ചേരുവകള്‍
1. കരിമീന്‍ നന്നായി വൃത്തിയാക്കി
വരഞ്ഞത്..............................................................2 എണ്ണം
2. ഇഞ്ചിനീര്..........................................3 വലിയ സ്പൂണ്‍
3. കുരുമുളക്പൊടി............................................2 സ്പൂണ്‍
4 മഞ്ഞള്‍പ്പൊടി.................................................1 സ്പൂണ്‍
5 ഉപ്പ്..............................................................ആവശ്യത്തിന്
6. പച്ചമുളക് നീളത്തില്‍ അരിഞ്ഞത്..........5 എണ്ണം
7. സവാള നീളത്തില്‍ അരിഞ്ഞത്...............1 എണ്ണം
8. വെളുത്തുള്ളി, ഇഞ്ചി ചതച്ചത്.................ഒരു പിടി
9 തക്കാളി വട്ടത്തില്‍ അരിഞ്ഞത്...............1 എണ്ണം
10 കുറുകിയ തേങ്ങാപ്പാല്‍.................................1 കപ്പ്
11 വാഴയില വാട്ടിയത്................2 വലിയ കഷണം
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കി വെച്ചിരിക്കുന്ന കരിമീനിലേക്ക് 2,3,4,5 ചേരുവകള്‍ ചേര്‍ത്ത അരപ്പ് നന്നായി തേച്ചുപിടിപ്പിക്കുക. ഇലയില്‍ മീന്‍ പൊതിഞ്ഞ് 10 മിനിറ്റ് നേരം വെയ്ക്കുക. പരന്ന നോണ്‍സ്റ്റിക് പാത്രത്തില്‍ അല്‍പം എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇലയില്‍ പൊതിഞ്ഞ മീന്‍ നന്നായി പൊള്ളിച്ചെടുക്കുക.
ഇതേസമയം മറ്റൊരു പാത്രത്തില്‍ എണ്ണയൊഴിച്ച് സവാള, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, എന്നിവ ചേര്‍ത്ത് വഴറ്റുക. വഴറ്റിയ മിശ്രിതം ഇല തുറന്ന് മീനിന്റെ ഇരുഭാഗങ്ങളിലും ചേര്‍ക്കുക. ചെറുതീയില്‍ വേവുന്ന മീനിന് മുകളിലേക്ക് കുറുകിയ തേങ്ങാപ്പാല്‍ പതുക്കെ ഒഴിച്ചുകൊടുക്കുക. തേങ്ങാപ്പാലും മിശ്രിതവും മീനിലേക്ക് നന്നായി പറ്റിച്ചേരാന്‍ 5 മിനിറ്റ് നേരം കൂടി അടുപ്പത്ത് വയ്ക്കുക.
അപ്പമോ ബ്രഡോ കൂട്ടി കഴിക്കാം.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..