എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Friday, 13 July 2012

205- കേടുവരാത്ത ഏക ഭക്ഷണവസ്തുവേത്?

1. മുഹമ്മദലി ജിന്ന അന്തരിച്ച വര്‍ഷം ഏത്?
2. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് എത്രാമത്തെ വയസിലാണ് നൊബേല്‍ സമ്മാനം ലഭിച്ചത്?
3. ഹിജവര്‍ഷ കലണ്ടറിലെ ആദ്യ മാസമേത്?
4. അല്‍ - ഹിലാല്‍ എന്ന പേരില്‍ പത്രം ആരംഭിച്ച ഇന്ത്യന്‍ സ്വാതന്ത്ര സമരനായകന്‍?
5. ഇന്ത്യയില്‍ ആദ്യമായി ചിക്കുന്‍ഗുനിയ റിപ്പോര്‍ട്ട് ചെയ്തതെവിടെ?
6. റോം ഏത് നദിയുടെ തീരത്താണ്?
7. സാവിത്രി എന്ന കാവ്യം രചിച്ചതാര്?
8. ന്യൂ സ്പെയ്ന്‍ എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര്?
9. കൊറിയന്‍ യുദ്ധം നടന്നത് ഏത് കാലഘട്ടത്തില്‍?
10. കാര്‍ഷിക ആദായനികുതി ആദ്യം ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ സംസ്ഥാനം?
11. എ ലോംഗ് ഇന്നിംഗ്സ് ആരെഴുതിയ കൃതിയാണ്?
12. സാല്‍വദോര്‍ദാലി ഏത് മേഖലയില്‍ പ്രശസ്തനാണ്?
13. ആദ്യത്തെ കൃത്രിമനാരായ നൈലോണ്‍ വികസിപ്പിച്ചതാര്?
14. ഏറ്റവും ഭാരംകുറഞ്ഞ വാതകമേത്?
15. ആറ്റംബോംബില്‍ നടക്കുന്ന പ്രവര്‍ത്തനമേത്?
16. അന്തരീക്ഷമര്‍ദ്ദം അളക്കാനുള്ള ഉപകരണമേത്?
17. ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്?
18. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ ലോഹമേത്?
19. ഭൂമിയുടെ ഉപരിതലത്തില്‍ ഏറ്റവുമധികമുള്ള ലോഹമേത്?
20. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്ന ലോഹമേത്?
21. ആറ്റത്തിലെ പോസിറ്റീവ് ചാര്‍ജുള്ള കണമേത്?
22. ആറ്റത്തിലെ ചാര്‍ജില്ലാത്ത കണമേത്?
23. ന്യൂട്രോണില്ലാത്ത ആറ്റമുള്ള മൂലകമേത്?
24. മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹമേത്?
25. ഏറ്റവും വിലകൂടിയ ലോഹമേത്?
26. ശുദ്ധമായ സ്വര്‍ണം എത്ര കാരറ്റാണ്?
27. കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപാന്തരമേത്?
28. വിനാഗിരിയില്‍ അടങ്ങിയിട്ടുള്ള ആസിഡേത്?
29. പാലില്‍ അടങ്ങിയിട്ടുള്ള ആസിഡേത്?
30. ഓറഞ്ച്, നാരങ്ങ എന്നിവയിലുള്ള ആസിഡേത്?
31. കരിമ്പില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയേത്?
32. പിച്ചള അഥവാ ബ്രാസ് ഏതൊക്കെ ലോഹങ്ങള്‍ കൂടിച്ചേരുന്നതാണ്?
33. തുരുശിന്റെ രാസനാമമെന്ത്?
34. തുരിശിന്റെ പ്രധാന ഉപയോഗമെന്ത്?
35. ചുണ്ണാമ്പുവെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമേത്?
36. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകമേത്?
37. ഖരരൂപത്തിലുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡ് അറിയപ്പെടുന്നതെങ്ങനെ!
38. ജോസഫ് ബ്ളാക്ക് കണ്ടുപിടിച്ച വാതകമേത്?
39.  ഹൈഡ്രജന്‍ വാതകം കണ്ടെത്തിയതാര്?
40. ഭക്ഷ്യവസ്തുക്കളില്‍ രുചി കൂട്ടാന്‍ ചേര്‍ക്കുന്ന രാസവസ്തുവേത്?
41. വെള്ളത്തിനടിയില്‍ സൂക്ഷിച്ചുവയ്ക്കുന്ന രാസവസ്തുവേത്?
42. പെന്‍സില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്?
43. മിന്നാമിനുങ്ങുകളുടെ തിളക്കത്തിന് കാരണമായ രാസവസ്തുവേത്?
44. കേടുവരാത്ത ഏക ഭക്ഷണവസ്തുവേത്?
45. മയക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്?


  ഉത്തരങ്ങള്‍
1) 1948, 2) 43, 3) മുഹറം, 4) മൌലാനാ അബ്ദുല്‍ കലാം ആസാദ്, 5) കൊല്‍ക്കത്ത,6) ടൈബര്‍, 7) അരവിന്ദഘോഷ് 8) മെക്സിക്കോ, 9) 1950 - 53, 10) പഞ്ചാബ്,11) വിജയഹസാരെ, 12) ചിത്രകല,13) കരോതേഴ്സ്വാലസ്ഹ്യൂം, 14) ഹൈഡ്രജന്‍, 15) അണുവിഘടനം,16) ബാരോമീറ്റര്‍, 17) ഐസക് ന്യൂട്ടണ്‍, 18) ചെമ്പ്, 19) അലുമിനിയം, 20) പ്ളാറ്റിനം, 21) പ്രോട്ടോണ്‍, 22) ന്യൂട്രോണ്‍, 23) ഹൈഡ്രജന്‍, 24) ലിഥിയം, 25) റേഡിയം,26) 24 കാരറ്റ്, 27) വജ്രം, 28) അസെറ്റിക്കാസിഡ്, 29) ലാക്ടിക്കാസിഡ്,30) സിട്രിക്കാസിഡ്, 31) സുക്രോസ്, 32) ചെമ്പ്, സിംഗ്, 33) കോപ്പര്‍സള്‍ഫേറ്റ്,34) കുമിള്‍നാശിനി, 35) കാര്‍ബണ്‍ഡൈ ഓക്സൈഡ്, 36) ഹൈഡ്രജന്‍ സള്‍ഫൈഡ്, 37) ഡ്രൈഐസ്,38) കാര്‍ബണ്‍ഡൈ ഓക്സൈഡ്, 39) ഹെന്‍ട്രി കാവന്‍ഡിഷ്, 40) അജിനോമോട്ടോ,41) വെള്ളഫോസ്ഫറസ് , 42) ഗ്രാഫൈറ്റ്,43) ലൂസിഫെറിന്‍, 44) തേന്‍,45) ക്ളോറോഫോം.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites