'ക','ഖ','ഗ','ഘ','ങ' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലേത് ഏടുക്കുകയും വേണം
കടമില്ലാത്ത കഞ്ഞി ഉത്തമം
കടമൊഴിഞ്ഞാല്‍ ഭയമൊഴിഞ്ഞു
കടമൊരു ധനമല്ല
കടത്തിനു തുല്യം രോഗമില്ല
കടം അപകടം സ്നേഹത്തിനു വികടം
കടം വാങ്ങി ഉണ്ടാല്‍ മാനം വാടി വീഴാം
കടം വാങ്ങി കൂര വച്ചാല്‍ കൂര വിറ്റു കടം തീര്‍ക്കാം
കണ്ടിക്കണക്കിനു വാക്കിനേക്കാള്‍ കഴഞ്ചിനു കര്‍മ്മം നന്നു
കണ്ടം വിറ്റു കാളയെ വാങ്ങുമോ
കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും
കള്ളന്‍ കപ്പലില്‍ തന്നെ
കരയുന്ന കുഞ്ഞിനേ പാലുള്ളൂ
കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിന്‍ രുചിയറിയുമോ
കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം
കറിയുടെ സ്വാദു് തവിയറിയില്ല
കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്
കാക്ക കുളിച്ചാല്‍ കൊക്കാകുമോ
കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
കാണം വിറ്റും ഓണം കൊള്ളണം
കാണം വിറ്റും ഓണം ഉണ്ണണം
കാന്താരിമുളകെന്തിനാ അധികം
കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
കാലം നോക്കി കൃഷി
കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല
കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല
കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി
കാറ്റുള്ളപ്പോള്‍ തൂറ്റണം
കുടല്‍ കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും
കുടിക്കുന്ന വെള്ളത്തില്‍ കോലിട്ടളക്കരുതു
കുന്തം പോയാല്‍ കുടത്തിലും തപ്പണം
കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും
കുരക്കുന്ന പട്ടി കടിക്കില്ല
കുരുത്തക്കേടു് കുന്നിക്കുരുവോളം മതി
കുളിപ്പിച്ചാലും പന്നി ചേറ്റില്‍
കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം , മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
കുശവനും പൂണൂലുണ്ട്
കുറുന്തോട്ടിക്കു വാതം വന്നാലോ
കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
കേറിയിരുന്നുണ്ട പന്തലില്‍ ഇറങ്ങിയിരുന്നുണ്ണരുതു
കൊച്ചി കണ്ടവനച്ചി വേണ്ടാ
കൊല്ലം കണ്ടവനില്ലം വേണ്ടാ
ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ
ഗതികെട്ടാല്‍ പുലി പുല്ലും തിന്നും
ഗരുഡന്‍ ആകാശത്തില്‍ പറക്കും, ഈച്ച അങ്കണത്തില്‍ പറക്കും
ച-ഞ
'ച','ഛ','ജ','ഝ','ഞ' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
ചക്കിക്കൊത്ത ചങ്കരന്‍
ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ?
ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ
ചട്ടുവമറിയുമോ കറിയുടെ രസം
ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും
ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
ചാണകവറളിയെ ചന്ദ്രബിംബമാക്കരുത്
ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്
ചൊട്ടയിലെ ശീലം ചുടല വരെ
ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല്
ചൊല്ലും പല്ലും പതുക്കെ മതി
ചോറു തന്ന കൈയ്ക്കു കടിക്കരുത്
ജാത്യാലുള്ളതു തൂത്താല്‍ പോകുമോ
ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍ ബലം തന്നെ
'പ','ഫ','ബ','ഭ','മ' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
പട പേടിച്ച് പന്തളത്ത് പോയപ്പോള്‍ അവിടെ പന്തം കൊളുത്തി പട
പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കുമൊ?
പട്ടിക്കു രോമം കിളിര്‍ത്തിട്ട് അമ്പട്ടനെന്ത് കാര്യം
പട്ടിയുടെ വാല് കുഴലിലിട്ടാല്‍ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
പണം വയ്ക്കേണ്ട ദിക്കില്‍ പൂവെങ്കിലും വച്ച് കാര്യം നടത്തണം
പതിരില്ലാത്ത കതിരില്ല
പയ്യെ തിന്നാല്‍ പനയും തിന്നാം
പയ്യെത്തിന്നാല്‍ പനയും തിന്നാം
പല തോടു ആറായിപ്പെരുകും
പലതുള്ളിപ്പെരുവെള്ളം
പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും
പശു കിഴടായാലും പാലിന്റെ രുചിയറിയുമോ
പഴഞ്ചൊല്ലില്‍ പതിരില്ല
പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കേണ്ട
പറച്ചില്‍ നിര്‍ത്തി പയറ്റി നോക്കണം
പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്‌ക്കുന്നില്ല
പാണനു് ആന മൂധേവി.
പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം
പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്
പാദം പാദം വച്ചാല്‍ കാതം കാതം പോകാം
പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല
പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ
പിത്തള മിനുക്കിയാല്‍ പൊന്നാവില്ല
പുകഞ്ഞ കൊള്ളി പുറത്ത്
പുത്തനച്ചി പുരപ്പുറം തൂക്കും
പുര കത്തുമ്പോള്‍ വാഴവെട്ടുക
പൂച്ചയ്ക്കാര് മണികെട്ടും
പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
പൂട്ടുമുറിച്ചവനു് ഈട്ടിയറുത്തവന്‍ സാക്ഷി
പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
പെണ്‍കാര്യം വന്‍കാര്യം
പെണ്‍ചിത്തിര പൊന്‍ചിത്തിര
പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി
പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി
പെണ്‍പട പടയല്ല്ല,മണ്‍ചിറ ചിറയല്ല
പെണ്‍പിറന്ന വീടു പോലെ
പെണ്‍ബുദ്ധി പിന്‍ബുദ്ധി
പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു
പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
പെണ്ണിനു പെണ്‍ തന്നെ സ്ത്രീധനം
പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മനും തടുക്കയില്ല
പെറ്റവള്‍ക്കറിയാം പിള്ളവരുത്തം
പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്
പൊന്നു കായ്ക്കും മരമായലും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കണം
പൊന്നു വയ്ക്കുന്നിടത്തു ഞാനൊരു പൂവെങ്കിലും വയ്ക്കണ്ടേ?
മകം പിറന്ന മങ്ക
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്
മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
മണ്ണു വിറ്റു പൊന്നു വാങ്ങരുതു്
മണ്ണറിഞ്ഞു വിത്തു്
മണ്‍വെട്ടി തണുപ്പറിയുമോ
മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
മിന്നുന്നതെല്ലാം പൊന്നല്ല
മുടിയാന്‍കാലത്തു് മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
മുന്‍വിള പൊന്‍വിള
മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം
മുളയിലേ നുള്ളണമെന്നല്ലേ
മുളയിലറിയാം വിള
മുള്ളു നട്ടവന്‍ സൂക്ഷിക്കണം
മുറിവൈദ്യം ആപത്ത്
മൂത്തോരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും
മൂത്തവര്‍ ചൊല്ലും വാക്കും മുതുനെല്ലിയ്‌ക്കയും മുമ്പേ കയ്‌ക്കും പിന്നെ മധൂരിയ്‌ക്കും
മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം
മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും
മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണു
ത-ന
'ത','ഥ','ദ','ധ','ന' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
തന്നോളം വളര്‍ന്നാല്‍ തനിക്കൊപ്പം
താന്‍ പാതി ദൈവം പാതി
താഴ്ന്ന നിലത്തേ നീരോടൂ
തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
തീയില്ലാതെ പുകയില്ല
തീയില്‍ കുരുത്തത് വെയിലത്തു വാടുമൊ?
തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ
തെളിച്ച വഴിയെ നടന്നിലെങ്കില്‍ നടന്ന വഴിയെ തെളിക്കുക
തേടിയ വള്ളി കാലില്‍ ചുറ്റി
തേനൊഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരം കയ്ക്കും
ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
നഞ്ചെന്തിനു നാനാഴി
നട്ടാലേ നേട്ടമുള്ളൂ
നല്ല തെങ്ങിനു നാല്പതു മടല്‍
നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
നവര വിതച്ചാല്‍ തുവര കായ്ക്കുമോ
നാ(നായ) നാ ആയിരുന്നാല്‍ പുലി കാട്ടം(കാഷ്ടം) ഇടും
നാക്കു നീണ്ടവനു കുറിയ കൈ
നാടു മറന്നാലും മൂടു മറക്കാമോ?
നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം
നാരീശാപം ഇളക്കിക്കൂട
നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
നിത്യഭ്യാസി ആനയെ എടുക്കും
നിറകുടം തുളുമ്പില്ല
നീയെന്റെ പുറം ചൊറിയ് ഞാന്‍ നിന്റെ പുറം ചൊറിയാം
താന്‍ പെറ്റ മക്കളും തന്നോളമായാല്‍ താനെന്നു വിളിക്കണം
യ-റ
'യ','ര','ല','വ','ശ','ഷ','സ','ഹ','ള','ഴ','റ' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
വന്ന വഴി മറക്കരുത്
വയലു വറ്റി കക്ക വാരാനിരുന്നാലോ
വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്ന്
വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
വര്‍ഷം പോലെ കൃഷി
വല്ലഭനു പുല്ലും വില്ല്
വളമേറിയാല്‍ കൂമ്പടയ്ക്കും
വാക്കു കൊണ്ടു കോട്ട കെട്ടുക
വാക്കു കൊണ്ടു വയറു നിറയുകയില്ല
വാദി പ്രതി ആയി
വിതച്ചതു കൊയ്യും
വിത്താഴം ചെന്നാല്‍ പത്തായം നിറയും
വിത്തുള്ളടത്തു പേരു
വിത്തെടുത്തുണ്ണരുതു്
വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
വിശപ്പിനു രുചിയില്ല
വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം
വിളയുന്ന വിത്തു മുളയിലറിയാം
വെടികെട്ടുകാരന്റെ മകനെയാണോ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നത്
വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാന്‍ നില്‍ക്കരുത്
വെട്ടില്‍ വീഴ്ത്തിയാല്‍ വന്‍മരവും വീഴും
വേട്ടാന്‍ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
ശത്രുവിന്റെ ശത്രു മിത്രം
ശേഷിയില്ലെങ്കിലും ശേമുഷി വേണം
സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം
സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..