എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, 7 August 2012

220-ഭൂമിയുടെ അന്തര്‍ഭാഗത്ത്‌ ഉയര്‍ന്ന താപനിലയില്‍ വര്‍ത്തിക്കുന്ന ശിലാദ്രവ്യം?

1. മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്നത്‌?
2. മൗലികാവകാശങ്ങള്‍ സ്‌ഥാപിച്ചുകിട്ടുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്‌?
3. മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വകുപ്പുകള്‍?
4. ഇന്ത്യന്‍ ഭരണഘടനയില്‍ നിലവിലുള്ള മൌലിക കര്‍ത്തവ്യങ്ങള്‍?
5. മൗലിക കര്‍ത്തവ്യങ്ങള്‍ ഏതുരാജ്യത്തില്‍ നിന്നാണ്‌ ഇന്ത്യ കടം കൊണ്ടിട്ടുള്ളത്‌?
6. കേന്ദ്രഗവണ്‍മെന്റിന്റെ നയരൂപീകരണ സമിതി?
7. ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്ര സഭകളുണ്ട്‌?
8. ഇന്ത്യയുടെ പ്രഥമ പൌരന്‍?
9. ഇന്ത്യയുടെ 12-ാമത്തെ രാഷ്‌ട്രപതി?
10. രാഷ്‌ട്രപതിയുടെ കാലാവധി?
11. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന ലോഹം?
12. ഭൂവല്‍ക്കത്തിന്റെ ശരാശരി സാന്ദ്രത എത്രയാണ്‌?
13. ഭൂവല്‍ക്കത്തിന്റെ അതിര്‍വരമ്പിന്‌ പറയുന്ന പേരെന്താണ്‌?
14. നിക്കലിന്റെയും ഇരുമ്പിന്റെയും മിശ്രിതമായ അകക്കാമ്പിന്റെ മറ്റൊരു പേര്‌?
15. അസ്തനോസ്‌ഫിയറിന്‌ താഴെ 150 കി.മീ. കനത്തില്‍ കാണപ്പെടുന്ന പ്രതലം?
16. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?
17. ഭൂമിയുടെ സഞ്ചാരപഥത്തിന്റെ ആകൃതി?
18. ഭൂമി സ്വന്തം അച്ചുതണ്ടില്‍ ഭ്രമണം ചെയ്യുമ്പോള്‍ തന്നെ സൂര്യനെയും ചുറ്റുന്നു. ഈ പ്രക്രിയയാണ്‌?
19. ഭൂമി ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ ഏകദേശം എത്ര കിലോമീറ്റര്‍ സഞ്ചരിക്കുന്നു?
20. ഉത്തരാര്‍ദ്ധഗോളത്തില്‍ സൂര്യന്‌ അടുത്തെത്തുമ്പോള്‍ അനുഭവപ്പെടുന്ന ഋതു?
21. സൂര്യരശ്‌മികള്‍ ഉത്തരായനരേഖയില്‍ ലംബമായി പതിക്കുന്ന അയനാന്തം ഏത്‌?
22. ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള പകല്‍ അനുഭവപ്പെടുന്ന അയനാന്തം?
23. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരത്തിന്‌ പറയുന്ന പേര്‌?
24. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ഏറ്റവും കൂടിയ അകലത്തെ വിളിക്കുന്ന പേര്‌?
25. സൂര്യരശ്‌മികള്‍ ദക്ഷിണായന രേഖയില്‍ ലംബമായി പതിക്കുന്ന അയനാന്തം?
26. ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രി അനുഭവപ്പെടുന്ന അയനാന്തം?
27. ഭൂഗോളത്തെ എത്ര താപീയ മേഖലകളായി തിരിച്ചിരിക്കുന്നു?
28. ശൈത്യമേഖലയില്‍ എപ്പോഴും തണുപ്പ്‌ നിലനില്‍ക്കുന്നതിനുള്ള കാരണം എന്ത്‌?
29. ഭൂമധ്യരേഖയുടെ ചുറ്റളവ്‌?
30. ഭൂമധ്യരേഖയ്ക്ക്‌ സമാന്തരമായുള്ള വൃത്തരേഖ?
31. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്തുകൂടി കടന്നുപോകുന്ന അക്ഷാംശരേഖയേത്‌?
32. ഒരു ഡിഗ്രി അക്ഷാംശരേഖയ്ക്ക്‌ തുല്യമായ കിലോമീറ്റര്‍?
33. അന്റാര്‍ട്ടിക്ക്‌ വൃത്തം കടന്നുപോകുന്ന ഭൂഖണ്‌ഡമേത്‌?
34. ഭൂമിയിലെ ആകെ സമയ മേഖലകള്‍?
35. ഒരു രാജ്യത്തിന്റെ അംഗീകൃത സമയം ഇംഗ്ലണ്ടിലെ ഗ്രീനിച്ച്‌ എന്ന സ്ഥലത്തെ അടിസ്‌ഥാനപ്പെടുത്തി തീരുമാനിക്കുന്നതാണ്‌?
36. ഒരു മനുഷ്യന്‍ പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ ദിനാന്തരേഖ കടക്കുമ്പോള്‍ നഷ്‌ടപ്പെടുന്നത്‌?
37. ഉല്‌ഭവത്തിന്റെ അടിസ്‌ഥാനത്തില്‍ ശിലകളെ എത്രയായി തിരിക്കാം?
38. കടുപ്പമുള്ളതും ഫോസിലുകളില്ലാത്തതുമായ ഒരിനം ശില?
39. ഇന്ത്യയില്‍ കറുത്ത പരുത്തി മണ്ണ്‌ രൂപംകൊണ്ടത്‌ ഡക്കാണ്‍ട്രാപ്പ്‌ മേഖലയിലെ ഏതു ശിലയുടെ അപക്ഷയം കൊണ്ടാണ്‌?
40. അപരദന(ഡിന്യൂഡേഷന്‍) പ്രക്രിയയിലെ മുഖ്യ പങ്കാളികളായ പ്രകൃതി ശക്തികള്‍?
41. സമുദ്രജീവികളുടെ അസ്ഥികൂടങ്ങള്‍, പുറന്തോടുകള്‍ എന്നിവയില്‍ നിന്ന്‌ രൂപംകൊള്ളുന്ന കല്ല്‌?
42. രാസപ്രക്രിയയിലൂടെ രൂപംകൊള്ളുന്ന ശിലകള്‍ക്കുദാഹരണം?
43. ഭൂരൂപങ്ങള്‍ക്ക്‌ തേയ്‌മാനവും രൂപഭേദവും വരുത്തുന്ന ചലനങ്ങള്‍?
44. ഭൂമിയുടെ അന്തര്‍ഭാഗത്ത്‌ ഉയര്‍ന്ന താപനിലയില്‍ വര്‍ത്തിക്കുന്ന ശിലാദ്രവ്യം?
45. ഭൌമാന്തര്‍ഭാഗത്തെ മര്‍ദ്ദം കൂടുന്നതുവഴി ഭൂവല്‍ക്കത്തിലെ ദുര്‍ബലഭാഗങ്ങളില്‍ക്കൂടി ശിലാദ്രവ്യമായ മാഗ്മ പുറത്തുവരുന്നതാണ്‌?

  ഉത്തരങ്ങള്‍
1) 21-ാം അനുച്‌ഛേദം, 2)റിട്ട്‌, 3) വകുപ്പ്‌ 36 - 51 വരെ, 4) 11, 5)റഷ്യ, 6) ക്യാബിനറ്റ്‌, 7) രണ്ട്‌, 8) രാഷ്‌ട്രപതി, 9) പ്രതിഭാപാട്ടീല്‍, 10) 5 വര്‍ഷം, 11) അലുമിനിയം, 12) മൂന്ന്‌, 13)മോഹോറോ വിസിക്ക്‌ വിച്‌ഛിന്നത, 14) നിഫെ, 15) മീസോസ്‌ഫിയര്‍,16) ഹൈഡ്രജന്‍, 17) അണ്ഡാകൃതി, 18) പരിക്രമണം, 19) 938 ദശലക്ഷം കി.മീ., 20)ഗ്രീഷ്‌മം, വേനല്‍ക്കാലം, 21) കര്‍ക്കടക അയനാന്തം, 22) കര്‍ക്കടക അയനാന്തം, 23) പെരിജി, 24) അപ്പോജി, 25) മകര അയനാന്തം, 26) മകര അയനാന്തം, 27) മൂന്ന്‌, 28)സൂര്യരശ്‌മി ചരിഞ്ഞ്‌ പതിക്കുന്നത്‌, 29) 40070 കി.മീ, 30) അക്ഷാംശരേഖ, 31) ഉത്തരായനരേഖ, 32) 111, 33) അന്റാര്‍ട്ടിക്ക, 34) 24, 35) ഗ്രീന്‍വിച്ച്‌ മീന്‍ടൈം, 36) ഒരുദിവസം, 37) മൂന്ന്‌ 38) ആഗ്നേയശില, 39) ബസാള്‍ട്ട്‌, 40)കാറ്റ്‌, ഒഴുക്കുവെള്ളം, ഹിമാനികള്‍, 41) ചുണ്ണാമ്പുകല്ല്‌, 42)ജിപ്‌സം, കല്ലുപ്പ്‌, 43) ബാഹ്യജന്യചലനങ്ങള്‍,44) മാഗ്മ, 45) അഗ്നിപര്‍വത സ്‌ഫോടനം.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites