എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 23 June 2012

വൈറല്‍ പനിയോ ? ഹോമിയോ മരുന്ന് ഉത്തമം !

കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കകമാണ് വൈറല്‍ പനികള്‍ ഇത്രകണ്ട് മാരകമാകാന്‍ തുടങ്ങിയത്. വൈറസുകളുടെ ജനിതക ഘടനയില്‍ വന്ന മാറ്റങ്ങള്‍ രോഗികളുടെ പ്രതിരോധശേഷി കുറച്ചു. ഇതിന്റെ കാരണങ്ങള്‍ ഇവയാണ്.

വീര്യമുള്ള പുതിയ മരുന്നുപയോഗിക്കുകവഴി രോഗപ്രതിരോധശേഷി കുറയുന്നു. അതോടൊപ്പം മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ രോഗിയില്‍ മാത്രമല്ല അടുത്ത രണ്ട് തലമുറയില്‍ വരെ ദൃശ്യമാകുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.

ആഹാരത്തിലെ രാസവസ്തുക്കള്‍, കീടനാശിനികള്‍ ഇവയുടെ പാര്‍ശ്വഫലങ്ങള്‍ മനുഷ്യന്റെ ജനിതകഘടനയില്‍ മാറ്റം വരുത്തുന്നു. നവജാതശിശുക്കളുടെ പ്രതിരോധശേഷി കുറയുന്നതിന്റെ കാരണവും ഇതാണ്.

വൈറസുകളുടെ ജനിതകഘടനയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ വൈറസുകളുടെ പ്രഹരശേഷി പലപ്പോഴും രോഗലക്ഷണങ്ങളിലൂടെ മാത്രമേ വെളിവാകുകയുള്ളൂ. വൈറസുകള്‍ ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കാറില്ല. വൈറസുകള്‍ മരുന്നുകളെ പ്രതിരോധിക്കുന്ന അവസ്ഥയും ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് രോഗങ്ങളെ ചെറുക്കാനുള്ള ആദ്യ മാര്‍ഗം. ചിട്ടയായ ജീവിതചര്യ, വ്യായാമം, പോഷകാഹാരങ്ങള്‍, ശുദ്ധജലം ഇവ ആരോഗ്യം വര്‍ദ്ധിപ്പിക്കും. ഇടയ്ക്കിടയ്ക്ക് രോഗം വരുന്നവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള മരുന്നുകള്‍ ഹോമിയോപ്പതിയില്‍ ലഭ്യമാണ്.

പനി ബാധിച്ചാല്‍ പൂര്‍ണ വിശ്രമം, ലഘുവായ മരുന്നുകള്‍, ലഘുഭക്ഷണം ഇവയാണുത്തമം. കുട്ടികള്‍ക്ക് ഹോമിയോപ്പതി മരുന്നു ഉപയോഗിച്ചാല്‍ ഇടയ്ക്കിടെ രോഗം വരുന്ന സാധ്യത തന്നെ ഇല്ലാതാക്കാം.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites