എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 23 June 2012

പ്രമേഹം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പ്രമേഹം കുറെശ്ശെ വര്‍ധിക്കുന്ന ഒരു രോഗമാണ്. അതുകൊണ്ടുതന്നെ, ചികിത്സ മുടങ്ങാതെ എടുക്കണം. ഇടക്കിടെ ചികിത്സ നിര്‍ത്തുന്നത് ശരീരത്തിന് ഏറെ ദോഷംചെയ്യും. മൂന്നുനേരവും കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇന്‍സുലിന്‍ എടുക്കുക. ഇന്‍സുലിന്‍ സാധാരണ ആഹാരത്തിന് അരമണിക്കൂര്‍ മുമ്പ് എടുക്കണം. എന്നാലേ അതിന്‍െറ മുഴുവന്‍ പ്രയോജനവും ലഭിക്കൂ. എന്നാല്‍, ഇപ്പോള്‍ ലഭ്യമാകുന്ന ‘അനലോഗ്’ ഇന്‍സുലിന്‍ (ഹ്യൂമാലോഗ്, നോവോമിക്സ്, നോവോറാപിഡ്) ആണ് ഉപയോഗിക്കുന്നതെങ്കില്‍ അത് ആഹാരത്തിന് തൊട്ടുമുമ്പോ അല്ലെങ്കില്‍ ആഹാരം കഴിച്ച ഉടനെയോ എടുക്കുകയാണ് വേണ്ടത്. ഇത്തരം ഇന്‍സുലിന്‍ ആഹാരത്തിന് അരമണിക്കൂര്‍മുമ്പ് എടുക്കുകയാണെങ്കില്‍ ചിലപ്പോള്‍ പഞ്ചസാരയുടെ അളവ് തീരെകുറയുന്ന അവസ്ഥ (ഹൈപ്പോഗൈ്ളസീമിയ) ഉണ്ടാകാം.
കഴിവതും ദിവസവും ഒരേ നേരത്ത് ആഹാരം കഴിക്കുക. പ്രാതല്‍ 8.30ന് കഴിക്കുകയാണെങ്കില്‍ എട്ടുമണിക്ക് ഇന്‍സുലിന്‍ എടുക്കുക. ഉച്ചക്കുള്ള ആഹാരം കഴിവതും 12.30നും ഒരു മണിക്കും ഇടക്ക് കഴിക്കുക. അത്താഴം രാത്രി 8.30ന് കഴിക്കുക. ഓരോ സമയത്തും ആഹാരസമയം വൈകിയാല്‍ ചിലപ്പോള്‍ പഞ്ചസാര കുറയുന്ന അവസ്ഥയുണ്ടാകുകയും വിശപ്പ് പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യും. അതിനാല്‍, നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്‍െറ അളവു കൂടുകയും രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ധിക്കുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം ആഹാരത്തിന്‍െറ അളവാണ്. ദിവസവും ഒരേ അളവില്‍ ഇന്‍സുലിന്‍ എടുക്കുന്നതിനാല്‍ കഴിവതും ഒരേ അളവില്‍ ആഹാരം കഴിക്കുക. എന്തെങ്കിലും കാരണവശാല്‍ ആഹാരത്തിന്‍െറ അളവു കുറഞ്ഞാല്‍ ചിലപ്പോള്‍ ആഹാരശേഷം ഹൈപ്പോഗൈ്ളസീമിയ അനുഭവപ്പെടാം. ഇങ്ങനെയുണ്ടായാല്‍ കുറച്ചുമധുരം കഴിച്ച് ആ അവസ്ഥ തരണംചെയ്യുകയും പിന്നീട് ആഹാരത്തിന്‍െറ അളവില്‍ കൃത്യത പാലിക്കുകയും വേണം.
മുറതെറ്റാതെയുള്ള വ്യായാമങ്ങളാണ് മറ്റൊരുകാര്യം. രാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതാണ് ഉത്തമം.
പ്രമേഹം നിയന്ത്രണവിധേയമാകാനും ഹൃദയ സംരക്ഷണത്തിനും വ്യായാമം പ്രയോജനം ചെയ്യും. വേഗത്തില്‍ നടക്കുക, നീന്തുക, സൈക്കിള്‍ സവാരി മുതലായ വ്യായാമമുറകളാണ് ഉത്തമം. പ്രീമിക്സ്ഡ് (കലങ്ങി കഞ്ഞിവെള്ളം പോലുള്ള) ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുന്നതിനുമുമ്പ് അത് നന്നായി കുലുക്കണം. കൈവെള്ളയില്‍വെച്ച് തിരിച്ചാലും മതിയാക്കും. ഇന്‍സുലിന്‍ മിശ്രിതം നന്നായി ലയിക്കാനാണ് ഇത് ചെയ്യുന്നത്. ഇല്ലെങ്കില്‍ ചിലപ്പോള്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കാം.
ഇന്‍സുലിന്‍ സിറിഞ്ച്, അല്ലെങ്കില്‍ സൂചി രണ്ടോമൂന്നോ ദിവസത്തിലൊരിക്കല്‍ മാറ്റണം.അല്ലെങ്കില്‍ കുത്തിവെക്കുന്ന ഭാഗങ്ങളിലെ അണുബാധക്ക് അത് കാരണമായേക്കാം. എടുക്കുന്ന ഇന്‍സുലിന്‍െറ അളവ് കൃത്യമായിരിക്കണം. കാഴ്ച്ചക്ക് ബുദ്ധിമുട്ടുള്ളവര്‍ കഴിവതും മറ്റൊരാളുടെ സഹായത്തോടെ മാത്രം ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുക. ഇന്‍സുലിന്‍ കഴിവതും ഫ്രിഡ്ജില്‍തന്നെ സൂക്ഷിക്കുക. മുട്ടവെക്കുന്ന തട്ടിന്‍െറ താഴത്തെ തട്ടില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം. ഇന്‍സുലിന്‍ ഒരിക്കലും ഫ്രീസറില്‍ സൂക്ഷിക്കരുത്. ദൂരസ്ഥലങ്ങളിലേക്ക് ഇന്‍സുലിന്‍ കൊണ്ടുപോവുകയാണെങ്കില്‍ ഫ്ളാസ്ക്കിലോ ഡ്രൈ ഐസിലോ സൂക്ഷിക്കുക. ഫ്രിഡ്ജില്‍നിന്ന് വെളിയിലെടുത്ത ഉടനെ ഇന്‍സുലിന്‍ കുത്തിവെക്കരുത്. കുറച്ചുസമയം വെളിയില്‍വെച്ച് തണുപ്പ് മാറിയതിനുശേഷംമാത്രം ഉപയോഗിക്കുക. ഇന്‍സുലിന്‍ ഡോസ് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മാറ്റുക. ഇന്‍സുലിന്‍െറ അളവ് കൂടുന്നതും കുറയുന്നതും ശരീരബുദ്ധിമുട്ടുകള്‍ക്ക് വഴിയൊരുക്കും.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites