ജാലവിദ്യകൾ ചെയ്യുന്ന വ്യക്തിയെ "ജാലവിദ്യക്കാരൻ","മാന്ത്രികൻ "' അല്ലെങ്കിൽ മജീഷ്യൻ(Magician) എന്ന് വിളിക്കുന്നു. ചില ജാലവിദ്യക്കാർ അവർ അവതരിപ്പിക്കുന്ന ഇനത്തിന്റെ പേരിലും അറിയപ്പെടുന്നു. ഇന്ന് ഏത് മനുഷ്യനേയും ഭാഷക്കും വർഗ്ഗത്തിനും അതീതമായി ഒരുപോലെ രസിപ്പിക്കുകയും ആന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നൊരു കലയാണ് ജാലവിദ്യ.
കാണികളെ വിഭ്രമിപ്പിച്ച് ഇല്ലാത്തത് ഉണ്ടെന്നു തോന്നിപ്പിക്കുന്ന വിദ്യ പണ്ട്‌കാലത്ത് പേർഷ്യയിലുണ്ടായിരുന്ന മതപണ്ടിതൻമാരെയൊ പുരോഹിതൻമാരയൊ മാഗസ് (Magus) എന്നാണ് വിളിച്ചിരുന്നത്. ഈ വാക്കിന്റെ ബഹുവചനം മാജൈ (Magai). ഈ പേർഷ്യൻ പദത്തിൽനിന്നാണ് നിന്നും മാജിക് (Magic) എന്ന വാക്കിന്റെ ഉദ്ഭവം.
എസ്കേപ്പ് മാജിക് ,സ്റ്റേജ് മാജിക്, ക്ലോസപ്പ് മാജിക്, കൊയിൻമാജിക്, മേനട്ല്‍ മാജിക് എന്നിങ്ങനെ പലതരം ജാലവിദ്യ ഉണ്ട്.
,ക്ഹാരി ഹൗഡിനി (എസ്കേപ്പ് ) , ഡേവിഡ് കൊപ്പർ ഫീൽഡ് (എസ്കേപ്പ്, സ്റ്റേജ്, ക്ലോസപ്പ്) , ഡേവിഡ് റൊത് (കൊയിൻ വിദ്ഗ്ധൻ,ക്ലോസപ്പ്) ഡേവിഡ് സ്റ്റൊൻ (കൊയിൻ വിദ്ഗ്ധൻ,ക്ലോസപ്പ്),ലാൻസ് ബുർറ്റൊൻ (എസ്കേപ്പ്, സ്റ്റേജ്,പ്രവ് ) തുടങ്ങിയവർ പ്രമുഖരായ മന്ത്രികർ ആണു.കേരളത്തിലെ ആദ്യകാലത്തെ ഒരു പ്രശസ്ത ജാലവിദ്യക്കാരനായിരുന്നു തിരുവേഗപ്പുറയിൽ ജീവിച്ചിരുന്ന വാഴക്കുന്നം നമ്പൂതിരി. ഇപ്പോൾ ഗോപിനാഥ് മുതുകാട്,മജീഷ്യൻ സാമ്രാജ്, പി.എം . മിത്ര തുടങ്ങി അനേകം ജാലവിദ്യക്കാർ കേരളത്തിലുണ്ട് .പണ്ടു ചൈനീസ് സഞ്ചാരി ആയിരുന്ന ഹുയാൻ സാങ് കെരളത്തിലെ മാന്ത്രികരെ കുറിചു രേഖ പെടുത്തിയിട്ടുണ്ട്. കേരള ജാലവിദ്യകളിൽ പ്രധാന പെട്ട ഇനങ്ങളാണു ഇന്ദ്യൻ റൊപ് ട്രിക് , ചെപ്പും പന്തും തുടങ്ങിയവ.
പ്രശസ്ത മജീഷ്യനായ ശ്രീ ഗോപിനാഥ് മുതുകാട് ഒരു ഇന്റർവ്യൂയിൽ പറഞ്ഞത്, പ്രൊഫഷണൽ ജാലവിദ്യക്കാർ പണ്ട് തങ്ങളുടെ പേരിനുമുമ്പ് പ്രൊഫഷണൽ എന്നു ചേർക്കുകയും പിന്നീടത് ചുരുങ്ങി പ്രൊ. ആകുകയും ചെയ്തുവെന്നും, ഇതു പിന്നീട് തെറ്റിദ്ധരിക്കപ്പെട്ട് പ്രൊഫസർ എന്നായിത്തീരുകയും ചെയ്തു എന്നാണ്.
ലോകത്താദ്യമായി മാജിക് അംഗീകൃത സര്‍വകലാശാല കോഴ്സായി മാറുന്നു. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുള്ള മാജിക് അക്കാദമി നടത്തുന്ന മാജിക് ആര്‍ട്ട് ആന്‍റ് സയന്‍സ് കോഴ്സുകള്‍ക്ക് കേരള സര്‍വകലാശാല അംഗീകാരം നല്‍കാന്‍ തീര്‍മാനിച്ചതോടെയാണിത്.
അക്കാഡമി നടത്തുന്ന കോഴ്സുകള്‍ക്ക് ഇനിമുതല്‍ കേരള സര്‍വകലാശാലയുടെ സെന്‍റര്‍ ഫോര്‍ അഡള്‍ട്ട് കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ എക്സ്റ്റന്‍ഷന്‍ ആയിരിക്കും പരീക്ഷകള്‍ നടത്തുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതും. ഇത് സംബന്ധിച്ച ഒരു ധാരണാപത്രത്തില്‍ ഗോപിനാഥ് മുതുകാടും സര്‍വകലാശാല രജിസ്ട്രാര്‍ കെ എ ഹാഷിമും കഴിഞ്ഞ ദിവസം ഒപ്പുവച്ചു.
ആദ്യ ഘട്ടത്തില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സിനും ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്സിനുമായിരിക്കും അംഗീകാരം. അപേക്ഷകള്‍ ക്ഷണിക്കുന്നതും ക്ലാസുകള്‍ നടത്തുന്നതും അക്കാഡമി തന്നെയായിരിക്കും. ഈ വര്‍ഷമവസാനത്തോടെ ക്ലാസുകള്‍ ആരംഭിക്കും. ഒക്ടോബര്‍ മാസം മുതല്‍ അപേക്ഷകള്‍ ലഭിച്ചുതുടങ്ങും.
14 വര്‍ഷം മുമ്പ് മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഗോപിനാഥ് മുതുകാട് ആരംഭിച്ചതാണ് മാജിക് അക്കാഡമി. ഏഷ്യയില്‍ത്തന്നെ ആദ്യമായായിരുന്നു ഇത്തരത്തില്‍ ഒരു സ്ഥാപനം തുടങ്ങുന്നത്. പ്രശസ്ത കവി ഒഎന്‍വി കുറുപ്പാണ് ഇപ്പോള്‍ അക്കാഡമിയുടെ രക്ഷാധികാരി.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..