ബിരിയാണിയുടെ മൂടി തുറക്കുമ്പോള്‍ നാവില്‍ കൊതി നിറയാത്തവരാരുമില്ല. മസാലയില്‍ മുങ്ങിവെന്ത കോഴിയുടെയും ബിരിയാണി അരിയുടെയും രുചിയും മണവും ഏതവസരത്തിലും ആരെയും കൊതിപ്പിക്കും. മലയാളിക്ക് ബിരിയാണിയെന്നാല്‍ കോഴിക്കോടന്‍ ബിരിയാണിയാണ്.
എന്നാല്‍ ഇന്ത്യയില്‍ ബിരിയാണിപോലെ വ്യത്യസ്തമായ ഭക്ഷണവിഭവം ഇല്ലെന്നു പറയാം. ആയിരക്കണക്കിന് വ്യത്യസ്തമായ ബിരിയാണി രുചികള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്െടത്താം. അറിയുക പത്തു ബിരിയാണി രുചികള്‍. ഇനി ഈസ്റര്‍ ബിരിയാണി രുചിയില്‍ ആരംഭിക്കാം...
ഹൈദ്രബാദി ചിക്കന്‍ ബിരിയാണി
ആവശ്യമായ സാധനങ്ങള്‍
(ഒരാള്‍ക്ക് വേണ്ടി തയാറാക്കുന്ന ബിരിയാണിക്ക് ആവശ്യമായ സാധനങ്ങളുടെ അളവാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ആളുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് ചേരുവകളില്‍ മാറ്റം വരുത്തിയാല്‍ മതിയാവും.)
കോഴിയിറച്ചി- 220 ഗ്രാം
ബസ്മതി അരി -160 ഗ്രാം
ഗരംമസാല പൊടിക്കാത്തത് -അഞ്ച് ഗ്രാം
ഗരം മസാലപ്പൊടി - അഞ്ച് ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ് - ഒരു ടേബിള്‍സ്പൂണ്‍
മല്ലിയില ചെറുതായി അരിഞ്ഞത് - രണ്ട് നുള്ള്
പുതിനയില ചെറുതായി അരിഞ്ഞത് - രണ്ട് നുള്ള്
മല്ലിയിലയും പുതിനയിലയും അരച്ചത് - രണ്ട് ടേബിള്‍സ്പൂണ്‍
നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങ - ഒരെണ്ണം
സവാള - രണ്െടണ്ണം
തക്കാളി - ഒരെണ്ണം
കിസ്മിസ് - അഞ്ച് ഗ്രാം
അണ്ടിപ്പരിപ്പ് - അഞ്ച് ഗ്രാം
റോസ് വാട്ടര്‍ - രണ്ട് തുള്ളി
വെള്ളം -150 മില്ലി
ഉപ്പ് - ആവശ്യത്തിന്
പച്ചമുളക് - നാലെണ്ണം
പച്ചമുളക് അരച്ചത് - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - അര ടീസ്പൂണ്‍
പെരും ജീരകം - അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര നുള്ള്
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കോഴിയിറച്ചിയില്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്, പുതിനയിലയും മല്ലിയിലയും അരച്ചത്, ഉപ്പ്,നാരങ്ങാനീര്, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി എന്നിവ നന്നായി പുരട്ടുക. ഇത് നാല് മണിക്കൂര്‍ വച്ച ശേഷം കനലില്‍ വേവിച്ചെടുക്കുക (ഗ്രില്‍ ചെയ്തെടുക്കുക)
ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കുക.അതിലേക്ക് അരി, വെള്ളം, കുങ്കുമപ്പൂവ്, ഗരംമസാലപ്പൊടി, തക്കാളി, ഉപ്പ,് പച്ചമുളക്, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി റോസ് വാട്ടര്‍ എന്നിവ ചേര്‍ക്കുക.
അരി പകുതി വേവാകുമ്പോള്‍ തയാറാക്കി വച്ചിരിക്കുന്ന ചിക്കന്‍, വറുത്ത അണ്ടിപ്പരിപ്പ്,സവാള, മല്ലിയിലയും പുതിനയിലയും അരിഞ്ഞത് നെയ്യ് എന്നിവ മുകളില്‍ വച്ച് ഇരുപത് മുതല്‍ ഇരുപത്തഞ്ച് മിനിറ്റ് ദം ചെയ്യതെടുക്കുക(അടച്ചു കനലില്‍ വേവിക്കുക).
ആന്ധ്ര ചിക്കന്‍ ബിരിയാണി
ആവശ്യമായ സാധനങ്ങള്‍
(ഒരാള്‍ക്ക് വേണ്ടി തയാറാക്കുന്ന ബിരിയാണിക്ക് ആവശ്യമായ സാധനങ്ങളുടെ അളവാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ആളുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് ചേരുവകളില്‍ മാറ്റം വരുത്തിയാല്‍ മതിയാവും.)
കോഴിയിറച്ചി - 220 ഗ്രാം
ബസ്മതി അരി -160 ഗ്രാം
ഗരംമസാല പൊടിക്കാത്തത് -അഞ്ച് ഗ്രാം
ഗരം മസാലപ്പൊടി - അഞ്ച് ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ് - ഒരു ടേബിള്‍സ്പൂണ്‍
മല്ലിയില ചെറുതായി അരിഞ്ഞത് - രണ്ട് നുള്ള്
പുതിനയില ചെറുതായി അരിഞ്ഞത് - രണ്ട് നുള്ള്
മല്ലിയിലയും പുതിനയിലയും അരച്ചത് - രണ്ട് ടേബിള്‍സ്പൂണ്‍
നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങ - ഒരെണ്ണം
സവാള - രണ്െടണ്ണം
തക്കാളി ചെറുതായി അരിഞ്ഞത്- ഒരെണ്ണം
കിസ്മിസ് - അഞ്ച് ഗ്രാം
അണ്ടിപ്പരിപ്പ് - അഞ്ച് ഗ്രാം
റോസ് വാട്ടര്‍ - രണ്ട് തുള്ളി
വെള്ളം -150 മില്ലി
ഉപ്പ് - ആവശ്യത്തിന്
പച്ചമുളക് - നാലെണ്ണം
പച്ചമുളക് അരച്ചത് - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - അര ടീസ്പൂണ്‍
പെരും ജീരകം - അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര നുള്ള്
തയാറാക്കുന്ന വിധം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്, പുതിനയിലയും മല്ലിയിലയും അരച്ചത്, ഉപ്പ്,നാരങ്ങാനീര്, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി എന്നിവ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കോഴിയിറച്ചിയില്‍ നന്നായി പുരട്ടി നാല് മണിക്കൂര്‍ വച്ച ശേഷം കനലില്‍ വേവിക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഗരംമസാല പൊടിക്കാത്തത്, സവാള എന്നിവയിട്ട് ബ്രൌണ്‍ നിറത്തിലാകുന്നതു വരെ വഴറ്റുക. അരിയില്‍ വെള്ളം. തക്കാളി, കിസ്മിസ്, അണ്ടിപ്പരിപ്പ്, വഴറ്റി വച്ചിരിക്കുന്ന കൂട്ട്, റോസ് വാട്ടര്‍, ഉപ്പ്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ചെറുതായരിഞ്ഞ പുതിനയില, ചെറുതായരിഞ്ഞ മല്ലിയില, നെയ്യ് എന്നിവ ചേര്‍ക്കുക. അരി പകുതി വേവാകുമ്പോള്‍ പാകപ്പെടുത്തിയ ചിക്കനും അരിയും മറ്റൊരു പാത്രത്തിലാക്കുക. പാത്രം വൃത്തിയായി അടക്കുക. ഇരുപതു മുതല്‍ ഇരുപത്തിയഞ്ച് മിനിറ്റ് ദം ചെയ്തെടുക്കുക. പപ്പടം, അച്ചാറ്, റൈത്ത എന്നിവയ്ക്കൊപ്പം വിളമ്പാം.
പ്രോണ്‍സ് ബിരിയാണി
ആവശ്യമായ സാധനങ്ങള്‍
(അഞ്ചുപേര്‍ക്കു വേണ്ടി തയാറാക്കുന്ന ബിരിയാണിക്ക് ആവശ്യമായ സാധനങ്ങളുടെ അളവാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ആളുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് ചേരുവകളില്‍ മാറ്റം വരുത്തിയാല്‍ മതിയാവും.)
ബസുമതി അരി-ഒരു കിലോ
ചെമ്മീന്‍-ഒരു കിലോ
മുളകുപൊടി- 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 2 ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
നെയ്യ്- 200 ഗ്രാം
ഉള്ളി- 200 ഗ്രാം
ഇഞ്ചി അരച്ചത് - 2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി- അരച്ചത് ഒന്നര ടേബിള്‍സ്പൂണ്‍
പച്ചമുളക്- 8എണ്ണം
തക്കാളി- 3 എണ്ണം
മല്ലിയില- ആവശ്യത്തിന്
കറിവേപ്പില- രണ്ട് തണ്ട്
ഗരം മസാല- ഒന്നര ടേബിള്‍സ് പൂണ്‍
ചെറുനാരങ്ങ- ഒരെണ്ണം
തയാറാക്കുന്ന വിധം
(കുക്കറില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന പ്രോണ്‍സ് ബിരിയാണിയാണിത്.)
ചെമ്മീന്‍ മുളകുപൊടിയും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി പത്തുമിനിറ്റ് വയ്ക്കുക. നെയ്യില്‍ ചെമ്മീന്‍ വറുത്തെടുക്കുക. ബാക്കിവരുന്ന നെയ്യ് കുക്കറില്‍ ഒഴിക്കുക. ഉള്ളി, ഇഞ്ചി, പച്ചമുളക്, തക്കാളി, വെളുത്തുള്ളി എന്നിവ യഥാക്രമം ചേര്‍ത്ത് വഴറ്റുക.
ഇതിലേക്ക് മല്ലിയില, കറിവേപ്പില, ഗരംമസാല, നാരങ്ങാനീര്, ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ എന്നിവ ചേര്‍ത്ത് അരിയുടെ അരിയുടെ അളവ് വെള്ളവും ചേര്‍ക്കുക. ഇതിലേക്ക് വറുത്ത ചെമ്മീനും ആവശ്യത്തിന് ഉപ്പും കഴുകിവച്ച അരിയും ചേര്‍ക്കുക. കുക്കര്‍ അടച്ച് ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. കുക്കറിന്റെ ആവി പോയതിനുശേഷം സവാള വറുത്തിട്ട് വിളമ്പുക.
കാശ്മീരി മട്ടണ്‍ ബിരിയാണി
ആവശ്യമായ സാധനങ്ങള്‍
(ഒരാള്‍ക്ക് വേണ്ടി തയാറാക്കുന്ന ബിരിയാണിക്ക് ആവശ്യമായ സാധനങ്ങളുടെ അളവാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ആളുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് ചേരുവകളില്‍ മാറ്റം വരുത്തിയാല്‍ മതിയാവും.)
മട്ടണ്‍ - 220 ഗ്രാം
ബസ്മതി അരി -160 ഗ്രാം
ജാതിക്കാപ്പൊടി- രണ്ട് നുള്ള്
ഗരം മസാലപ്പൊടി - അഞ്ച് ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ് - ഒരു ടേബിള്‍സ്പൂണ്‍
തൈര് - രണ്ട് ടേബിള്‍ സ്പൂണ്‍
ഗരംമസാല പൊടിക്കാത്തത് -അഞ്ച് ഗ്രാം
അണ്ടിപ്പരിപ്പ് - അഞ്ച് ഗ്രാം
നെയ്യ് - 50 ഗ്രാം
അരയ്ക്കാന്‍
സവാള - ഒരു ചെറുത്
മല്ലിയില ചെറുതായി അരിഞ്ഞത് - രണ്ട് നുള്ള്
പച്ചമുളക് - നാലെണ്ണം
പുതിനയില ചെറുതായി അരിഞ്ഞത് - രണ്ട് നുള്ള്
മഞ്ഞള്‍പ്പൊടി - അര നുള്ള്
അരി വേവിക്കാന്‍
പാല് - 50 മില്ലി
വെള്ളം -150 മില്ലി
കുങ്കുമപ്പൂ - രണ്ട് നുള്ള്
നെയ്യ് - ഒരു ടേ.സ്പൂണ്‍
ഉപ്പ് - പാകത്തിന്
വഴറ്റാന്‍
എണ്ണ - രണ്ട് ടേ.സ്പൂണ്‍
സവാള - രണ്െടണ്ണം
പെരുംജീരകം - അര ടീസ്പൂണ്‍
കുരുമുളക് -3-4 എണ്ണം
ഏലം - 1-2 എണ്ണം
മല്ലിയിലയും പുതിനയിലയും അരച്ചത് - രണ്ട് ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി - അര ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി - ഒരു ടീസ്പൂണ്‍
ദം ചെയ്യാന്‍
പൈനാപ്പിള്‍ ചെറുതായി അരിഞ്ഞത് - കാല്‍ കപ്പ്
സബര്‍ജില്‍ അരിഞ്ഞത് - കാല്‍ കപ്പ്
മാതളനാരങ്ങ - കാല്‍ കപ്പ്
കിസ്മിസ് - അഞ്ച് ഗ്രാം
അണ്ടിപ്പരിപ്പ് - നെയ്യില്‍ മൂപ്പിച്ചത് - അഞ്ച് ഗ്രാം
കിസ്മിസ് നെയ്യില്‍ മൂപ്പിച്ചത് - അഞ്ച് ഗ്രാം
പാല്‍ - ഒരു ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
അണ്ടിപ്പരിപ്പ് അരച്ചത,് തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്, പുതിനയിലയും മല്ലിയിലയും അരച്ചത്, ഉപ്പ്,നാരങ്ങാനീര്, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് ഇറച്ചി നാല് മണിക്കൂര്‍ വയ്ക്കുക. അതിന് ശേഷം ഇറച്ചി നെയ്യില്‍ നന്നായി വരട്ടിയെടുക്കുക. വെള്ളവും പാലും ആവശ്യത്തിന് ഉപ്പും നെയ്യും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ അരിയിട്ട് പകുതി വേവിച്ച് എടുക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഗരംമസാല പൊടിക്കാത്തത്, കുരുമുളക്, ഏലം, ജീരകം എന്നിവ പൊടിച്ച് സവാള ചേര്‍ത്ത് ബ്രൌണ്‍ നിറത്തിലാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് അരച്ചത് ചേര്‍ക്കുക. മട്ടണ്‍ അതിലേക്ക് ചേര്‍ത്ത് പാകപ്പെടുത്തി മാറ്റുക. വെള്ളവും പാലും അരിയും ഉപ്പും ചേര്‍ത്ത;് പകുതി വേവിക്കുക. അരിയും മട്ടണും ഒരു പാത്രത്തിലാക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, എന്നിവ നെയ്യില്‍ മൂപ്പിച്ചതും, പാല്‍, പഴങ്ങള്‍ എന്നിവയും ചേര്‍ത്ത ശേഷം ഇരുപതു മുതല്‍ ഇരുപത്തിയഞ്ച് മിനിറ്റ് ദം ചെയ്യുക. പപ്പടം, റൈത്ത എന്നിവയ്ക്കൊപ്പം വിളമ്പാം.
ഷാഫി ബിരിയാണി
ആവശ്യമുള്ള സാധനങ്ങള്‍
(അഞ്ചു പേര്‍ക്കുവേണ്ടി തയാറാക്കുന്ന ബിരിയാണിക്ക് ആവശ്യമായ സാധനങ്ങളുടെ അളവാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ആളുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് ചേരുവകളില്‍ മാറ്റം വരുത്തിയാല്‍ മതിയാവും.)
ആവശ്യമായ സാധനങ്ങള്‍
ബസുമതി അരി 3 കപ്പ്
ചിക്കന്‍ ഒരു കിലോ (ചെറിയ കഷ്ണങ്ങളായി
മുറിച്ചത്)
ഇഞ്ചി 3 കഷ്ണം
വെളുത്തുള്ളി 12 അല്ലി
പച്ചമുളക് 6 എണ്ണം
ജീരകപ്പൊടി 2ടീസ്പൂണ്‍
ജാതിപത്രി ഒരിഞ്ച് കഷ്ണം
കുങ്കുമപ്പൂവ് ഒരു ടീസ്പൂണ്‍
പാല്‍ അര കപ്പ്
എണ്ണ അര കപ്പ്
ഏലയ്ക്ക 6 എണ്ണം
ഗ്രാമ്പൂ 8 എണ്ണം
കരിംജീരകം ഒന്നര ടീസ്പൂണ്‍
കട്ടത്തൈര് 2 കപ്പ്
ചുവന്ന മുളകുപൊടി 2 ടീസ്പൂണ്‍
സവാള 6 എണ്ണം
ഉരുളക്കിഴങ്ങ് 6 എണ്ണം
കശുവണ്ടിപ്പരിപ്പ് 25 എണ്ണം
വെള്ളം 6 കപ്പ്
നെയ്യ് 3 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം
കോഴിയിറച്ചിയില്‍ ഉപ്പ് പുരട്ടി പത്തുമിനിറ്റ് വയ്ക്കുക.വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ജീരകപ്പൊടി, എന്നിവയെല്ലാം മിക്സിയില്‍ നേര്‍മയായി അരച്ചെടുക്കുക. തയാറാക്കിയ അരപ്പും ഗരംമസാലയും തൈര്, മുളകുപൊടി എന്നിവയും ചിക്കനില്‍ പുരട്ടി 20 മിനിറ്റ് വയ്ക്കുക.
ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് ചെറുതായി അരിഞ്ഞ് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വറുത്തെടുക്കുക. ഇതില്‍ നിന്ന് പകുതി മാറ്റിവയ്ക്കുക. ബാക്കിയുള്ളതില്‍ പുരട്ടിവച്ച ചിക്കന്‍ ഇട്ട് ഇളക്കി രണ്ടു മിനിറ്റുനേരം വേവിക്കുക. അതിനുശേഷം തീ കുറച്ചുവേവിക്കുക. എണ്ണ തെളിയുന്നതുവരെ ഇളക്കികൊണ്ടിരിക്കണം.
ബസുമതി അരി 30 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കണം. ചുവടുകട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചേര്‍ത്ത് ഗ്രാമ്പൂ, ജാതിപത്രി, കരിംജീരകം, എന്നിവ വഴറ്റി വെള്ളം ചേര്‍ക്കുക. വെള്ളം തിളച്ചാല്‍ അരി ചേര്‍ത്ത് മുക്കാല്‍വേവില്‍ വേവിച്ചെടുക്കുക. പാലില്‍ കുങ്കുമപ്പൂവ് മുക്കിവെയ്ക്കുക. പാനില്‍ നെയ്യ് പുരട്ടി, ചിക്കന്‍ മസാല നിരത്തുക. ഇതിനു മുകളില്‍ ചോറ് നിരത്തുക. ഇതിനു മുകളില്‍ വറുത്തുവച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വിതറി ഏറ്റവും മുകളില്‍ പാലില്‍ കുതിര്‍ത്ത കുങ്കുമപ്പൂവ് കുടയുക. പാത്രം അടച്ചുവച്ച് 15-20 മിനിറ്റ് ദം ചെയ്തെടുക്കുക.
ഞണ്ട് ബിരിയാണി
ആവശ്യമുള്ള സാധനങ്ങള്‍
(അഞ്ചു പേര്‍ക്കു വേണ്ടി തയാറാക്കുന്ന ബിരിയാണിക്ക് ആവശ്യമായ സാധനങ്ങളുടെ അളവാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ആളുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് ചേരുവകളില്‍ മാറ്റം വരുത്തിയാല്‍ മതിയാവും.)
ഞണ്ട് ഒരുകിലോ (പുറന്തോടും കാലും ഒഴിവാക്കുക)
ബസുമതി അരി ഒരു കിലോ
സവാള അരക്കിലോ
റിഫൈന്‍ഡ് ഓയില്‍ ഞണ്ട് വറുക്കാന്‍ ആവശ്യത്തിന്
നെയ്യ് 100 ഗ്രാം
മല്ലിയില ആവശ്യത്തിന്
പുതിനയില ആവശ്യത്തിന്
തക്കാളി 100 ഗ്രാം
ചെറുനാരങ്ങ ഒന്ന്
മല്ലിപ്പൊടി 2 ടീസ്പൂണ്‍
ഗരംമസാലപൊടി ഒന്നര ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
ഞണ്ടില്‍ പുരട്ടാനുള്ള മസാലയ്ക്ക്
മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
അരയ്ക്കാനുള്ള മസാല
പച്ചമുളക് എട്ടെണ്ണം
ഇഞ്ചി ഒരു വലിയ കഷ്ണം
വെളുത്തുള്ളി 12 എണ്ണം
വെള്ള കസ്കസ് രണ്ട് ടീസ്പൂണ്‍
(ഇവ പ്രത്യേകം പ്രത്യേകം
അരച്ചെടുക്കണം.)
തയാറാക്കുന്ന വിധം
ഞണ്ട് കഴുകി വൃത്തിയാക്കി ഞണ്ടില്‍ പുരട്ടാനുള്ള മസാലച്ചേരുവകള്‍ കുറച്ച് വെള്ളമൊഴിച്ച് കുഴച്ച് ഞണ്ടില്‍ പുരട്ടി പത്തുമിനിറ്റ് വയ്ക്കുക. ഇതിനുശേഷം ചൂടായ എണ്ണയില്‍ അധികം മൂത്തുപോകാകെ വറത്തെടുക്കണം. ഞണ്ട് വറുത്തുകോരിയ എണ്ണയില്‍ സവാള പകുതി വഴറ്റിയെടുക്കുക. സാവാള വഴന്നുവരുമ്പോള്‍ അരച്ച മസാല ഒന്നൊന്നായി ഇട്ട് മൂപ്പിച്ചെടുക്കണം. മൂത്തുവരുമ്പം മല്ലിപ്പൊടിയും മുളകുപൊടിയും ഇട്ട് കുറച്ചുനേരം കൂടി ഇളക്കി തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക.
ഇതില്‍ ഗരംമസാലപ്പൊടിയും ചെറുനാരങ്ങാനീരും മല്ലിയില, പുതിനയില, കസ്കസ് അരച്ചത് എന്നിവയും ചേര്‍ക്കുക. പിന്നീട് വറുത്തുവെച്ചിരിക്കുന്ന ഞണ്ടും ചേര്‍ത്ത് തീ കുറച്ചുവച്ച് അല്പനേരം കൂടി വേവിക്കുക. ബസുമതി അരിയില്‍ അരിയുടെ അളവു തന്നെ വെള്ളം ചേര്‍ത്ത് മുക്കാല്‍ പങ്ക് വേവിച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് ആദ്യം മസാലയും ഞണ്ടും നിരത്തുക. അതിനു മുകളില്‍ ചോറ് നിരത്തുക. വീണ്ടും ഞണ്ടും ചോറും എന്ന രീതിയില്‍ പാത്രത്തില്‍ നിരത്തി തീ കുറച്ചുവെച്ച് 15-20 മിനിറ്റുനേരം ദം ചെയ്തെടുക്കുക.
പഞ്ചാബി ചിക്കന്‍ ബിരിയാണി
ആവശ്യമായ ചേരുവകള്‍
(ഒരാള്‍ക്ക് വേണ്ടി തയാറാക്കുന്ന ബിരിയാണിക്ക് ആവശ്യമായ സാധനങ്ങളുടെ അളവാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ആളുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് ചേരുവകളില്‍ മാറ്റം വരുത്തിയാല്‍ മതിയാവും.)
കോഴിയിറച്ചി - 220 ഗ്രാം
ബസ്മതി അരി -160 ഗ്രാം
റെഡ് മസാലയ്ക്ക്
ഗരംമസാല പൊടിക്കാത്തത് -അഞ്ച് ഗ്രാം
മല്ലി - ഒരു ടേ. സ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍
വറ്റല്‍ മുളക് - 3 എണ്ണം
പച്ചമുളക് - മൂന്നെണ്ണം
ഗരം മസാലപ്പൊടി - അഞ്ച് ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ് - ഒരു ടേബിള്‍സ്പൂണ്‍
മല്ലിയില ചെറുതായി അരിഞ്ഞത് - രണ്ട് നുള്ള്
പുതിനയില ചെറുതായി അരിഞ്ഞത് - രണ്ട് നുള്ള്
മല്ലിയിലയും പുതിനയിലയും അരച്ചത് - രണ്ട് ടേബിള്‍സ്പൂണ്‍
നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങ - ഒരെണ്ണം
സവാള - രണ്െടണ്ണം
തക്കാളി ചെറുതായി അരിഞ്ഞത്- ഒരെണ്ണം
കിസ്മിസ് - അഞ്ച് ഗ്രാം
അണ്ടിപ്പരിപ്പ് - അഞ്ച് ഗ്രാം
റോസ് വാട്ടര്‍ - രണ്ട് തുള്ളി
വെള്ളം -150 മില്ലി
ഉപ്പ് - ആവശ്യത്തിന്
പച്ചമുളക് - രണ്ട് എണ്ണം
മല്ലിപ്പൊടി - അര ടീസ്പൂണ്‍
പെരും ജീരകം - അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര നുള്ള്
തയാറാക്കുന്ന വിധം
റെഡ് മസാലയ്ക്കുള്ള ചേരുവകള്‍ നന്നായി അരച്ച് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കോഴിയിറച്ചിയില്‍ നന്നായി പുരട്ടി നാല് മണിക്കൂര്‍ വച്ച ശേഷം കനലില്‍ വേവിക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഗരംമസാലയും ഉപ്പും ചേര്‍ത്ത് അരി പകുതി വേവിക്കുക. മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള ബ്രൌണ്‍ നിറത്തിലാകുന്നതു വരെ വഴറ്റുക. ഇതില്‍ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, എന്നിവയും അരി, തക്കാളി, കിസ്മിസ്, അണ്ടിപ്പരിപ്പ്, റോസ് വാട്ടര്‍, ഉപ്പ്, പച്ചമുളക്, ചെറുതായരിഞ്ഞ പുതിനയില, ചെറുതായരിഞ്ഞ മല്ലിയില, എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം കോഴിയിറച്ചി ചേര്‍ക്കുക. അരിയും ചിക്കനും മറ്റൊരു പാത്രത്തിലാക്കുക. പാത്രം അടച്ച് ഇരുപതു മുതല്‍ ഇരുപത്തിയഞ്ച് മിനിറ്റ് ദം ചെയ്യുക.
ഡ്രൈ ഫ്രൂട്ട് പോമിഗ്രാനൈറ്റ് ബിരിയാണി
ആവശ്യമായ സാധനങ്ങള്‍
(ഒരാള്‍ക്ക് വേണ്ടി തയാറാക്കുന്ന ബിരിയാണിക്ക് ആവശ്യമായ സാധനങ്ങളുടെ അളവാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ആളുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് ചേരുവകളില്‍ മാറ്റം വരുത്തിയാല്‍ മതിയാവും.)
കോഴിയിറച്ചി - 220 ഗ്രാം
ബസ്മതി അരി -160 ഗ്രാം
ഗരംമസാല പൊടിക്കാത്തത് -അഞ്ച് ഗ്രാം
പെരും ജീരകം - അര ടീസ്പൂണ്‍
ഗരം മസാലപ്പൊടി- ഒരു ടേ. സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ് - ഒരു ടേബിള്‍സ്പൂണ്‍
നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങ - ഒരെണ്ണം
സവാള - രണ്െടണ്ണം
റോസ് വാട്ടര്‍ - രണ്ട് തുള്ളി
വെള്ളം -150 മില്ലി
ഉപ്പ് - ആവശ്യത്തിന്
മല്ലിപ്പൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര നുള്ള്
അത്തിപ്പഴം - രണ്ട് ടേ. സ്പൂണ്‍
മാതളം - അര കപ്പ്
ഈന്തപ്പഴം - രണ്ട് ടേ. സ്പൂണ്‍
ബദാം - രണ്ട് ടേ. സ്പൂണ്‍
കശുവണ്ടിപ്പരിപ്പ് (അരയ്ക്കാന്‍)- അഞ്ച് ഗ്രാം
ഉള്ളി (അരയ്ക്കാന്‍) - അഞ്ച് ഗ്രാം
കിസ്മിസ് - അഞ്ച് ഗ്രാം
അണ്ടിപ്പരിപ്പ് - അഞ്ച് ഗ്രാം
മല്ലിയില ചെറുതായി അരിഞ്ഞത് - രണ്ട് നുള്ള്
പുതിനയില ചെറുതായി അരിഞ്ഞത് - രണ്ട് നുള്ള്
തയാറാക്കുന്ന വിധം
കശുവണ്ടിപ്പരിപ്പും ഉള്ളിയും ചേര്‍ത്ത് അരച്ചെടുത്ത പേസ്റില്‍ ഈന്തപ്പഴം, ബദാം, അത്തിപ്പഴം, മാതളനാരങ്ങ എന്നിവ ഇടുക. പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഗരംമസാല പൊടിക്കാത്തത്, അരിഞ്ഞ സവാള ഇവ ബ്രൌണ്‍ നിറത്തിലാകുന്നതു വരെ വഴറ്റുക. അതില്‍ പൊടികളെല്ലാം ചേര്‍ത്ത് പാകപ്പെടുത്തുക. ഇതില്‍ വെള്ളവും ഉപ്പും അരിയും ചേര്‍ത്ത് പകുതി വേവിക്കുക.
അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ മൂപ്പിച്ച് വയ്ക്കുക. ഒരു പാത്രത്തില്‍ ഉള്ളിയും അണ്ടിപ്പരിപ്പും അരച്ച മിശ്രിതത്തില്‍ മുക്കിയ പഴങ്ങളും അരിയും ഇടകലര്‍ത്തിയിട്ട് റോസ് വാട്ടര്‍, ചെറുതായരിഞ്ഞ പുതിനയില, ചെറുതായരിഞ്ഞ മല്ലിയില, എന്നിവ ചേര്‍ത്ത് ദം ചെയ്തെടുക്കുക.
രേണു കുര്യാക്കോസ് ഇടിക്കുള
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..