എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 27 October 2012

കാട്ടുമരങ്ങളുടെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന വൃക്ഷം?

1.കേരളത്തിന്റെ ജീവരേഖ എന്ന് വിശേഷിക്കപ്പെടുന്ന നദി?
2.പ്രാചീനകാലത്ത് ചൂര്‍ണി എന്നറിയപ്പെട്ടിരുന്ന പെരിയാറിന്റെ പ്രധാന പോഷകനദി?
3.കേരളത്തിന്റെ തെക്കേയറ്റത്തുള്ള നദി?
4.പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?
5.അരുന്ധതിറോയിയുടെ ഗോഡ് ഒഫ് സ്മോള്‍ തിങ്സിന് പശ്ചാത്തലമായ നദി?
6.കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്കൊഴുകുന്ന നദി?
7.ദക്ഷിണഭാഗീരഥി എന്നറിയപ്പെടുന്ന നദി?
8. കബനി, ഭവാനി, പാമ്പാര്‍ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്?
9. കേരളത്തില്‍ മഴ ലഭിക്കുന്നതിന് ഇടയാക്കുന്നത്?
10.കേരളത്തില്‍ കളിമണ്ണിന്റെ ഏറ്റവും കൂടുതല്‍ നിക്ഷേപം കാണുന്നത്?
11. ചേര്‍ത്തലയ്ക്കും ആലപ്പുഴയ്ക്കും ഇടയ്ക്കുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന മണല്‍?
12.ഇരുമ്പയിര് നിക്ഷേപം കണ്ടുവരുന്ന ജില്ലകള്‍?
13.കേരളത്തില്‍ ഏറ്റവും വലിയ ബോക്സൈറ്റ് നിക്ഷേപമുള്ള സ്ഥലം?
14.ഭൂഗര്‍ഭജലസ്രോതസ് വര്‍ദ്ധിപ്പിക്കാനുള്ള സബ് സര്‍ഫസ് ഡാം പദ്ധതി ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചത്?
15.കേരളത്തില്‍ ഉഷ്ണമേഖലാ മഴക്കാടുകള്‍ ഏതൊക്കെ ജില്ലകളില്‍ കാണപ്പെടുന്നു?
16.സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്നത്?
17.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങള്‍ കാണപ്പെടുന്നതെവിടെയാണ്?
18.ചന്ദനമരങ്ങള്‍ കാണപ്പെടുന്ന വനമേഖല?
19.നിത്യഹരിത വനപ്രദേശമായ സൈലന്റ് വാലി സ്ഥിതിചെയ്യുന്ന ജില്ല?
20.കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ജില്ല?
21.കാട്ടുമരങ്ങളുടെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന വൃക്ഷം?
22.കേരളത്തിന്റെ സ്വിറ്റ്സര്‍ലന്‍ഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
23.ആര്‍ദ്രപത്രപാതി വനങ്ങള്‍ കാണപ്പെടുന്ന താഴ്വര?
24.1750 മി.മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങള്‍?
25.വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണകേന്ദ്രം?
26.ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?
27.ഒരു പ്രത്യേക സസ്യത്തിനുവേണ്ടി മാത്രം ഇന്ത്യയിലാദ്യമായി നിലവില്‍ വന്ന ഉദ്യാനം?
28.ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്?
29.ആധുനിക ജ്യോതിശാസത്രത്തിന്റെ പിതാവ്?
30.പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള പ്രധാന സിദ്ധാന്തം?
31.പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയത്?
32.ക്ഷീരപഥത്തോട് ഏറ്റവുമടുത്തുള്ള ഗ്യാലക്സി?
33.ചന്ദ്രപ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയം?
34.സൂര്യനെക്കാളും പിണ്ഡം കൂടിയ നക്ഷത്രങ്ങള്‍ എരിഞ്ഞടങ്ങുമ്പോഴത്തെ അവസ്ഥ?
35.ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
36.പുതിയ നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്നത് എവിടെനിന്നാണ്?
37.സൂപ്പര്‍നോവാ സ്ഫോടനഫലമായി രൂപം കൊള്ളുന്നത്?
38.സൗരയൂഥത്തിന്റെ കേന്ദ്രം?
39.2006 ല്‍ ഗ്രഹപദവിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്?
40.സൗരയൂഥത്തിന്റെ 99 ശതമാനത്തോളം പിണ്ഡത്തെയും ഉള്‍ക്കൊള്ളുന്നത്?
41.സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം?
42.സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില?
43.സൂര്യന്റെ പ്രായം ഏകദേശം എത്രയാണ്?
44.സൂര്യനില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ മൂലകം?
45.ഭൂമിയില്‍ നിന്ന് ദൃശ്യമായ സൂര്യന്റെ പ്രതലം?
46.ചന്ദ്രനെക്കുറിച്ചുള്ള പഠനം?
47.ഭൂമിയില്‍ നിന്ന് ദൃശ്യമായ ചന്ദ്രോപരിതലം എത്രശതമാനമാണ്?
48.ചന്ദ്രന് ഒരുവട്ടം ഭൂമിയെ ചുറ്റാന്‍ വേണ്ടസമയം?
49.ഇന്ത്യയുടെ ആദ്യചാന്ദ്ര പര്യവേഷണ പദ്ധതി?
50.ചാന്ദ്രയാന്‍ ഒന്ന് പ്രവര്‍ത്തനനിരതമായിരുന്ന ദിനങ്ങള്‍?

ഉത്തരങ്ങള്‍
1.പെരിയാര്‍,
2.മുതിരപ്പുഴ
3.നെയ്യാര്‍
4.പമ്പ
5.മീനച്ചിലാര്‍
6.കബനി
7.പമ്പ
8.കാവേരി
9.മണ്‍സൂണ്‍കാറ്റ്
10.കുണ്ടറ
11.സ്ഫടിക മണല്‍
12.കോഴിക്കോട്, മലപ്പുറം
13.നീലേശ്വരം
14.ഒാടക്കാലി
15.പാലക്കാട്, ഇടുക്കി
16.സൈലന്റ് വാലി
17.മറയൂര്‍
18.വരണ്ടഇലപൊഴിയും കാടുകള്‍
19.പാലക്കാട്
20.ഇടുക്കി
21.തേക്ക്
22.വാഗമണ്‍
23.പാമ്പാര്‍ താഴ്വര
24.മഴക്കാടുകള്‍
25.ഇരവികുളം
26.പൈനാവ്
27.കുറഞ്ഞിമല ഉദ്യാനം
28.ഗലീലിയോ ഗലീലി
29.കോപ്പര്‍ നിക്കസ്
30.മഹാവിസ്ഫോടന സിദ്ധാന്തം
31.എഡ്വിന്‍ ഹബിള്‍
32.ആന്‍ഡ്രോമീഡ
33.1.3 സെക്കന്‍ഡ്
34.തമോഗര്‍ത്തങ്ങള്‍
35.ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
36.നെബുല
37.ന്യൂട്രോണ്‍നക്ഷത്രങ്ങള്‍
38.സൂര്യന്‍
39.പ്ളൂട്ടോ
40.സൂര്യന്‍
41.പ്രോക്സിമാ സെന്റൗറി
42. ഏകദേശം 5500 ഡിഗ്രി സെല്‍ഷ്യസ്
43.460 കോടിവര്‍ഷം
44.ഹീലിയം
45.ഫോട്ടോസ്ഫിയര്‍
46.സെലനോളജി
47.59 ശതമാനം
48.24 മണിക്കൂര്‍
49.ചാന്ദ്രയാന്‍ 1
50.312 ദിവസം

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites