എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday 2 July 2012

ഹൃദയാരോഗ്യം തരുന്ന പാചക എണ്ണ

വിപണിയില്‍ നിരവധി പാചക എണ്ണകളുണ്ട്. എല്ലാവരും തങ്ങളുടെ എണ്ണയാണ് നല്ലതെന്നും പറയുന്നു. ഏതു പാചക എണ്ണ തെരഞ്ഞെടുക്കും...

ഇന്ന് പാചക എണ്ണ തിരഞ്ഞെടുക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ച് ഏറെ വിഷമം പിടിച്ച കാര്യമാണ്. സാച്ചുറേറ്റഡ് ഫാറ്റ്സ്, അണ്‍സാച്ചുറേറ്റഡ് ഫാറ്റ്സ്, റിഫൈന്‍ഡ്, അണ്‍റിഫൈന്‍ഡ് തുടങ്ങി എണ്ണ വാങ്ങാന്‍ ചെല്ലുന്നവരെ കണ്‍ഫ്യൂഷനിലാക്കുന്ന വകഭേദങ്ങളാണ് വിപണിയിലുള്ളത്.ഇതിലേത് തെരഞ്ഞെടുക്കണം, വാങ്ങുന്ന എണ്ണ കൊളസ്ട്രോള്‍ കൂട്ടുമോ ... തുടങ്ങി നിരവധി സംശയങ്ങളാണ് നമ്മുടെ വ്ീട്ടമ്മമാര്‍ക്കുള്ളത്.

എന്താണ് കൊളസ്ട്രോള്‍

മനുഷ്യ ശരീരത്തിലെ കൊഴുപ്പില്‍ അടങ്ങിയിരിക്കുന്ന മൃദു പദാര്‍ഥമാണ് കൊളസ്ട്രോള്‍. രക്തക്കുഴലുകളിലോ ശരീരകോശങ്ങളിലോ ഇതിനെ കാണുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനത്തിനിത് അത്യാവശ്യം വേണ്ട വസ്തുവാണ്. ലോ ഡെന്‍സിറ്റി ലിപ്പോ(എല്‍ഡിഎല്‍), പ്രോട്ടീന്‍ അതല്ലെങ്കില്‍ ചീത്ത കൊളസ്ട്രോള്‍, ഹൈ ഡെന്‍സിറ്റി ലിപ്പോ(എച്ച്ഡിഎല്‍), പ്രോട്ടീന്‍ അല്ലെങ്കില്‍ നല്ല കൊളസ്ട്രോള്‍ എന്നിങ്ങനെ രണ്ടു തരത്തിലാണ് കൊളസ്ട്രോള്‍. രക്തത്തിലെ ക്രമാതീതമായ കൊളസ്ട്രോള്‍ അളവാണ് അപകടകരമാം വിധം ഹൃദയധമനികള്‍ക്കുള്ള പ്രശ്നമായി മാറുന്നത്.

ചീത്ത കൊളസ്ട്രോളിന്റെയും ട്രൈഗ്ളിസറൈഡിന്റെയും അളവ് കുറയ്ക്കാന്‍ പോന്ന നല്ലയിനം ഫാറ്റി ആസിഡാണ് മോണോ അണ്‍സാചുറേറ്റഡ് ഫാറ്റി ആസിഡ്.

നല്ല കൊളസ്ട്രോളിന്റെയും ചീത്ത കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കുന്ന പോളി അണ്‍സാച്യുറേറ്റഡ് ഫാറ്റി ആസിഡിന്റെ സാന്നിധ്യം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും.

ആകെ കൊളസ്ട്രോളിന്റെ അളവിനൊപ്പം ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സാമര്‍ഥ്യമുള്ള പൂരിത കൊഴുപ്പ്(സാച്യുറേറ്റഡ് ഫാറ്റ്സ്)നെ നിയന്ത്രിക്കാനും ഇല്ലാതാക്കാനും ഏറെ പരിശ്രമം വേണ്ടി വരും. നിര്‍ത്തിയില്ലെങ്കിലോ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് രക്തം കട്ടപ്പിടിക്കുകയും ഹൃദ്രോഗം ഉണ്ടാക്കുകയും ചെയ്യും.

ആരോഗ്യത്തിനു പൊതുവെ നല്ലതെന്നു പറയുന്ന അപൂരിത കൊഴുപ്പിന്(അണ്‍സാചുറേറ്റഡ് ഫാറ്റ്സ്) ചീത്ത കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാന്‍ കഴിയും.

പാചകത്തിന് എണ്ണ ഉപയോഗിക്കുമ്പോള്‍

വ്യത്യസ്ത ഗുണങ്ങളുള്ള എണ്ണക്കൂട്ട് ആണ് ഉപയോഗിക്കേണ്ടത്. ഇതുമൂലം മികച്ച ഗുണങ്ങള്‍ ഉണ്ടാകും. രണ്േടാ മൂന്നോ വ്യത്യസ്ത തരം എണ്ണകള്‍ ഉപയോഗിക്കുക എന്നത് പലര്‍ക്കും അപ്രായോഗികം ആയിരിക്കും. എന്നാലും മൂന്ന് ഫാറ്റി ആസിഡുകള്‍ക്കും ഇടയിലുള്ള ക്രമം നില നിര്‍ത്താന്‍ ഇതാണു വഴി. പാചകം ചെയ്യുമ്പോള്‍ എണ്ണയുടെ കാര്യത്തില്‍ അതീവശ്രദ്ധ വേണം. രുചി കുറഞ്ഞാലും സാരമില്ല. എണ്ണ ആവശ്യത്തിനു മാത്രം ഉപയോഗിക്കുകയാണ് നല്ലത്.

പാചകത്തിന് വിവിധതരം എണ്ണകള്‍

നിലക്കടല എണ്ണ: ധാരാളമായി പാചകത്തിന് ഉപയോഗിച്ചു കാണുന്ന ഒന്നാണിത്. ഹൃദയത്തിന് ഏറ്റവും ഗുണകരമായ മോണോ അണ്‍സാചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള നിലക്കടല എണ്ണ റിഫൈന്‍ഡ് രൂപത്തിലോ ഫില്‍റ്റേഡ് രൂപത്തിലോ കാണുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍ വറുത്തെടുക്കാന്‍ ഇത് ഏറ്റവും നല്ലതാണ്.

ഒലിവ് എണ്ണ: ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒലീവ് എണ്ണയുടെ ഉപയോഗം ചെലവേറിയതാണ്. മോണോ അണ്‍സാചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്ന ഇത് മെഡിറ്ററേനിയന്‍ രാജ്യങ്ങളിലെ മുഖ്യപാചക എണ്ണയാണ്. രക്തത്തിലെ കൊളസ്ട്രോള്‍ അളവിനെ നിയന്ത്രിച്ചും രക്തം കട്ടപിടിക്കാതെ നോക്കിയും ഹൃദയ ധമനികള്‍ക്കു സംഭവിക്കുന്ന അസുഖങ്ങള്‍ക്കു തടയിടാന്‍ ഈ എണ്ണയ്ക്കു കഴിയും. സൂപ്പ് പോലുള്ളവ തയാറാക്കാ#179; മികച്ചത് ഒലീവ് എണ്ണയാണ്.

സോയാബീന്‍ എണ്ണ: അത്ര സുലഭമല്ലാത്ത സോയാബീന്‍ എണ്ണയിലും പ്രധാനമായും അടങ്ങിയിരിക്കുന്നത് പോളി അണ്‍സാചുറേറ്റഡ് ഫാറ്റി ആസിഡ് ആണ്. ശരിയായ അളവില്‍ മനുഷ്യ ശരീരത്തിന് ഏറ്റവും അത്യാവശ്യം വേണ്ടുന്ന ചീനോലിക് ആസിഡും അല്‍ഫാലിനോക് ആസിഡും ഇതിലുണ്ട്. വറുക്കാന്‍ ഒഴികെ മറ്റെല്ലാ പാചകാവശ്യങ്ങള്‍ക്കും ഇത് നല്ലതാണ്.

വറുക്കുന്ന ചൂടില്‍ ഇതിലെ പോളി അണ്‍സാചുറേറ്റഡ് ഫാറ്റി ആസിഡ് അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേര്‍ന്ന് വിഷപദാര്‍ഥം ഉണ്ടാക്കും.

കടുക് എണ്ണ: ബംഗാളില്‍ പരമ്പരാഗതമായി ഈ എണ്ണ ഉപയോഗിക്കുന്നു. എന്നാല്‍ കേരളത്തില്‍ വ്യാപകമല്ല. പോളി അണ്‍സാചുറേറ്റഡ് ഫാറ്റി ആസിഡ്, മോണോ അണ്‍സാചുറേറ്റഡ് ഫാറ്റി ആസിഡ്, യൂറിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലാ പാചകത്തിനും ഉപയോഗിക്കാമെങ്കിലും മറ്റേതെങ്കിലും എണ്ണയ്ക്കൊപ്പം ഉപയോഗിക്കുന്നതാണ് നല്ലത്.

തവിട് എണ്ണ: ധാരാളം പോഷകഗുണമുള്ളതും ഭക്ഷ്യയോഗ്യവുമാണ് ഇത്. മോണോ അണ്‍സാചുറേറ്റഡ് ഫാറ്റി ആസിഡിനൊപ്പം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കെല്‍പ്പുള്ള പദാര്‍ഥങ്ങളും ഇതില്‍ ധാരാളമുണ്ട്. ചര്‍മത്തിനു ഗുണകരമായ പദാര്‍ഥങ്ങളും ഇതില്‍ലുണ്ട്.

സൂര്യകാന്തി എണ്ണ: ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതരം എണ്ണയാണിത്. പോളി അണ്‍സാചുറേറ്റഡ് ഫാറ്റി ആസിഡും ലിനോലിക് ആസിഡും സമൃദ്ധമാണ് ഇതില്‍. നല്ലതും ചീത്തയുമായ കൊളസ്ട്രോളിന്റെ അളവ് ഇത് കുറയ്ക്കുമെന്നതിനാല്‍ എല്ലാ ദിവസവും പാചക എണ്ണയായി ഇതുപയോഗിക്കുന്നത് നല്ലതല്ല. പാമോലിന്‍ പോലുള്ള എണ്ണകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉപയോഗിച്ചാല്‍ മതിയാകും.

പാമൊലിന്‍: സൂര്യകാന്തി പോലെയാണിതും. അതിനാല്‍ മറ്റ് എണ്ണകള്‍ക്കൊപ്പം ഉപയോഗിക്കുന്നതാണ് നല്ലത്.

വെളിച്ചെണ്ണ: പരമ്പരാഗതമായി മലയാളികള്‍ കൂടുതല്‍ ഉപയോഗിക്കുന്നതും കൂടുതല്‍ പരാതിയുള്ളതുമാണി എണ്ണ. സൂര്യകാന്തി എണ്ണ പോലെ സുരക്ഷിതവും മിതവുമായ ഉപയോഗത്തിന് പറ്റിയ എണ്ണയാണിത്. മറ്റ് എണ്ണയ്ക്കൊപ്പം ഉപയോഗിക്കുക. സ്ഥിരമായി ഉപയോഗിക്കരുത്.

വെണ്ണ-നെയ്യ്-വനസ്പതി എന്നിവ ഉപയോഗിച്ചുള്ള പാചകം അത്ര നന്നല്ല. കാരണം കൂടിയ അളവില്‍ പൂരിത കൊഴുപ്പും കൊളസ്ട്രോളും ഇവയിലുണ്ട്. ഹൃദയരോഗങ്ങള്‍ക്കു പലപ്പോഴും കാരണമാകുന്നതും ിതിന്റെ ഉപയോഗമാണ്.

കൊളസ്ട്രോള്‍ പേടി വേണ്ട

കൊളസ്ട്രോള്‍ ഹൃദയം, കണ്ണ്, കരള്‍, വൃക്ക എന്നിവയ്ക്ക് അപകടകരമാണ്. ആരോഗ്യമുള്ള ഒരാളിന്റെ രക്തത്തിലെ ആകെ കൊളസ്ട്രോള്‍ 200 മി.ഗ്രാം/ഡെസിലിറ്ററിനു താഴെയും എല്‍ഡിഎല്‍ 160 മി.ഗ്രാം/ ഡെസിലിറ്ററിനു താഴെയും ആകുന്നതാണ് നല്ലത്.

എന്നാല്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളയാളെ സംബന്ധിച്ച് എല്‍ഡിഎല്‍ അഥവ ചീത്ത കൊളസ്ട്രോളിന്റെ അളവ് 100 മില്ലിഗ്രാം/ഡെസിലിറ്റിനു താഴെയാകുന്നതാണ് അഭികാമ്യം. പുരുഷന്മാരില്‍ 40-50 മി.ഗ്രാം/ഡെസിലിറ്റര്‍, സ്ത്രീകളില്‍ 50-60 മില്ലി ഗ്രാം/ഡെസിലിറ്റര്‍ എന്നിങ്ങനെയാണ് എച്ച്ഡിഎല്‍ അഥവ നല്ല കൊളസ്ട്രോളിന്റെ സാധാരണ നില.

60 മി.ഗ്രാം ഡെസിലിറ്ററില്‍ കൂടുതലാണെങ്കില്‍ ഹൃദയസംബന്ധമായ രോഗങ്ങളില്‍ നിന്നു സുരക്ഷ ഉറപ്പാണ്. അഭികാമ്യമായ അളവിനു മുകളിലേക്ക് കൊള്സ്ട്രോള്‍ അളവ് കൂടിയാല്‍ അപകട സാധ്യത കൂടും.

കൊളസ്ട്രോള്‍ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ജീവിത ശൈലി തന്നെ മാറ്റണം. ഡയറ്റിംഗില്‍ തുടങ്ങി വ്യായാമത്തില്‍ കൂടിയേ അതിനു പരിഹാരമാകൂ. വറുത്തതും പൊരിച്ചതും ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കുക. പഴം, പച്ചക്കറികള്‍ എന്നിവ ചേര്‍ക്കുക, വ്യായാമത്തിന്റെ ഭാഗമായ നടത്തം പതിവാക്കുക.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites