എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, 7 August 2012

221-ആദ്യത്തെ ലോക്‌സഭാ സ്പീക്കർ?

1.കേരളീയർ മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്ന് വിളിച്ചത്?
2. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത്?
3. കേരളത്തിലെ മാഗ്‌നകാർട്ട എന്ന് വിശേഷിപ്പിക്കുന്ന സംഭവം?
4. മലബാറിലെ സെമീന്ദാർ എന്നറിയപ്പെടുന്നത്?
5. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ?
6. തിരുവിതാംകൂറിലെ അവസാന ദിവാൻ?
7. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ?
8. തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി?
9. തിരുകൊച്ചി സംസ്ഥാനത്തെ അവസാനത്തെ മുഖ്യമന്ത്രി?
10. കൊച്ചി രാജ്യത്തെ അവസാന പ്രധാനമന്ത്രി?
11. ഒരു ഗ്രഹത്തിന്റെയോ ധൂമകേതുവിന്റെയോ ഭ്രമണപഥം സൂര്യനോടേറ്റവും അടുത്തു വരുന്ന സ്ഥാനമാണ്?
12. ഭൂമി പെരിഹീലിയണിൽ എത്തുന്ന ദിവസം
13. ഭൂമിയുടെ പെരിഹീലിയൻ ദൂരം?
14. ഒരു ഗ്രഹത്തിന്റെയോ ധൂമകേതുവിന്റെയോ ഭ്രമണപഥം സൂര്യനിൽ നിന്നും ഏറ്റവും അകലെ വരുന്ന സ്ഥാനം?
15. ഭൂമി അപ്ഹീലിയനിൽ എത്തുന്ന ദിവസം?
16. ഭൂമിയുടെ അപ്ഹീലിയൻ ദൂരം?
17.വേലിയേറ്റം സൃഷ്ടിക്കാൻ ചന്ദ്രനുള്ള കഴിവ് സൂര്യന്റേതിനേക്കാൾ എത്ര മടങ്ങ് കൂടുതൽ?
18. ചന്ദ്രന്റെ ആകർഷണശക്തി സൂര്യന്റെ ആകർഷണശക്തിയെക്കാൾ ദുർബലമാകുമ്പോൾ ഉണ്ടാകുന്ന ശക്തികുറഞ്ഞ വേലിയേറ്റം?
19. വാവുവേലി കഴിഞ്ഞ് എത്ര ദിവസമാകുമ്പോഴാണ് സപ്തമിവേലി ഉണ്ടാകുന്നത്?
20. ഒരു നിശ്ചിതദിശയിൽ തുടർച്ചയായി ശക്തിയായി ഇടതടവില്ലാതെ സമുദ്രജലം ശക്തിയായി ഒഴുകുന്നതാണ്?
21. സമുദ്രജലത്തിന്റെ സാന്ദ്രതാവ്യത്യാസങ്ങളും നിരന്തരവാതങ്ങളും എന്തിന് കാരണമാകുന്നു?
22. സമുദ്രജലപ്രവാഹങ്ങൾ എത്രതരം?
23. ജനനമരണനിരക്കുകൾ തുടങ്ങി ജനസംഖ്യാ സംബന്ധമായ സ്ഥിതിവിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ്?
24. ഗുരുത്വാകർഷണ നിയമം രൂപപ്പെടുത്തിയത്?
25. ടൈറ്റനെ  കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്?
26. ടൈറ്റന്റെ അന്തരീക്ഷത്തിൽ സമൃദ്ധമായുള്ള വാതകം?
27. 2005 ജനുവരിയിൽ ടൈറ്റനിൽ  ഇടിച്ചിറങ്ങിയ പര്യവേക്ഷണ വാഹനം?
28. നക്ഷത്രങ്ങൾക്കിടയിലെ ദൂരമളക്കുന്ന ഏകകമാണ്?
29. ഭരണഘടനയുടെ ആമുഖത്തിൽ മാറ്റംവരുത്തിയ ഭേദഗതി?
30. ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത്?
31. ഏകാത്മക സ്വഭാവം ഉൾക്കൊള്ളുന്ന ഫെഡറൽ ഘടനയായ ഇന്ത്യൻ ഭരണഘടനയെ വിശേഷിപ്പിക്കുന്നത്?
32. ഏതെല്ലാം ഗണത്തിൽപ്പെടുന്നവർ ഇന്ത്യൻ പൗരന്മാരായിരിക്കണമെന്ന് വിശദീകരിക്കുന്നത്?
33. എത്രവർഷം ഇന്ത്യയിൽ ജീവിച്ച ഒരാളിന് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം?
34. ഭരണഘടനയുടെ ഭാഗം :: ലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്?
35. ഇന്ത്യൻ ഭരണഘടന എത്ര തരത്തിലുള്ള പൗരത്വ സമാർജ്ജനത്തിന് വ്യവസ്ഥ ചെയ്യുന്നു?
36. ഇന്ത്യൻ രാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം?
37. 1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി?
38. ജമ്മുകാശ്മീരിന് പ്രത്യേക പദവി കൊടുക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ്?
39. ആദ്യത്തെ ലോക്‌സഭാ സ്പീക്കർ?
40. പാർലമെന്ററി കമ്മിറ്റി അദ്ധ്യക്ഷന്മാരെ നിയമിക്കുന്നത്?
41. പാർലമെന്റിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആകെ അംഗങ്ങൾ?
42. ഇന്ത്യയിൽ ഇന്നോളം പ്രഖ്യാപിച്ചിട്ടില്ലാത്ത അടിയന്തിരാവസ്ഥ?
43. അടിയന്തിരാവസ്ഥ നിലനിൽക്കുമ്പോൾ താത്കാലികമായി നിറുത്തലാക്കുന്നത്?
44. പഞ്ചായത്തുകളുടെ രൂപീകരണത്തെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്?
45. കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചത്?

ഉത്തരങ്ങൾ
1) റാൽഫ് ഫിച്ച്, 2)ഡച്ചുകാർ, 3) ക്ഷേത്രപ്രവേശന വിളംബരം, 4) രാമവർമ്മ, 5)രാജാ കേശവദാസൻ, 6) സർ.സി.പി. രാമസ്വാമി അയ്യർ, 7) സർ.സി.പി. രാമസ്വാമി അയ്യർ, 8) ടി.കെ. നാരായണപിള്ള, 9) പനമ്പിള്ളി ഗോവിന്ദമേനോൻ, 10) ഇ. ഇക്കണ്ട വാര്യർ, 11) പെരിഹീലിയൻ, 12) ജനുവരി 3, 13)147  ദശലക്ഷം കി.മീ, 14) അപ്ഹീലിയൻ, 15) ജൂലായ് 4,16) 152 ദശലക്ഷം കി.മീ, 17) രണ്ട്, 18) സപ്തമിവേലി, 19)ഏഴ്, 20)സമുദ്രജലപ്രവാഹം, 21) സമുദ്രജലപ്രവാഹം, 22) രണ്ടുതരം, 23) ഡെമോഗ്രാഫി, 24) ഐസക്‌ന്യൂട്ടൻ, 25) ക്രിസ്റ്റിയൻ ഹൈജൻസ്, 26) നൈട്രജൻ, 27) ഹൈജൻസ്, 28)പ്രകാശവർഷം, 29) 42-ാം ഭേദഗതി, 1976, 30) 1935 ലെ ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ട്, 31) ക്വാസി-ഫെഡറൽ, 32) 1955 ലെ പൗരത്വനിയമം, 33) 5 വർഷം, 34)പൗരത്വം, 35) അഞ്ച്, 36) 35 വയസ്, 37) ഫക്രുദ്ദീൻ അലി അഹമ്മദ്, 38) 370-ാം വകുപ്പ്, 39) ജി.വി. മാവ്‌ലങ്കർ, 40)ലോക്‌സഭാ സ്പീക്കർ, ഒഴുക്കുവെള്ളം, ഹിമാനികൾ, 41) 14, 42)സാമ്പത്തിക അടിയന്തിരാവസ്ഥ, 43)മൗലികാവകാശങ്ങൾ,44)40-ാം വകുപ്പ്, 45) 1952 ഒക്‌ടോബർ 2.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites