്സ് കൊതുക്, 6) 1990, 7) ന്യൂഡല്‍ഹി, 8) ഫ്രാന്‍സ്, 9) സ്െപഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, 10) റോബര്‍ട്ട് ക്ളൈവ്, 11) ഓപ്പന്‍ ഹൈമര്‍, 12) ഓസ്ട്രിയ, 13) ഫ്രാന്‍സ് 14) പന്ന, 15) ഇംഗ്ളണ്ടിലെ സതാംപ്ടണ്‍, 16) ഇന്‍സാറ്റ് 2 എ, 17) വെല്ലൂര്‍, 18) അസെറ്റിക് ആസിഡ്, 19) ബാക്ടീരിയ, 20) മുജീബ്റഹ്മാന്‍, 21) ഗുജറാത്ത്, 22) എഡ്വിന്‍ ഹബിള്‍, 23) കോങ്ങാട്ടില്‍ രാമന്‍ മേനോന്‍, 24) മെലാനിന്‍, 25) ബാബറും ജഹാംഗീറും, 26) ആനന്ദ്, 27) സി. എഫ്. ആന്‍ഡ്രൂസ്, 28) തമിഴ്നാട്, 29) ഇരവികുളം, 30) ഇന്‍ഡിപ്പെന്‍ഡന്റ് സ്പിരിറ്റ്, 31) കാസര്‍കോട്, 32) റെനെ ലൈനെക്, 33) മെയ്ന്‍ കാഫ്, 34) ഉര്‍ദു, 35) വൃക്കയില്‍, 36) എ.ഡി 1887, 37) തായ്ലന്‍ഡ്, 38) ത്വക്ക്, 39) ചെമ്പകശേരി, 40) സ്കിഗ്മോമാനോമീറ്റര്‍, 41) ഇന്ത്യന്‍ പ്രസിഡന്റ്, 42) കാള്‍ ചെപ്പക്, 43) മുഹമ്മദ് ഗോറി, 44) വിജയ് ഹസാരെ, 45)ഓപ്പന്‍ഹൈമര്‍.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites