ചക്കപ്പഴ ഹല്‍വ
ആവശ്യമുള്ള സാധനങ്ങള്‍
1. ചക്കപ്പഴം- ഒരു കിലോ
2. നെയ്യ്-100 ഗ്രാം
3. പഞ്ചസാര- 750 ഗ്രാം
4. ഏലയ്ക്കാപ്പൊടി- ഒരു ടീസ്പൂണ്‍
5. കശുവണ്ടി- 20 എണ്ണം
6. എള്ള്- ഒരു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ചക്കച്ചുള കുരുകളഞ്ഞ് ചെറുതായി അരിയുക. ഇത് ചെറുതായി ചതച്ചെടുക്കുക. അരയരുത്. പഞ്ചസാര പാകത്തിന് വെള്ളം ചേര്‍ത്ത് ഉരുക്കി പാനിയാക്കുക. ഈ പാനിയില്‍ ചതച്ച ചക്കച്ചുളയിട്ട് ഇളക്കി വേവിച്ചു കൊണ്ടിരിക്കുക. വെന്തു കുറുകുമ്പോള്‍ നെയ്യും ഏലയ്ക്കാപ്പൊടിയും ഇട്ട് നന്നായി ഇളക്കി വരട്ടിയെടുക്കുക. ഒരു പരന്ന സ്റീല്‍ തട്ടത്തിലോ ഗ്ളാസ് തട്ടത്തിലോ നെയ്യ് പുരട്ടിയശേഷം വരട്ടിയ ഹല്‍വ കൂട്ട് നിരത്തി വയ്ക്കുക. ഇതിന്റെ മുകളില്‍ കശുവണ്ടിയും എള്ളും വിതറുക. നന്നായി തണുത്ത ശേഷം മുറിച്ച് ഉപയോഗിക്കാം.
കുറിപ്പ്: ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞ് ഫ്രിഡ്ജിലോ വായു കടക്കാത്ത ടിന്നിലോ അടച്ചു
വച്ചാല്‍ വളരെക്കാലം ഉപയോഗിക്കാം. ്
ചക്കപ്പഴ സുഖിയന്‍
ആവശ്യമുള്ള സാധനങ്ങള്‍
1. ചക്കപ്പഴം- 250 ഗ്രാം
2. ശര്‍ക്കര- 150 ഗ്രാം
3. കിസ്മിസ്- 40 എണ്ണം
4. നിലക്കടല- 40 ഗ്രാം
5. തേങ്ങക്കൊത്ത്- 40 ഗ്രാം
6. നെയ്യ്- മൂന്ന് ടേബിള്‍സ്പൂണ്‍
7. ഏലയ്ക്കാപ്പൊടി- ഒരു ടീസ്പൂണ്‍
8. കടലമാവ്- 50 ഗ്രാം
9. മൈദമാവ്- 50ഗ്രാം
10. മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
11. ഉപ്പ്- ഒരു നുള്ള്
12. എണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചക്കച്ചുള കുരു കളഞ്ഞ് ചെറുതായി അരിയുക. ശര്‍ക്കര പാകത്തിന് വെള്ളം ചേര്‍ത്ത് ഉരുക്കി പാനിയാക്കി അരിച്ചെടുക്കുക. കിസ്മിസ്, നിലക്കടല, തേങ്ങക്കൊത്ത് ഇവ നെയ്യ് ഒരു പാനില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലിട്ട് വറുത്തെടുക്കുക. ഇത് കോരി മാറ്റുക. ഈ പാനിലേക്ക് തന്നെ അരിഞ്ഞ ചക്കയിട്ട് വഴറ്റുക. വഴന്നു വരുമ്പോള്‍ ശര്‍ക്കര പാനിയും ഏലയ്ക്കാപ്പൊടിയും ഇട്ട് ഇളക്കി വഴറ്റുക.
ഇതിലേക്ക് വറുത്ത കൂട്ടുകള്‍(കിസ്മിസ്, നട്സ്, തേങ്ങക്കൊത്ത്) ഇവയിട്ട് ഇളക്കി വരട്ടി വാങ്ങുക. കടലമാവും മൈദാമാവും ഉപ്പും മഞ്ഞളും ചേര്‍ത്ത് പാകത്തിന് വെള്ളവും ഒഴിച്ച് കലക്കുക.അധികം നീളരുത്. വരട്ടിയ ചക്കക്കൂട്ട് ആറിവരുമ്പോള്‍ ചെറുനാരങ്ങ വലുപ്പത്തില്‍ ഉരുട്ടിയെടുക്കുക. ഇത് മാവില്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്തെടുക്കുക.
ചക്കപ്പഴ നെയ്യപ്പം
ആവശ്യമുള്ള സാധനങ്ങള്‍
1. ചക്കപ്പഴം- 500 ഗ്രാം
2. അരിപ്പൊടി- ഒരു കിലോ
3. ശര്‍ക്കര- 250 ഗ്രാം
4. തേങ്ങാക്കൊത്ത്- 100 ഗ്രാം
5. ഏലയ്ക്കാപ്പൊടി- ഒന്നര ടീസ്പൂണ്‍
6. നെയ്യ്- ഒരു ടേബിള്‍ സ്പൂണ്‍
7. എണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചക്കപ്പഴം കുരുകളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ശര്‍ക്കര വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചെടുക്കുക. തേങ്ങ കൊത്ത് നെയ്യില്‍ വറുത്തെടുക്കുക. അരിഞ്ഞ ചക്കപ്പഴത്തില്‍ പാകത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.വെള്ളം വറ്റി വരുമ്പോള്‍ ചക്കപ്പഴം ഉടച്ചെടുക്കുക. ഇതിലേക്ക അരിപ്പൊടി, ശര്‍ക്കരപ്പാനി, ഏലയ്ക്കാപ്പൊടി, വറുത്ത തേങ്ങാക്കൊത്ത് ഇവ ചേര്‍ത്ത് നന്നായി കുഴച്ച് വെള്ളം ചേര്‍ത്ത് കലക്കുക. ഒരു മണിക്കൂറിനു ശേഷം പാലപ്പച്ചട്ടിയില്‍ എണ്ണയൊഴിച്ച് തിളയ്ക്കുമ്പോള്‍ ഓരോ ചെറിയ തവി വീതം ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് മൂപ്പിച്ചെടുക്കുക.
ചക്കപ്പഴ ഫ്രൈ
ആവശ്യമുള്ള സാധനങ്ങള്‍
1. ചക്കച്ചുള- 20 എണ്ണം
2. ഈന്തപ്പഴം- 20 എണ്ണം
3. കശുവണ്ടി- 20 എണ്ണം
4. മൈദാമാവ്- 50 ഗ്രാം
5. പഞ്ചസാര- 25 ഗ്രാം
6. ജീരകം- രണ്ട് ടീസ്പൂണ്‍
7. എണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം
മൈദയും ജീരകവും പഞ്ചസാരയും കുറച്ച് വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. അധികം നീളരുത്. ചക്കച്ചുള നെടുകെ കീറി കുരുകളയുക. ഈന്തപ്പഴവും കീറി കുരുക്കളഞ്ഞെടുക്കുക. കീറിയ ഈന്തപ്പഴത്തിലേക്ക് കുരുവിന്റെ സ്ഥാനത്ത്് നട്സ് വയ്ക്കുക. ചക്കച്ചുളയിലേക്ക് കുരുവിന്റെ സ്ഥാനത്ത് ഈന്തപ്പഴവും വച്ച് അടയ്ക്കുക. ഇത് മൈദമാവില്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്തെടുക്കുക.
ചക്കപ്പഴ ജ്യൂസ്
ആവശ്യമുള്ള സാധനങ്ങള്‍
1. ചക്കപ്പഴം- 250 ഗ്രാം
2. തേങ്ങാപ്പാല്‍- അര ലിറ്റര്‍
3. ചുക്കുപൊടി-അര ടീസ്പൂണ്‍
4. ഏലയ്ക്കാപ്പൊടി-ഒരു ടീസ്പൂണ്‍
5. പഞ്ചസാര- പാകത്തിന്
6. ഐസ്െക്രീം- രണ്ട് കപ്പ്
(വാനില, സ്ട്രോബറി, മാംഗോ ഏതെങ്കിലും)
7. ചെറിപ്പഴം നുറുക്കിയത്-അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം
ചക്കപ്പഴം കുരുകളഞ്ഞ് ചെറുതായി അരിഞ്ഞ് അരച്ചെടുക്കുക. അരച്ചെടുത്ത ചക്കപ്പഴവും തേങ്ങാപ്പാലും ഐസ്ക്രീമും പഞ്ചസാരയും പകുതി വീതം ചുക്കും ഏലയ്ക്കാപ്പൊടിയും ഒന്നിച്ച് അടിച്ചെടുക്കുക. ഇത് ഗ്ളാസില്‍ പകര്‍ന്ന് നുറുക്കിയ ചെറിപ്പഴവും ബാക്കി ചുക്ക് ഏലയ്ക്കാപ്പൊടികളും ഐസ്ക്യൂബും വിതറി ഉപയോഗിക്കാം.
ചക്കപ്പഴ പായസം
ആവശ്യമുള്ള സാധനങ്ങള്‍
1. ചക്കപ്പഴം- 500 ഗ്രാം
2. തേങ്ങ- രണ്ട്
3. ശര്‍ക്കര- 750 ഗ്രാം
4. നെയ്യ്- മൂന്ന് ടേബിള്‍സ്പൂണ്‍
5. കശുവണ്ടി- 25 ഗ്രാം
6. കിസ്മിസ്- 25 ഗ്രാം
7. ഏലയ്ക്കാപ്പൊടി, ചുക്കുപ്പൊടി,ജീരകപ്പൊടി- അര ടീസ് സ്പൂണ്‍
തയാറാക്കുന്ന വിധം
തേങ്ങ ചിരകി പിഴിഞ്ഞ് പാല്‍ ഒന്ന്, രണ്ട് എന്നിങ്ങനെ മാറ്റി വയ്ക്കുക. കുറച്ച് തേങ്ങ കൊത്തിയെടുക്കുക. ശര്‍ക്കര പാനിയാക്കി വയ്ക്കുക. ചക്ക കുരു കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഇത് രണ്ടാം പാല്‍ ചേര്‍ത്ത് വേവിക്കുക. വെന്തു വരുമ്പോള്‍ ഉടച്ചെടുക്കുക. ഇതിലേക്ക് ശര്‍ക്കര പാനിയും പൊടികളും ചേര്‍ത്ത് ഇളക്കി നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിളക്കുക. ഇതിലേക്ക് നെയ്യില്‍ വറുത്ത തേങ്ങാക്കൊത്ത്, കിസ്മിസ്, നട്സ് ഇവ വറുത്ത നെയ്യോടു കൂടി ചേര്‍ത്ത് ഇളക്കി വാങ്ങുക. കൂടുതല്‍ കുറുകിയിരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ചൌവ്വരി കുറുക്കി ചേര്‍ക്കാം.
തയാറാക്കിയത്: മെര്‍ലിന്‍ കല്ലൂപറമ്പില്‍

0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..