കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പീലായിപ്പോയി
കൊൻടോടത്തും ഉണ്ടോടത്തും ഇരിക്കരുത്
ചാത്തപ്പനെത്ത് മഅശറ
ചിന്ത ചിത വിരിക്കും
ചെറിയ പാമ്പായാലും വല്യ കൊണ്ട് തല്ലേണം
ചെർമ്മം വയനാട്ടീ പോയ പോലെ
തല പോയ തെങ്ങിനെന്ത് കാറ്റും പെശറും
തീകൊള്ളി കൊണ്ട് ഏറ് കിട്ടിയ പൂച്ചക്ക് മിന്നാമിനുങിനെ കണ്ടാൽ പേടി
നഞ്ചെന്നിനാ നന്നാഴി
നീർക്കോലിക്കുട്ടിക്ക് നീന്തക്കം പഠിപ്പിക്കല്ലെ
പള്ളിയിലിരുന്നാൽ പള്ളേല് പോകൂല
പള്ളീലെ കാര്യം അല്ലാഹ്ക്കറിയാം
പള്ളീ പോയി പറഞ്ഞാമതി
പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ
ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ
പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി
മരത്തിൽ കാണുമ്പോ ഞാൻ അത് മാനത്ത് കണ്ടിരിക്കും
മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്
മൂന്നാമത്തെ ഹജ്ജിനു പോയപ്പോൾ കൊണ്ടുവന്ന പാത്രം
മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും
മൊല്ലാക്കാക്ക് ഓത്ത് പഠിപ്പിക്കല്ലെ..
സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം
ഓണച്ചൊല്ലുകൾ
അഞ്ചോണം പിന്ചോണം
അത്തം പത്തിനു പൊന്നോണം
അത്തം പത്തോണം
അത്തം വെളുത്താൽ ഓണം കറുക്കും
അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം
ഉറുമ്പു ഓണം കരുതും പോലെ
ഉള്ളതുകൊണ്ടു ഓണം പോലെ
ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
ഓണം കേറാമൂല
ഓണം പോലെയാണോ തിരുവാതിര?
ഓണം മുഴക്കോലുപോലെ
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി
ഓണം വരാനൊരു മൂലം വേണം
ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം
ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
ഓണത്തിനല്ലയൊ ഓണപ്പുടവ
ഓണത്തേക്കാൾ വലിയ വാവില്ല
ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
കാണം വിറ്റും ഓണമുണ്ണണം
തിരുവോണം തിരുതകൃതി
തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്
കൃഷിച്ചൊല്ലുകൾ
ഉടമയുടെ കണ്ണ് ഒന്നാംതരം വളം.
കതിരിൽ വളം വച്ചിട്ടു കാര്യമില്ല !
അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
ആരിയൻ വിതച്ചാ നവര കൊയ്യാമോ
ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക
ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
ഉഴവിൽ തന്നെ കള തീർക്കണം
എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
എള്ളിന് ഉഴവ് ഏഴരച്ചാൽ
ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
കണ്ടം വിറ്റു കാളയെ വാങ്ങുമോ
കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്)
കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ
കന്നില്ലാത്തവന് കണ്ണില്ല
കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
കർക്കടകത്തിൽ പത്തില കഴിക്കണം
കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്
കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
കല്ലാടും മുറ്റത്ത് നെല്ലാടില്ല
കളപറിക്കാത്ത വയലിൽ വിള കാണില്ല
കളപറിച്ചാൽ കളം നിറയും
കാറ്റുള്ളപ്പോൾ തൂറ്റണം
കാർത്തിക കഴിഞ്ഞാൽ മഴയില്ല
കാലം നോക്കി കൃഷി
കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം
കാലവർഷം അകത്തും തുലാവർഷം പുറത്തും പെയ്യണം (തെങ്ങുമായി ബന്ധപ്പെട്ടത്)
കുംഭത്തിൽ കുടമുരുളും
കുംഭത്തിൽ കുടമെടുത്തു നന
കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം
കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം
കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള
കൂര വിതച്ചാൽ പൊക്കാളിയാവില്ല
കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
കൃഷി വർഷം പോലെ
ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
ചോതികഴിഞ്ഞാൽ ചോദ്യമില്ല
ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
ഞാറായാൽ ചോറായി
തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം
തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ
തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
തേവുന്നവൻ തന്നെ തിരിക്കണം
തൊഴുതുണ്ണുന്നതിനെക്കാൾ നല്ലത്,ഉഴുതുണ്ണുന്നത്
തൊഴുതുണ്ണരുത്, ഉഴുതുണ്ണുക
ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ
നട്ടാലേ നേട്ടമുള്ളൂ
നല്ല തെങ്ങിനു നാല്പതു മടൽ
നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
നവര വിതച്ചാൽ തുവര കായ്ക്കുമോ
പടുമുളയ്ക്ക് വളം വേണ്ട
പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
പതിരില്ലാത്ത കതിരില്ല
പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
പൊന്നാരം വിളഞ്ഞാൽ കതിരാവില്ല
മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷിചെയ്യണം
മണ്ണറിഞ്ഞു വിത്തു്
മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പൊയി
മണ്ണു വിറ്റു പൊന്നു വാങ്ങരുതു്
മരമറിഞ്ഞ് കൊടിയിടണം
മാങ്ങയാണേൽ മടിയിൽ വെക്കാം, മാവായാലോ ?
മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു
മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
മീനത്തിൽ നട്ടാൽ മീൻ കണ്ണോളം, കുംഭത്തിൽ നട്ടാൽ കുടയോളം.
മുൻവിള പൊൻവിള
മുണ്ടകൻ മുങ്ങണം
മുളയിലറിയാം വിള
മുളയിലേ നുള്ളണമെന്നല്ലേ
മുള്ളു നട്ടവൻ സൂക്ഷിക്കണം
മേടം തെറ്റിയാൽ മോടൻ തെറ്റി
വയലിൽ വിളഞ്ഞാലേ വയറ്റിൽ പോകൂ
വയലു വറ്റി കക്ക വാരാനിരുന്നാലോ
വരമ്പു ചാരി നട്ടാൽ ചുവരു ചാരിയുണ്ണാം
വളമേറിയാൽ കൂമ്പടയ്ക്കും
വളമിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിമാറുക
വർഷം പോലെ കൃഷി
വിതച്ചതു കൊയ്യും
വിത്തുഗുണം പത്തുഗുണം
വിത്തുള്ളടത്തു പേരു
വിത്താഴം ചെന്നാൽ പത്തായം നിറയും
വിത്തിനൊത്ത വിള
വിത്തെടുത്തുണ്ണരുതു്
വിത്തുവിറ്റുണ്ണരുത്
വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല
വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട
വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്
വിളഞ്ഞാൽ കതിർ വളയും
വിളയുന്ന വിത്തു മുളയിലറിയാം
വേരു വെട്ടിക്കളഞ്ഞു കൊമ്പു് നനയ്ക്കുന്ന പൊലെ
വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
വേലിതന്നെ വിളവുതിന്നുക
സമ്പത്തുകാലത്തു തൈ പത്തുവച്ചാൽ ആപത്തുകാലത്തു കാ പത്തു തിന്നാം
കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..