എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

22nd Annual General Body Meeting

The gorgeous procession of Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 20112

Protest against malignant remarks of V S

On 6th March 2012, M G Universty Empoyees Union raised its firm voice against the vandalism of Left Union at Calicut University.

22nd Annual General Body inauguration

The Meeting of Mahatma Gandhi University Employees Union. The Official Web Portal of the Employees Union has been launched by Smt. Lathika Subhash, K.P.C.C Secretary.

22nd Annual General Body Meeting

The Grand procession of Mahatma Gandhi University Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 2012

UPAVASAM DEMANDING ARREARS

Employees Union has held a hunger strike and stage a dharna in front of the Administrative office of the university on March 20 demanding the arrears of pay revision

M G University Employees Union

Your Description here

Campaign for hiking retirement age

Employees Union has conducted a signature campaign in University demanding hike of the retirement age of employees and teachers in the state of kerala and also expulsion of the unification of retirement age

Monday 13 August 2012

226- വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്നതേത്‌?

1. ലോക്‌സഭയിലേക്ക്‌ രാഷ്‌ട്രപതി നാമനിര്‍ദ്ദേശം ചെയ്‌ത ആദ്യത്തെ മലയാളിയാര്‌?
2. ഏറ്റവും കൂടുതല്‍ നെല്ല്‌ ഉത്‌പാദിപ്പിക്കുന്ന സംസ്‌ഥാനമേത്‌?
3. ഹരിതവിപ്‌ളവം ആരംഭിച്ചത്‌ ഏത്‌ രാജ്യത്താണ്‌?
4. ഇന്ത്യാ സെക്യൂരിറ്റി പ്രസ്‌ സ്‌ഥിതി ചെയ്യുന്നതെവിടെ?
5. കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ദേശീയ ബാങ്കേത്‌?
6. ഡോ. ബി. ആര്‍. അംബേദ്‌കറുടെ ജന്‌മദിനമെന്ന്‌?
7. ആദ്യത്തെ ദാദാസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌ നേടിയതാര്‌?
8. ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ തപാല്‍ സ്‌റ്റാമ്പേത്‌?
9.ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ച വര്‍ഷമേത്‌?
10.ദേശീയ ഗ്രാമീണ തൊഴിലുറപ്പുനിയമം പ്രാബല്യത്തില്‍വന്നതെന്ന്‌?
11. വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നതെന്ന്‌?
12. വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്നതേത്‌?
13. വിദ്യാഭ്യാസത്തെ ഭരണഘടനയുടെ ഏത്‌ ലിസ്‌റ്റിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌?
14. പ്‌ളൂട്ടോയെക്കുറിച്ച്‌ പഠിക്കാന്‍ വിക്ഷേപിച്ച ബഹിരാകാശവാഹനം?
15.പോര്‍ച്ചുഗീസുകാരുമായുള്ള ബന്‌ധത്തിന്റെ ഫലമായി കേരളത്തില്‍ രൂപംകൊണ്ട കലാരൂപമേത്‌?
16. ഏറ്റവുമൊടുവിലത്തെ മുഗള്‍ ഭരണാധികാരി ആരായിരുന്നു?
17. വിമാനങ്ങളിലെ ബ്‌ളാക്ക്‌ ബോക്‌സിന്റെ നിറമെന്ത്‌?
18. ദക്ഷിണ കേരളത്തിലെ ഏറ്റവും പഴയ രാജവംശമേത്‌?
19. സാധുജനപരിപാലനസംഘം രൂപവത്‌കരിച്ചതാര്‌?
20. പോളിഷ്‌ ഇടനാഴി എന്നറിയപ്പെട്ട പ്രദേശമേത്‌?
21. മലയാളത്തിലെ ആദ്യത്തെ ശബ്‌ദചലച്ചിത്രമേത്‌?
22. യൂണിസെഫ്‌ നിലവില്‍വന്നതെന്ന്‌?
23. രാമകൃഷ്‌ണമിഷന്‍ സ്‌ഥാപിച്ചതാര്‌?
24.ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക്‌ വേണ്ടി വ്യക്തിഗത മെഡല്‍ നേടിയ ഏക വനിതയാര്‌?
25. ഇപ്പോഴത്തെ ഡെമോക്രാറ്റിക്‌ റിപ്പബ്‌ളിക്‌ ഒഫ്‌ കോംഗോ മുന്‍പ്‌ അറിയപ്പെട്ടതെങ്ങനെ?
26. കിഴക്കന്‍ പാകിസ്‌ഥാന്‍ ഇപ്പോള്‍ ഏത്‌ പേരില്‍ അറിയപ്പെടുന്നു?
27. നാഷണല്‍ ഡിഫന്‍സ്‌ കോളേജ്‌ എവിടെയാണ്‌?
28. പത്രപ്രവര്‍ത്തനരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്നത്‌?
29. നാഗാര്‍ജുന സാഗര്‍ അണക്കെട്ട്‌ ഏത്‌ നദിയില്‍?
30. പത്രപ്രവര്‍ത്തനത്തെ അധികരിച്ച്‌ മലയാളത്തിലുണ്ടായ ആദ്യ കൃതി?
31. ബാക്‌ടീരിയയെ കണ്ടുപിടിച്ചത്‌?
32. ഭരണത്തില്‍നിന്ന്‌ വിട്ടുനില്‍ക്കേണ്ടിവന്ന ഏക മുഗള്‍ ചക്രവര്‍ത്തി?
33. ഭൂമിയില്‍നിന്ന്‌ നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ്‌?
34. ബ്‌ളാക്ക്‌ ലെഡ്‌ എന്നറിയപ്പെടുന്നതെന്ത്‌?
35. അഭിനവഭോജന്‍ എന്നറിയപ്പെട്ടത്‌?
36. അരിയുടെ തവിടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍?
37. അക്‌ബറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച അന്യമതം?
38. മാജ്യാറുകള്‍ എവിടത്തെ ജനതയാണ്‌?
39. മുഗള്‍ ഭരണകാലത്തെ ഔദ്യോഗിക ഭാഷ?
40. അമേരിക്കന്‍ പ്രസിഡന്റായ ഏക അവിവാഹിതന്‍?
41. ആധുനിക പ്‌ളാസ്‌റ്റിക്‌ സര്‍ജറിയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌?
42. യൂറോപ്പിലെ ഏറ്റവും വലിയ തടാകം?
43. ആഭ്യന്തര അടിയന്തരാവസ്‌ഥക്കാലത്തെ കേരള ആഭ്യന്തരമന്ത്രി?
44. യുദ്ധവും സമാധാനവും രചിച്ചത്‌?
45. ആറ്റത്തിലെ ചലിക്കുന്ന ഭാഗം?


  ഉത്തരങ്ങള്‍
1) ചാള്‍സ്‌ ഡയസ്‌, 2) പശ്‌ചിമബംഗാള്‍, 3) മെക്‌സിക്കോ, 4) നാസിക്‌, 5) നബാര്‍ഡ്‌,6) ഏപ്രില്‍ 14, 7) ദേവികാറാണി റോറിച്ച്‌,8) സിന്ധ്‌ഡാക്ക്‌, 9) 1959 സെപ്‌തംബര്‍ 15, 10) 2005 സെപ്‌തംബര്‍ 7, 11) 2005 ഒക്‌ടോബര്‍ 12, 12) എഡ്യൂസാറ്റ്‌, 13) കണ്‍കറന്റ്‌ ലിസ്‌റ്റ്‌, 14) ന്യൂ ഹൊറൈസണ്‍, 15) ചവിട്ടുനാടകം, 16) ബഹദൂര്‍ ഷാ രണ്ടാമന്‍, 17) ഓറഞ്ച്‌, 18) ആയ്‌ രാജവംശം,19) അയ്യങ്കാളി, 20) ഡാന്‍സിഗ്‌, 21) ബാലന്‍,22) 1946 ഡിസംബര്‍ 11, 23) സ്വാമി വിവേകാനന്ദന്‍,24) കര്‍ണം മല്ലേശ്വരി, 25) സയര്‍, 26) ബംഗ്‌ളാദേശ്‌, 27) ന്യൂഡല്‍ഹി, 28) പുലിസ്‌റ്റര്‍ സമ്മാനം, 29) കൃഷ്‌ണ, 30) വൃത്താന്തപത്രപ്രവര്‍ത്തനം, 31) ല്യൂവന്‍ഹോഫ്‌,32) ഹുമയൂണ്‍, 33) പ്രകാശവര്‍ഷം, 34) ഗ്രാഫൈറ്റ്‌,35) കൃഷ്‌ണദേവരായര്‍, 36) ബി,37) ക്രിസ്‌തുമതം, 38) ഹംഗറി, 39) പേര്‍ഷ്യന്‍, 40) ജെയിംസ്‌ ബുക്കാനന്‍, 41) സുശ്രുതന്‍,42) ലഡോഗ, 43) കെ. കരുണാകരന്‍, 44) ടോള്‍സ്‌റ്റോയി, 45) ഇലക്‌ട്രോണ്‍.

225- ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപമേത്?

1.ശബ്ദതാരാവലിയുടെ കർത്താവാര്?
2. പ്രൊജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷമേത്?
3. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖമേത്?
4. ഏത് നദിയുടെ തീരത്താണ് നാസിക്?
5. ഏറ്റവും നീളംകൂടിയ സംസ്ഥാനപാതയേത്?
6. കോമൺവീൽ, ന്യൂ ഇന്ത്യ എന്നീ പത്രങ്ങൾ ആരംഭിച്ചത്?
7. ക്‌ളോണിങ്ങിലൂടെ പിറന്ന  ആദ്യത്തെ എരുമക്കുട്ടിയേത്?
8. മനുഷ്യന്റെ അസ്ഥികളുടെ എണ്ണമെത്ര?
9. മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷമേത്?
10. തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം പ്രവർത്തനമാരംഭിച്ച വർഷമേത്?
11. ലോക സുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരിയാര്?
12.  ഇന്ത്യയുടെ അതേ  പ്രാദേശിക സമയമുള്ള രാജ്യമേത്?
13. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി രൂപംകൊണ്ട വർഷമേത്?
14. കേന്ദ്രധനകാര്യ കമ്മിഷനെ അഞ്ചുവർഷത്തിലൊരിക്കൽ നിയമിക്കുന്നതാര്?
15. ദേശീയ തിരിച്ചറിയൽ അതോറിറ്റിയുടെ അദ്ധ്യക്ഷനാര്?
16. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ട വർഷമേത്?
17. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനരേകീകരിച്ച വർഷമേത്?
18. കേരളത്തിലെ ഏറ്റവും ചെറിയ നദിയേത്?
19. കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി ആര്?
20.ലക്ഷദ്വീപ സമൂഹത്തിൽ ആകെ എത്ര ദ്വീപുകളുണ്ട്?
21, ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന രാജ്യമേത്?
22. അമേരിക്കയിൽ എത്ര സ്‌റ്റേറ്റുകളുണ്ട്?
23. ചന്ദ്രന്റെ പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?
24. സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
25. എത്യോപ്യയുടെ പഴയ പേരെന്തായിരുന്നു?
26. ആരിതമേഡ് എന്നറിയപ്പെട്ട പ്രദേശമേത്?
27.  ഏത് രാജ്യത്തെ ബഹിരാകാശ യാത്രികനാണ് തയ്ക്കനോട്ട്?
28. സിസ്‌മോളജി എന്തിനെക്കുറിച്ചുള്ള പഠനശാഖയാണ്?
29. കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രമേത്?
30. ഏത് രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് കണിക്കൊന്ന?
31. തെലുങ്കു ഗംഗ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നത് ഏത് നഗരത്തിനാണ്?
32. ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ച വർഷമേത്?
33. ടിയാനൻമെൻ സ്‌ക്വയർ ഏത് നഗരത്തിലാണ്?
34. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപമേത്?
35. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനമേത്?
36. ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷമേത്?
37. അറ്റ്‌ലസ് പർവതനിര സ്ഥിതിചെയ്യുന്നതെവിടെ?
38. സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശാസ്ത്രജ്ഞനാര്?
39. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണമായ സൂക്ഷ്മജീവിയേത്?
40. മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളിയാര്?
41. ശങ്കരാചാര്യരുടെ ജീവിതകാലയളവേതായിരുന്നു?
42.ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ആസ്ഥാനം?
43. പുല്ലുവർഗ്ഗത്തിലെ ഏറ്റവുംവലിയ സസ്യമേത്?
44.  ഇലകളിൽ നിർമ്മിക്കുന്ന ആഹാരം സസ്യത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിക്കുന്ന കലയേത്?
45. തുളസിയുടെ ശാസ്ത്രീയനാമമെന്ത്?

ഉത്തരങ്ങൾ
1) ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള, 2) 1973,3) കാണ്ട്‌ല, 4) ഗോദാവരി, 5) എസ്. എച്ച്-1,6) ആനി ബസന്റ്, 7) സംരൂപ, 8) 206,9) 1750, 10) 1963 ഒക്‌ടോബർ, 11) റീത്താ ഫാരിയ,12) ശ്രീലങ്ക, 13) 1600,14) രാഷ്ട്രപതി,15) നന്ദൻ നിലേകനി, 16) 1885, 17) 1956 നവംബർ 1, 18) മഞ്ചേശ്വരം പുഴ, 19) ഡോ. ജോൺ മത്തായി,20) 36, 21) ചൈന, 22) 50, 23) 1.3 സെക്കൻഡ്, 24) ബാങ്കോക്ക്, 25) അബിസീനിയ, 26) പുതുച്ചേരി,27) ചൈന, 28) ഭൂകമ്പം, 29) തട്ടേക്കാട്,30) തായ്‌ലൻഡ്, 31) ചെന്നൈ, 32) 1951,33) ബീജിംഗ്, 34) ഭരതനാട്യം, 35) തമിഴ്‌നാട്ടിലെ ആനമല, 36) 1917, 37) ആഫ്രിക്ക, 38) ജെ.സി. ബോസ്, 39) വൈറസ്, 40)പി.ജെ. ആന്റണി,41) എ.ഡി 788-820, 42) കൊൽക്കത്ത,43) മുള, 44) ഫ്‌ളോയം, 45) ഒസിമം സാങ്റ്റം

224- ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്‌?

1. സെന്‍ട്രല്‍ ടുബാക്കോ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌  എവിടെയാണ്‌?
2. നാഗസാക്കിയില്‍ വീണ ബോംബിന്റെ പേര്‌?
3. പട്ടടയ്ക്കല്‍ മന്ദിരങ്ങള്‍ ഏത്‌ സംസ്‌ഥാനത്താണ്‌?
4. ഭയപ്പെടുമ്പോള്‍ ശരീരത്തില്‍ ഉല്‌പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍?
5. ഭൂമിയിലെ പാളികളില്‍ മധ്യത്തേത്‌?
6. ബാഗ്‌ദാദ്‌ ഏത്‌  നദിയുടെ തീരത്ത്‌?
7. ഭൂമിയില്‍നിന്ന്‌ ഏറ്റവും വലിപ്പത്തില്‍ കാണാവുന്ന നക്ഷത്രം?
8. ശ്രീനഗറിലെ ഷാലിമാര്‍ പൂന്തോട്ടം നിര്‍മ്മിച്ചത്‌?
9. മരുഭൂമി ഏറ്റവും കുറച്ചുള്ള ഭൂഖണ്ഡം?
10. മധുരമീനാക്ഷി ക്ഷേത്രം നിര്‍മ്മിച്ചത്‌?
11. അഭ്രഖനിയായ കൊടര്‍മ്മ ഏതു സംസ്‌ഥാനത്താണ്‌?
12. അക്വാന്‍കാഗ്വ കൊടുമുടി ഏത്‌ രാജ്യത്ത്‌?
13. അജന്താഗുഹകള്‍ കണ്ടെത്തിയവര്‍ഷം?
14. മൂര്‍ത്തിദേവി അവാര്‍ഡ്‌ ഏത്‌ മേഖലയിലാണ്‌ നല്‍കുന്നത്‌?
15. മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റാല്‍ വിഷം ബാധിക്കുന്നത്‌?
16. മൌലാനാ ആസാദിന്റെ 'ഇന്ത്യ വിന്‍സ്‌ ഫ്രീഡം' ഇംഗ്ലീഷിലേക്ക്‌ തര്‍ജമ ചെയ്തത്‌?
17. ആധുനിക ആന്ധ്രയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌?
18. ആനമുടി സ്‌ഥിതിചെയ്യുന്ന പഞ്ചായത്ത്‌?
19. ആഭ്യന്തര അടിയന്തരാവസ്‌ഥക്കാലത്തെ കേരള മുഖ്യമന്ത്രി?
20. യുദ്ധത്തിന്‌ റോക്കറ്റുപയോഗിച്ച ആദ്യത്തെ ഇന്ത്യന്‍ ഭരണാധികാരി?
21. ആദ്യമായി ഭാരതരത്നം ബഹുമതിക്ക്‌ അര്‍ഹനായ ചിന്തകന്‍?
22. ഇന്റര്‍പോളിന്റെ ആസ്‌ഥാനം?
23. ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീനില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന പരമാവധി സ്‌ഥാനാര്‍ത്‌ഥികളുടെ എണ്ണം?
24. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്‌?
25. ഉത്തര്‍പ്രദേശിന്‌ പുറത്തുള്ള മണ്‌ഡലത്തില്‍നിന്ന്‌ ജയിച്ച്‌ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
26. ഏറ്റവും വലിയ ആസ്‌റ്ററോയിഡ്‌?
27. ഏറ്റവും പുരാതനമായ വേദം?
28. ഏതവയവത്തെയാണ്‌ നെഫ്രൈറ്റിസ്‌ ബാധിക്കുന്നത്‌?
29. ഒങ്കസെ വര്‍ഗ്ഗക്കാര്‍ അധിവസിക്കുന്ന സ്‌ഥലം?
30. ഏറ്റവും വലിയ ധമനി?
31. കണ്ണിനകത്ത്‌ അസാമാന്യമര്‍ദ്ദമുളവാക്കുന്ന വൈകല്യം?
32. കരയിലെ ഏറ്റവും വലിയ സസ്തനി?
33. കവിരാജ എന്നറിയപ്പെട്ടത്‌?
34. സ്‌റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയന്‍?
35. കിഴക്കിന്റെ ഓക്‌സ്‌ഫഡ്‌ എന്നറിയപ്പെടുന്നത്‌?
36. കീചകവധം രചിച്ചത്‌?
37. കടല്‍ജലത്തിലലിഞ്ഞു ചേര്‍ന്നിട്ടുള്ള പദാര്‍ത്‌ഥങ്ങളില്‍ ശതമാനാടിസ്‌ഥാനത്തില്‍ ഏറ്റവും കൂടുതലുള്ളത്‌?
38. കംപ്യൂട്ടര്‍ സയന്‍സിന്റെ പിതാവ്‌?
39. ഖിലാഫത്ത്‌ പ്രസ്‌ഥാനത്തിന്‌ നേതൃത്വം നല്‍കിയത്‌?
40. ഗരീബി ഹഠാവോ എന്ന്‌ ആഹ്വാനം ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി?
41. സാമൂതിരിയുടെ മന്ത്രി അറിയപ്പെട്ടിരുന്നപേര്‌?
42. സൂയസ്‌കനാല്‍ നിര്‍മ്മിച്ച എന്‍ജിനിയര്‍?
43. സൌത്ത്‌ വെസ്‌റ്റ്‌ ആഫ്രിക്കയുടെ ഇപ്പോഴത്തെ പേര്‌?
44. സൌരോര്‍ജ്ജം ഭൂമിയിലെത്തുന്ന രീതി?
45. സ്‌കൌട്ട്‌ പ്രസ്‌ഥാനം സ്‌ഥാപിച്ചത്‌?


  ഉത്തരങ്ങള്‍
1) രാജമുന്ദ്രി, 2) ഫാറ്റ്‌മാന്‍, 3) കര്‍ണാടകം,4) അഡ്രിനാലിന്‍, 5) മാന്‍ഡില്‍, 6) ടൈഗ്രീസ്‌,7) സൂര്യന്‍, 8) ജഹാംഗീര്‍, 9) യൂറോപ്പ്‌, 10) തിരുമല നായക്‌, 11) ജാര്‍ഖണ്‌ഡ്‌, 12) അര്‍ജന്റീന,13) 1879, 14) സാഹിത്യം, 15) തലച്ചോറിനെ, 16) ഹുമയൂണ്‍ കബീര്‍, 17) വീരേശലിംഗം, 18) മൂന്നാര്‍, 19) സി. അച്യുതമേനോന്‍, 20) ടിപ്പു, 21) ഡോ. രാധാകൃഷ്‌ണന്‍, 22) ലിയോണ്‍സ്‌, 23) 64, 24) കെന്റ്‌, 25) മൊറാര്‍ജിദേശായി, 26) സീറിസ്‌, 27) ഋഗ്വേദം, 28) വൃക്ക, 29) ആന്‍ഡമാന്‍, 30) അയോര്‍ട്ട, 31) ഗ്ലോക്കോമ, 32) ആഫ്രിക്കന്‍ ആന,33) സമുദ്രഗുപ്‌തന്‍, 34) മഹാത്മാഗാന്ധി, 35) പൂനെ, 36) ഇരയിമ്മന്‍തമ്പി, 37) ക്ലോറിന്‍,38) അലന്‍ട്യൂറിംഗ്‌, 39) അലി സഹോദരന്മാര്‍,40) ഇന്ദിരാഗാന്ധി, 41) മങ്ങാട്ടച്ചന്‍, 42) ഫെര്‍ഡിനാന്‍ഡ്‌ ലെസീപ്‌സ്‌, 43) നമീബിയ,44) വികിരണം, 45) ബേഡന്‍പവല്‍.

223- പാചകവാതകത്തിലെ പ്രധാനഘടകങ്ങള്‍ ഏതെല്ലാം?

1. കോശത്തിലെ പവഹൗസ്‌ എന്നറിയപ്പെടുന്നത്‌?
2. സസ്യങ്ങളുടെ ഇലകളിലുള്ള ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹമേത്‌?
3. പയര്‍വര്‍ഗ്ഗത്തില്‍പ്പെട്ട ചെടികള്‍ മണ്ണിലെ എന്തിന്റെ അളവാണ്‌ വര്‍ദ്ധിപ്പിക്കുന്നത്‌?
4. വിസ്തീര്‍ണാടിസ്‌ഥാനത്തില്‍ സംസ്‌ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ സ്‌ഥാനം?
5. കേരളം നിലവില്‍ വരുമ്പോള്‍ എത്ര ജില്ലകളുണ്ടായിരുന്നു?
6. മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ ബഹിരാകാശ വാഹനമേത്‌?
7. ക്രിക്കറ്റ്‌ ബാറ്റ്‌ നിര്‍മ്മിക്കാനുപയോഗിക്കുന്ന തടിയേത്‌?
8. ഐ.എസ്‌.ആര്‍.ഒ നിലവില്‍ വന്നതെന്ന്‌?
9. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലെ എത്ര അംഗങ്ങളെയാണ്‌ കേരളനിയമസഭയിലേക്ക്‌ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത്‌?
10. ഒന്നാംകേരള നിയമസഭയിലെ ഡെപ്യൂട്ടി സ്‌പീക്കര്‍ ആരായിരുന്നു?
11. കേരളത്തിലെ ആദ്യമുഖ്യമന്ത്രി ആരായിരുന്നു?
12. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റത്‌ എന്നാണ്‌?
13. ഒന്നാം കേരള നിയമസഭയുടെ കാലാവധി എന്നുവരെയായിരുന്നു?
14. കേരള നിയമസഭയിലെ ആദ്യത്തെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗം  ആരായിരുന്നു?
15. കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രി ആരായിരുന്നു?
16. കേരളത്തില്‍ തിരഞ്ഞെടുപ്പുനടന്നിട്ടും നിയമസഭ വിളിച്ചുകൂട്ടാന്‍ കഴിയാതിരുന്ന വര്‍ഷമേത്‌?
17. ഏറ്റവും കൂടുതല്‍ക്കാലം കേരള മുഖ്യമന്ത്രിയായിരുന്നതാര്‌?
18. കേരളത്തില്‍ കൂടുതല്‍ക്കാലം ഉപമുഖ്യമന്ത്രിസ്‌ഥാനം വഹിച്ചതാര്‌?
19. സസ്യങ്ങള്‍ ശ്വസനത്തിനുപയോഗിക്കുന്ന വാതകമേത്‌?
20. മനുഷ്യാവകാശദിനമായി ആചരിക്കുന്നതെന്ന്‌?
21. പാചകവാതകത്തിലെ പ്രധാനഘടകങ്ങള്‍ ഏതെല്ലാം?
22. വിംബിള്‍ഡണ്‍ ടെന്നീസ്‌ ടൂര്‍ണമെന്റ്‌ നടക്കുന്നതെവിടെ?
23. ഇന്ത്യയുടെ ഉദ്യാനം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നഗരമേത്‌?
24. പ്രകാശ സംശ്ലേഷണ നിരക്ക്‌ ഏറ്റവും കൂടുന്നത്‌ ഏതുപ്രകാശത്തില്‍?
25. വിഷവസ്തുക്കളുടെ വിസര്‍ജനം നിര്‍വഹിക്കുന്ന അവയവമേത്‌?
26. അസ്‌കോര്‍ബിക്ക്‌ ആസിഡ്‌ എന്നറിയപ്പെടുന്ന ജീവകമേത്‌?
27. എല്ലാവര്‍ക്കും നല്‍കാവുന്ന രക്തഗ്രൂപ്പേത്‌?
28. ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന മസ്തിഷ്‌കഭാഗമേത്‌?
29. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണസാക്ഷരത നേടിയ ജില്ലയേത്‌?
30. കേരള ഗവര്‍ണറായ ആദ്യത്തെ വനിതയാര്‌?
31. മലയാളത്തിലെ ഏറ്റവും വലിയ നോവലേത്‌?
32. അരങ്ങുകാണാത്ത നടന്‍ എന്ന ആത്മകഥ ആരുടേതാണ്‌?
33. കേരളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ പണിയെടുക്കുന്ന വ്യവസായമേഖലയേത്‌?
34. ഏതുനദിയിലാണ്‌ നാഗാര്‍ജുനസാഗര്‍ അണക്കെട്ട്‌?
35. കാപ്പി ഉത്‌പാദനത്തില്‍ മുന്നിലുള്ള സംസ്‌ഥാനം?
36. പരുത്തി ഉത്‌പാദനത്തില്‍ ഒന്നാമതുള്ള രാജ്യമേത്‌?
37. കേരളത്തില്‍ തേക്കുമ്യൂസിയം പ്രവര്‍ത്തിക്കുന്നതെവിടെ?
38. ഏറ്റവും കൂടുതല്‍ നദികളൊഴുകുന്ന ജില്ലയേത്‌?
39. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാനപ്പത്രം ഏതായിരുന്നു?
40. ഗരുഡന്‍ ഔദ്യോഗിക ചിഹ്‌നമായ രാജ്യമേത്‌?
41. ബാക്‌ടീരിയത്തെ കണ്ടെത്തിയ ശാസ്‌ത്രജ്‌ഞനാര്‌?
42. രക്തത്തിലെ ഹീമോഗ്ലോബിനില്‍ അടങ്ങിയിട്ടുള്ള ലോഹമേത്‌?
43. രണ്ടാമത്തെ വലിയ ഗ്രഹമേത്‌?
44. ടിപ്പുസുല്‍ത്താന്‍ കൊല്ലപ്പെട്ട വര്‍ഷമേത്‌?
45. 1972 ജൂലായിലെ സിംലാക്കരാറില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി?

  ഉത്തരങ്ങള്‍
1) മൈറ്റോകോണ്‍ഡ്രിയ, 2) മഗ്നീഷ്യം,3) നൈട്രജന്‍, 4) ഇരുപത്തിയൊന്ന്‌, 5) അഞ്ച്‌,6) അപ്പോളോ - 11, 7) വില്ലോ, 8) 1969 ആഗസ്‌റ്റ്‌ 15, 9) ഒന്ന്‌, 10) കെ.ഒ. ഐഷാഭായി, 11) ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌, 12) 1957 ഏപ്രില്‍ 5,13) 1957 മുതല്‍ 1959 വരെ, 14) ഡബ്ലിയു.എച്ച്‌. ഡിക്രൂസ്‌, 15) ആര്‍. ശങ്കര്‍, 16) 1965,17) ഇ.കെ. നായനാര്‍, 18) അവുക്കാദര്‍ക്കുട്ടിനഹ,19) കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌, 20) ഡിസംബര്‍ 10, 21) പ്രൊപ്പേന്‍, ബ്യൂട്ടേന്‍, 22) ലണ്ടന്‍,23) ബാംഗ്ലൂര്‍, 24) ചുവപ്പ്‌, 25) വൃക്ക, 26) വൈറ്റമിന്‍ സി, 27) ഒ ഗ്രൂപ്പ്‌, 28) സെറിബെല്ലം,29) എറണാകുളം, 30) ജ്യോതി വെങ്കിടാചലം,31) അവകാശികള്‍, 32) തിക്കോടിയന്‍, 33) കയര്‍വ്യവസായം, 34) കൃഷ്‌ണ, 35) കര്‍ണാടകം,36) ചൈന, 37) നിലമ്പൂര്‍, 38) കാസര്‍കോട്‌,39) ബംഗാള്‍ഗസറ്റ്‌, 40) ഇന്‍ഡൊനേഷ്യ, 41) ആന്റണ്‍ വാന്‍ ല്യൂവന്‍ഹുക്ക്‌, 42) ഇരുമ്പ്‌,43) ശനി, 44) 1799, 45) ഇന്ദിരാഗാന്ധി

222- ആറ്റത്തിലെ ചലിക്കുന്ന ഭാഗം?

1. നര്‍മദയുടെ തീരത്തുവച്ച്‌ ഹര്‍ഷനെ പരാജയപ്പെടുത്തിയ ചാലൂക്യരാജാവ്‌?
2. പനാമ കനാലിലൂടെ ആദ്യമായി ഓടിച്ച കപ്പലിന്റെ പേര്‌?
3. പട്ടിണി ജാഥ നയിച്ചത്‌?
4. പാമ്പുകളുടെ രാജാവ്‌ ?
5. ബാക്‌ടീരിയയെ കണ്ടുപിടിച്ചത്‌?
6. ഭരണത്തില്‍നിന്ന്‌  വിട്ടുനില്‍ക്കേണ്ടിവന്ന ഏക മുഗള്‍ ചക്രവര്‍ത്തി?
7. പാമ്പുകടിയേറ്റുമരിച്ച പ്രശസ്തനായ ആദ്യകാല കമ്മ്യൂണിസ്‌റ്റ്‌ നേതാവ്‌?
8. മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ, എല്ലായിടത്തും അവന്‍ ചങ്ങലകളിലാണ്‌- ഇതുപറഞ്ഞതാര്‌?
9. ഭൂമിയില്‍നിന്ന്‌ ഏറ്റവും വലുപ്പത്തില്‍ കാണാവുന്ന നക്ഷത്രം?
10. പാര്‍ലമെന്റില്‍ അംഗമല്ലാത്ത ഒരാള്‍ക്ക്‌ പരമാവധി എത്രകാലം പ്രധാനമന്ത്രിപദത്തില്‍ തുടരാം?
11. 1921ല്‍ നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്‌?
12. ബ്‌ളാക്ക്‌  പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
13.അഭിജ്‌ഞാന ശാകുന്തളം ഇംഗ്‌ളീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌?
14.  അക്‌ബറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച അന്യമതം?
15. മാര്‍ത്താണ്‌ഡവര്‍മ്മ തൃപ്പടിദാനം നടത്തിയ വര്‍ഷം?
16. മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ്‌ രാമസ്വാമി ദീക്ഷിതര്‍ രൂപം നല്‍കിയ പ്രശസ്ത രാഗം?
17.   അക്വാ ഫോര്‍ട്ടിസ്‌  ഏത്‌ ആസിഡുമായി ബന്‌ധപ്പെട്ടിരിക്കുന്നു?
18. മൗലാനാ  അബുള്‍ കലാം ആസാദിന്റെ ജന്മദേശം?
19. യൂക്കാലി മരത്തിന്റെ ജന്മദേശം?
20. യൂറോപ്പിലെ ഏറ്റവും വലിയ തടാകം?
21. ആനമുടിയുടെ ഉയരം?
22. ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യന്‍ എന്നറിയപ്പെട്ടത്‌?
23. ആറ്റത്തിലെ ചലിക്കുന്ന ഭാഗം?
24. ഇന്ത്യ എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചത്‌?
25. ഇന്റര്‍പോള്‍ സ്‌ഥാപിതമായ വര്‍ഷം?
26. രഥോല്‍സവം നടക്കുന്ന ജഗന്നാഥക്ഷേത്രം എവിടെയാണ്‌?
27. ഇംഗ്‌ളീഷ്‌ അക്ഷരമാലാക്രമത്തില്‍ അവസാനത്തെ രാജ്യം?
28. ലിത്താര്‍ജ്‌ ഏതിന്റെ അയിരാണ്‌?
29. എല്ല്‌ വളമായി ഉപയോഗിക്കാന്‍ കാരണം അതില്‍ ധാരാളമായി ... അടങ്ങിയിട്ടുള്ളതുകൊണ്ടാണ്‌
30. ഏറ്റവും ബുദ്ധിവികാസമുള്ള കടല്‍ജീവി?
31. വജ്രം കഴിഞ്ഞാല്‍  ഏറ്റവും കാഠിന്യമുള്ള സ്വാഭാവിക പദാര്‍ത്‌ഥം?
32. ഒരു മൈല്‍ എത്ര  കിലോമീറ്റര്‍?
33. ഒരേസമയം ആസിഡിന്റെയും ക്ഷാരത്തിന്റെയും സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന പദാര്‍ത്‌ഥങ്ങള്‍ക്കുള്ള പേര്‌?
34. കനിഷ്‌കന്റെ രണ്ടാം തലസ്‌ഥാനം?
35. കരയിലെ ഏറ്റവും വലിയ സസ്‌തനി?
36. കനിഷ്‌കന്റെ സദസിലെ ഏറ്റവും പ്രഗല്‌ഭനായ പണ്‌ഡിതന്‍?
37. ശകാരി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്‌?
38. സ്‌റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യമലയാളി?
39. ശാസ്‌ത്രീയമായി മുയല്‍ വളര്‍ത്തുന്ന രീതിക്കു പറയുന്ന പേര്‌?
40.  ശീതകാല ഒളിമ്പിക്‌സ്‌ ആരംഭിച്ച വര്‍ഷം?
41. കുമ്മായത്തിന്റെ രാസനാമം?
42. കൂടുതല്‍ അളവില്‍ എഥനോള്‍ കഴിച്ചാല്‍ കേടുവരുന്ന അവയവം?
43. കംപ്യൂട്ടര്‍ എന്ന വാക്കിന്റെ ഉത്‌ഭവം ഏതുഭാഷയില്‍ നിന്നാണ്‌?
44. ഖിലാഫത്ത്‌ പ്രസ്‌ഥാനത്തിന്‌ നേതൃത്വം നല്‍കിയത്‌?
45. സരസ്വതി സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത?

  ഉത്തരങ്ങള്‍
1) പുലികേശി രണ്ടാമന്‍, 2) എസ്‌.എന്‍. ആങ്കണ്‍, 3) എ.കെ. ഗോപാലന്‍, 4) രാജവെമ്പാല, 5) ല്യൂവന്‍ഹോക്ക്‌, 6) ഹുമയൂണ്‍, 7) പി. കൃഷ്‌ണപിള്ള, 8) റൂസ്സോ, 9) സൂര്യന്‍, 10) ആറ്‌  മാസം, 11) ടി. പ്രകാശം, 12) കൊണാര്‍ക്കിലെ സൂര്യക്ഷേത്രം,13) വില്യം ജോണ്‍സ്‌, 14) ക്രിസ്‌തുമതം, 15) 1750, 16) ഹംസധ്വനി, 17) നൈട്രിക്‌ ആസിഡ്‌, 18) മെക്ക, 19) ഓസ്‌ ട്രേലിയ, 20) ലഡോഗ, 21) 2695 മീറ്റര്‍, 22) രാജാറാം മോഹൻ‍റോയ്‌, 23) ഇലക്‌ട്രോണ്‍, 24) ഗ്രീക്കുകാര്‍, 25) 1923, 26) പുരി, 27) സിംബാബ്‌വെ, 28) കറുത്തീയം, 29) ഫോസ്‌ഫറസ്‌, 30) ഡോള്‍ഫിന്‍, 31) കൊറണ്ടം, 32) 1.609, 33) ആംഫോടെറിക്‌,34) മഥുര, 35) ആഫ്രിക്കന്‍ ആന, 36)   അശ്വഘോഷന്‍,37) ചന്ദ്രഗുപ്‌തന്‍ രണ്ടാമന്‍, 38) ശ്രീനാരായണഗുരു, 39) കുണികള്‍ച്ചര്‍, 40) 1924, 41) കാല്‍സ്യം ഹൈഡ്രോക്‌സൈഡ്‌,42) വൃക്ക, 43) ലാറ്റിന്‍, 44)  അലി സഹോദരന്മാര്‍,45) ബാലാമണിയമ്മ.

Tuesday 7 August 2012

221-ആദ്യത്തെ ലോക്‌സഭാ സ്പീക്കർ?

1.കേരളീയർ മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്ന് വിളിച്ചത്?
2. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത്?
3. കേരളത്തിലെ മാഗ്‌നകാർട്ട എന്ന് വിശേഷിപ്പിക്കുന്ന സംഭവം?
4. മലബാറിലെ സെമീന്ദാർ എന്നറിയപ്പെടുന്നത്?
5. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ?
6. തിരുവിതാംകൂറിലെ അവസാന ദിവാൻ?
7. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ?
8. തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി?
9. തിരുകൊച്ചി സംസ്ഥാനത്തെ അവസാനത്തെ മുഖ്യമന്ത്രി?
10. കൊച്ചി രാജ്യത്തെ അവസാന പ്രധാനമന്ത്രി?
11. ഒരു ഗ്രഹത്തിന്റെയോ ധൂമകേതുവിന്റെയോ ഭ്രമണപഥം സൂര്യനോടേറ്റവും അടുത്തു വരുന്ന സ്ഥാനമാണ്?
12. ഭൂമി പെരിഹീലിയണിൽ എത്തുന്ന ദിവസം
13. ഭൂമിയുടെ പെരിഹീലിയൻ ദൂരം?
14. ഒരു ഗ്രഹത്തിന്റെയോ ധൂമകേതുവിന്റെയോ ഭ്രമണപഥം സൂര്യനിൽ നിന്നും ഏറ്റവും അകലെ വരുന്ന സ്ഥാനം?
15. ഭൂമി അപ്ഹീലിയനിൽ എത്തുന്ന ദിവസം?
16. ഭൂമിയുടെ അപ്ഹീലിയൻ ദൂരം?
17.വേലിയേറ്റം സൃഷ്ടിക്കാൻ ചന്ദ്രനുള്ള കഴിവ് സൂര്യന്റേതിനേക്കാൾ എത്ര മടങ്ങ് കൂടുതൽ?
18. ചന്ദ്രന്റെ ആകർഷണശക്തി സൂര്യന്റെ ആകർഷണശക്തിയെക്കാൾ ദുർബലമാകുമ്പോൾ ഉണ്ടാകുന്ന ശക്തികുറഞ്ഞ വേലിയേറ്റം?
19. വാവുവേലി കഴിഞ്ഞ് എത്ര ദിവസമാകുമ്പോഴാണ് സപ്തമിവേലി ഉണ്ടാകുന്നത്?
20. ഒരു നിശ്ചിതദിശയിൽ തുടർച്ചയായി ശക്തിയായി ഇടതടവില്ലാതെ സമുദ്രജലം ശക്തിയായി ഒഴുകുന്നതാണ്?
21. സമുദ്രജലത്തിന്റെ സാന്ദ്രതാവ്യത്യാസങ്ങളും നിരന്തരവാതങ്ങളും എന്തിന് കാരണമാകുന്നു?
22. സമുദ്രജലപ്രവാഹങ്ങൾ എത്രതരം?
23. ജനനമരണനിരക്കുകൾ തുടങ്ങി ജനസംഖ്യാ സംബന്ധമായ സ്ഥിതിവിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ്?
24. ഗുരുത്വാകർഷണ നിയമം രൂപപ്പെടുത്തിയത്?
25. ടൈറ്റനെ  കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്?
26. ടൈറ്റന്റെ അന്തരീക്ഷത്തിൽ സമൃദ്ധമായുള്ള വാതകം?
27. 2005 ജനുവരിയിൽ ടൈറ്റനിൽ  ഇടിച്ചിറങ്ങിയ പര്യവേക്ഷണ വാഹനം?
28. നക്ഷത്രങ്ങൾക്കിടയിലെ ദൂരമളക്കുന്ന ഏകകമാണ്?
29. ഭരണഘടനയുടെ ആമുഖത്തിൽ മാറ്റംവരുത്തിയ ഭേദഗതി?
30. ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത്?
31. ഏകാത്മക സ്വഭാവം ഉൾക്കൊള്ളുന്ന ഫെഡറൽ ഘടനയായ ഇന്ത്യൻ ഭരണഘടനയെ വിശേഷിപ്പിക്കുന്നത്?
32. ഏതെല്ലാം ഗണത്തിൽപ്പെടുന്നവർ ഇന്ത്യൻ പൗരന്മാരായിരിക്കണമെന്ന് വിശദീകരിക്കുന്നത്?
33. എത്രവർഷം ഇന്ത്യയിൽ ജീവിച്ച ഒരാളിന് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം?
34. ഭരണഘടനയുടെ ഭാഗം :: ലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്?
35. ഇന്ത്യൻ ഭരണഘടന എത്ര തരത്തിലുള്ള പൗരത്വ സമാർജ്ജനത്തിന് വ്യവസ്ഥ ചെയ്യുന്നു?
36. ഇന്ത്യൻ രാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം?
37. 1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി?
38. ജമ്മുകാശ്മീരിന് പ്രത്യേക പദവി കൊടുക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ്?
39. ആദ്യത്തെ ലോക്‌സഭാ സ്പീക്കർ?
40. പാർലമെന്ററി കമ്മിറ്റി അദ്ധ്യക്ഷന്മാരെ നിയമിക്കുന്നത്?
41. പാർലമെന്റിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആകെ അംഗങ്ങൾ?
42. ഇന്ത്യയിൽ ഇന്നോളം പ്രഖ്യാപിച്ചിട്ടില്ലാത്ത അടിയന്തിരാവസ്ഥ?
43. അടിയന്തിരാവസ്ഥ നിലനിൽക്കുമ്പോൾ താത്കാലികമായി നിറുത്തലാക്കുന്നത്?
44. പഞ്ചായത്തുകളുടെ രൂപീകരണത്തെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്?
45. കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചത്?

ഉത്തരങ്ങൾ
1) റാൽഫ് ഫിച്ച്, 2)ഡച്ചുകാർ, 3) ക്ഷേത്രപ്രവേശന വിളംബരം, 4) രാമവർമ്മ, 5)രാജാ കേശവദാസൻ, 6) സർ.സി.പി. രാമസ്വാമി അയ്യർ, 7) സർ.സി.പി. രാമസ്വാമി അയ്യർ, 8) ടി.കെ. നാരായണപിള്ള, 9) പനമ്പിള്ളി ഗോവിന്ദമേനോൻ, 10) ഇ. ഇക്കണ്ട വാര്യർ, 11) പെരിഹീലിയൻ, 12) ജനുവരി 3, 13)147  ദശലക്ഷം കി.മീ, 14) അപ്ഹീലിയൻ, 15) ജൂലായ് 4,16) 152 ദശലക്ഷം കി.മീ, 17) രണ്ട്, 18) സപ്തമിവേലി, 19)ഏഴ്, 20)സമുദ്രജലപ്രവാഹം, 21) സമുദ്രജലപ്രവാഹം, 22) രണ്ടുതരം, 23) ഡെമോഗ്രാഫി, 24) ഐസക്‌ന്യൂട്ടൻ, 25) ക്രിസ്റ്റിയൻ ഹൈജൻസ്, 26) നൈട്രജൻ, 27) ഹൈജൻസ്, 28)പ്രകാശവർഷം, 29) 42-ാം ഭേദഗതി, 1976, 30) 1935 ലെ ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ട്, 31) ക്വാസി-ഫെഡറൽ, 32) 1955 ലെ പൗരത്വനിയമം, 33) 5 വർഷം, 34)പൗരത്വം, 35) അഞ്ച്, 36) 35 വയസ്, 37) ഫക്രുദ്ദീൻ അലി അഹമ്മദ്, 38) 370-ാം വകുപ്പ്, 39) ജി.വി. മാവ്‌ലങ്കർ, 40)ലോക്‌സഭാ സ്പീക്കർ, ഒഴുക്കുവെള്ളം, ഹിമാനികൾ, 41) 14, 42)സാമ്പത്തിക അടിയന്തിരാവസ്ഥ, 43)മൗലികാവകാശങ്ങൾ,44)40-ാം വകുപ്പ്, 45) 1952 ഒക്‌ടോബർ 2.

220-ഭൂമിയുടെ അന്തര്‍ഭാഗത്ത്‌ ഉയര്‍ന്ന താപനിലയില്‍ വര്‍ത്തിക്കുന്ന ശിലാദ്രവ്യം?

1. മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്നത്‌?
2. മൗലികാവകാശങ്ങള്‍ സ്‌ഥാപിച്ചുകിട്ടുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്‌?
3. മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വകുപ്പുകള്‍?
4. ഇന്ത്യന്‍ ഭരണഘടനയില്‍ നിലവിലുള്ള മൌലിക കര്‍ത്തവ്യങ്ങള്‍?
5. മൗലിക കര്‍ത്തവ്യങ്ങള്‍ ഏതുരാജ്യത്തില്‍ നിന്നാണ്‌ ഇന്ത്യ കടം കൊണ്ടിട്ടുള്ളത്‌?
6. കേന്ദ്രഗവണ്‍മെന്റിന്റെ നയരൂപീകരണ സമിതി?
7. ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്ര സഭകളുണ്ട്‌?
8. ഇന്ത്യയുടെ പ്രഥമ പൌരന്‍?
9. ഇന്ത്യയുടെ 12-ാമത്തെ രാഷ്‌ട്രപതി?
10. രാഷ്‌ട്രപതിയുടെ കാലാവധി?
11. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന ലോഹം?
12. ഭൂവല്‍ക്കത്തിന്റെ ശരാശരി സാന്ദ്രത എത്രയാണ്‌?
13. ഭൂവല്‍ക്കത്തിന്റെ അതിര്‍വരമ്പിന്‌ പറയുന്ന പേരെന്താണ്‌?
14. നിക്കലിന്റെയും ഇരുമ്പിന്റെയും മിശ്രിതമായ അകക്കാമ്പിന്റെ മറ്റൊരു പേര്‌?
15. അസ്തനോസ്‌ഫിയറിന്‌ താഴെ 150 കി.മീ. കനത്തില്‍ കാണപ്പെടുന്ന പ്രതലം?
16. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?
17. ഭൂമിയുടെ സഞ്ചാരപഥത്തിന്റെ ആകൃതി?
18. ഭൂമി സ്വന്തം അച്ചുതണ്ടില്‍ ഭ്രമണം ചെയ്യുമ്പോള്‍ തന്നെ സൂര്യനെയും ചുറ്റുന്നു. ഈ പ്രക്രിയയാണ്‌?
19. ഭൂമി ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ ഏകദേശം എത്ര കിലോമീറ്റര്‍ സഞ്ചരിക്കുന്നു?
20. ഉത്തരാര്‍ദ്ധഗോളത്തില്‍ സൂര്യന്‌ അടുത്തെത്തുമ്പോള്‍ അനുഭവപ്പെടുന്ന ഋതു?
21. സൂര്യരശ്‌മികള്‍ ഉത്തരായനരേഖയില്‍ ലംബമായി പതിക്കുന്ന അയനാന്തം ഏത്‌?
22. ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള പകല്‍ അനുഭവപ്പെടുന്ന അയനാന്തം?
23. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരത്തിന്‌ പറയുന്ന പേര്‌?
24. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ഏറ്റവും കൂടിയ അകലത്തെ വിളിക്കുന്ന പേര്‌?
25. സൂര്യരശ്‌മികള്‍ ദക്ഷിണായന രേഖയില്‍ ലംബമായി പതിക്കുന്ന അയനാന്തം?
26. ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രി അനുഭവപ്പെടുന്ന അയനാന്തം?
27. ഭൂഗോളത്തെ എത്ര താപീയ മേഖലകളായി തിരിച്ചിരിക്കുന്നു?
28. ശൈത്യമേഖലയില്‍ എപ്പോഴും തണുപ്പ്‌ നിലനില്‍ക്കുന്നതിനുള്ള കാരണം എന്ത്‌?
29. ഭൂമധ്യരേഖയുടെ ചുറ്റളവ്‌?
30. ഭൂമധ്യരേഖയ്ക്ക്‌ സമാന്തരമായുള്ള വൃത്തരേഖ?
31. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്തുകൂടി കടന്നുപോകുന്ന അക്ഷാംശരേഖയേത്‌?
32. ഒരു ഡിഗ്രി അക്ഷാംശരേഖയ്ക്ക്‌ തുല്യമായ കിലോമീറ്റര്‍?
33. അന്റാര്‍ട്ടിക്ക്‌ വൃത്തം കടന്നുപോകുന്ന ഭൂഖണ്‌ഡമേത്‌?
34. ഭൂമിയിലെ ആകെ സമയ മേഖലകള്‍?
35. ഒരു രാജ്യത്തിന്റെ അംഗീകൃത സമയം ഇംഗ്ലണ്ടിലെ ഗ്രീനിച്ച്‌ എന്ന സ്ഥലത്തെ അടിസ്‌ഥാനപ്പെടുത്തി തീരുമാനിക്കുന്നതാണ്‌?
36. ഒരു മനുഷ്യന്‍ പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ ദിനാന്തരേഖ കടക്കുമ്പോള്‍ നഷ്‌ടപ്പെടുന്നത്‌?
37. ഉല്‌ഭവത്തിന്റെ അടിസ്‌ഥാനത്തില്‍ ശിലകളെ എത്രയായി തിരിക്കാം?
38. കടുപ്പമുള്ളതും ഫോസിലുകളില്ലാത്തതുമായ ഒരിനം ശില?
39. ഇന്ത്യയില്‍ കറുത്ത പരുത്തി മണ്ണ്‌ രൂപംകൊണ്ടത്‌ ഡക്കാണ്‍ട്രാപ്പ്‌ മേഖലയിലെ ഏതു ശിലയുടെ അപക്ഷയം കൊണ്ടാണ്‌?
40. അപരദന(ഡിന്യൂഡേഷന്‍) പ്രക്രിയയിലെ മുഖ്യ പങ്കാളികളായ പ്രകൃതി ശക്തികള്‍?
41. സമുദ്രജീവികളുടെ അസ്ഥികൂടങ്ങള്‍, പുറന്തോടുകള്‍ എന്നിവയില്‍ നിന്ന്‌ രൂപംകൊള്ളുന്ന കല്ല്‌?
42. രാസപ്രക്രിയയിലൂടെ രൂപംകൊള്ളുന്ന ശിലകള്‍ക്കുദാഹരണം?
43. ഭൂരൂപങ്ങള്‍ക്ക്‌ തേയ്‌മാനവും രൂപഭേദവും വരുത്തുന്ന ചലനങ്ങള്‍?
44. ഭൂമിയുടെ അന്തര്‍ഭാഗത്ത്‌ ഉയര്‍ന്ന താപനിലയില്‍ വര്‍ത്തിക്കുന്ന ശിലാദ്രവ്യം?
45. ഭൌമാന്തര്‍ഭാഗത്തെ മര്‍ദ്ദം കൂടുന്നതുവഴി ഭൂവല്‍ക്കത്തിലെ ദുര്‍ബലഭാഗങ്ങളില്‍ക്കൂടി ശിലാദ്രവ്യമായ മാഗ്മ പുറത്തുവരുന്നതാണ്‌?

  ഉത്തരങ്ങള്‍
1) 21-ാം അനുച്‌ഛേദം, 2)റിട്ട്‌, 3) വകുപ്പ്‌ 36 - 51 വരെ, 4) 11, 5)റഷ്യ, 6) ക്യാബിനറ്റ്‌, 7) രണ്ട്‌, 8) രാഷ്‌ട്രപതി, 9) പ്രതിഭാപാട്ടീല്‍, 10) 5 വര്‍ഷം, 11) അലുമിനിയം, 12) മൂന്ന്‌, 13)മോഹോറോ വിസിക്ക്‌ വിച്‌ഛിന്നത, 14) നിഫെ, 15) മീസോസ്‌ഫിയര്‍,16) ഹൈഡ്രജന്‍, 17) അണ്ഡാകൃതി, 18) പരിക്രമണം, 19) 938 ദശലക്ഷം കി.മീ., 20)ഗ്രീഷ്‌മം, വേനല്‍ക്കാലം, 21) കര്‍ക്കടക അയനാന്തം, 22) കര്‍ക്കടക അയനാന്തം, 23) പെരിജി, 24) അപ്പോജി, 25) മകര അയനാന്തം, 26) മകര അയനാന്തം, 27) മൂന്ന്‌, 28)സൂര്യരശ്‌മി ചരിഞ്ഞ്‌ പതിക്കുന്നത്‌, 29) 40070 കി.മീ, 30) അക്ഷാംശരേഖ, 31) ഉത്തരായനരേഖ, 32) 111, 33) അന്റാര്‍ട്ടിക്ക, 34) 24, 35) ഗ്രീന്‍വിച്ച്‌ മീന്‍ടൈം, 36) ഒരുദിവസം, 37) മൂന്ന്‌ 38) ആഗ്നേയശില, 39) ബസാള്‍ട്ട്‌, 40)കാറ്റ്‌, ഒഴുക്കുവെള്ളം, ഹിമാനികള്‍, 41) ചുണ്ണാമ്പുകല്ല്‌, 42)ജിപ്‌സം, കല്ലുപ്പ്‌, 43) ബാഹ്യജന്യചലനങ്ങള്‍,44) മാഗ്മ, 45) അഗ്നിപര്‍വത സ്‌ഫോടനം.

219-വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?

1. നോബൽ സമ്മാനം കരസ്ഥമാക്കിയ ആദ്യ വനിത?
2. 1954ൽ രസതന്ത്രത്തിനും 1962ൽ സമാധാനത്തിനും നോബൽ സമ്മാനം ലഭിച്ച ശാസ്ത്രപ്രതിഭ?
3. നോബൽ സമാധാന പുരസ്‌കാരം ആദ്യമായി നേടിയ ഇംഗ്ലീഷ് എഴുത്തുകാരൻ?
4. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ്?
5. നോബൽ സമ്മാനം നേടുന്ന ഒരേ ഒരു പാകിസ്ഥാനി ശാസ്ത്രജ്ഞൻ.
6. നോബൽ സമ്മാനം നിരസിച്ച റഷ്യൻ സാഹിത്യകാരൻ?
7. ഏറ്റവും കൂടുതൽ പ്രാവശ്യം സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചിട്ടുള്ളത് ഏത് ഭാഷയ്ക്കാണ്?
8. നോബൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
9. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യാക്കാരൻ?
10. സി.വി. രാമന് ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?
11. വൈദ്യശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ
12. ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ.
13. സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ഇന്ത്യാക്കാരൻ.
14. 2001 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?
15. പുലിറ്റ്‌സർ പ്രൈസ് ആരംഭിച്ചത്?
16. മാഗ്‌സസെ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യാക്കാരൻ
17. ഏറ്റവും കൂടുതൽ മാഗ്‌സ  സെ പുരസ്‌കാരം ലഭിച്ച രാജ്യം?
18. ബുക്കർ സമ്മാനം നൽകിത്തുടങ്ങിയ വർഷം?
19.ബുക്കർ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ വംശജൻ
20. ബുക്കർ ഇന്റർനാഷണൽ പ്രൈസ് (മാൻ ബുക്കർ പ്രൈസ്) ഏർപ്പെടുത്തപ്പെട്ടത് എന്നു മുതൽ?
21. രണ്ടുതവണ ബുക്കർ സമ്മാനം നേടിയ ആദ്യ വ്യകി്ത?
22. ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്ന സമ്മാനം?
23. റൈറ്റ് ലൈവ്‌ലിഹുഡ് സമ്മാനം നേടിയ കേരളീയ സംഘടന?
24. ഏറ്റവും കൂടുതൽ പ്രാവശ്യം ഓസ്‌കാർ അവാർഡ് നേടിയത്
25.   ഓസ്‌കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വംശജ?
:ഭാനു അത്തയ്യ (വസ്ത്രാലങ്കാരം, 1982).
26.  ഓസ്‌കാർ അവാർഡ് നൽകുന്നതിനുള്ള നിർദ്ദേശം ആദ്യമായി മുന്നോട്ടുവച്ച നടൻ
27. മികച്ച സംവിധായകനുള്ള ഓസ്‌കാർ  അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയ വ്യക്തി
28. ഓസ്‌കാർ അവാർഡ് ലഭിച്ച ആദ്യ മലയാളി?
29. വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?
30. ആദ്യ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
31. ലോകസുന്ദരി മത്സരം നേടിയ ആദ്യത്ത കറുത്ത വർഗ്ഗക്കാരി?
32. ലോകസുന്ദരി മത്സരത്തിന് വേണ്ടി വേദിയായ ഇന്ത്യൻ നഗരം?
33. കലിംഗ പുരസ്‌കാരം ഏത് മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകിവരുന്നു?
34. ഗാന്ധി സമാധാന പുരസ്‌കാരം ഏർപ്പെടുത്തപ്പെട്ടത്?
35. ഗ്രാമിയിൽ ഒരേ വർഷം ഇരട്ട വിജയം നേടുന്ന ആദ്യ ഇന്ത്യാക്കാരൻ?
36. ജവഹർലാൽ നെഹ്‌റു അവാർഡ് ആദ്യം ലഭിച്ചത്?
37. മതങ്ങളുടെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്നവർക്ക് നൽകിവരുന്ന സമ്മാനം?
38. ടെമ്പിൾടൺ പുരസ്‌കാരം ആരംഭിച്ച വർഷം?
39. ഗണിതശാസ്ത്രത്തിനു നൽകുന്ന സമ്മാനം?
40. ഫ്രഞ്ച് സർക്കാർ കലാരംഗത്ത് നൽകിവരുന്ന ഉന്നത ബഹുമതി.
41. ഷെവലിയാർ പുരസ്‌കാരം ലഭിച്ച ഇന്ത്യാക്കാരൻ?
42. ഷെവലിയാർ പുരസ്‌കാരം ലഭിച്ച ഇന്ത്യൻ നർത്തകി?
43. ജപ്പാനിലെ അസാഹി ഗ്ലാസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ്
44. ഫ്രഞ്ച് സർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ ലീജിയൺ ഒഫ് ഓണർ ലഭിച്ച ഇന്ത്യക്കാരൻ?
45. ഫ്രഞ്ച് സർക്കാരിന്റെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ  ഓഫീസർ ഒഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് ലഭിച്ചത്?

 ഉത്തരങ്ങൾ
1)മാഡം ക്യൂറി, 2) ലിനസ് പോളിങ്., 3) റുഡ്യാർഡ് കിപ്ലിംഗ്, 4) തിയോഡോർ റൂസ്‌വെൽറ്റ്., 5)അബ്ദുസലാം (ഭൗതിക ശാസ്ത്രം - 1979), 6) ബോറിസ് പാസ്റ്റർനാക്ക്, 7) ഫ്രഞ്ച്, 8) സ്‌റ്റോക്ക് ഹോമിലെ ഓർഡ് ടൗണിൽ, 9) രബീന്ദ്രനാഥ ടാഗോർ, 10) 1930, 11) ഹർഗോവിന്ദ് ഖൊരാന, 12) എസ്. ചന്ദ്രശേഖർ, 13) അമർത്യാസെൻ, 14) വെങ്കിട്ട്‌രാമൻ രാമകൃഷ്ണൻ., 15) 1970,16) വിനോബ ഭാവെ, 17) ഇന്ത്യ, 18) 1968, 19) വി.എസ്. നയ്‌പോൾ, 20) ജൂൺ 2004., 21) ജെ.എം. കുറ്റ്‌സെ, 22) റൈറ്റ് ലൈവ്‌ലിഹുഡ് സമ്മാനം, 23) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (1996), 24) ഓഷ്യാനിക് ദ്വീപുകൾ 25) വാൾട്ട് ഡിസ്‌നി, 26) കോൺറാഡ് നഗൻ, 27) ജോൺ ഫോർഡ്, 28)റസൂൽ പൂക്കുട്ടി.,29) സുസ്മിതാ സെൻ, 30) ആർമി കുസേല (ഫിൻലാന്റ്), 31) അഗ്ബാനി ദാരെഗോ, 32) ബാംഗ്ലൂർ, 33) ശാസ്ത്രരംഗം., 34) 1994 ഒക്‌ടോബർ 2. 35) എ.ആർ. റഹ്മാൻ, 36) യു. താണ്ട് (ബർമ്മ), 37) ടെമ്പിൾടൺ പുരസ്‌കാരം. 38) 1972 39) എബേൽ സമ്മാനം, 40)ഷെവലിയർ പുരസ്‌കാരം, 41) ശിവാജി ഗണേശൻ, 42)അലമേൽ വള്ളി (ഭരതനാട്യം), 43) ബ്ലൂ പ്ലാനറ്റ് അവാർഡ്,44) സത്യജിത്‌റേ, 45) മഹാശ്വേതാ ദേവി.

218- സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം?

1. നിശാദീപങ്ങൾ എന്നറിയപ്പെടുന്ന ഭൂമിയിൽ നിന്ന് ഏറ്റവും ഉയരത്തിലുള്ള മേഘം?
2. ഭൂമിക്കുള്ളിൽ ഉത്ഭവിച്ച് ബാഹ്യപ്രേരണകളില്ലാതെ സ്വയം ബഹിർഗമിക്കുന്ന ജലസ്രോതസ്?
3. വിസ്തൃതമായ ഒരു പ്രദേശത്ത് അടിഞ്ഞുകൂടി ഉറഞ്ഞുകിടക്കുന്ന കട്ടിമഞ്ഞ്?
4. മന്ദഗതിയിൽ ഒരു നദിപോലെ നീങ്ങിക്കൊണ്ടിരിക്കുന്ന കട്ടിമഞ്ഞിന്റെ ഒരു ബൃഹ്ദ്പിണ്ഡം?
5. ഭൂമിയുടെ ആകെ ഉപരിതല വിസ്തീർണത്തിന്റെ എത്രശതമാനമാണ് ജലം?
6. ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി?
7. 'മെഡിറ്ററേനിയന്റെ ദീപസ്തംഭം' എന്നറിയപ്പെടുന്ന അഗ്‌നിപർവതമേത്?
8. സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം?
9. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഓഷ്യനോഗ്രഫി സ്ഥിതിചെയ്യുന്ന സ്ഥലം?
10. മഹാസമുദ്രങ്ങളിലെ ജലത്തെക്കുറിച്ച് പഠിക്കുന്ന ഭൂമിശാസ്ത്ര ശാഖയാണ്
11. ശാന്തസമുദ്രത്തിന്റെ ശരാശരി ആഴം?
12. പസഫിക് മഹാസമുദ്രത്തിന്റെ വിസ്തൃതി?
13.  അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലെ ഉത്തരമദ്ധ്യരേഖാ പ്രവാഹം രണ്ടായി പിരിയുന്നത് എവിടെവച്ച്?
14. ന്യൂഫൗണ്ട് ലാന്റിനപ്പുറം ഗൾഫ് സ്ട്രീം സമുദ്രജലപ്രവാഹത്തെ സ്വാധീനിക്കുന്ന കാറ്റ്?
15. ഉത്തര അറ്റ്‌ലാന്റിക് മന്ദോഷ്ണപ്രവാഹം രണ്ടായി പിരിയുന്നതെവിടെ വച്ചാണ്?
16. ലാബ്രഡോർ ശീതജലപ്രവാഹവും ഗൾഫ് സ്ട്രീം ഉഷ്ണജലപ്രവാഹവും തമ്മിൽ സന്ധിക്കുന്നതെവിടെവച്ച്?
17. ബ്രസീൽ പ്രവാഹം രണ്ടായി പിരിയുന്നത് എവിടെവച്ചാണ്?
18. പ്രാചീനകാലത്ത് 'രത്‌നാകര' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സമുദ്രം?
19. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിസ്തൃതി എത്രയാണ്?
20. മൊസാംബിക് ഉഷ്ണജലപ്രവാഹം ഏതു സമുദ്രത്തിൽ?
21. ജലത്തിലടങ്ങിയിരിക്കുന്ന ലവണാംശത്തിന്റെ സാന്ദ്രീകരണം?
22. ജലത്തിലെ ലവണത്വത്തിന്റെ കാഠിന്യംമൂലം ജീവികൾക്ക് നിലനിൽക്കാൻ കഴിയാത്ത കടൽ?
23. വൻകരയോട് ചേർന്നുകിടക്കുന്ന ദ്വീപുകൾ?
24.   അസ്ൻഷൻ, ട്രിസ്റ്റൻ ഡാ കുൻഹാ എന്നിവ ഏതുതരം ദ്വീപിന് ഉദാഹരണമാണ്?
25. സബ്മറൈൻ മലകളുടെ ഉപരിതലമായി ഉയർന്നുവരുന്ന ദ്വീപുകൾ?
26. ശ്രീലങ്ക ഏതുതരം ദ്വീപിന് ഉദാഹരണമാണ്?
27. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
28. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ദ്വീപ്?
29. ലോകത്തിലെ ഏറ്റവും വലിയ കരീബിയൻ ദ്വീപ്?
30. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാന്റ് നിയന്ത്രിക്കുന്ന രാജ്യം?
31. പസഫിക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
32. ഓസ്‌ട്രേലിയയുടെ കിഴക്കുഭാഗത്തിന് ചുറ്റുമുള്ള പസഫിക്കിലെ ദ്വീപുകൾ അറിയപ്പെടുന്ന പേര്?
33.  അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
34. നെപ്പോളിയനെ നാടുകടത്തിയ സെന്റ് ഹെലീന ദ്വീപ്, സാന്റ്‌വിച്ച് ദ്വീപുകൾ എന്നിവ സ്ഥിതിചെയ്യുന്ന സമുദ്രം?
35. അർജന്റീനയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന തെക്കേ അറ്റ്‌ലാന്റിക്കിലെ ദ്വീപ്?
36. ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് എന്നറിയപ്പെടുന്ന ദ്വീപ്?
37. സുമാത്ര, ജാവ എന്നീ ഇന്തോനേഷ്യൻ ദ്വീപുകൾ സ്ഥിതിചെയ്യുന്ന സമുദ്രം?
38. ആസ്‌ട്രേലിയയ്ക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ്?
39. കോമോറോസ്, റീയൂണിയൻ, സീഷെൽസ് എന്നീ ഇന്ത്യൻ മഹാസുമുദ്രത്തിലെ ദ്വീപുകൾ ഏതു ഭൂഖണ്ഡത്തിന് സമീപമാണ് സ്ഥിതിചെയ്യുന്നത്?
40. ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനികകേന്ദ്രം എവിടെയാണ്?
41. ഭൂമിയുടെ ഉള്ളറയെക്കുറിച്ചുള്ള പഠനമാണ്
42. നദികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
43. ശിലകളുടെ ഘടന, രൂപീകരണം എന്നിവയെക്കുറിച്ചുള്ള പഠനമാണ്
44. വിവിധ കാലാവസ്ഥാ  വിഭാഗങ്ങളായ ഊഷ്മാവ്, ഘനീകരണം, ആർദ്രത എന്നിവയെക്കുറിച്ചുള്ള പഠനം?
45. കാണാൻ കഴിയാത്തത്ര ദുരത്തുള്ള രണ്ടു സ്ഥാനങ്ങൾ തമ്മിലുള്ള അകലം അളക്കുന്നതിനുപയോഗിക്കുന്ന ഉപകരണം?

ഉത്തരങ്ങൾ
1)നോക്ടിലൂസന്റ്, 2) നീരുറവ, 3) ഹിമസംഹതി/ഹിമാനി, 4) ഹിമസംഹതി, 5) 71, 6) ഇന്ത്യൻ ഉപദ്വീപിലെ ഡക്കാൺ ട്രാപ്‌മേഖല, 7) സ്‌ട്രോംബൊളി, 8) ഫാത്തോമീറ്റർ, 9) പനാജി, 10) ഹൈഡ്രോളജി, 11) 5 കി.മീ., 12) 166 ദശലക്ഷം ച.കി.മീ., 13) കരീബിയൻ കടൽ, 14) പശ്ചിമവാതങ്ങൾ, 15) അറ്റ്‌ലാന്റിക്കിന്റെ പൂർവതീരം,16) ന്യൂഫൗണ്ട്‌ലാന്റ്, 17) ആഫ്രിക്കയുടെ പശ്ചിമതീരം 18) ഇന്ത്യൻ മഹാസമുദ്രം, 19) 73 ദശലക്ഷം ച.കി.മീ., 20) ഇന്ത്യൻ മഹാസമുദ്രം, 21) ലവണത്വം, 22) ചാവുകടൽ, 23) കോണ്ടിനന്റൽ, 24) ഓഷ്യാനിക് ദ്വീപുകൾ 25) സെന്റ് ഹെലേന, 26) കോറൽ ദ്വീപ്, 27) ഇന്തോനേഷ്യ, 28)ബോർണിയ,29) ക്യൂബ, 30) ഡെന്മാർക്ക്, 31) ന്യൂഗിനിയ, 32) ഓഷ്യാനിയ, 33) ഗ്രേറ്റ് ബ്രിട്ടൺ, 34) അറ്റ്‌ലാന്റിക് സമുദ്രം 35) ഫാൾക്‌ലാൻഡ്, 36) മൗറീഷ്യസ് ദ്വീപ്, 37) ഇന്ത്യൻ മഹാസമുദ്രം 38) ക്രിസ്മസ് ദ്വീപ്, 39) ആഫ്രിക്ക, 40)ഡീഗോഗാർഷ്യ ദ്വീപ്, 41) ജിയോളജി (ഭൂഗർഭശാസ്ത്രം), 42) പോട്ടമോളജി, 43) പെട്രോളജി (ശിലാരൂപീകരണശാസ്ത്രം),44) ക്‌ളൈമറ്റോളജി (കാലാവസ്ഥാശാസ്ത്രം), 45) ടെല്യൂറോമീറ്റർ.

Monday 6 August 2012

217-പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ്?

1. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ലക്കിടി ഏത് ജില്ലയിലാണ്?
2. കേരളത്തിലെ ഏക കന്റോൺമെന്റ് ഏത് ജില്ലയിലാണ്?
3. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ ജന്മനാടായ തിരൂർ ഏത് ജില്ലയിലാണ്?
4. സുഗന്ധവ്യഞ്ജന ജില്ലയെന്ന് അറിയപ്പെടുന്നത്?
5. വിവാദമായിരിക്കുന്ന പാത്രക്കടവ് പദ്ധതി ഏത് ജില്ലയിലാണ്?
6. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായൽ ഏത് ജില്ലയിലാണ്?
7. കേരളത്തിൽ അവസാനം രൂപീകൃതമായ ജില്ല?
8. കേരള ചരിത്ര മ്യൂസിയം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
9. ബാണാസുരസാഗർ പദ്ധതി ഏത് ജില്ലയിലാണ്?
10. മംഗളവനം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?
11. കാഞ്ഞിരപ്പുഴ അണക്കെട്ട് കേരളത്തിലെ ഏത് ജില്ലയിലാണ്?
12. സെന്റ് ആഞ്ജലോസ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?
13. കേരളത്തിലാദ്യമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ഏകദിന മത്സരം നടന്നതെവിടെ?
14. വൈറോളജി ഇൻസ്റ്റിറ്റിയൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല?
15. മൂന്ന് 'എൽ'കളുടെ നഗരം എന്നറിയപ്പെടുന്നത് ഏത് നഗരം?
16. കേരളത്തിന്റെ മൊത്തം വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് ആലപ്പുഴ?
17. തെക്കേയിന്ത്യയിലെ ഉയർന്ന കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്ന ജില്ല?
18. പുന്നപ്ര വയലാർ സമരം നടന്ന ജില്ല?
19. പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ്?
20. കേരളത്തിലെ ആദ്യത്തെ വിൻഡ് ഫാം സ്ഥിതി ചെയ്യുന്നത്?
21. തുളുഭാഷ സംസാരിക്കുന്ന ജില്ല?
22. കേരളത്തിലെ ഒരേയൊരു സർക്കാർ ആയുർവേദ മാനസികാരോഗ്യകേന്ദ്രമായ കോട്ടയ്ക്കൽ ഏത് ജില്ലയിലാണ്?
23. കേരളത്തിൽ റീജണൽ എൻജിനിയറിംഗ് കോളേജ് ഏത് ജില്ലയിലാണ്?
24. കേരളത്തിൽ ഏറ്റവും കൂടുതൽ മലനാട് പ്രദേശമുള്ള ജില്ല ഏതാണ്?
25. എല്ലാവർക്കും ബാങ്ക് അക്കൗണ്ടുള്ള ജില്ല?
26. നഗരവാസികൾ ഏറ്റവും കൂടുതലുള്ള ജില്ല?
27. കോലത്തുനാട് രാജവംശത്തിന്റെ ആസ്ഥാനം?
28. ഏത് ജില്ലയാണ് തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
29. കാസർകോട് ജില്ല രൂപീകരിച്ചവർഷം?
30. ബേക്കൽ കോട്ട ഏതു ജില്ലയിലാണ്?
31. കിഴക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ ഏതുജില്ലയിലാണ്?
32. കേരളത്തിലെ താറാവുവളർത്തൽ കേന്ദ്രമായ നിരണം ഏതു ജില്ലയിലാണ്?
33. ചന്ദ്രഗിരിക്കോട്ട ഏത് ജില്ലയിലാണ്?
34. ദക്ഷിണവ്യോമസേനയുടെ ആസ്ഥാനം?
35. കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആസ്ഥാനം?
36. കേരള പ്രസ് അക്കാഡമിയുടെ ആസ്ഥാനം?
37. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണമെത്ര?
38. ജനസംഖ്യ ഏറ്റവും കുറവുള്ള ഗ്രാമപഞ്ചായത്ത് ഏത്?
39. ഗ്രാമസ്വരാജ് എന്ന ആശയം അവതരിപ്പിച്ച മഹാൻ?
40. ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള ജില്ല ഏത്?
41. ഇന്ത്യയിലാദ്യമായി ത്രിതല പഞ്ചായത്ത് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനമേതാണ്?
42. ത്രിതല ഭരണ സംവിധാനത്തിന് പഞ്ചായത്ത്‌രാജ് എന്ന് നാമകരണം നടത്തിയതാര്?
43. പഞ്ചായത്ത് ദിനമായി ആചരിക്കപ്പെടുന്നത് ഏതുദിവസം?
44. പഞ്ചായത്ത്‌രാജ് സംവിധാനത്തിന്റെ അടിസ്ഥാന ഘടകമായി പ്രവർത്തിക്കുന്നത് ഏത്?
45. 1996 മുതൽ കേരളത്തിൽ നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണ പദ്ധതിയുടെ പ്രാദേശികനാമം?

  ഉത്തരങ്ങൾ
1) വയനാട്, 2) കണ്ണൂർ, 3) മലപ്പുറം, 4) ഇടുക്കി, 5) പാലക്കാട്,6) ആലപ്പുഴ, 7) കാസർഗോഡ്, 8) എറണാകുളം, 9) വയനാട്, 10) എറണാകുളം, 11) പാലക്കാട്, 12) കണ്ണൂർ, 13) തിരുവനന്തപുരം, 14) ആലപ്പുഴ, 15) കോട്ടയം,16) 3.64, 17) ഇടുക്കി, 18) ആലപ്പുഴ, 19) ആലപ്പുഴ, 20) പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, 21) കാസർകോട്, 22) മലപ്പുറം, 23) കോഴിക്കോട്, 24) ഇടുക്കി, 25) പാലക്കാട്, 26) എറണാകുളം, 27) കണ്ണൂർ, 28) കണ്ണൂർ,29) 1984 മേയ് 24, 30) കാസർകോട്, 31) ഇടുക്കി, 32) പത്തനംതിട്ട, 33) കാസർകോട്, 34) ആക്കുളം, 35) എറണാകുളം, 36) എറണാകുളം, 37) 978, 38) വട്ടവട (ഇടുക്കി), 39) മഹാത്മാഗാന്ധി, 40)മലപ്പുറം, 41) രാജസ്ഥാൻ, 42) നെഹ്‌റു, 43) ഫെബ്രുവരി 19,44) ഗ്രാമസഭകൾ, 45) ജനകീയാസൂത്രണം.

Share

Twitter Delicious Facebook Digg Stumbleupon Favorites