എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday 30 June 2012

പൊതു വിജ്ഞാനം-189-പഞ്ചായത്ത് ഏത് രാജ്യത്തിന്റെ പാര്‍ലമെന്റാണ്?

1. 'എക്സ്ട്രാ കവര്‍' എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
2. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന രാസവസ്തു?
3. സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ ഏത് സംസ്ഥാനത്താണ്?
4. പിത്തരസം ഉത്പാദിപ്പിക്കുന്നത് എവിടെ?
5. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം?
6. സര്‍വകലാശാലയുടെ തലവന്‍ ആരാണ്?
7. മനുഷ്യന്റെ ശരീരോഷ്മാവ് എത്ര ഫാരന്‍ഹീറ്റാണ്?
8. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ വര്‍ഷം?
9. മിന്നല്‍ രക്ഷാചാലകം കണ്ടുപിടിച്ചത്?
10. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന  മൂലകം?
11. ഏത് രാജ്യത്തിന്റെ അന്തര്‍ദേശീയ കാര്‍ രജിസ്ട്രേഷന്‍ കോഡാണ് ' എ'?
12. ആദ്യമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
13. വാസ്കോഡ ഗാമ ഇന്ത്യയില്‍ വന്ന വര്‍ഷം?
14. ഗ്രഹങ്ങളുടെ ചലനനിയമം ആവിഷ്കരിച്ചത്?
15. സോഫിയ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്?
16. ആദ്യത്തെ മൊബൈല്‍ ഫോണ്‍ വൈറസ് ?
17. കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നത് ഏതു മാസമാണ്?
18. 'കഴിഞ്ഞകാലം' ആരുടെ പുസ്തകമാണ്?
19. ലോക മനുഷ്യാവകാശദിനം എന്നാണ്?
20. കാര്‍ബണ്‍ ഉപയോഗിച്ച് നിരോക്സീകരിച്ച് നിര്‍മ്മിക്കുന്ന ലോഹം?
21. നാഗാര്‍ജ്ജുനാ സാഗര്‍ പദ്ധതി ഏത് നദിയിലാണ്?
22. യൂറോപ്പ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
23. ഒരു കോസ്മിക് വര്‍ഷം എത്ര കോടി വര്‍ഷമാണ്?
24. കേരളത്തിലെ വനഗവേഷണ കേന്ദ്രം?
25. ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത്?
26. മണ്‍സൂണ്‍ വെഡ്ഡിംഗ് എന്ന സിനിമ സംവിധാനം ചെയ്തത്?
27. ബേക്കല്‍ കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
28. സിലിക്കണ്‍ വാലി ഒഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം?
29. സമുദ്രജലത്തിന്റെ പി.എച്ച്. മൂല്യം എത്ര?
30. 50 'ടണല്‍ ഒഫ് ടൈം' ആരുടെ ആത്മകഥയാണ്?
31. നീലവിപ്ളവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
32. ഒരു ബാരല്‍ എത്ര ലിറ്ററാണ്?
33. മെഴുകില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം?
34. പഞ്ചായത്ത് ഏത് രാജ്യത്തിന്റെ പാര്‍ലമെന്റാണ്?
35. 'ബ്ളൂ പിരിഡ്' ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
36. മലയാളത്തിലെ ഏറ്റവും വലിയ നോവല്‍?
37. റബറിന്റെ ജന്മദേശം?
38. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?
39. ഭരത് അവാര്‍ഡ് നേടിയ ആദ്യ മലയാള നടന്‍?
40. തിരുവിതാംകൂര്‍ റേഡിയോനിലയം സ്ഥാപിച്ച വര്‍ഷം?
41. ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സ് നേടിയ ആദ്യ കളിക്കാരന്‍?
42. ഹാന്‍സെണ്‍സ് രോഗം എന്നറിയപ്പെടുന്നത്?
43. 'നിഴലുകളുടെ രാജാവ്' എന്നറിയപ്പെടുന്ന ചിത്രകാരന്‍?
44. രക്തം കട്ടപിടിക്കുവാന്‍ സഹായിക്കുന്ന ലോഹം?
45. ഇന്ത്യയുടെ ആദ്യത്തെ ന്യൂക്ളിയര്‍ റിയാക്ടര്‍?

ഉത്തരങ്ങള്‍
1) ക്രിക്കറ്റ്, 2) സില്‍വര്‍ ബ്രോമൈഡ്, 3) ആന്ധ്രാപ്രദേശ്, 4) കരള്‍, 5) ചെമ്പ്, 6) ചാന്‍സലര്‍, 7) 98.4, 8) 1969, 9) ഫ്രാങ്ക്ളിന്‍, 10) ഓക്സിജന്‍, 11) ഓസ്ട്രിയ, 12) ബ്രിട്ടന്‍, 13) 1498,  14) കെപ്ളര്‍, 15) ബള്‍ഗേറിയ, 16) കബീര്‍, 17) ജൂണ്‍, 18) കെ.പി. കേശവമേനോന്‍, 19) ഡിസംബര്‍ 10, 20) സിങ്ക്, 21) കൃഷ്ണ, 22) വ്യാഴം, 23) 25, 24) പീച്ചി, 25) സമുദ്രഗുപ്തന്‍, 26) മീരാ നായര്‍, 27) കാസര്‍കോട്, 28) ബാംഗ്ളൂര്‍, 29) 8.5, 30) ആര്‍.കെ. ലക്ഷ്മണ്‍, 31) മത്സ്യം, 32) 159, 33) ലിതിയം, 34) നേപ്പാള്‍, 35) പിക്കാസോ, 36) അവകാശികള്‍, 37) ബ്രസീല്‍, 38) ശ്രീബുദ്ധന്‍, 39) പി.ജെ. ആന്റണി, 40) 1943, 41) ടെന്‍ഡുല്‍കര്‍, 42) കുഷ്ഠം, 43) സാല്‍വദോര്‍ ദാലി, 44) കാല്‍സ്യം, 45) അപ്സര.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites