എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Friday, 15 July 2011

മദ്യപിച്ച മനുഷ്യന്‍, മദ്യപിച്ച പാമ്പ്‌

മൂന്ന്‌ ആനക്കുട്ടികള്‍ ഒന്നിനുപിറകെ ഒന്നായി (വരിവരിയായി) ഒരു പുഴ നീന്തി കടക്കുകയായിരുന്നു. ഒന്നാമത്തെ ആന കുനിഞ്ഞ്‌ നോക്കിയപ്പോള്‍ സ്വന്തം കാലും രണ്ടാമത്തെ ആനയുടെ കാലും കണ്ടു. ഏന്തുകൊണ്ട്‌ മൂന്നാമത്തെ ആനയുടെ കാല്‌ കണ്ടില്ല?



2. വെട്ടിയാലും വെട്ടിയാലും നീളം കൂടുന്നതെന്ത്‌?



3. രുചി അറിയാന്‍ പറ്റാത്ത നാവ്‌?



4 .പൊടിയിട്ടാല്‍ വടിയാവുന്നതെന്ത്‌?



5. ഒരു മനുഷ്യന്‍ നടക്കുന്നത്‌ ------------ ഇങ്ങനെ..

ഒരു മദ്യപിച്ച മനുഷ്യന്‍ നടക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..

ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..

എന്നാല്‍ മദ്യപിച്ച ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ എങ്ങിനെയായിരിക്കും?



6. രാമസ്വാമി-യുടെ ഓപ്പോസിറ്റ്‌ എന്താണ്‌?

Answers



1. മൂന്നാമത്തെ ആന മലര്‍ന്ന് നീന്തുകയായിരുന്നു

2. കിണര്‍.

3. കിനാവ്‌.

4. പുട്ട്‌.

5. ---------- ഇങ്ങനെ.

(മദ്യപിച്ച ആള്‍ നേരെയല്ലാതെ വളഞ്ഞ്‌തിരിഞ്ഞ്‌ നടക്കുന്നു. വളഞ്ഞ്‌ തിരിഞ്ഞു സഞ്ചരിക്കുന്ന പാമ്പ്‌ മദ്യപിച്ചാല്‍ നേരെ സഞ്ചരിക്കുമല്ലോ. സംശയമുണ്ടെങ്കില്‍, മൂര്‍ഖന്‌ കുറച്ച്‌ മദ്യം കൊടുക്കൂ, വിവരം അറിയാം.. )

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites