1. കുത്തബ്മിനാറിന്റെ നിര്‍മ്മാണം ആരംഭിച്ചത്?
2. ബ്രിട്ടീഷിന്ത്യയിലെ അക്ബര്‍ എന്നറിയപ്പെട്ടത്?
3. ഏറ്റവും കുറച്ച് അതിര്‍ത്തിയുള്ള രാജ്യം?
4. ഇന്ത്യയിലെ ആദ്യത്തെ ധനതത്വശാസ്ത്ര ചിന്തകന്‍ എന്നറിയപ്പെടുന്നത്?
5. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് നേടിയ മലയാള സിനിമ?
6. കൂടംകുളം ആണവപദ്ധതിയുമായി സഹകരിക്കുന്ന രാജ്യം?
7. ആദ്യത്തെ ഏഷ്യന്‍ ഗെയിംസിനുവേദിയായ നഗരം?
8. ആരുടെ സദസ്യനായിരുന്നു ദണ്ഡി?
9. ആകാശവാണിക്ക് ആ പേര് നിര്‍ദ്ദേശിച്ച വ്യക്തി?
10. കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍?
11. ഇന്ത്യന്‍ ന്യൂട്ടന്‍ എന്നുവിശേഷിപ്പിക്കപ്പെടുന്നത്?
12. ഏറ്റവും ചാലകശേഷി കുറഞ്ഞ ലോഹം?
13. സഞ്ചാരികളുടെ സുവര്‍ണ ത്രികോണം എന്നറിയപ്പെടുന്നത്?
14. ഏഷ്യാഡില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിത?
15. ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ് ജനിച്ച രാജ്യം?
16. ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടന്ന നഗരം?
17. ആധുനിക ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഏറ്റവും കൂടുതല്‍ പഴക്കമുള്ളത്?
18. ഏതുനദിയിലാണ് ഭക്രാനംഗല്‍ അണക്കെട്ട്?
19. ആന്‍ഡീസ് പര്‍വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
20. യന്ത്രങ്ങളുടെ പവര്‍ അളക്കുന്ന യൂണിറ്റ്?
21. സൌരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം?
22. ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ള പക്ഷി?
23. ആനന്ദമഹാസഭ സ്ഥാപിച്ചത്?
24. സുമേറിയന്‍ സംസ്കാരത്തിന്റെ മറ്റൊരുപേര്?
25. നെഹ്റു പ്ളാനറ്റേറിയം എവിടെയാണ്?
26. ഏതുമരത്തിന്റെ കറയാണ് ലാറ്റക്സ്?
27. ചലിപ്പിക്കാന്‍ കഴിയുന്ന മുഖത്തെ ഏക അസ്ഥി?
28. അടിമവംശത്തിലെ അവസാനത്തെ സുല്‍ത്താന്‍?
29. ഇന്ത്യയില്‍ ഭൂപടങ്ങള്‍ തയ്യാറാക്കുന്ന ഏജന്‍സി?
30. മുഖ്യമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യവ്യക്തി?
31. ഏതു രാജ്യക്കാരാണ് പുരുഷന്മാരുടെ പേരിനുമുന്നില്‍ യൂ എന്ന് ചേര്‍ക്കുന്നത്?
32. ജയദേവന്‍ ആരുടെ സദസ്യനായിരുന്നു?
33. ഏതുരാജ്യത്തെ ലിപിയായിരുന്നു ഫീറോഗ്ളിഫിക്സ്?
34. ലാറ്റിന്‍ ഔദ്യോഗിക ഭാഷയായ ഏകരാജ്യം?
35. കനാലുകളുടെ നാട് എന്നറിയപ്പെടുന്നത്?
36. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടര്‍?
37. ഇന്ത്യയിലെ ആദ്യത്തെ കപ്പല്‍ നിര്‍മ്മാണശാല?
38. ഇന്ത്യയിലാദ്യമായി ആറുവരി എക്സ്പ്രസ് വേ നിലവില്‍വന്ന സംസ്ഥാനം?
39. കഥാസരിത് സാഗരം രചിച്ചത്?
40. ഗ്ളക്കോമ എന്ന രോഗം ബാധിക്കുന്നത്?
41. ഏതു കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി?
42. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം?
43. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ഏക അമേരിക്കന്‍ പ്രസിഡന്റ്?
44. ജഹാംഗീര്‍ ചക്രവര്‍ത്തി ഏതുപേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്?
45. ദഫ്ബോള്‍ വൈദ്യുത നിലയം ഏതു സംസ്ഥാനത്ത്?
ഉത്തരങ്ങള്‍
1) കുത്തബ്ദീന്‍ ഐബക്, 2) വെല്ലസ്ളിപ്രഭു, 3) വത്തിക്കാന്‍, 4) ദാദാഭായ് നവറോജി, 5) എലിപ്പത്തായം, 6) റഷ്യ, 7)ന്യൂഡല്‍ഹി, 8) നരസിംഹവര്‍മ്മന്‍, 9) രവീന്ദ്രനാഥ്ടാഗോര്‍, 10) റഷ്യയും ചൈനയും , 11) ആര്യഭട്ടന്‍, 12) ബിസ്മത്ത്, 13) ഡല്‍ഹി, ജയ്പൂര്‍, ആഗ്ര, 14) കമല്‍ജിത് സന്ധു, 15) ന്യൂസിലന്‍ഡ്, 16) മുംബയ്, 17) കൊല്‍ക്കത്ത സര്‍വകലാശാല, 18) സത്ലജ്, 19) അക്കോണ്‍ കാഗുവ, 20) കുതിരശക്തി, 21) ഗാനിമിഡ്, 22) ബ്ളൂറ്റിറ്റ്, 23) ബ്രഹ്മാനന്ദശിവയോഗി, 24) ഉര്‍സംസ്കാരം, 25) ഡല്‍ഹി, 26) റബര്‍, 27) കീഴ്ത്താടിയെല്ല്, 28) കൈമുബാദ്, 29) സര്‍വേ ഒഫ് ഇന്ത്യ, 30) മൊറാര്‍ജിദേശായി, 31) മ്യാന്‍മര്‍, 32) ലക്ഷ്മണസേനന്‍, 33) ഈജിപ്ത്, 34) വത്തിക്കാന്‍, 35) പാകിസ്ഥാന്‍, 36) ആനന്ദഭായിജോഷി, 37) വിശാഖപട്ടണം, 38) ഗുജറാത്ത്, 39) സോമദേവന്‍, 40) കണ്ണിനെ, 41) അഷ്ടമുടിക്കായല്‍, 42) കൊല്‍ക്കത്ത, 43) വില്യം ഹോവാര്‍ഡ് താഫ്റ്റ്, 44) സലിം, 45) മഹാരാഷ്ട്ര.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..