എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday 14 July 2011

1000പഴഞ്ചൊല്ലുകള്‍ (ഭാഗം -1)



പൂര്‍വികരുടെ നാവില്‍നിന്നു ഉപദേശമായും സാമാന്യതത്വമായും വസ്തു സ്ഥിതി കഥനമായും വാര്‍ന്നു വീണ പഴഞ്ചൊല്ലുകള്‍ വാമൊഴിയിലൂടെ സാധാരണക്കാരന്റെ ജീവിതത്തിലേക്കിറങ്ങി വന്നവയാണ്.
സരസവും സാരവത്തുമായ രീതിയില്‍ തത്വചിന്തകളാവിഷ്ക്കരിക്കുന്ന പഴഞ്ചൊല്ലുകളുടെ ഉത്ഭവം പ്രാചീന സാമുദായിക സ്ഥിതികളാണ്.
 'അ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:

  • അണ്ണാന്‍ കുഞ്ഞും തന്നാലയത്

  • അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട്‌ പിന്നേം നായക്ക്‌ മുറുമുറുപ്പ്

  • അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല.

  • അടിതെറ്റിയാല്‍ ആനയും വീഴും

  • അച്ഛന്‍ ആനപ്പുറത്ത് കയറിയാല്‍ മകന് തഴമ്പുണ്ടാകുമോ

  • അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ

  • അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?

  • അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകള്‍ക്ക് വളപ്പിലും പാടില്ല

  • അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റിലെ വെള്ളം മേല്പോട്ട്

  • അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ല

  • അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല

  • അമ്മായി ഉടച്ചത്‌ മണ്‍ച്ചട്ടി ,മരുമകള്‍ ഉടച്ചത്‌ പൊന്‍ച്ചട്ടി

  • അച്ചിക്ക്‌ ഇഞ്ചി പക്ഷം ,നായര്‍ക്ക്‌ കൊഞ്ച്‌ പക്ഷം

  • അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം

  • അമ്മയും മകളും പെണ്ണു തന്നെ

  • അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും

  • അമ്മയ്ക്കു പ്രസവവേദന മകള്‍ക്കു വീണവായന

  • അരിമണിയൊന്ന് കൊറിക്കനില്ല കരിവളയിട്ട്‌ കില്ലുക്കാന്‍ മോഹം

  • അടുക്കളപ്പെണ്ണിനു അഴകു വേണമോ?

  • അടുക്കള പിണക്കം അടക്കി വയ്ക്കണം

  • അത്തം പത്തോണം

  • അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ

  • അത്തം വെളുത്താല്‍ ഓണം കറുക്കും

  • അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം

  • അത്തം പത്തിനു പൊന്നോണം

  • അകലെ കൊള്ളാത്തവന്‍ അടുത്തും കൊള്ളില്ല.

  • അകലെ പോകുന്നവനെ അരികത്തു വിളിച്ചാല്‍ അരയ്ക്കാത്തുട്ട് ചേതം.

  • അഗ്രഹാരത്തില്‍ പിറന്നാലും നായ് വേദമോതില്ല

  • അഞ്ചിലേ വളയാത്തത് അമ്പതില്‍ വളയുമോ?

  • അടച്ചവായിലീച്ച കയറുകയില്ല

  • അടികൊണ്ടാലും അമ്പലത്തില്‍ കിടക്കണം.

  • അടിച്ചതിന്മേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും

  • അടിമേലടിച്ചാല്‍ അമ്മിയും പൊടിയും

  • അടിതെറ്റിയാല്‍ ആനയും വീഴും

  • അമ്മയ്ക്കു പ്രാണവേദന മകള്‍ക്കു വീണവായന

  • അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.

  • അങ്ങാടിയില്‍ തോറ്റതിനു അമ്മയൊട്

  • അങ്ങാടിപ്പയ്യു്‌ ആലയില്‍ നില്കില്ല

  • അരമന രഹസ്യം അങ്ങാടി പാട്ട്

  • അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ

  • അരചനില്ലാ നാട് നരകം

  • അരിയെത്ര ? പയറഞ്ഞാഴി

  • അല്പജ്ഞനേക്കാള്‍ നല്ലത് അജ്ഞന്‍

  • അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയ പോലെ

  • അയലത്തെല്ലാം തേങ്ങയുടയ്ക്കുന്നു, ഞാനൊരു ചിരട്ടയെങ്കിലും‌ ഉടയ്ക്കണ്ടേ?

  • അണ്ണാങ്കുഞ്ഞും തന്നാലായതു്

  • അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠയ്ക്ക് ബലം

  • അപ്പത്തില്‍ കല്ലും മുറ്റത്തില്‍ ഇടപാടും

  • അരയില്‍ പുണ്ണും അടുത്തു കടവും

  • അല്പജ്ഞനേക്കാള്‍ നല്ലത് അജ്ഞന്‍

'ആ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
  • ആലിന്‍പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ്

  • ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ

  • ആളുകൂടിയാള്‍ പാമ്പ് ചാവില്ല

  • ആന വായില്‍ അമ്പഴങ്ങ

  • ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാല്‍ കാര്യമില്ല

  • ആടറിയുമോ അങ്ങാടിവാണിഭം

  • ആഴത്തില്‍ ഉഴുതു അകലെ നടണം

  • ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല്.

  • ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം

  • ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം

  • ആളു ചെറുതു കോളു വലുതു

  • ആശാനു കൊടുക്കാത്തതു വൈദ്യര്‍ക്കു കൊടുക്കാം

ഇ-ഈ

'ഇ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
  • ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്തിരുന്നില്ലെകില്‍ അവിടെ പട്ടി കയറി ഇരിക്കും

  • ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?

  • ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ

'ഈ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:

ഉ-ഊ-ഋ

'ഉ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
  • ഉടുതുണി തന്നെ പാമ്പായാലോ?

  • ഉണ്ട ചോറിനു നന്ദി കാട്ടണം

  • ഉണ്ട ചോറില്‍ കല്ലിടരുതു

  • ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി

  • ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം

  • ഉണ്ണിപിറന്നാലും ഓണം വന്നാലും കേളനു കഞ്ഞി കുമ്പിളില്‍ തന്നെ

  • ഉപ്പോളം പോരുമോ ഉപ്പിലിട്ടത്?

  • ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം

  • ഉള്ളതുകൊണ്ടു ഓണം പോലെ

  • ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ

  • ഉള്ളിക്കു പാലൊഴിച്ചാല്‍ ഉള്‍നാറ്റം പോകുമോ

  • ഉറക്കത്തിനു പായ് വേണ്ട

  • ഉറുമ്പു ഓണം കരുതും പോലെ

'ഊ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:

'ഋ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:

എ-ഏ-ഐ

'എ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:

  • എലിയെ പേടിച്ച് ഇല്ലം ചുട്ടു

  • എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും

  • എന്നെച്ചൊറി ഞാന്‍ നിന്നെച്ചൊറിയാം

  • എടുത്തു നടന്നവരെ മറക്കരുതു

  • എലിക്കു തിണ്ടാട്ടം പൂച്ചയ്ക്കു കൊണ്ടാട്ടം

  • എളുപ്പം പറയാം എളുപ്പം ചെയ്യാന്‍ മേലാ

  • എല്ലാരും‌ തേങ്ങ ഉടയ്ക്കുമ്പോള്‍ ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ?

  • എല്ലായിടത്തും ജ്ഞാനി; രാജാവു് രാജ്യത്തില്‍ മാത്രം രാജാവു്

  • എല്ലാറ്റിലും നല്ലതു വിദ്യയാം

'ഏ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:

  • ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും

  • ഏറെ കിഴക്കോട്ടു പോയാല്‍ കല്ലും മുള്ളും ചവിട്ടും

'ഐ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:

  • ഐകമത്യം മഹാബലം

ഒ-ഓ-ഔ-അം-അഃ

'ഒ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:

  • ഒരു വെടിക്കു രണ്ടു പക്ഷി

  • ഒന്നെ ഒള്ളുവെങ്കിലും ഉലക്കയ്ക്കടിച്ച് വളര്‍ത്തണം

  • ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്

  • ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം

'ഓ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:

  • ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുന്‍പെ

  • ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ

  • ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം?

  • ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?

  • ഓണത്തേക്കാള്‍ വലിയ വാവില്ല

  • ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര

  • ഓണം കേറാമൂല

  • ഓണം പോലെയാണോ തിരുവാതിര?

  • ഓണം മുഴക്കോലുപോലെ

  • ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി

  • ഓണം വരാനൊരു മൂലം വേണം

  • ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി


0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites