എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday, 2 July 2012

മൊബൈലും ടവറും അപകടകാരികള്‍ ?

മൊബൈല്‍ ഫോണ്‍ നിശ്ചലമായാല്‍ ശ്വാസം നിലച്ച അനുഭവമാണ് പലര്‍ക്കും. ഏറ്റവും അടുത്ത സുഹൃത്തിന്റെ നമ്പരുപോലും ഓര്‍മയുണ്ടാവില്ല. വീട്ടിലെ നമ്പര്‍പോലും മൊബൈലിന് മാത്രമേ അറിയൂ. മൊബൈലില്‍ സേവുചെയ്യുന്ന പ്രോഗ്രാമിനനുസരിച്ച് ജീവിച്ചുതുടങ്ങുന്നവര്‍ വരെയുണ്ട്. എടിഎം നമ്പരും അക്കൌണ്ട് നമ്പരും മൊബൈലിനെ വിശ്വസിച്ചേല്‍പ്പിക്കുന്നവരുമുണ്ട്.

ഉണരാനുള്ള അലാറം, ഓഫീസില്‍ പോകും മുമ്പ് വിളിക്കേണ്ട ആളുകള്‍, കോണ്‍ഫറന്‍സ്, മീറ്റുചെയ്യേണ്ട ആളുകള്‍, കുട്ടികളുടെ സ്കൂള്‍ഫീസ്, ബാങ്ക് ട്രാന്‍സാക്ഷനുകള്‍... എന്നിങ്ങനെ എല്ലാം മൊബൈലില്‍ ചാര്‍ട്ട് ജീവിക്കുന്നര്‍ ഏറെയാണ്. ഭാര്യയ്ക്ക് ഉമ്മ കൊടുക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍ ഓര്‍മിപ്പിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍.

ഒരവയവം പോലെ എപ്പോഴും കൂടെയുണ്ടാവുന്ന മൊബൈല്‍ഫോണ്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങളും നടക്കുന്നുണ്ട്.

ഒരു മണിക്കൂറില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ മുട്ട പുഴുങ്ങിയെടുക്കാമെന്ന് ഡോ. മുഹമ്മദ് സുധീര്‍ പറയുമ്പോള്‍ കേള്‍ക്കുന്നവരുടെ ഉള്ളൊന്ന് കാളും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ മുഹമ്മദ് സുധീര്‍ രണ്ടുവര്‍ഷത്തെ ഗവേഷണത്തിലൂടെ കണ്െടത്തിയ ഇക്കാര്യം പറഞ്ഞപ്പോള്‍ ലഭിച്ചത് അധ്യാപക പ്രതിഭാ അവാര്‍ഡാണ്.

സൌത്ത് ഇന്ത്യ സയന്‍സ് ഫെയറിലേക്ക് മത്സരിക്കാന്‍ വേണ്ടിയാണ് ഡോ.മുഹമ്മദ്ദ് സുധീര്‍ ഈ വിഷയം തിരഞ്ഞെടുത്തത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള അധ്യാപകരാണ് മത്സരത്തില്‍ പങ്കെടുത്തത്. കേരളം, പോണ്ടിച്ചേരി, തമിഴ്നാട് കര്‍ണാടക, ആന്ദ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ക്ക് കണ്ണൂരില്‍ വച്ചായിരുന്നു മത്സരം.

മൊബൈലും ടവറും അപകടകാരികള്‍

മൊബൈല്‍ ഫോണുകളെക്കാള്‍ ടവറുകളാണ് കൂടുതല്‍ അപകടകാരികള്‍ എന്ന് ഡോ. മുഹമ്മദ് സുധീര്‍ പറയുന്നു. മൊബൈല്‍ ടവറിന്റെ പരിസരത്തു താമസിക്കുന്നവരെയാണ് ഇദ്ദേഹം പഠനത്തിന് വിധേയമാക്കിയത്. രണ്ടുവര്‍ഷം ഗവേഷണത്തിനായി ചിലവഴിച്ചു. കോളജ്-യൂണിവേഴ്സിറ്റി ലാബുകളിലായിരുന്നു പരീക്ഷണങ്ങള്‍ കൂടുതല്‍ നടത്തിയിരുന്നത്.

മൊബൈല്‍ ടവറുകള്‍ ഉണ്ടാക്കുന്ന പ്രശ്നത്തെ പഠിക്കാന്‍ മുഹമ്മദ്ദ് സുധീര്‍ പറഞ്ഞിരിക്കുന്ന പരീക്ഷണം ഇങ്ങനെയാണ്. വിവിധ പ്രായത്തിലുള്ള 100 പുരുഷന്‍മാരെയും സ്ത്രീകളെയും (കുട്ടികളും പ്രായമായവരുമടക്കം) തെരെഞ്ഞെടുക്കുക. എല്ലാവരുടെയും ബിപി ചെക്ക് ചെയ്യുക. ഇതിനു ശേഷം ഒരു മണിക്കൂര്‍ മൊബൈല്‍ ടവറിന്റെ 200 മീറ്റര്‍ പരിധിയില്‍ അവരെ നിര്‍ത്തുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും അവരുടെ ആരോഗ്യനില പരിശോധിക്കുക. ഈ പരിശോധനയില്‍ വ്യത്യാസം കണ്െടത്താനാകും.

എന്നാല്‍ ഇങ്ങനെയൊരു പരീക്ഷണത്തിന് മൊബൈല്‍ കമ്പനികള്‍ സ്റേ പോയിരിക്കുകയാണ്. കാരണം നൂറുപേരില്‍ ഒരാള്‍ക്കെങ്കിലും അസ്വസ്തയോ മറ്റോ ഉണ്ടായാല്‍ കമ്പനികള്‍ക്ക് പ്രശ്നമുണ്ടാകും. സ്കൂളിന്റെ അടുത്തൊന്നും മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കരുത് എന്ന് നിയമമുണ്ട്. ഇതിന്റെ റേഡിയേഷന്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നു വിദേശങ്ങളില്‍ നിരവധി പഠനങ്ങള്‍ ഉണ്ട്.

ഇത്തരം കാര്യങ്ങളൊന്നും ഇവിടെ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നവര്‍ പരിഗണിക്കുന്നില്ലെന്നും ഡോ. മുഹമ്മദ് സുധീര്‍ പറയുന്നു. ബോധവത്കരണം കൂടിയായിരുന്നു ഗവേണഷത്തിലേക്ക് നയിച്ചത്.

മുട്ട പുഴുങ്ങുന്ന മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണിലൂടെ സംസാരിക്കുമ്പോള്‍ ഒരു കാടമുട്ട മൊബൈലിനൊപ്പം ചേര്‍ത്തു വയ്ക്കുക. അങ്ങനെ ഒരു മണിക്കൂര്‍ ആകുമ്പോള്‍ മുട്ടയിലെ ജലാംശം എല്ലാം വറ്റി മുട്ട പുഴുങ്ങിയ പോലെ ആയിട്ടുണ്ടാകും. മൊബൈലില്‍ നിന്നുണ്ടാകുന്ന റേഡിയേഷനാണ് മുട്ടിലെ ജലാംശം വറ്റിക്കുന്നത്.

മറ്റൊരു പരീക്ഷണം തവളയെ കീറി അതിന്റെ സ്പന്ദിക്കുന്ന ഹൃദയത്തിന് അടുത്തുകൂടെ മൊബൈല്‍ ഫോണ്‍ പല മോഡുകളിലൂടെ കൊണ്ടുപോകുക എന്നതാണ്. ഫോണ്‍ ഓഫ് ചെയ്തു കൊണ്ടുപോകുക, വൈബ്രേഷനില്‍ കൊണ്ടുപോകുക, ഓണ്‍ ചെയ്തു വയ്ക്കുക, ഇങ്ങനെ പലതരത്തില്‍ തവളയുടെ ഹൃദയത്തിന് അടുത്തു വയ്ക്കുക. ഇതില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു നീങ്ങുമ്പോള്‍ തവളയുടെ ഹൃദയത്തിലെ രക്തധമനികള്‍ പൊട്ടി രക്തം പുറത്തേക്കു വരും.

നാലുദിവസം ഓന്തിന്റെ അടുത്ത് മൊബൈല്‍ ഫോണ്‍ വച്ചാല്‍ ഓന്തിന്റെ നിറം വെളുപ്പായി മാറും. അതോടെ ഓന്തിന് നിറം മാറാനുള്ള കഴിവും നഷ്ടമാകുമെന്നും ഡോ.മുഹമ്മദ്ദ് സുധീര്‍ കണ്െടത്തിയിരിക്കുന്നു. ഇത്തരം കണ്െടത്തലുകളാണ് തന്റെ ഗവേഷണ പ്രബന്ധത്തില്‍ മുഹമ്മദ് സുധീര്‍ അവതരിപ്പിച്ചിരിക്കുന്നത്.

അപകടം വരുത്തുന്ന മൊബൈല്‍ റേഡിയേഷന്‍

തലച്ചോറിലെ ഹൈപ്പോതലാമസിനെയാണ് മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ബാധിക്കുന്നതെന്ന് മുഹമ്മദ് സുധീര്‍ പറയുന്നു. മൊബൈലിന്റെ റേഡിയേഷന്‍ മൂലം പുരുഷന്മാര്‍ക്ക് എപ്പോഴും മൂത്രമൊഴിക്കാനുള്ള പ്രവണത ഉണ്ടാകുന്നതായി കണ്െടത്തിയിട്ടുണ്ട്. ടവറിന്റെ പരിസരത്തു താമസിക്കുന്ന സ്കൂള്‍കുട്ടികളില്‍ മൂത്രത്തില്‍ രക്തത്തിന്റെ അംശവും കണ്െടത്തിയിട്ടുണ്ട്.

മുഹമ്മദ് സുധീര്‍ കണ്െടത്തിയ മറ്റൊന്നാണ് മൊബൈല്‍ ഫോണ്‍ നിരന്തരമായി ഉപയോഗിക്കുന്നവര്‍ സ്ഥിരം പറയുന്ന ലളിതമായ വാക്കുകള്‍ മറന്നുപോകുന്നു എന്ന്. അവര്‍ക്കറിയാം അവരെന്താണ് പറയാനുദ്ദേശിക്കുന്നതെന്ന്. പക്ഷെ പെട്ടന്നു ചോദിക്കുമ്പോള്‍ വാക്കു കിട്ടാതെ ബുദ്ധിമുട്ടുന്നു. അതുപോലെ ശരീരത്തിന്റെ ബാലന്‍സ് പോകുന്ന അവസ്ഥയും കാണാറുണ്ട്.

കണ്ണൂരില്‍ നടന്ന ദക്ഷിണേന്ത്യാ ശാസ്ത്രമേളയില്‍ നടന്ന അധ്യാപകര്‍ക്കുള്ള പ്രൊജക്ട് മത്സരത്തില്‍ ഈ പ്രബന്ധത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. മൊബൈല്‍ ഫോണിന്റെ നിരന്തരമായ ഉപയോഗം തലച്ചോറിലെ ജലാംശം കുറയ്ക്കുകയും ന്യൂറോട്രാന്‍സ്മിറ്ററുകളായ അയറ്റയിന്‍, കോളിന്‍, ഡോപാമിന്‍, എപ്പിനെഫിന്‍, സീറോ ടോണിന്‍, യൂക്കോഫലിന്‍സ് എന്നിവയുടെ അളവു കുറയുന്നതായും ഇദ്ദേഹം കണ്െടത്തി. ഇതു കാരണം ഏകാഗ്രതക്കുറവ് ശ്വാസം മുട്ടല്‍, ഉറക്കക്കുറവ് പേശിവേദന ലൈംഗിക പ്രശ്നങ്ങള്‍ തുടങ്ങിയവ സംഭവിക്കുന്നു. മൊബൈല്‍ ഫോണ്‍ സ്ഥിരമായി ബാഗില്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയ ഫൈബ്രോയിഡ് വരാനുള്ള സാധ്യത 60 ശതമാനം കൂടുതലാണ്. അലാറം സെറ്റ് ചെയ്ത് തലയണയ്ക്കടിയില്‍ വച്ച് ഉറങ്ങുന്നത് ഗുരുതരമായ മാനസീക പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും ഇദ്ദേഹം പറയുന്നു.

അപകടം വര്‍ഷിക്കുന്ന ടവറുകള്‍

മൊബൈല്‍ ഫോണ്‍ ടവറിനു പകരം സാറ്റലൈറ്റോ അള്‍ട്രാ സൌണ്ട് റെഡ്ജ് ട്രാന്‍സ്ഡ്യൂഷന്‍ എന്ന ടെക്നോളജിയോ ഏര്‍പ്പെടുത്താവുന്നതാണെന്ന് ഡോ.മുഹമ്മദ് പറയുന്നു. വിദേശരാജ്യങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള സംവിധാനമാണിത്. റേഡിയേഷന്‍ ഉണ്ടാകുന്നില്ല എന്നതാണ് ഈ സംവിധാനങ്ങളുടെ പ്രത്യേകത.മൊബൈല്‍ കമ്പനികള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന സാമ്പത്തിക ലാഭം നഷ്ടപ്പെടുമെന്നുള്ളതാണ് ഈ സംവിധാനങ്ങള്‍ ഉപയോഗിക്കാത്തെതെന്നും മുഹമ്മദ്ദ് സുധീര്‍ പറയുന്നു.

ടവര്‍സ്ഥാപിക്കാനുള്ള സ്ഥലങ്ങള്‍ കമ്പനിക്കാര്‍ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. ഇതു സത്യത്തില്‍ സ്ഥലമുടമകള്‍ കബളിപ്പിക്കപ്പെടുകയാണ്. ഈ ടവര്‍ സംബന്ധിച്ച് ഭാവിയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ സ്ഥലമുടമകളാവും കുടുങ്ങുക.

മൊബൈല്‍ ടവറുകളുമായി ബന്ധപ്പെടുന്ന കേസുകള്‍ക്ക് കോടതി മുഹമ്മദ് സുധീറിനെ എക്സ്പേര്‍ട്ട് ഒപ്പീനിയനായി വിളിപ്പിക്കാറുണ്ട്.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites