എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday 12 July 2012

203-കേരളത്തിന്റെ ഔദ്യോഗിക പുഷ്പമേത്?

1. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദിയേത്?
2. തെക്കേയിന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?
3. കേരളത്തില്‍ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ലയേത്?
4. കേരളത്തില്‍ ഏറ്റവും കൂടുതലുള്ള ആദിവാസി വിഭാഗമേത്?
5. ഏത് നദിയാണ് പ്രാചീനകാലത്ത് ചൂര്‍ണി എന്നറിയപ്പെട്ടത്?
6. കേരളത്തിലെ ഏത് നദിക്ക് കുറുകെയാണ് ഏറ്റവുമധികം അണക്കെട്ടുകളുള്ളത്?
7. വിനോദസഞ്ചാരകേന്ദ്രമായ കുറുവാ ദ്വീപ് ഏത് നദിയിലാണ്?
8. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമേത്?
9. ഏറ്റവുമധികം ദേശീയോദ്യാനങ്ങളുള്ള ജില്ലയേത്?
10. കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രമേത്?
11. കേളത്തിലെ മയില്‍ സംരക്ഷണ കേന്ദ്രമേത്?
12. ഏത് ജില്ലയിലാണ് പക്ഷിപാതാളം?
13.  ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ പാര്‍ക്കെവിടെ?
14. വൈദ്യുതീകരിക്കപ്പെട്ട കേരളത്തിലെ ആദ്യ പട്ടണമേത്?
15. എല്ലാ ഗ്രാമങ്ങളെയും റോഡ് മുഖാന്തരം ബന്ധിപ്പിച്ച ആദ്യത്തെ സംസ്ഥാനമേത്?
16. കേരളത്തിലെ ഏക വന്‍കിട തുറമുഖമേത്?
17. കേരളത്തിന്റെ ഔദ്യോഗിക പുഷ്പമേത്?
18. ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ?
19.  എത്ര രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് കരയതിര്‍ത്തിയുണ്ട്?
20. ഇന്ത്യയുടെ ഏറ്റവും ചെറിയ അയല്‍രാജ്യം?
21. ഏറ്റവുമധികം രാജ്യങ്ങളുമായി അതിര്‍ത്തിലുള്ള ഇന്ത്യന്‍ സംസ്ഥാനമേത്?
22. ഏറ്റവുമധികം കടല്‍ത്തീരമുള്ള സംസ്ഥാനമേത്?
23. മക്മഹോന്‍ രേഖ ഇന്ത്യയെ ഏത് രാജ്യവുമായി വേര്‍തിരിക്കുന്നു?
24. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര രേഖയേത്?
25. ഏറ്റവും വലിയ സംസ്ഥാനമേത്?
26. ഇന്ത്യയിലെ ഏറ്റവും പ്രധാന മണ്ണിനമേത്?
27. ഏറ്റവുമധികം ആനകളുള്ള സംസ്ഥാനമേത്?
28. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്നതെന്ത്?
29. മുംബയ് ഹൈ സ്ഥിതിചെയ്യുന്നതെവിടെ?
30. കര്‍ണാടകത്തിലെ കോളാര്‍ഖനി എന്തിനാണ് പ്രശസ്തം?
31. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?
32. കാഞ്ചന്‍ജംഗ കൊടുമുടി ഏത് സംസ്ഥാനത്താണ്?
33. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയേത്?
34. ആനമുടി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
35. ഇന്ത്യയിലെ ഏറ്റവും നീളമുള്ള നദിയേത്?
36. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദിയേത്?
37. പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?
38. ഇന്ത്യയെ തേക്കേയിന്ത്യ-വടക്കേയിന്ത്യ എന്നിങ്ങനെ വേര്‍തിരിക്കുന്ന പര്‍വതനിരകളേത്?
39. ഇന്ത്യയിലെ ഏറ്റവും നീളമുള്ള അണക്കെട്ടായ ഹിരാക്കുഡ് ഏത് നദിക്ക് കുറുകെയാണ്?
40. അലമാട്ടി അണക്കെട്ട് ഏത് നദിയിലാണ്?
41. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്?
42. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
43. ജവഹര്‍ലാല്‍ നെഹ്റു തുറമുഖം എവിടെയാണ്?
44. പാക് കടലിടുക്ക് ഏതൊക്കെ രാജ്യങ്ങളെ വേര്‍തിരിക്കുന്നു?
45. ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രമേത്?
           

  ഉത്തരങ്ങള്‍
1) പെരിയാര്‍, 2) ആനമുടി, 3) വയനാട്, 4) പണിയാന്‍മാര്‍, 5) പെരിയാര്‍, 6) പെരിയാര്‍, 7) കബനി, 8) ശാസ്താംകോട്ട കായല്‍,9) ഇടുക്കി, 10) തട്ടേക്കാട്, 11) ചുളന്നൂര്‍,12) വയനാട്, 13) കൊല്ലം ജില്ലയിലെ തെന്‍മലയില്‍, 14) തിരുവനന്തപുരം, 15) കേരളം,16) കൊച്ചി, 17) കണിക്കൊന്ന, 18)2.42 ശതമാനം, 19) ഏഴ്, 20) ഭൂട്ടാന്‍, 21) ജമ്മു-കാശ്മീര്‍, 22) ഗുജറാത്ത്, 23) ചൈന, 24) ഉത്തരായനരേഖ, 25) രാജസ്ഥാന്‍, 26) എക്കല്‍മണ്ണ്,27) കര്‍ണാടകം, 28) പെട്രോളിയം, 29)  അറബിക്കടലില്‍, 30) സ്വര്‍ണ ഖനനത്തിന്, 31) ഗോഡ്വിന്‍ ഓസ്റ്റിന്‍ അഥവാ മൌണ്ട് കെ-2,32) സിക്കിം, 33) താര്‍ മരുഭൂമി, 34) ഇടുക്കി,35) ഗംഗ, 36) കാവേരി, 37) നര്‍മ്മദ,38) വിന്ധ്യ-സാത്പുര, 39) മഹാനദി,40) കൃഷ്ണ, 41) കൊല്ലേരു, 42) മുംബയ്,43) മുംബയ്, 44) ഇന്ത്യ- ശ്രീലങ്ക,45) ശ്രീഹരിക്കോട്ട.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites