എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday 23 June 2012

മൂത്രക്കല്ല് അസുഖം - പ്രധാനം മരുന്നുകൊണ്ടുള്ള ചികിത്സ

മൂത്രക്കല്ല് അസുഖം വീണ്ടും ഉണ്ടാകാന്‍ സാദ്ധ്യതയുള്ള അസുഖമാണ്. 5 വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 50 ശതമാനം രോഗികള്‍ക്കും ഇത് വീണ്ടും ഉണ്ടാകുന്നുണ്ട്. ഈ അസുഖംമൂലം പ്രവൃത്തിദിനങ്ങളുടെ നഷ്ടം, വയറുവേദന, വൃക്കക്ഷതം മുതലായവ ഉണ്ടാകുന്നു. ചികിത്സകളില്‍ പ്രധാനം മരുന്നുകൊണ്ടുള്ള ചികിത്സ, യുറിറ്ററോസ്കോപ്പി, ഇ.എസ്.ഡബ്ള്യു.എല്‍, പി.സി.എന്‍.എല്‍, തുറന്നുള്ള ശസ്ത്രക്രിയ, ലാപ്റോസ്കോപ്പി മുതലായവയാണ്.

കല്ലുകളുടെ പ്രതിരോധ ചികിത്സയില്‍ പ്രധാനമായുള്ളത് ആഹാര നിയന്ത്രണം, മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ, കൃത്യമായ കാലയളവിലുള്ള നിരീക്ഷണം മുതലായവയാണ്. അതിപൂരിത ലായനിയില്‍ ക്രിസ്റ്റലുകള്‍ കൂടിച്ചേര്‍ന്നാണ് കല്ലുകള്‍ ഉണ്ടാകുന്നത്. ഇത് പ്രോത്സാഹിപ്പിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമായ ഘടകങ്ങള്‍ ഉണ്ട്. സിട്രേറ്റ്, പൈറോഫോസ്ഫേറ്റ്, ഗ്ളൈക്കോപ്രോട്ടീനുകള്‍, പ്രോട്ടിയോഗ്ളൈക്കാന്‍സ് മുതലായവ ക്രിസ്റ്റലുകള്‍ ഉണ്ടാകുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന ഘടകങ്ങള്‍ ആണ്.   സിട്രേറ്റ് വളരെ പ്രധാനമായ ഒരു പദാര്‍ത്ഥമാണ്. ഇത് കാത്സ്യവുമായി ചേര്‍ന്ന് കാത്സ്യം സിട്രേറ്റ് ഉണ്ടാകുന്നതുമൂലം മൂത്രക്കല്ലുകള്‍ ഉണ്ടാകുന്നതിന് ആവശ്യമായ കാത്സ്യത്തിന്റെ ലഭ്യത കുറയുന്നു. പഴങ്ങള്‍, പച്ചക്കറികള്‍ മുതലായവ കുറഞ്ഞ അളവില്‍ കഴിക്കുന്നതും മാംസം കൂടിയ അളവില്‍ കഴിക്കുന്നതും മൂലം ശരീരത്തില്‍ സിട്രേറ്റിന്റെ അളവ് കുറയുന്നു. തന്മൂലം മൂത്രക്കല്ലുകള്‍ കൂടുതലായി ഉണ്ടാകുന്നു. മഗ്നീഷ്യം ക്രിസ്റ്റലുകള്‍ ഉണ്ടാകുന്നത് തടയുന്നുണ്ട്. ഇത്തരം ക്രിസ്റ്റലുകള്‍ ഉണ്ടായി അത് വൃക്കയുടെ അകത്തെ ആവരണത്തില്‍ പറ്റിപ്പിടിച്ചിരുന്ന് വളരുവാന്‍ തുടങ്ങുന്നു. ഇങ്ങനെ പറ്റിപ്പിടിച്ചിരിക്കാന്‍ കാരണം വൃക്കയുടെ കോശങ്ങളുടെ ചില പ്രത്യേകത കാരണമാണ്. നെഫ്രോകാല്‍സിന്‍, ഓസ്റ്റിയോപോണ്‍ടിന്‍, ഹെപാരിന്‍ സള്‍ഫേറ്റ് മുതലായ പദാര്‍ത്ഥങ്ങള്‍ ക്രിസ്റ്റലുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നതിനെ തുടയുന്നു.

പൊട്ടാസ്യം സിട്രേറ്റ് മൂത്രക്കല്ലുള്ള രോഗികള്‍ക്ക് കൊടുത്താല്‍ അത് മൂത്രത്തിലെ കാത്സ്യം വിസര്‍ജിക്കപ്പെടുന്നത് തടയുന്നു. ലെമെണോഡ്, ഓറഞ്ച് നീര് മുതലായവയില്‍ സിട്രേറ്റ് ധാരാളമായി കാണപ്പെടുന്നു. മൂത്രക്കല്ല് ഉള്ള രോഗികള്‍ ഓറഞ്ച്, മറ്റ് പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ മുതലായവ കഴിക്കുന്നത് മൂത്രക്കല്ല് രോഗപ്രതിരോധത്തിന് സഹായകരമാണ്.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites