എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday 23 June 2012

അപ്പെന്‍ഡിസൈറ്റിസ് - ലക്ഷണങ്ങള്‍?

അപ്പെന്‍ഡിസൈറ്റിസ് രോഗത്തിന് ആദ്യഘട്ടങ്ങളില്‍ ലഘുവായ ലക്ഷണങ്ങളേ കാണുകയുള്ളൂ. വിശപ്പില്ലായ്മ, വായുശല്യം, വയറിളക്കം, ക്ഷീണം തുടങ്ങിയവയാണ് ആദ്യലക്ഷണങ്ങള്‍. പനിയുമുണ്ടാകാം. പിന്നീട് സ്ഥാനം മാറിക്കൊണ്ടിരിക്കുന്ന വേദനയും ഉണ്ടാകാം. ആദ്യം പൊക്കിളിന് ചുറ്റിലും, പിന്നീട് വയറിന്റെ വലത് ഭാഗത്ത് താഴെയായും വരാം. ഛര്‍ദ്ദി, ഓക്കാനം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ വേദനയോട് കൂടിയോ അല്ലാതെയോ ഉണ്ടാകാം. കൈ കൊണ്ട് അമര്‍ത്തി നോക്കിയാലും നൊമ്പരം അറിയാം.

പക്ഷേ, പ്രതീക്ഷിക്കുന്ന കൃത്യസ്ഥലത്തുള്ള വേദനയും നൊമ്പരവും പകുതിയോളം പേര്‍ക്ക് മാത്രമേ കാണുകയുള്ളൂ. റിട്രോസീക്കല്‍ അപ്പെന്‍ഡിക്സ് ഉള്ളവര്‍ക്ക് അസുഖം ഗുരുതര അവസ്ഥയിലെത്തുന്നതുവരെ വലിയ ലക്ഷണങ്ങള്‍ ഉണ്ടായില്ലെന്നും വരാം. രോഗനിര്‍ണ്ണയത്തിന് മറ്റു പല ലക്ഷണങ്ങളും പ്രയോജനപ്പെടുത്താറുണ്ട്.

അസുഖം മനസിലാക്കുന്നതിന് രോഗിയില്‍ നിന്ന് ലഭിക്കുന്ന വിവരം, ശാരീരികപരിശോധന, ലാബോറട്ടറി പരിശോധന ഇവയെല്ലാം കോര്‍ത്തിണക്കി നോക്കേണ്ടിവരും. രക്തപരിശോധന, അള്‍ട്രാ സൌണ്ട്, സി.റ്റി. സ്കാന്‍ എന്നിവ ചിലപ്പോള്‍ വേണ്ടിവന്നേക്കാം. എന്നാല്‍പോലും ചില സന്ദര്‍ഭങ്ങളില്‍ രോഗം വെളിപ്പെടാതെ തന്നെ ശസ്ത്രക്രിയ അനിവാര്യമായി വന്നേക്കാം. ചികിത്സിക്കുന്ന ഡോക്ടറുടെ പരിചയസമ്പത്ത് ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുയോജ്യമായ തീരുമാനമെടുക്കുവാന്‍ സഹായിക്കും.

അതേസമയം, അപ്പെന്‍ഡിസൈറ്റിസ് പോലെയുള്ള ലക്ഷണങ്ങളുണ്ടാക്കി രോഗനിര്‍ണ്ണയം തെറ്റിക്കാന്‍ സാധ്യതയുള്ള ചില അസുഖങ്ങളുമുണ്ട്. അപ്പെന്‍ഡിസൈറ്റിസ് രോഗമാണെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ ആന്റിബയോട്ടിക് ചികിത്സയ്ക്കാണ് ആദ്യം മുതിരുക. അതേസമയം, ചിലരില്‍ അപ്പെന്‍ഡെക്റ്റമി ശസ്ത്രക്രിയയാവും വേണ്ടത്. ഏത് ചികിത്സയാണ് രോഗിയുടെ രോഗാവസ്ഥയ്ക്ക് വേണ്ടതെന്ന് അപ്പോഴുള്ള സാഹചര്യവും അവസ്ഥയും നോക്കി ഡോക്ടര്‍ക്ക് തീരുമാനിക്കേണ്ടിവരും.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites