ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും.
കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. കണ്ണൊന്ന് തുറന്ന് തൊടിയിലേക്കു നോക്കിയാല്‍ എണ്ണമറ്റ ഔഷധ സസ്യങ്ങളെ കണ്െടത്താം.
വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ
പരിചയപ്പെടുത്തുകയാണ്. ഒരു ഗൃഹവൈദ്യന്റെ സഹായം
ചെയ്യുന്നവയാണ് ഈ കുറിപ്പുകള്‍.
അസുഖങ്ങള്‍ ശമിക്കാന്‍
ചുമ
*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും.
*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.
*വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.
*കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.
പനി
*തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.
*തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.
ജലദോഷം
*തുളസിനീര് അര ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.
*ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.
രക്താതിസമ്മര്‍ദം
*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.
*തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് വളരെ കുറവുണ്ടാകും.
*ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് കുറവുണ്ടാകും.
ആസ്തമ
*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.
*തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.
കഫശല്യം
*ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.
*തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.
*നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.
കൊടിഞ്ഞി
*ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.
*മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്
*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.
*നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.
അമിതവണ്ണം
*തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)
*ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.
പ്രമേഹം
*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.
*രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.
*നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.
കൃമിശല്യം
*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.
*അല്പം കായമെടുത്ത് ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.
*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.
ഗാസ്ട്രബിള്‍
*വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.
*പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.
*കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
ദഹനക്കേട്
*ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.
*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക.
*ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
പുളിച്ചുതികട്ടല്‍
*കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.
*വെളുത്തുള്ളി നീരും പശുവിന്‍നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.
ഗര്‍ഭകാല ഛര്‍ദി
* അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക.
വേദനയ്ക്ക് വിട
പല്ലുവേദന
*ഇഞ്ചിനീരും തേനും കൂട്ടി പുരട്ടുക.
*ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.
*പേരയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.
തലവേദന
*മല്ലിയില, പുതിനയില, തുമ്പയില, ഇവയില്‍ ഏതെങ്കിലും അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയ്ക്കു ശമനമുണ്ടാകും.
*ചന്ദനം പനിനീരില്‍ കുഴച്ച് നെറ്റിയില്‍ കട്ടിയില്‍ പുരട്ടിയാല്‍ തലവേദന കുറയും.
തൊണ്ടവേദന
*തേയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പുചേര്‍ത്തു കവിള്‍കൊള്ളുക.
*ചെറുപയര്‍പൊടി പാലില്‍ ചാലിച്ച് ചെറുനാരങ്ങാനീരുചേര്‍ത്തു പുരട്ടുക.
വയറുവേദന
* ഒരൌണ്‍സ് ഇഞ്ചിനീരില്‍ അര ടീസ്പൂണ്‍ തിപ്പലിപ്പൊടി ചേര്‍ത്തു കഴിക്കുക.
*രണ്ടു സ്പൂണ്‍ ഇഞ്ചിനീരില്‍ അല്പം പഞ്ചസാര ചേര്‍ത്തു സേവിക്കുക.
തിളങ്ങും സൌന്ദര്യത്തിന്
കണ്ണിനുതാഴെയുള്ള കറുത്തപാടുകള്‍
*കണ്ണിനു ചുവടേ തേന്‍ പുരട്ടി ഒരു മണിക്ക1;ൂറിനുശേഷം കഴുകിക്കളയുക.
*പാലും നേന്ത്രപ്പഴവും കുഴമ്പുരൂപത്തിലാക്കി കണ്ണിനു താഴെ പുരട്ടുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയണം.
*ചെറുനാരങ്ങാനീരും തക്കാളിനീരും സമംചേര്‍ത്ത് കണ്‍തടങ്ങളില്‍ പുരട്ടി പതിനഞ്ചുമിനിറ്റിനുശേഷം കഴുകിക്കളയുക.
മുഖക്കുരു
*തുളസിയില തിരുമ്മി നീരെടുത്ത് മുഖത്തു പുരട്ടിയാല്‍ മുഖക്കുരുവിന് കുറവുണ്ടാകും.
*ചെറുനാരങ്ങാനീര് ചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിക്കുക.
*വേപ്പിലയും മഞ്ഞളും കൂടി അരച്ച് മുഖത്തു പുരട്ടുക.
*തേങ്ങാവെള്ളം കൊണ്ട് മുഖം കഴുകുക.
മുഖത്തെ രോമവളര്‍ച്ച
*പച്ചമഞ്ഞള്‍ അരച്ച് മുഖത്തുപുരട്ടി ഒന്നോ രണ്േടാ മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മുഖത്തെ രോമവളര്‍ച്ച തടയാന്‍ സാധിക്കും.
*ചെറുപയര്‍പൊടി പാലില്‍ ചാലിച്ച് ഒപ്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് പുരട്ടുക.
*രക്തചന്ദനം അരച്ച് വെള്ളരിക്കാനീരില്‍ പതിവായി പുരട്ടിയാല്‍ മുഖത്തെ രോമവളര്‍ച്ച തടയാം.
മുഖത്തെപാടുകള്‍
*പശുവിന്‍പാല്‍ ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി, ഒരുനുള്ള് ഉപ്പ് എന്നിവ യോജിപ്പിച്ച് പതിവായി മുഖത്തുപുരട്ടുക. കടലമാവും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകിക്കളയുക. രണ്ടാഴ്ചയോളം ഇങ്ങനെ ചെയ്താല്‍ മുഖത്തെ പാടുകള്‍ മാഞ്ഞ് മുഖം സുന്ദരമാകും.
*പച്ചമോര് മുഖത്തു പുരട്ടി ഉണങ്ങിയതിനുശേഷം പച്ചവെള്ളത്തില്‍ കഴുകിക്കളയുക.
താരന്‍
*തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്തു തലയില്‍ പുരട്ടുക.
*ആഴ്ചയില്‍ ഒരിക്കല്‍ കടുക് അരച്ച് തലയില്‍ പുരട്ടി അഞ്ചുമിനിറ്റിനുശേഷം നന്നായി കഴുകിക്കളയുക.
*തുളസിയില, വെറ്റില, ചെത്തിപ്പൂവ് എന്നിവ ചതച്ചിട്ട വെളിച്ചെണ്ണ കാച്ചി പുരട്ടുക.
*ഒലിവെണ്ണ ചൂടാക്കി ചെറുചൂടോടെ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് കുളിക്കുക.
അകാലനര
*മൈലാഞ്ചി അരച്ച് തണലില്‍ ഉണക്കിയെടുത്തശേഷം വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം.
*ചെറുപയറുപൊടി പതിവായി തലയില്‍ തേച്ചു കുളിക്കുക.
*കറിവേപ്പില ധാരാളം ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തേച്ച് കുളിക്കുന്നത് അകാല നരയ്ക്ക് ഉത്തമ പരിഹാരമാണ്.
മുടിക്കു നിറം ലഭിക്കാന്‍
*മൈലാഞ്ചിയില അരച്ച് വെളിച്ചെണ്ണ ചേര്‍ത്തു കാച്ചി അരിച്ചെടുത്ത് പതിവായി തലയില്‍ പുരട്ടിയാല്‍ മുടിക്ക് നല്ല കറുപ്പുനിറം ലഭിക്കും.
* നെല്ലിക്ക ചതച്ച് തൈരില്‍ കലക്കി തലമുടിയില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക. ഒരുമാസം തുടര്‍ച്ചയായി ചെയ്താല്‍ തലമുടി ആരോഗ്യമുള്ളതും തിളക്കമുള്ളതുമായിത്തീരും.
മുടികൊഴിച്ചില്‍ അകറ്റാന്‍
*മൈലാഞ്ചിയില അരച്ചുണക്കി വെളിച്ചെണ്ണ കാച്ചി തേച്ചാല്‍ മുടികൊഴിച്ചില്‍ തടയാന്‍ സാധിക്കും.
*പച്ചക്കര്‍പ്പൂരം പൊടിച്ച്, വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടുക.
*ചെമ്പരത്തി വെളിച്ചെണ്ണയിലിട്ട് കാച്ചി നിത്യവും പുരട്ടുക.
ത്വക്രോഗങ്ങള്‍
അടിവയറിലെ പാടുകള്‍
*അരച്ചെടുത്ത മഞ്ഞള്‍ വെളിച്ചെണ്ണയില്‍ ചാലിച്ച് ഗര്‍ഭത്തിന്റെ മൂന്നാംമാസം മുതല്‍ ഉദരഭാഗങ്ങളില്‍ പുരട്ടിയശേഷം കുളിക്കുക.
*ഗര്‍ഭത്തിന്റെ മൂന്നാംമാസം മുതല്‍ ഉദരത്തില്‍ ഒലിവെണ്ണ തേച്ചു കുളിക്കുക.
ആണിരോഗം
*ആണിയുള്ള ഭാഗങ്ങളില്‍ എരിക്കിന്‍പാല്‍ ഇറ്റിക്കുന്നത് വളരെ ഫലപ്രദമാണ്.
*ഇഞ്ചിനീരും ചുണ്ണാമ്പിന്റെ തെളിനീരും ചേര്‍ത്ത് ആണിയുള്ള ഭാഗത്തു പുരട്ടുക.
ചുണങ്ങ്
*ചെറുനാരങ്ങാനീരില്‍ ഉപ്പിട്ട് ചുണങ്ങില്‍ പുരട്ടുക.
*വെറ്റിലനീരില്‍ വെളുത്തുള്ളി അരച്ച് ചുണങ്ങുള്ള ഭാഗത്തു പുരട്ടുക.
*കടുക് അരച്ച് തുടര്‍ച്ചയായി ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.
അരിമ്പാറ
*ഒരല്ലി വെളുത്തുള്ളി കനലില്‍ ചുട്ട് അരിമ്പാറയ്ക്കുമേല്‍ വെയ്ക്കുക.
*ചുണ്ണാമ്പും കാരവും സമംചേര്‍ത്ത് കുഴച്ച് അരിമ്പാറയ്ക്കുമുകളിലായി മാത്രം പുരട്ടുക.
* ചുവന്നുള്ളി വട്ടം മുറിച്ച് അരിമ്പാറയില്‍ ഉരസുക.
കുഴിനഖം
*മൈലാഞ്ചിയും പച്ചമഞ്ഞളും അരച്ച് കുഴിനഖത്തിന് ചുറ്റും വെച്ചുകെട്ടുക.
*ചുണ്ണാമ്പും ശര്‍ക്കരയും കുഴച്ചു പുരട്ടുക.
*ചെറുനാരങ്ങയില്‍ കുഴിയുണ്ടാക്കി വിരല്‍ അതില്‍ കടത്തി വെയ്ക്കു
വിഷബാധയേറ്റാല്‍
*ചെവിയില്‍ ചെറുകീടങ്ങള്‍ പോയാല്‍ ഉപ്പിട്ട് തിളപ്പിച്ചാറിയ വെള്ളം ചെവിയില്‍ ഒഴിക്കുക.
*എട്ടുകാലിവിഷം ഏറ്റാല്‍ മഞ്ഞളും തുളസിയിലയും അരച്ചു കടിയേറ്റഭാഗത്തുപുരട്ടുകയും ഇവ പാലില്‍ അരച്ചുകലക്കി കുടിക്കുകയും ചെയ്യുക.
*പച്ചമഞ്ഞള്‍ ഇടിച്ചുപിഴിഞ്ഞ നീരില്‍ കായം ചാലിച്ചുപുരട്ടിയാല്‍ പഴുതാര വിഷത്തിന്റെ അസ്വസ്ഥതകള്‍ ഇല്ലാതാകും.
*ഭക്ഷ്യവിഷബാധയേറ്റാല്‍ കഞ്ഞിവെള്ളത്തില്‍ ഇഞ്ചിയും കുരമുളകും ചതച്ചിട്ട് തുടരെ കുടിക്കുക. വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് ഉരുളയാക്കി വിഴുങ്ങുന്നതും ഭക്ഷ്യവിഷബാധകൊണ്ടുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്.
സ്ത്രീകള്‍ക്കു വേണ്ടി മാത്രം
ആര്‍ത്തവപ്രശ്നങ്ങള്‍
*ഉലുവ വറുത്തിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാല്‍ ആര്‍ത്തവസമയത്തെ വയറുവേദനയ്ക്ക് കുറവുണ്ടാകും.
*മാങ്ങായണ്ടി ഉണക്കിപ്പൊടിച്ച്, അല്‍പം തേനില്‍ ചാലിച്ച് കഴിക്കുന്നത് ആര്‍ത്തവം ക്രമീകരിക്കാന്‍ ഉത്തമമാണ്.
വെള്ളപോക്ക്
*ഒരു ഗ്ളാസ് കാരറ്റ്നീരില്‍ തേന്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും 15 ദിവസം തുടര്‍ച്ചയായി കഴിക്കുക.
*നെല്ലിക്കാനീര്, തേന്‍, പഞ്ചസാര ഇവചേര്‍ത്തു കദളിപ്പഴം കഴിക്കുക.
മുലപ്പാല്‍ വര്‍ധിക്കാന്‍
*അര ഔണ്‍സ് തേന്‍ ദിവസവും കഴിക്കുക.
*പഴുത്ത പപ്പായ ഭക്ഷണത്തിനുശേഷം കഴിക്കുക.
*തവിടും ശര്‍ക്കരയും ചേര്‍ത്തു കുറുക്കി പതിവായി കഴിക്കുകക.
*തേങ്ങ നല്ലവണ്ണം ചേര്‍ത്ത് മുരിങ്ങയിലത്തോരന്‍ ഉണ്ടാക്കി കഴിക്കുക.
*ഉഴുന്ന് വേവിച്ച് മൂന്നു നേരം കഴിക്കുക.

1 comments:
very gud & useful
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..