എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday 13 August 2012

223- പാചകവാതകത്തിലെ പ്രധാനഘടകങ്ങള്‍ ഏതെല്ലാം?

1. കോശത്തിലെ പവഹൗസ്‌ എന്നറിയപ്പെടുന്നത്‌?
2. സസ്യങ്ങളുടെ ഇലകളിലുള്ള ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹമേത്‌?
3. പയര്‍വര്‍ഗ്ഗത്തില്‍പ്പെട്ട ചെടികള്‍ മണ്ണിലെ എന്തിന്റെ അളവാണ്‌ വര്‍ദ്ധിപ്പിക്കുന്നത്‌?
4. വിസ്തീര്‍ണാടിസ്‌ഥാനത്തില്‍ സംസ്‌ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ സ്‌ഥാനം?
5. കേരളം നിലവില്‍ വരുമ്പോള്‍ എത്ര ജില്ലകളുണ്ടായിരുന്നു?
6. മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ ബഹിരാകാശ വാഹനമേത്‌?
7. ക്രിക്കറ്റ്‌ ബാറ്റ്‌ നിര്‍മ്മിക്കാനുപയോഗിക്കുന്ന തടിയേത്‌?
8. ഐ.എസ്‌.ആര്‍.ഒ നിലവില്‍ വന്നതെന്ന്‌?
9. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലെ എത്ര അംഗങ്ങളെയാണ്‌ കേരളനിയമസഭയിലേക്ക്‌ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത്‌?
10. ഒന്നാംകേരള നിയമസഭയിലെ ഡെപ്യൂട്ടി സ്‌പീക്കര്‍ ആരായിരുന്നു?
11. കേരളത്തിലെ ആദ്യമുഖ്യമന്ത്രി ആരായിരുന്നു?
12. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റത്‌ എന്നാണ്‌?
13. ഒന്നാം കേരള നിയമസഭയുടെ കാലാവധി എന്നുവരെയായിരുന്നു?
14. കേരള നിയമസഭയിലെ ആദ്യത്തെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗം  ആരായിരുന്നു?
15. കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രി ആരായിരുന്നു?
16. കേരളത്തില്‍ തിരഞ്ഞെടുപ്പുനടന്നിട്ടും നിയമസഭ വിളിച്ചുകൂട്ടാന്‍ കഴിയാതിരുന്ന വര്‍ഷമേത്‌?
17. ഏറ്റവും കൂടുതല്‍ക്കാലം കേരള മുഖ്യമന്ത്രിയായിരുന്നതാര്‌?
18. കേരളത്തില്‍ കൂടുതല്‍ക്കാലം ഉപമുഖ്യമന്ത്രിസ്‌ഥാനം വഹിച്ചതാര്‌?
19. സസ്യങ്ങള്‍ ശ്വസനത്തിനുപയോഗിക്കുന്ന വാതകമേത്‌?
20. മനുഷ്യാവകാശദിനമായി ആചരിക്കുന്നതെന്ന്‌?
21. പാചകവാതകത്തിലെ പ്രധാനഘടകങ്ങള്‍ ഏതെല്ലാം?
22. വിംബിള്‍ഡണ്‍ ടെന്നീസ്‌ ടൂര്‍ണമെന്റ്‌ നടക്കുന്നതെവിടെ?
23. ഇന്ത്യയുടെ ഉദ്യാനം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നഗരമേത്‌?
24. പ്രകാശ സംശ്ലേഷണ നിരക്ക്‌ ഏറ്റവും കൂടുന്നത്‌ ഏതുപ്രകാശത്തില്‍?
25. വിഷവസ്തുക്കളുടെ വിസര്‍ജനം നിര്‍വഹിക്കുന്ന അവയവമേത്‌?
26. അസ്‌കോര്‍ബിക്ക്‌ ആസിഡ്‌ എന്നറിയപ്പെടുന്ന ജീവകമേത്‌?
27. എല്ലാവര്‍ക്കും നല്‍കാവുന്ന രക്തഗ്രൂപ്പേത്‌?
28. ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന മസ്തിഷ്‌കഭാഗമേത്‌?
29. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണസാക്ഷരത നേടിയ ജില്ലയേത്‌?
30. കേരള ഗവര്‍ണറായ ആദ്യത്തെ വനിതയാര്‌?
31. മലയാളത്തിലെ ഏറ്റവും വലിയ നോവലേത്‌?
32. അരങ്ങുകാണാത്ത നടന്‍ എന്ന ആത്മകഥ ആരുടേതാണ്‌?
33. കേരളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ പണിയെടുക്കുന്ന വ്യവസായമേഖലയേത്‌?
34. ഏതുനദിയിലാണ്‌ നാഗാര്‍ജുനസാഗര്‍ അണക്കെട്ട്‌?
35. കാപ്പി ഉത്‌പാദനത്തില്‍ മുന്നിലുള്ള സംസ്‌ഥാനം?
36. പരുത്തി ഉത്‌പാദനത്തില്‍ ഒന്നാമതുള്ള രാജ്യമേത്‌?
37. കേരളത്തില്‍ തേക്കുമ്യൂസിയം പ്രവര്‍ത്തിക്കുന്നതെവിടെ?
38. ഏറ്റവും കൂടുതല്‍ നദികളൊഴുകുന്ന ജില്ലയേത്‌?
39. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാനപ്പത്രം ഏതായിരുന്നു?
40. ഗരുഡന്‍ ഔദ്യോഗിക ചിഹ്‌നമായ രാജ്യമേത്‌?
41. ബാക്‌ടീരിയത്തെ കണ്ടെത്തിയ ശാസ്‌ത്രജ്‌ഞനാര്‌?
42. രക്തത്തിലെ ഹീമോഗ്ലോബിനില്‍ അടങ്ങിയിട്ടുള്ള ലോഹമേത്‌?
43. രണ്ടാമത്തെ വലിയ ഗ്രഹമേത്‌?
44. ടിപ്പുസുല്‍ത്താന്‍ കൊല്ലപ്പെട്ട വര്‍ഷമേത്‌?
45. 1972 ജൂലായിലെ സിംലാക്കരാറില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി?

  ഉത്തരങ്ങള്‍
1) മൈറ്റോകോണ്‍ഡ്രിയ, 2) മഗ്നീഷ്യം,3) നൈട്രജന്‍, 4) ഇരുപത്തിയൊന്ന്‌, 5) അഞ്ച്‌,6) അപ്പോളോ - 11, 7) വില്ലോ, 8) 1969 ആഗസ്‌റ്റ്‌ 15, 9) ഒന്ന്‌, 10) കെ.ഒ. ഐഷാഭായി, 11) ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌, 12) 1957 ഏപ്രില്‍ 5,13) 1957 മുതല്‍ 1959 വരെ, 14) ഡബ്ലിയു.എച്ച്‌. ഡിക്രൂസ്‌, 15) ആര്‍. ശങ്കര്‍, 16) 1965,17) ഇ.കെ. നായനാര്‍, 18) അവുക്കാദര്‍ക്കുട്ടിനഹ,19) കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌, 20) ഡിസംബര്‍ 10, 21) പ്രൊപ്പേന്‍, ബ്യൂട്ടേന്‍, 22) ലണ്ടന്‍,23) ബാംഗ്ലൂര്‍, 24) ചുവപ്പ്‌, 25) വൃക്ക, 26) വൈറ്റമിന്‍ സി, 27) ഒ ഗ്രൂപ്പ്‌, 28) സെറിബെല്ലം,29) എറണാകുളം, 30) ജ്യോതി വെങ്കിടാചലം,31) അവകാശികള്‍, 32) തിക്കോടിയന്‍, 33) കയര്‍വ്യവസായം, 34) കൃഷ്‌ണ, 35) കര്‍ണാടകം,36) ചൈന, 37) നിലമ്പൂര്‍, 38) കാസര്‍കോട്‌,39) ബംഗാള്‍ഗസറ്റ്‌, 40) ഇന്‍ഡൊനേഷ്യ, 41) ആന്റണ്‍ വാന്‍ ല്യൂവന്‍ഹുക്ക്‌, 42) ഇരുമ്പ്‌,43) ശനി, 44) 1799, 45) ഇന്ദിരാഗാന്ധി

1 comments:

വളരെ പ്രയോജനകരം ....ആശംസകള്‍

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites