എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, 24 May 2012

പൊതു വിജ്ഞാനം-166-പാലക്കാട് ജില്ലയിലെ ദേശീയ ഉദ്യാനം?




1. കേരളത്തിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ച സ്ഥലം?
2. കേരളത്തിലെ ഏക കയറ്റുമതി പ്രോസസിംഗ് മേഖല?
3. കേരളത്തില്‍ കര്‍ഷകദിനം ആചരിക്കുന്നത്?
4. ഏറ്റവും നല്ല കര്‍ഷകന് സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന അവാര്‍ഡ്?
5. ഇന്ത്യയില്‍ നാളികേര ഉത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്നത്?
6. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?
7. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിക്കുന്ന സംസ്ഥാനം?
8. കേരളത്തില്‍ ഏറ്റവും അധികം റബര്‍ ഉത്പാദിക്കുന്ന  ജില്ല?
9. കേരളത്തിന്റെ നെല്ലറ?
10. ഇന്ത്യയില്‍ കൂടുതല്‍ കുരുമുളക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
11. കുരുമുളക് ഉത്പാദനത്തില്‍ മുന്‍പില്‍ നില്ക്കുന്ന ജില്ലകള്‍?
12. ഏറ്റവുമധികം ഏലം ഉത്പാദിപ്പിക്കുന്ന ജില്ല?
13. കേരളത്തില്‍ കൂടുതല്‍ കശുഅണ്ടി ഉത്പാദിക്കുന്ന ജില്ല?
14. ഇന്ത്യയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ തോട്ടം?
15. സുഗന്ധവിളകളുടെ റാണി?
16. കേരളത്തിലെ മുഖ്യ തോട്ടവിള?
17. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ധാന്യം?
18. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന നാണ്യവിള?
19. കേരളത്തില്‍ മധുരക്കിഴങ്ങ് ഉത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്ന ജില്ല?
20. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?
21. കേരളത്തിലെ കേന്ദ്ര തോട്ട ഗവേഷണ കേന്ദ്രം?
22. ക്ഷീര ഉത്പാദനരംഗത്ത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യ സ്ഥാപനം?
23. പട്ടുനൂല്‍പ്പുഴുവിനെ വളര്‍ത്തുന്നതിന് പറയുന്ന ശാസ്ത്രീയ നാമം?
24. തേനീച്ച വളര്‍ത്തലിന്റെ ശാസ്ത്രീയനാമം?
25. ധവളവിപ്ളവം ബന്ധപ്പെട്ടിരിക്കുന്നത്?
26. കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനം?
27. മണ്ണു സംരക്ഷണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
28. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനമുള്ള ജില്ല?
29. കേരളത്തില്‍ വനമില്ലാത്ത ഏക ജില്ല?
30. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
31. കേരളത്തിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?
32. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം?
33. ഇന്ത്യന്‍ രാഷ്ട്രപതിയായ  മലയാളി?
34. കേരളത്തിലെ കടുവ സംരക്ഷണകേന്ദ്രം?
35. പാലക്കാട് ജില്ലയിലെ ദേശീയ ഉദ്യാനം?
36. സൈലന്റ്വാലിയില്‍ക്കൂടി ഒഴുകുന്ന പുഴ?
37. കേരളത്തില്‍ ചന്ദനമരങ്ങളുള്ള ഏക വനപ്രദേശം?
38. കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി സ്ഥാപിച്ചിരിക്കുന്നത് എവിടെ?
39. ചിന്നാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം എവിടെയാണ്?
40. പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രം എവിടെ?
41. ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ ഉള്‍പ്പെടുന്ന അണക്കെട്ടുകള്‍?
42. കേരളത്തില്‍ അണക്കെട്ടുകളോ ജലവൈദ്യുത നിലയങ്ങളോ ഇല്ലാത്ത ജില്ലകള്‍?
43. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
44. കേരളത്തിലെ സ്വകാര്യമേഖലയിലുള്ള ഏക ജലവൈദ്യുത നിലയം?
45. മലബാര്‍ മേഖലയിലെ ഏക ജലവൈദ്യുതി പദ്ധതി?

  ഉത്തരങ്ങള്‍
1) തിരുവനന്തപുരം, 2) കൊച്ചി, 3) ചിങ്ങം 1, 4) കര്‍ഷകോത്തമ, 5) കേരളം, 6) കോഴിക്കോട്, 7) തമിഴ്നാട്, ആസാം, 8) കോട്ടയം, 9) പാലക്കാട്, 10) കേരളം, 11) വയനാട്, ഇടുക്കി, 12) ഇടുക്കി, 13) കണ്ണൂര്‍, 14) കേരളം, 15) ഏലം, 16) തേയില, 17) നെല്ല്, 18) നാളികേരം, 19) പാലക്കാട്, 20) മണ്ണുത്തി, തൃശൂര്‍, 21) കാസര്‍കോട് 22) മില്‍മ, 23) സെറികള്‍ച്ചര്‍, 24) എപ്പികള്‍ച്ചര്‍, 25) ക്ഷീരവികസനം , 26) നബാര്‍ഡ്, 27) അഗ്രോണമി, 28) ഇടുക്കി, 29) ആലപ്പുഴ, 30) പീച്ചി, 31) അഗസ്ത്യാര്‍കൂടം, 32) പെരിയാര്‍, 33. കെ. ആര്‍. നാരായണന്‍, 34) പെരിയാര്‍ ടൈഗര്‍ റിസര്‍വ്, ഇടുക്കി, 35) സൈലന്റ്വാലി, 36) കുന്തിപ്പുഴ, 37) ഇടുക്കി ജില്ലയിലെ മറയൂര്‍, 38) തെന്മല, 39) ഇടുക്കി, 40) ഇടുക്കി, 41) ഇടുക്കി, ചെറുതോണി, കിളിവള്ളിത്തോട്, 42) ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, വയനാട്, കാസര്‍കോട്, 43) പള്ളിവാസല്‍, 44) പത്തനംതിട്ട ജില്ലയിലെ മണിയാര്‍ പദ്ധതി, 45) കുറ്റ്യാടി.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites