എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, 24 July 2012

211-ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ഏഞ്ചല്‍ വെള്ളച്ചാട്ടം ഏത് രാജ്യത്താണ്?

1. 1857 ലെ ഒന്നാം സ്വാതന്ത്യ്രസമരകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?
2. ബോര്‍ഡോ മിശ്രിതം കണ്ടുപിടിച്ചതാര്?
3. ഏതു നദിയുടെ പ്രാചീനനാമമാണ് ബാരിസ്?
4. ഏതുവന്‍കരയിലാണ് റോക്കി പര്‍വതനിര?
5. ലോകത്തിലെ ആദ്യത്തെ വനിതാപ്രസിഡന്റ് അധികാരത്തില്‍ വന്ന രാജ്യം?
6. കേരളത്തില്‍നിന്ന് പാര്‍ലമെന്റിലെത്തിയ ആദ്യ വനിത?
7. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ഏഞ്ചല്‍ വെള്ളച്ചാട്ടം ഏത് രാജ്യത്താണ്?
8. ഡല്‍ഹി ഭരിച്ച അവസാനത്തെ സുല്‍ത്താന്‍വംശം?
9. ഷേക്സ്പിയര്‍ എഴുതിയ അവസാനത്തെ നാടകം?
10. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ളത്?
11. കേരള പ്രസ് അക്കാഡമി സ്ഥാപിതമായ വര്‍ഷം?
12. കേരള ബാംബു കോര്‍പ്പറേഷന്റെ ആസ്ഥാനം?
13. ഏതുരാജ്യത്തെ സംസ്കാരമാണ് പൂച്ചയെ ആരാധിച്ചിരുന്നത്?
14. കേരള സാഹിത്യ അക്കാഡമിയുടെ ആസ്ഥാനം?
15. ലോകത്തിലെ ഏറ്റവും പഴയ നാഗരികത?
16. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വേലിയേറ്റം അനുഭവപ്പെടുന്നത് എവിടെ?
17. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണസാക്ഷര നഗരം?
18. ഏതുരാജാവിന്റെ കാലത്താണ് പള്ളിവാസല്‍ പദ്ധതി പ്രവര്‍ത്തനക്ഷമമായത്?
19. പ്രകൃതിവാതകം ആദ്യമായി ഉപയോഗിച്ച യൂറോപ്യന്‍ രാജ്യം?
20. അജന്താ ഗുഹകളെ 1919 ല്‍ വീണ്ടും കണ്ടെത്തിയ ബ്രിട്ടീഷ് ഓഫീസര്‍?
21. ഫ്രഞ്ച് വിപ്ളവത്തിന്റെ ശിശു എന്നറിയപ്പെട്ടത്?
22. ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭം?
23. ഇന്റഗ്രല്‍ കോച്ച് ഫാക്ടറി എവിടെയാണ്?
24. ഏത് മൃഗത്തിന്റെ സംരക്ഷണത്തിനാണ് ഇരവികുളം ദേശീയോദ്യാനം പ്രസിദ്ധം?
25. രക്തഗ്രൂപ്പുകള്‍ കണ്ടുപിടിച്ചതാര്?
26. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് എവിടെയാണ്?
27. ഇന്റര്‍പോളിന്റെ ആസ്ഥാനം?
28. ലോകത്തില്‍ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം?
29. ഏത് രാജവംശത്തിന്റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത്?
30. ശ്രീരംഗപട്ടണം ഉടമ്പടിയില്‍ ഒപ്പുവച്ചത്?
31. മാവോ സേ തുങ് മരിച്ച വര്‍ഷം?
32. ഏത് യുദ്ധത്തിലാണ് ടിപ്പു കൊല്ലപ്പെട്ടത്?
33, ഏത് രാജവംശത്തിന്റെ ഭരണമാണ് ചന്ദ്രഗുപ്തമൌര്യന്‍ അവസാനിപ്പിച്ചത്?
34. കേരളത്തില്‍ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?
35. ഏത് നദീതീരത്താണ് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ്?
36. കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം?
37. മനുഷ്യനിലെ                          സ്പൈനല്‍കോഡിന്റെ നീളം?
38. രാത്രിയില്‍ ആകാശത്തില്‍ കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം?
39. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം?
40.  ഏത് നദീതീരത്താണ് ഹൈദരാബാദ്?
41. രാസസൂര്യന്‍ എന്നറിയപ്പെടുന്ന ലോഹം?
42. ഏത് കലാപത്തിന്റെ കാലത്താണ് വാഗണ്‍ട്രാജഡി നടന്നത്!
43. പ്രാചീനകാലത്ത് പ്രാഗ്ജ്യോതിഷ്പുര്‍ എന്നറിയപ്പെട്ടിരുന്നത്?
44. ഏത് ഗുപ്തരാജാവിന്റെ കാലത്താണ് ഹരിസേനന്‍ ജീവിച്ചിരുന്നത്?
45. മത്തവിലാസം രചിച്ചതാര്?

ഉത്തരങ്ങള്‍
1) വിസ്കൌണ്ട് പാല്‍മര്‍സ്റ്റോണ്‍, 2) മില്ലാര്‍ഡെറ്റ,3) പമ്പ, 4) അമേരിക്ക, 5) അര്‍ജന്റീന, 6) ആനി മസ്ക്രീന്‍, 7) വെനിസ്വേല, 8) ലോദി, 9) ദി ടെംപസ്റ്റ്, 10) കെ.എം. മാണി, 11) 1979,12) അങ്കമാലി, 13) ഈജിപ്ത്, 14) തൃശൂര്‍,15) സുമേറിയന്‍, 16) കാനഡയിലെ ഹണ്ടി ഉള്‍ക്കടലില്‍, 17) കോട്ടയം, 18) ചിത്തിരതിരുനാള്‍,19) ഇറ്റലി, 20) ജോണ്‍സ്മിത്ത്, 21) നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്, 22) ക്വീന്‍ അലക്സാന്‍ഡ്രിയാസ് ബേഡ്വിംഗ്, 23) പെരുമ്പൂര്‍ (ചെന്നൈ), 24) നീലഗിരി താര്‍  (വരയാട്), 25) കാള്‍ലാന്റ്സ്പെയിനര്‍, 26) ചവറ,27) ലിയോണ്‍സ്, 28) ചൈന, 29) ഗുപ്തവംശം, 30) ടിപ്പുവും ബ്രിട്ടീഷുകാരും, 31) 1976, 32) നാലാം മൈസൂര്‍ യുദ്ധം , 33) നന്ദവംശം, 34) ഇടുക്കി, 35) സെയ്ന്‍, 36) തൃപ്പൂണിത്തുറ ഹില്‍പാലസ്,37) 45 സെ.മീ., 38) സിറിയസ്, 39) ത്വക്ക്,40) മൂസി, 41) മഗ്നീഷ്യം, 42) മലബാര്‍ കലാപം,43) ഗോഹട്ടി, 44) സമുദ്രഗുപ്തന്‍, 45) മഹേന്ദ്രവര്‍മ്മന്‍.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites