എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, 13 May 2012

പൊതു വിജ്ഞാനം-159-ആവര്‍ത്തനപ്പട്ടികയില്‍ അടങ്ങിയിട്ടുള്ള പ്രകൃത്യാലുള്ള മൂലകങ്ങളുടെ എണ്ണം?




1. ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
2. ആറ്റം സിദ്ധാന്തം മുന്നോട്ടുവച്ച ശാസ്ത്രജ്ഞന്‍?
3. ആറ്റത്തിന് സൌരയൂഥമാതൃക നിര്‍ദ്ദേശിച്ചതാര്?
4. ഇലക്ട്രോണുകള്‍ കാണപ്പെടുന്നതെവിടെ?
5. പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ മൌലികകണം?
6. ആറ്റത്തിന്റെ കേന്ദ്രഭാഗം?
7. ഒരാറ്റത്തിന്റെ ന്യൂക്ളിയസിലുള്ള പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണമാണ്?
8. ഓക്സിജന്റെ രൂപാന്തരമാണ്?
9. ദ്രവ്യത്തിന്റെ അളവ് കണക്കാക്കാനുള്ള ഏകകം?
10. രസതന്ത്രത്തിന് ആദ്യ നൊബേല്‍ സമ്മാനം നേടിയത്?
11. എല്ലാപദാര്‍ത്ഥങ്ങളും അതിസൂക്ഷ്മങ്ങളായ കണങ്ങളാല്‍ നിര്‍മ്മിതമാണെന്ന് പ്രസ്താവിച്ച ഭാരതീയ ശാസ്ത്രജ്ഞന്‍?
12. ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജുള്ള കണം?
13. ഇലക്ട്രോണ്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍?
14. ഒരു ഫോസ്ഫറസ് തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണം?
15. മൂലകങ്ങളേയും അവ പ്രവര്‍ത്തിച്ചുണ്ടാകുന്ന സംയുക്തങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്...?
16. ഇലക്ട്രോണ്‍ എന്ന പേര് നല്‍കിയത്?
17. ആറ്റത്തില്‍ ഏറ്റവും കൂടുതല്‍ മാസുള്ള കണിക?
18. രണ്ടില്‍ കൂടുതല്‍ ആറ്റങ്ങളുള്ള തന്മാത്ര?
19. ആവര്‍ത്തനപ്പട്ടികയില്‍ അടങ്ങിയിട്ടുള്ള പ്രകൃത്യാലുള്ള മൂലകങ്ങളുടെ എണ്ണം?
20. മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വര്‍ഗ്ഗീകരിച്ച ശാസ്ത്രജ്ഞന്‍?
21. ആവര്‍ത്തനപ്പട്ടികയില്‍ സമാന്തരമായി കാണുന്ന 7 വരികള്‍?
22. ആധുനിക പിരിയോഡിക് ടേബിളിലെ ഏറ്റവും വലിയ പീരിയഡ് ഏത്?
23. ആവര്‍ത്തനപ്പട്ടികയില്‍ ലംബമായി കാണപ്പെടുന്ന വരികള്‍?
24. ആവര്‍ത്തനപ്പട്ടികയുടെ പിതാവ്?
25. റേഡിയോ ആക്ടിവിറ്റിയുള്ള ഒരു ആല്‍ക്കലി ലോഹമാണ്?
26. മനുഷ്യനിര്‍മ്മിതമായ ആദ്യമൂലകം?
27. ഇലക്ട്രോണ്‍ പ്രതിപത്തി ഏറ്റവും കൂടുതല്‍ കാണിക്കുന്ന മൂലകം?
28. സന്ധിവാതത്തിന് കാരണമായ ലോഹം?
29. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ഹാലജന്‍?
30. വൈദ്യുത ചാലകതയുള്ള അലോഹം?
31. ഏറ്റവും ഉയര്‍ന്ന തിളനിലയുള്ള മൂലകം?
32. ജീവികളുടെ ഡി.എന്‍.എയിലും ആര്‍.എന്‍.എയിലും കാണപ്പെടുന്ന മൂലകം?
33. കടല്‍പ്പായലില്‍ സമൃദ്ധമായി കാണപ്പെടുന്ന മൂലകം?
34. ഏറ്റവും കൂടുതല്‍ ഐസോടോപ്പുകളുള്ള മൂലകം?
35. അന്നജപരിശോധനയ്ക്ക് ഉപയോഗിക്കുന്നത്?
36. സ്വയംകത്തുന്ന വാതകം?
37. ലോക ഓസോണ്‍ ദിനം?
38. ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം?
39. റേഡിയോ ആക്ടിവിറ്റി പ്രദര്‍ശിപ്പിക്കുന്ന വാതകമൂലകം?
40. ഏറ്റവും ക്രിയാശീലം കൂടിയ ഖരമൂലകം
41. ഏറ്റവും ക്രിയാശീലം കൂടിയ വാതകമൂലകം?
42. ഏറ്റവും കൂടുതല്‍ ക്രിയാശീലമുള്ള മൂലകം?
43. ബ്ളീച്ചിംഗ് ഏജന്റായി ഉപയോഗിക്കുന്ന മൂലകം?
44. പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്ന മൂലകങ്ങള്‍?
45. വായുവില്‍ സ്വയം കത്തുന്നതിനാല്‍ വെള്ളത്തിനടിയില്‍ സൂക്ഷിക്കുന്ന മൂലകം?

ഉത്തരങ്ങള്‍
1) ജോണ്‍ ഡാള്‍ട്ടണ്‍, 2) ജോണ്‍ഡാള്‍ട്ടണ്‍, 3) റൂഥര്‍ഫോര്‍ഡ്, 4) ആറ്റത്തിലെ ഓര്‍ബിറ്റില്‍ അഥവാഷെല്ലുകളില്‍, 5) ഇലക്ട്രോണ്‍, 6) ന്യൂക്ളിയസ്, 7) മാസ് നമ്പര്‍, 8) ഓസോണ്‍, 9) മോള്‍, 10) വാന്‍ ഹോഫ്, 11) കണാദന്‍, 12) ഇലക്ട്രോണ്‍, 13) ജെ.ജെ. തോംസണ്‍, 14) 4, 15) രസതന്ത്രം, 16) ജോണ്‍സ്റ്റോണ്‍ സ്റ്റോണി, 17) ന്യൂട്രോണ്‍, 18) ബഹു ആറ്റോമിക തന്മാത്ര, 19) 90, 20) ലാവോസിയ, 21) പീരിയഡുകള്‍, 22) ആറ്, 23) ഗ്രൂപ്പുകള്‍, 24) ദിമിത്രി മെന്‍ഡലീവ്, 25) ഫ്രാന്‍സിയം, 26) ടെക്നീഷ്യം, 27) ക്ളോറിന്‍, 28) പൊട്ടാസ്യം, 29) അയഡിന്‍, 30) ഗ്രാഫൈറ്റ് (കാര്‍ബണ്‍), 31) റീനിയം, 32) ഫോസ്ഫറസ്, 33) വനേഡിയം, 34) ടിന്‍, 35) അയഡിന്‍ ലായനി, 36) ഹൈഡ്രജന്‍, 37) സെപ്തംബര്‍ 16, 38) നൈട്രജന്‍, 39) റാഡന്‍, 40) ലിഥിയം, 41) ഫ്ളൂറിന്‍, 42) ക്ളോറിന്‍, 43) ക്ളോറിന്‍, 44) സ്വര്‍ണം, പ്ളാറ്റിനം, 45) വെളുത്ത ഫോസ്ഫറസ്.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites