1. വാര്‍ഷിക ബഡ്ജറ്റ് തയ്യാറാക്കുന്ന രീതി ആരംഭിച്ചത്?
2. തിരുവിതാംകൂറില്‍ ജന്മിത്വഭരണം അവസാനിപ്പിച്ചത്?
3. മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ തോല്‍പ്പിച്ച യുദ്ധം?
4. വലിയ കപ്പിത്താന്‍ എന്നറിയപ്പെടുന്ന ഡച്ച് നാവികന്‍?
5. 1808 ല്‍ ബാലരാമപുരം പണിതത്?
6. തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍കാലം ഭരണം നടത്തിയിരുന്നത്?
7. കിഴവന്‍ രാജ എന്നറിയപ്പെട്ടിരുന്നത്?
8. ധര്‍മ്മരാജയുടെ പ്രധാന ദിവാന്‍?
9. തിരുവനന്തപുരത്തെ ചാലകമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ചത്?
10. അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മയുടെ ദിവാനായിരുന്നത്?
11. തിരുവിതാംകൂറിന്റെ ആദ്യ റസിഡന്റായി നിയമിതനായത്?
12. ജന്മിമാര്‍ക്ക് പട്ടയം നല്‍കുന്ന രീതി ആരംഭിച്ചത്?
13. ബ്രിട്ടീഷ് ഇന്ത്യന്‍ മാതൃകയിലുള്ള ഭരണസംവിധാനം തിരുവിതാംകൂറില്‍ തുടങ്ങിയത്?
14. തിരുവിതാംകൂറില്‍ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടന്നത്?
15. തിരുവിതാംകൂറില്‍ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചത്?
16. ശുചീന്ദ്രം കൈമുക്കല്‍ നിറുത്തലാക്കിയത്?
17. ആധുനിക തിരുവിതാംകൂറിന്റെ സുവര്‍ണകാലം എന്നറിയപ്പെട്ടിരുന്നത് ആരുടെ ഭരണകാലമാണ്?
18. മുന്‍സിഫ് കോടതികള്‍ സ്ഥാപിച്ച ഭരണാധികാരി?
19. ദക്ഷിണഭോജന്‍ എന്നറിയപ്പെട്ടിരുന്നത്?
20. പെണ്‍കുട്ടികള്‍ക്ക് മാത്രമായി സ്‌കൂള്‍ ആരംഭിച്ച ഭരണാധികാരി?
21. ആലപ്പുഴയില്‍ കയര്‍ ഫാക്ടറി സ്ഥാപിച്ച അമേരിക്കക്കാരന്‍?
22. ആയില്യംതിരുനാള്‍ നടപ്പിലാക്കിയ ജന്മികുടിയാന്‍ വിളംബരം എന്നായിരുന്നു?
23. ആയില്യം തിരുനാളിന്റെ പ്രധാന ദിവാനായിരുന്നത്?
24. പുത്തന്‍കച്ചേരി എന്ന സെക്രട്ടേറിയറ്റ് നിര്‍മ്മിച്ചത്?
25. തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിതമായത് ഏത് ഭരണാധികാരിയുടെ കാലത്താണ്?
26. തിരുവിതാംകൂറിലെ ആദ്യ ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ നിലവില്‍വന്നത്?
27. പുരാവസ്തു ഗവേഷണ വകുപ്പ് സ്ഥാപിച്ചത്?
28. ശ്രീമൂലം തിരുനാളിന്റെ പ്രധാന ദിവാന്‍?
29. ഏത് ഭരണാധികാരിയുടെ കാലത്താണ് വൈക്കം സത്യാഗ്രഹം അവസാനിച്ചത്?
30. നായര്‍ ആക്ട് നടപ്പില്‍ വന്ന വര്‍ഷം?
31. തിരുവിതാംകൂര്‍ ഭരിച്ച അവസാന രാജാവ്?
32. അമേരിക്കന്‍ മോഡല്‍ ഭരണഘടനയ്‌ക്കെതിരെ നടന്ന സമരം അറിയപ്പെട്ടത്?
33. ഏഷ്യയിലാദ്യമായി വധശിക്ഷ നിറുത്തലാക്കിക്കൊണ്ട് ഉത്തരവിറക്കിയ ഭരണാധികാരി?
34. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിക്ക് 1935 ല്‍ തുടക്കം കുറിച്ചത്?
35. ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ച ദിനം?
36. തിരുവിതാംകൂറില്‍ ഭൂപണയ ബാങ്ക് സ്ഥാപിതമായത്?
37. തിരുവിതാംകൂറില്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് സമ്പ്രദായരീതി നടപ്പിലാക്കിയത്?
38. തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാത?
39. ചാല ലഹള സമയത്തെ തിരുവിതാംകൂര്‍ ദിവാന്‍?
40. തിരുവിതാംകൂര്‍ ദിവാനായിരുന്ന രണ്ടാമത്തെ ബ്രിട്ടീഷുകാരന്‍?
41. ഡല്‍ഹിഗാന്ധി എന്നറിയപ്പെടുന്നത്?
42. കൊച്ചിരാജ്യം വാണിട്ടുള്ള ഏക രാജ്ഞി?
43. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായിരുന്നത്?
44. എ. ബാലകൃഷ്ണപിള്ളയുടെ പത്രമായിരുന്നത്?
45. മലയാളി മെമ്മോറിയല്‍ ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ചത്?
ഉത്തരങ്ങള്‍
1) മാര്‍ത്താണ്ഡവര്‍മ്മ, 2) മാര്‍ത്താണ്ഡവര്‍മ്മ,3) കുളച്ചല്‍ യുദ്ധം, 4) ഡിലനോയ്, 5) ഉമ്മിണിത്തമ്പി, 6) ധര്‍മ്മരാജ, 7) ധര്‍മ്മരാജ, 8) രാജാകേശവദാസ്, 9) രാജാകേശവദാസ്,10) വേലുത്തമ്പിദളവ, 11) കേണല്‍ മെക്കാളെ,12) ഗൗരിലക്ഷ്മിഭായി, 13) ഗൗരിലക്ഷ്മിഭായി,14) 1836, 15) സ്വാതിതിരുനാള്‍, 16) സ്വാതി തിരുനാള്‍, 17) സ്വാതിതിരുനാള്‍, 18) സ്വാതിതിരുനാള്‍, 19) സ്വാതിതിരുനാള്‍,20) ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ,21) ജെയിംസ് ഡാറ, 22) 1867ല്‍, 23) മാധവറാവു, 24) 1869, 25) വിശാഖം തിരുനാള്‍, 26) 1888,27) ശ്രീമൂലം തിരുനാള്‍, 28) പി. രാജഗോപാലാചാരി, 29) സേതുലക്ഷ്മി ഭായി,30) 1925, 31) ചിത്തിരതിരുനാള്‍, 32) പുന്നപ്രവയലാര്‍ സമരം, 33) ശ്രീചിത്തിര തിരുനാള്‍, 34) ശ്രീചിത്തിര തിരുനാള്‍,35) 1936 നവംബര്‍ 12, 36) 1932,37) കേണല്‍ മണ്‍റോ, 38) കൊല്ലം-തിരുനെല്ലി,39) പി. രാജഗോപാലാചാരി, 40) മോറിസ് ഇ. വാട്ട്‌സ്, 41) സി. കൃഷ്ണന്‍ നായര്‍, 42) ഗംഗാധരലക്ഷ്മി, 43) പ്രഭാതം,44) കേസരി, 45) 1891 ജനുവരി 1
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..