എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday 4 July 2012

200-കേരളത്തിലെ റെയില്‍വേ ജംഗ്ഷനുകളില്‍ ഏറ്റവും വലുത്?

1. ഋഷിനാഗക്കുളം എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്?
2. ബോള്‍ഗാട്ടി കൊട്ടാരം നിര്‍മ്മിച്ചത്?
3. ഇടമലയാര്‍ പദ്ധതി ഏതു ജില്ലയില്‍?
4. എന്‍.എച്ച്. 17 കേരളത്തില്‍ ആരംഭിക്കുന്ന സ്ഥലം?
5. ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?
6. കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വര്‍ഷം?
7. കൊച്ചിയിലെ മാര്‍ത്താണ്ഡവര്‍മ്മ എന്നറിയപ്പെടുന്നത്?
8. കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്ഥാപകന്‍?
9. കൊച്ചി രാജ്യത്ത് അടിമത്തം നിരോധിച്ച ദിവാന്‍?
10. കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷ ന്റെ ആസ്ഥാനം?
11. കേരള കൊങ്കണി അക്കാഡമി എവിടെയാണ്?
12. ഏതു സ്ഥലത്തിന്റെ പഴയ പേരാണ് കുരുവായൂര്‍വട്ടം?
13. തൃശൂരില്‍ കെ. കേളപ്പന്റെ അദ്ധ്യക്ഷതയില്‍ ഐക്യ കേരള സമ്മേളനം നടന്ന വര്‍ഷം?
14. കൈതച്ചക്ക ഗവേഷണകേന്ദ്രത്തിന്റെ ആസ്ഥാനം?
15. കേരള സാഹിത്യ അക്കാഡമിയുടെ ആദ്യ അദ്ധ്യക്ഷന്‍?
16. ഇന്ത്യയിലെ ആദ്യത്തെ നിയമസാക്ഷര വ്യവഹാര വിമുക്ത ഗ്രാമം?
17. കേരളത്തിലെ ആദ്യത്തെ വിവരസാങ്കേതിക വിദ്യാ ജില്ല?
18. കേരളത്തിലെ റെയില്‍വേ ജംഗ്ഷനുകളില്‍ ഏറ്റവും വലുത്?
19. കേരളത്തില്‍ സഹ്യനു കുറുകെയുള്ള  ഏറ്റവും വലിയ ചുരം?
20. പാലക്കാടന്‍ കുന്നുകളുടെ റാണി എന്നറിയപ്പെടുന്നത്?
21. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം?
22. പാലക്കാട് മണി അയ്യര്‍ ഏത് സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
23. പാലക്കാട് റെയില്‍വേ ഡിവിഷന്റെ ആസ്ഥാനം?
24. ഓറഞ്ച് തോട്ടങ്ങള്‍ക്ക്  പ്രസിദ്ധമായ സ്ഥലം?
25. കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍?
26. ചെറിയ മക്ക എന്നറിയപ്പെടുന്ന, മലപ്പുറം ജില്ലയിലെ സ്ഥലം?
27. മാമാങ്കവേദിയായിരുന്ന തിരുനാവായ ഏതു നദിയുടെ തീരത്തായിരുന്നു?
28. കലിക്കറ്റ് സര്‍വകലാശാലയുടെ ആസ്ഥാനം?
29. വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ ഹാള്‍ എവിടെയാണ്?
30. ബ്രിട്ടീഷ് മലബാറിലെ ആദ്യത്തെ കളക്ടര്‍?
31. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ഇരുമ്പു നിക്ഷേപമുള്ളത്?
32. ഏതു വ്യവസായത്തിനാണ് ഫറോക്ക് പ്രസിദ്ധം?
33. കേരളത്തിലെ ഏക മുസ്ളിം മുഖ്യമന്ത്രി?
34. സാമൂതിരിയുടെ ആസ്ഥാനം?
35. രേവതി പട്ടത്താനത്തിന്റെ വേദി?
36. വയനാട്ടിലെ ആദ്യ ജലസേചനപദ്ധതി?
37. വയനാട് ജില്ലയിലെ സമുദ്രനിരപ്പില്‍നിന്ന് ഉയരത്തിലായി സ്ഥിതിചെയ്യുന്ന തടാകം?
38. ഏതു മലയിലാണ് എടയ്ക്കല്‍ ഗുഹ?
39. സഹ്യപര്‍വത നിരയിലെ ചെമ്പ്ര കൊടുമുടി ഏത് ജില്ലയിലാണ്?
40. എടയ്ക്കല്‍ ഗുഹ ഏതു ജില്ലയില്‍?
41. പഴശ്ശിരാജാവിന്റെ യഥാര്‍ത്ഥ പേര്?
42. കേരളത്തില്‍ ആദ്യമായി അയല്‍ക്കൂട്ടം നടപ്പിലാക്കിയത്?
43. വടക്കന്‍ കേരളത്തിലെ ആദ്യത്തെ അച്ചുകൂടം?
44. കേരളത്തില്‍ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ ഫോറസ്റ്റ് ഡിവിഷന്‍?
45. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ വന്യജീവി സങ്കേതം?

  ഉത്തരങ്ങള്‍
1) എറണാകുളം, 2) ഡച്ചുകാര്‍, 3) എറണാകുളം, 4) ഇടപ്പള്ളി, 5) കലൂര്‍, 6) 1978, 7) ശക്തന്‍ തമ്പുരാന്‍, 8) ടി.കെ. നായര്‍, 9) ശങ്കരവാര്യര്‍, 10)  അത്താണി, 11) എറണാകുളം, 12) ഗുരുവായൂര്‍, 13) 1947 ഏപ്രില്‍, 14) വെള്ളാനിക്കര, 15) സര്‍ദാര്‍ കെ.എം. പണിക്കര്‍, 16) ഒല്ലൂക്കര, 17) പാലക്കാട്, 18) ഷൊര്‍ണൂര്‍, 19) പാലക്കാട് ചുരം, 20) നെല്ലിയാമ്പതി, 21) സൈലന്റ് വാലി, 22) മൃദംഗം, 23) ഒലവക്കോട്, 24) നെല്ലിയാമ്പതി, 25) തിരൂര്‍-ബേപ്പൂര്‍, 26) പൊന്നാനി, 27) ഭാരതപ്പുഴ, 28) തേഞ്ഞിപ്പലം, 29) തിരൂര്‍, 30) വില്യം മക്ലിയോഡ്, 31) കോഴിക്കോട്, 32) ഓടു വ്യവസായം, 33) സി.എച്ച്. മുഹമ്മദ് കോയ, 34) കോഴിക്കോട്, 35) കോഴിക്കോട് തളി ക്ഷേത്രം, 36) കാരാപ്പുഴ, 37) പൂക്കോട്, 38) അമ്പുകുത്തിമല, 39) വയനാട്, 40) വയനാട്, 41) കോട്ടയം കേരളവര്‍മ്മ, 42) കല്യാശേരി, 43) തലശേരി മിഷന്‍ പ്രസ്, 44) ആറളം, 45) ആറളം.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites