എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday 2 July 2012

192-ചെവിക്ക് തകരാറ് ഉണ്ടാക്കുന്ന ശബ്ദത്തിന്റെ തീവ്രത?


1. ലോകത്തിലെ ആദ്യ ഇലക്ട്രോണിക്സ് ഓഹരി വിപണി?
2. ഇന്ത്യയിലെ ആദ്യ കപ്പല്‍നിര്‍മ്മാണശാല?
3. ഇന്ത്യയിലെ ആദ്യ കേന്ദ്ര വ്യവസായ വകുപ്പുമന്ത്രി?
4. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്?
5.  ഏത് രാജ്യത്തെ ഓഹരി വിപണിയാണ് സിമെക്സ്?
6. കേരളത്തിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നതെവിടെ?
7. ഇന്ത്യന്‍ ഓഹരിവിപണികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനം?
8. നാസ്ഡാക്കില്‍ ലിസ്റ്റു ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ കമ്പനി?
9.  വ്യാവസായിക ഗുണമേന്മയുള്ള ഐ. എസ്. ഐ മുദ്ര നല്‍കുന്ന സ്ഥാപനം?
10. ഓഹരി വിപണിയിലെ സൂചിക ഇടിയുന്ന അവസ്ഥ?
11. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അറിയപ്പെടുന്നതേതുപേരില്‍?
12. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ എണ്ണം?
13. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സ്ഥാനംപിടിച്ച ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനം?
14. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അപരനാമം?
15. പരിസ്ഥിതിക്കിണങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് നല്കുന്ന മുദ്ര?
16.  ഐ. എസ്. ആര്‍. ഒയുടെ വാണിജ്യ വിഭാഗം?
17. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് ലോകത്തില്‍ എത്രാം സ്ഥാനമാണുള്ളത്?
18. ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഓഹരി വിപണി?
19. ഇന്ത്യയില്‍ പുതിയ വ്യവസായനയം പ്രഖ്യാപിച്ചതെന്ന്?
20. ചെവിയെക്കുറിച്ചുള്ള പഠനം?
21. ചെവിക്ക് തകരാറ് ഉണ്ടാക്കുന്ന ശബ്ദത്തിന്റെ തീവ്രത?
22. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
23. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം?
24. സണ്‍ബേണിന് കാരണമായ കിരണം?
25. ഡാള്‍ട്ടനിസം എന്നറിയപ്പെടുന്ന രോഗം?
26. ഗ്ളൂക്കോമ ശരീരത്തിന്റെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?
27. എക്സിമ ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
28. ചെവിയുടെ വലുപ്പം/രൂപം ഇവ വ്യത്യാസപ്പെടുത്തുന്ന ശസ്ത്രക്രിയ?
29. ദീര്‍ഘദൃഷ്ടിയുള്ള ആളുകള്‍ ഉപയോഗിക്കുന്ന ലെന്‍സ്?
30. വ്യക്തമായ കാഴ്ചയുള്ള ദൂരപരിധി എത്ര സെന്റിമീറ്ററാണ്?
31. കാലില്‍ ശ്രവണേന്ദ്രിയമുള്ള ജീവി ഏതാണ്?
32. കണ്ണുനീരില്‍ അടങ്ങിയിരിക്കുന്ന രാസാഗ്നി?
33. ഉമിനീരിന്റെ പി. എച്ച്. മൂല്യം എത്ര?
34. പക്ഷിപ്പനിക്ക് കാരണമായ വൈറസ്?
35. ലോകപുകയില വിരുദ്ധദിനമായി ആചരിക്കപ്പെടുന്ന ദിവസം?
36. മോണ്‍ട്രിയള്‍ ഉടമ്പടിയുമായി ബന്ധപ്പെട്ട മേഖല?
37. മറാത്ത മാക്യവെല്ലി എന്നറിയപ്പെട്ടത്?
38. കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറിന്റെ മറ്റൊരു പേരാണ്?
39. അറ്റോമിക് നമ്പര്‍ എന്നത് ന്യൂക്ളിയസിലുള്ള എന്തിന്റെ എണ്ണമാണ്?
40. രാജാക്കന്മാര്‍ക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവും എന്ന് അറിയപ്പെട്ടിരുന്ന പ്രശസ്ത കേരളീയ ചിത്രകാരന്‍ ആര്?
41. ചോഴമണ്ഡലം എന്ന ചിത്രകലാ വിദ്യാലയം സ്ഥാപിച്ചതാര്?
42. രാജാ രവിവര്‍മ്മ എന്ന മറാഠി നോവലിന്റെ രചയിതാവാര്?
43. പ്രാചീന ഭാരതീയശാസ്ത്രഗ്രന്ഥമായ ബൃഹദ്സംഹിത, ജ്യോതിശാസ്ത്രം, ജ്യോതിഷം. ഗണിതം തുടങ്ങിയ വിജ്ഞാനശാഖകള്‍ വിവരിച്ചിട്ടുള്ള ഒന്നാണ്. ഇതിന്റെ കര്‍ത്താവാര്?
44. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായംകൂടിയ വ്യക്തി?
45. ഒരു ജീവിയുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനുകളുടെ സമ്പൂര്‍ണവിവരത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പേര്?

ഉത്തരങ്ങള്‍
1)നാസ്ഡാക്ക്, 2) വിശാഖപട്ടണം, 3) ശ്യാമപ്രസാദ് മുഖര്‍ജി, 4) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, 5) സിംഗപ്പൂര്‍, 6) കൊച്ചി, 7) സെബി, 8) ഇന്‍ഫോസിസ്, 9) ബി. ഐ. എസ്, 10) ബിയര്‍, 11) നിഫ്റ്റി, 12) 30, 13) മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്,  14) ബിഗ് ബോഡ്, 15) ഇക്കോ മാര്‍ക്ക്, 16) ആന്‍ഡിക്സ് കോര്‍പ്പറേഷന്‍, 17) മൂന്നാംസ്ഥാനം, 18) ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ച്, 19) 1991, 20) ഓട്ടോളജി, 21) 120 ഡെസിബല്‍ കൂടുതല്‍, 22) സ്റ്റേപിസ്, 23) ത്വക്ക്, 24) അള്‍ട്രാവയലറ്റ്, 25) വര്‍ണാന്ധത, 26) കണ്ണ്, 27) ത്വക്ക്, 28) ഓട്ടോപ്ളാസ്റ്റി, 29) കോണ്‍വെക്സ്, 30) 25, 31) ചീവിട്, 32) ലൈസോസൈം, 33) 6.5-7.4, 34) ഒ5ങ1, 35) മേയ് 31, 36) ഓസോണ്‍ ശോഷണം, 37) ബാലാജി വിശ്വനാഥ്, 38) ബ്ളാക്ക്ബോക്സ്, 39) പ്രോട്ടോണ്‍, 40) രാജാ രവിവര്‍മ്മ, 41) കെ.സി. എസ്. പണിക്കര്‍, 42)രഞ്ജിത്ത് ദേശായി, 43) വരാഹമിഹിരന്‍, 44) ജപ്പാന്‍കാരനായ കാറ്റ്സുസുകെ യനാഗിസാവ, 45) പ്രോട്ടിയോം.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites