എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, 24 July 2012

216- 2ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ള സംസ്ഥാനം?

1. ലോകത്തിൽ ഏറ്റവും കൂടുതൽ പാലുല്പാദിപ്പിക്കുന്നത്?
2. ഓപ്പറേഷൻ ഫ്‌ളഡിന് നേതൃത്വം നൽകിയത്?
3. നാഷണൽ ഫെഡറേഷൻ ഒഫ് ഡയറി കോ - ഓപ്പറേറ്റീവ്‌സിന്റെ ആസ്ഥാനം?
4. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?
5. വ്യവസായ മന്ത്രാലയം രൂപീകരിച്ചത്?
6. ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ള സംസ്ഥാനം?
7. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലിചെയ്യുന്നത്?
8. ഏറ്റവും കൂടുതൽ ഊർജം ഉപയോഗിക്കുന്ന മേഖല?
9. ഇന്ത്യൻ ഇരുമ്പുരുക്ക് വ്യവസായത്തിന് അടിത്തറയിട്ട വ്യക്തി?
10. വിദേശനാണ്യം നേടുന്നതിന്റെ കണക്കുകൾ സൂക്ഷിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും വേണ്ടിയുള്ള നിയമം?
11. ഗ്ലാസ് വ്യവസായ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
12. തൊഴിൽ പ്രശ്‌നത്തിന്റെ പേരിൽ ഫാക്ടറി അടച്ചിടുന്ന അവസ്ഥ?
13. 1991ലെ പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന ഘടങ്ങൾ
14. ചെറുകിട, ഇടത്തരം, ഗ്രാമീണ വ്യവസായങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി?
15. ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉല്പാദന കേന്ദ്രം?
16. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ ആരംഭിച്ചത് ഏതു കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ്?
17. വ്യാവസായിക ഗുണമേന്മയ്ക്കുള്ള 'ഐ.എസ്. ഐ' മുദ്ര നൽകുന്ന സ്ഥാപനം?
18. കൂട്ടുകച്ചവടത്തിൽ പരമാവധി എത്ര പങ്കാളികൾ ഉണ്ടാകും?
19. ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത്?
20. ബിയർ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഏഷ്യൻ രാജ്യം ഏത്?
21. മഹാരത്‌ന പദവി ലഭിച്ച കമ്പനികൾ?
22. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായം ആരംഭിച്ചത്?
23. റിസർവ് ബാങ്കിന്റെ ആദ്യ ഇന്ത്യൻ ഗവർണർ?
24. ചൈനയിൽ ബ്രാഞ്ച് തുടങ്ങിയ ആദ്യ ഇന്ത്യൻ ബാങ്ക്?
25. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിന്റെ ആസ്ഥാനം?
26. നബാർഡിന്റെ ആസ്ഥാനം?
27. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് ജില്ല?
28. കേരളത്തിലെ ആദ്യത്തെ ബാങ്ക്?
29. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷ്വറൻസ് സ്ഥാപനം?
30. ഇന്ത്യയിലെ ലൈഫ് ഇൻഷ്വറൻസ് രംഗം ദേശസാൽക്കരിച്ചത്?
31. 'റുപിയ' എന്ന നാണയം ആദ്യമായി പുറത്തുവന്നത് ആരുടെ കാലത്താണ്?
32. രൂപാ നാണയം ആദ്യമായി അച്ചടിച്ചിറക്കിയ വർഷം?
33.  ആദ്യമായി പേപ്പർ കറൻസി പ്രചാരത്തിൽ വന്നത്?
34. ദശാംശ നാണയ സമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കിയത്?
35. ലോകത്തിലാദ്യമായി നികുതി ഏർപ്പെടുത്തിയത്?
36. 1954-ലെ നികുതി കമ്മിഷന്റെ തലവൻ?
37. ഒക്‌ട്രോയി  നികുതി ഏർപ്പെടുത്തുന്നത്?
38. ഇന്ത്യയിൽ മൂല്യവർദ്ധിത നികുതി നിലവിൽ വന്നത്?
39. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ കൂടുതൽ ശതമാനവും നികുതിയിൽനിന്നും ലഭിക്കുന്ന രാജ്യം?
40. ഇന്ത്യയിലെ ആദ്യത്തെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്?
41. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കമ്പനി?
42. നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നിലവിൽ വന്നത്?
43. സെബിക്ക് നിയമ പ്രാബല്യം ലഭിച്ചത്?
44. ഓഹരിവില അടുത്തുതന്നെ ഉയരുമെന്ന വിശ്വാസത്താൽ ഓഹരികൾ വാങ്ങുന്നവർ?
45. സഹകരണപ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്

  ഉത്തരങ്ങൾ
1) ഇന്ത്യ, 2) ഡോ. വി. കുര്യൻ, 3) ആനന്ദ് (ഗുജറാത്ത്), 4) ഹരിയാന, 5) 1976ൽ,6) മഹാരാഷ്ട്ര, 7) തുണി വ്യവസായത്തിൽ, 8) വ്യവസായം, 9) ജംഷഡ്ജി ടാറ്റ, 10) ഫെറ, 11) ഫിറോസാബാദ്, 12) ലോക്ക് ഔട്ട്, 13) ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം, 14) അബിദ് ഹുസൈൻ കമ്മിറ്റി, 15) മുംബയ്,16) സി. രംഗരാജൻ കമ്മിറ്റി, 17) ബി.ഐ.എസ്, 18) 20, 19) 1987 ജൂലായ് 1, 20) ഇന്ത്യ, 21) ഒ.എൻ.ജി.സി, സെയിൽ, എൻ.ടി.പി.സി, ഐ.ഒ.സി, 22) 1770ൽ (ബാങ്ക് ഒഫ് ഹിന്ദുസ്ഥാൻ), 23) സി.ഡി. ദേശ്മുഖ്, 24) സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, 25) പൂജപ്പുര (തിരുവനന്തപുരം) , 26) മുംബയ്, 27) പാലക്കാട്, 28) അപ്പു നെടുങ്ങാടി ബാങ്ക്,29) ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി, 30) 1956 ജനുവരി 19ന്, 31) ഷെർഷാ സൂരി, 32) 1542, 33) 1883, 34) ഏപ്രിൽ 1957, 35) ഈജിപ്തിൽ, 36) ഡോ. ജോൺ മത്തായി, 37) നഗരസഭ, 38) 2005 ഏപ്രിൽ 1, 39) സ്വീഡൻ,40)ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച്, 41) ഡി.എസ്. പ്രഭുദാസ് ആൻഡ് കമ്പനി, 42) 1993, 43) 1992ൽ,44) കാളകൾ, 45) റോബർട്ട് ഓവൻ.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites