എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 23 June 2012

പല്ലുകളെ അവഗണിക്കരുതെ...!

പല്ല് , കണ്ണ് എന്നിവയുടെ ചികിത്സയ്ക്ക് ലോകത്തില്‍ എവിടെയാണെങ്കിലും ചെലവ് കൂടുതലാണ്. ഇതില്‍ പല്ല് ന്‍െറ ചികിത്സാ ചെലവ് എണ്ണത്തില്‍ കൂടുതല്‍ ആയതിനാല്‍ പല്ല് കളുടെ ചികിത്സയ്ക്ക് ചെലവ് കൂടി നില്‍ക്കും. ചെലവ് കൂടുതല്‍ ആയതിനാല്‍ പല്ല് ന്‍െറ ചികിത്സ വേണ്ട എന്നു വയ്ക്കുകയോ, മാറ്റി വയ്ക്കുകയോ, പല്ല് പോകട്ടെ എന്ന് വയ്ക്കുകയോ ചെയ്യുന്നവരാണ് നമ്മളിലധികവുമുള്ളത്. സംരക്ഷിച്ച് നിലനിറുത്താന്‍ സാധിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും പല്ല് കളെ സംരക്ഷിക്കണം.

കേരളത്തില്‍ ദന്തചികിത്സാ ചെലവ് കുറവാണ്. എന്നാല്‍ ചികിത്സാ നിലവാരത്തിന്‍െറ കാര്യത്തില്‍ ലോകോത്തര നിലവാരം നിലനിര്‍ത്തുന്നുമുണ്ട്. ഡോക്ടര്‍മാരുടെ സേവനം വരെ പല രാജ്യങ്ങളിലും ഉടനടി ലഭിക്കുന്നതല്ള. മുന്‍കൂട്ടി സമയം നിശ്ചയിച്ചു മാത്രമേ ഡോക്ടര്‍മാരെ കാണാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും ദന്തരോഗം അതിന്‍െറ മൂര്‍ധന്യാവസ്ഥയില്‍ എത്തുമ്പോഴാണ്് ഒരു ദന്തഡോക്ടറുടെ സഹായം നാം ആവശ്യപ്പെടുന്നത്.

1. പോട് - തുടക്കത്തില്‍ കണ്ടുപിടിക്കുവാന്‍ കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ അടച്ചു വയ്ക്കു   വാന്‍ കഴിയുന്നതാണ്. ഇത് കൂടുതല്‍ ആഴത്തില്‍ ബാധിച്ചാല്‍ റൂട്ട് കനാല്‍ ചികില്‍സ നടത്തി ക്യാപ്പ് ഇടുന്നതിലേക്ക് എത്തിയ്ക്കുന്നു. അപ്പോള്‍ ചെലവ് മുന്നൂറില്‍ നിന്നും മൂവായിരത്തിലേക്ക് എത്തുന്നു.

2. മോണരോഗം - തുടക്കത്തില്‍ പരിശോധിച്ചു കണ്ടുപിടിച്ചാല്‍ മോണയും പല്ളുകളും ക്ളീനിംഗ് നടത്തുന്നതില്‍ ചികില്‍സ നിറുത്താം. എന്നാല്‍ ഇത് എല്ളുകളെ ബാധിച്ചാല്‍ ഫ്ളാപ്പ് സര്‍ജറി ചെയ്യണം. ഈ ചികിത്സ ആയിരത്തില്‍ നിന്നും പതിനായിരത്തിലേക്ക് ചിലവിനെ എത്തിക്കുന്നു.

3. പല്ല് എടുത്തുകളയുന്നത് - റൂട്ട് കനാല്‍, പോസ്റ,് ക്യാപ്പ് എന്നീ ചികിത്സ ഉപയോഗിച്ചും നിലനിറുത്തിയാല്‍  ഇംപ്ളാന്‍റ് - ബ്രിഡ്ജ് എന്നീ ചികിത്സ നടത്തുന്ന ചെലവുകളില്‍ നിന്ന് ഒഴിവാക്കുവാന്‍ സാധിക്കും.

മുപ്പത്തിരണ്ടു പല്ല് കള്‍ ഉണ്ടല്ളോ. ഒന്നോ രണ്ടോ എണ്ണം നഷ്ടപ്പെട്ടാല്‍ ബാക്കിയുണ്ടല്ളോ എന്ന ചിന്തയാണ് പലര്‍ക്കും ഉള്ളത്. ഭക്ഷണം കഴിക്കുന്നതിനു കാഴ്ചയ്ക്കും താടിയെല്ളിന്‍െറ സന്തുലിനിത അവസ്ഥയ്ക്കും പല്ല് കള്‍ ആവശ്യമാണ്. ഒരു പല്ല് രൂപാന്തരപ്പെട്ട് വായ്ക്കുള്ളില്‍ വരുന്നത് വളരെ സങ്കീര്‍ണ്ണമായ പ്രക്രീയയില്‍ കൂടിയാണ്.

പല്ല് കളെ കൃത്യമായി രൂപാന്തരപ്പെട്ടുത്തി എടുക്കുവാന്‍ ഉള്ള സാങ്കേതിക വിദ്യ മനുഷ്യനെ കൊണ്ട് ഉണ്ടാക്കി എടുക്കുവാന്‍ സാധിച്ചിട്ടില്ള. അത്യാധുനിക ചികിത്സാ രീതിയായ ഇംപ്ളാന്റ്പോലും നമ്മുടെ പല്ളുകളുമായി അടുത്തു നില്‍ക്കും എന്നു മാത്രമേ പറയുവാന്‍ സാധിക്കൂ. പല്ളുകളെ ശരീരത്തിലെ ഒരു അവയവമായി കണക്കാക്കി ആവശ്യമുള്ള ചികിത്സ നല്‍കി സംരക്ഷിച്ചാല്‍ ജീവിതകാലം മുഴുവനും നിലനിറുത്താം.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites