1. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ വടക്കന്‍ സംസ്ഥാനങ്ങളെ നയിച്ചത്?
2. യാചകരുടെ രാജകുമാരന്‍ എന്നറിയപ്പെട്ടത്?
3. അഞ്ചുവര്‍ഷം തികച്ചു ഭരിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി?
4. അഞ്ചുതരം റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്?
5. ശതസഹസ്രസംഹിത എന്ന പേരിലറിയപ്പെടുന്ന കൃതി?
6. ഗാഥാസപ്തശതി രചിച്ചതാര്?
7. ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയ വര്‍ഷം?
8. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ ഒ. ചന്തുമേനോന്‍ പ്രസിദ്ധപ്പെടുത്തിയത് ഏതു വര്‍ഷത്തില്‍?
9. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?
10. 'പഴങ്ങളുടെ പറുദീസ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ പ്രദേശമേത്?
11. കേരളത്തില്‍ ഏറ്റവുമധികം പൈനാപ്പിള്‍ കൃഷിയുള്ള പ്രദേശമേത്?
12. ഏത് ഫലവൃക്ഷത്തിന്റെ ശാസ്ത്രീയനാമമാണ് ആര്‍ട്ടോ കാര്‍പ്പസ് ഹെട്ടറോഫിലസ്?
13. എയ്ഡ്സ് പ്രതിരോധശേഷിയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ള ചക്കക്കുരുവിലെ ഘടകങ്ങളേവ?
14. മാവ് വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന കേരളത്തിലെ ജില്ലയേത്?
15. അല്‍ഫോണ്‍സ, നീലം, മല്‍ഗോവ എന്നിവ ഏത് ഫലത്തിലെ മുന്തിയ ഇനങ്ങളാണ്?
16. മാങ്ങകളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്?
17. ഏത് വിളയുടെ കേരളത്തിലുള്ള തനതിനമാണ് കര്‍പ്പൂരവള്ളി.?
18. വാഴയെ ബാധിക്കുന്ന കൊക്കാന്‍ രോഗത്തിനു കാരണമായ സൂക്ഷ്മാണുവേത്?
19. പാവപ്പെട്ടവന്റെ ആപ്പിള്‍ എന്നറിയപ്പെടുന്നതെന്ത്?
20. അനാനാസ് കോമോസസ് എന്നത് എന്തിന്റെ ശാസ്ത്രീയ നാമമാണ്?
21. പാല, ഓവല്‍ എന്നിവ ഏതു ഫലവൃക്ഷത്തിന്റെ വിവിധയിനങ്ങളാണ്?
22. കേരളത്തില്‍ ഏറ്റവും വ്യാപകമായിട്ടുള്ള നെല്ലിയിനമേത്?
23. ഏത് വിളയുടെ പ്രധാന ഇനമാണ് ഷുഗര്‍ ബേബി?
24. സ്വരാജ് പാര്‍ട്ടിയുടെ സ്ഥാപകര്‍?
25.നെഹ്റു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന്?
26. പൂര്‍ണ്ണ സ്വരാജ് എന്ന ആശയം കോണ്‍ഗ്രസ് മുന്നോട്ടു വച്ച സമ്മേളനം
27. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്?
28. നെഹ്റു പഞ്ചശീല തത്വങ്ങളില്‍ ഒപ്പുവച്ചതെന്ന്?
29. നെഹ്റുവിനെ ഇന്ത്യയുടെ ഋതുരാജന്‍ എന്ന് വിശേഷിപ്പിച്ചത്?
30. ആദ്യ ശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തിയ വര്‍ഷം?
31. നെഹ്റുവിന്റെ സമാധിസ്ഥലം?
32. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ളിയുടെ പ്രസിഡന്റ് ആയ ആദ്യ വനിത?
33. ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷയായ വര്‍ഷം?
34. ഒന്നാം ഘട്ടം ബാങ്ക് ദേശസാത്കരണം നടപ്പിലാക്കിയത്?
35. സിംലകരാറിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച രാജ്യം?
36. ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയപ്പോള്‍ പ്രധാനമന്ത്രി?
37. ഇന്ത്യയില്‍ ആഭ്യന്തരാടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം?
38. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി?
39. ഇന്ദിരാഗാന്ധി വധത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍?
40. ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ യൂണിവേഴ്സിറ്റി?
41. രാജീവ്ഗാന്ധിയുടെ ജന്മദിനം ഏതു ദിനമായിട്ടാണ് ആചരിച്ചുവരുന്നത്?
42. രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
43. ഖേല്‍രത്ന നേടിയ ആദ്യ വനിത?
44. ലോക്സഭയില്‍ പ്രതിപക്ഷ നേതാവായ ആദ്യ വനിത?
45. രാജീവ് ആരോഗ്യശ്രീ പദ്ധതി നടപ്പിലാക്കുന്നത് ഏത് സംസ്ഥാനം?
ഉത്തരങ്ങള്‍
1) എബ്രഹാം ലിങ്കണ്‍, 2) മദന്‍ മോഹന്‍ മാളവ്യ, 3) സി. അച്യുതമേനോന്‍, 4) ആര്‍ട്ടിക്കിള്‍ 32, 5) മഹാഭാരതം, 6) ഹാലന്‍, 7) 1975, 8) എ.ഡി. 1889, 9) ഗാന്ധിജി, 10) കേരളം, 11) വാഴക്കുളം (എറണാകുളം), 12) പ്ളാവ്, 13) ജാക്കലിന്‍, ലെക്റ്റിന്‍, 14) പാലക്കാട്, 15) മാമ്പഴം, 16) കാത്സ്യം കാര്‍ബൈഡ്, 17) വാഴ, 18) വൈറസ്, 19) പേരയ്ക്ക, 20) പൈനാപ്പിളിന്റെ, 21) സപ്പോട്ടയുടെ, 22) ചമ്പക്കാട് ലാര്‍ജ്, 23) തണ്ണിമത്തന്‍, 24) മോത്തിലാല്‍ നെഹ്റു, സി.ആര്‍. ദാസ്, 25) 1928 ആഗസ്റ്റ് 10, 26) 1929-ലെ ലാഹോര്‍ സമ്മേളനം, 27) ജവഹര്‍ലാല്‍ നെഹ്റു, 28) 1954 ജൂണ്‍ 28, 29) രവീന്ദ്രനാഥ ടാഗോര്‍, 30) 1989 ജൂലായ്, 31) ശാന്തിവനം, 32) വിജയലക്ഷ്മി പണ്ഡിറ്റ്, 33) 1959, 34) 1969-ല്‍ , 35) ബംഗ്ളാദേശ്, 36) ഇന്ദിരാഗാന്ധി, 37) 1975 ജൂണ്‍ 26, 38) ഇന്ദിരാഗാന്ധി, 39) താക്കര്‍ കമ്മിഷന്‍, 40) ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ), 41) സദ്ഭാവനാദിനം, 42) ഹൈദരാബാദില്‍, 43) കര്‍ണം മല്ലേശ്വരി, 44) സോണിയാഗാന്ധി, 45) ആന്ധ്രാപ്രദേശ്.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..