ഇരട്ടിമധുരം തന്നെയാണ് ഇരട്ടക്കുട്ടികളുടെ ജനനം സമ്മാനിക്കുന്നത്. എന്നാല്‍ അവരെ ഒന്നിച്ചു വളര്‍ത്തി വലുതാക്കുന്നതു കുറച്ചു സങ്കീര്‍ണമാണ്. ഇരട്ടി സന്തോഷം എപ്പോഴും ഇരട്ടി ജോലിഭാരവും വരുത്തുന്നുണ്ട്. ഇരട്ടക്കുട്ടികള്‍ പൊതുവെ മാസം തികയുന്നതിനു മുമ്പു ജനിക്കും. അവരുടെ ഭാരം സാധാരണ കുഞ്ഞുങ്ങളുടേതിലും കുറവുമായിരിക്കും. അതിനാല്‍ ഗര്‍ഭകാലത്തു സാധാരണ ഗര്‍ഭിണികളിലും കൂടുതല്‍ തവണ ഇരട്ടക്കുട്ടികളുടെ അമ്മമാര്‍ ഡോക്റ്ററെ സന്ദര്‍ശിക്കേണ്ടി വരുന്നു. കൂടാതെ കുഞ്ഞിനു മുലപ്പാലും കുപ്പിപ്പാലും കൂടുതല്‍ വേണ്ടിവരികയും ചെയ്യും. ഇതിനു വേണ്ട നിര്‍ദേശങ്ങളെല്ലാം ഒരു പീഡിയാട്രിഷ്യന്‍റെ സഹായത്താല്‍ മനസിലാക്കണം.
രണ്ടു കുട്ടികളായി
കാണണം
ഇരട്ടക്കുട്ടികളെ രണ്ടു വ്യത്യസ്ത കുഞ്ഞുങ്ങളായി ആദ്യം മുതല്‍ തന്നെ കാണാന്‍ ശ്രമിക്കണം. ഇരട്ടകളാണെങ്കിലും ഓരോ കുഞ്ഞിനും മറ്റുള്ളവരില്‍ നിന്നു മാറി, സ്വന്തമായ വ്യക്തിത്വം ഉണ്ടായിരിക്കും. ഇരട്ടക്കുട്ടികള്‍ പൊതുവെ സാമ്യമുള്ള ഐഡന്‍റിക്കല്‍ ട്വിന്‍സും വളരെ വ്യത്യസ്തരായ നോണ്‍-ഐഡന്‍റിക്കല്‍ ട്വിന്‍സും ആയിട്ടാവും കാണപ്പെടുക. ഐഡന്‍റിക്കല്‍ ട്വിന്‍സ് ആണെങ്കില്‍ അവരെ ഒന്നായി കണ്ട് ഒരേ തരം വസ്ത്രവും കളിപ്പാട്ടങ്ങളും ഒരേ തരത്തില്‍ ശ്രദ്ധയും നല്‍കിയാല്‍ മതിയാവും. പക്ഷേ, അവര്‍ എത്ര സാമ്യമുള്ളവരായി കാണപ്പെടുന്നുവോ അത്രയും വ്യത്യാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരും ആയിരിക്കും. കളിപ്പാട്ടത്തിന്‍റെ കാര്യത്തില്‍പ്പോലുമുണ്ടാവും രണ്ടുപേര്‍ക്കും അഭിപ്രായങ്ങള്‍. ഇരട്ടകളാണെന്നു കരുതി എല്ലാ വസ്തുക്കളും ഒരുപോലെ വാങ്ങി നല്‍കാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ ഇതു തിരിച്ചറിയണം.
പ്രത്യക്ഷത്തില്‍ ഒരുപോലെ കാണപ്പെടുന്ന ഇരട്ടകളുടെ വ്യക്തിത്വം ഒരുപോലെയായിരിക്കില്ല. ഇതു മാതാപിതാക്കള്‍ മനസിലാക്കി രണ്ടുപേരോടും അവരുടെ രീതിയില്‍ പെരുമാറണം. ഇതു ഭാവിയില്‍ സന്തോഷവും അച്ചടക്കവുമുള്ള വ്യക്തികളാവാന്‍ കുഞ്ഞുങ്ങളെ സഹായിക്കും. ഞങ്ങള്‍ ഇരട്ടകളല്ല, ഒരേ ജന്മദിനമുള്ള സഹോദരങ്ങളാണ് എന്ന തരത്തില്‍ ഈ ബന്ധത്തെ കാണുന്നവരുണ്ട്. ഇരട്ടകള്‍ തമ്മില്‍ ശത്രുതയുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മറ്റു സഹോദരങ്ങളില്ലെങ്കില്‍ പ്രത്യേകിച്ചും. ഇത്തരം സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ആദ്യം തന്നെ രണ്ടുപേരും തമ്മില്‍ മത്സരമുണ്ടാകുന്ന തരത്തിലെ സംസാരം വീടിനുള്ളില്‍ത്തന്നെ ഒഴിവാക്കാം. നിറത്തിന്‍റേയോ സൗന്ദര്യത്തിന്‍റേയോ കഴിവിന്‍റേയോ പേരില്‍ കുട്ടികളെ കുറ്റപ്പെടുത്താന്‍ പാടില്ല. വളര്‍ന്നു കഴിഞ്ഞാലും ഇരട്ടകളുടെ മനസില്‍ ഇതു സ്ഥിരമായിട്ടുണ്ടാവുകയും എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അതു രൂക്ഷമാകുന്ന ഘട്ടമായി മാറുകയും ചെയ്യും.
ക്ഷമയോടെ
പരിപാലിക്കുകഇരട്ടക്കുട്ടികള് പൊതുവെ പരസ്പരാശ്രയത്വമുള്ളവരോ അല്ലെങ്കില്‍ തമ്മില്‍ മത്സരിക്കുന്നവരോ ആയിരിക്കും. ചില സമയങ്ങളില്‍ ഒരു ഇരട്ട, ലീഡറായും മറ്റെയാള്‍, അയാളെ ഫോളോ ചെയ്യുന്നവനായും കാണപ്പെടുന്നു. എത്ര വ്യത്യസ്തരായാലും ഒരേ സ്വഭാവം കാണിക്കുന്നവരായാലും മിക്ക ഇരട്ടകളും തമ്മില്‍ വളരെ ദൃഢമായ ബന്ധം കാണപ്പെടാറുണ്ട്. ഇതിനു കാരണം ഇരുവരും കൂടുതല്‍ സമയം ഒന്നിച്ചു ചെലവഴിക്കുന്നു എന്നതാണ്.
ഇരട്ടക്കുട്ടികളെ വളര്‍ത്താനും പരിപാലിക്കാനും വളരെയധികം സമയവും ക്ഷമയും അത്യാവശ്യമാണ്. അവര്‍ക്കു വേണ്ടി കൂടുതല്‍ നേരം ചെലവഴിക്കുമ്പോള്‍ ഇവര്‍ക്കു സഹോദരനോ സഹോദരിയോ ഉണ്ടെങ്കില്‍, അച്ഛനമ്മമാരുടെ ശ്രദ്ധയാകര്‍ഷിക്കാനായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി മറ്റു കുഞ്ഞുങ്ങളെ ഇരട്ട സഹോദരങ്ങളുടെ സംരക്ഷണത്തിനും മറ്റുമായി ശ്രദ്ധ ചെലുത്താന്‍ പ്രോത്സാഹിപ്പിക്കുകയും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനു സമ്മാനം നല്‍കുകയും ശീലമാക്കുക. കൂടാതെ മറ്റു കുഞ്ഞുങ്ങള്‍ക്കൊപ്പം മാതാപിതാക്കള്‍ കുറച്ചധികം സമയം ചെലവഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ചില സമയത്ത് ഇരട്ടകളുടെ കാര്യം കൂടുതല്‍ ശ്രദ്ധിച്ച് മൂത്ത കുഞ്ഞിന് ശ്രദ്ധ കുറയുവാനോ അസംതൃപ്തിയുണ്ടാവാനോ സാധ്യതയുണ്ട്.
ഇരട്ടക്കുഞ്ഞുങ്ങള്‍ ഒന്നിച്ചു സമയം ചെലവഴിക്കുന്നതില്‍ ചെറിയ സമയത്തേക്കുള്ള വേര്‍പിരിയല്‍ പോലും ഇവര്‍ക്കു സഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ വളരെ നേരത്തേ തന്നെ കുഞ്ഞുങ്ങളെ മറ്റുള്ളവരുമായി ഇടപഴകാനും കളിയിലേര്‍പ്പെടാനും പ്രോത്സാഹിപ്പിക്കുക. ഇതിനെ കുഞ്ഞുങ്ങള്‍ എതിര്‍ത്താല്‍ വളരെ പതിയെ കുഞ്ഞുങ്ങളെ ഒരേ മുറിയില്‍ത്തന്നെ ഒറ്റയ്ക്കു കളിക്കാന്‍ പ്രേരിപ്പിക്കുകയും ഓവര്‍ അറ്റാച്ച്മെന്‍റ് ഒഴിവാക്കുകയും ചെയ്യുക.

കടപ്പാട് : മെട്രോ വാര്‍ത്ത
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..