എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 23 June 2012

നെഞ്ചു വേദനയോ ? മുന്‍കരുതല്‍ വേണം !

നെഞ്ചുവേദന എല്ലാവരിലും ഉണ്ടാകും. ഇത് കൃത്യമായുള്ള മരുന്ന് പ്രയോഗത്തിലൂടെ മാറ്റിയെടുക്കാനും കഴിയും. പക്ഷേ നെഞ്ചുവേദനയ്ക്കായി മരുന്ന് മുടങ്ങാതെ കഴിച്ചിട്ടും വേദന കുറയുന്നില്ലെങ്കില്‍ ശ്രദ്ധിക്കുക, മഹാധമനി(അയോട്ട)യിലെ തകരാര്‍ കൊണ്ടാകാം ഈ വേദന മാറാത്തത്.

മഹാധമനിയിലുണ്ടാകുന്ന രോഗങ്ങള്‍ നേരത്തെ കണ്ടുപിടിക്കാനും ചികിത്സിക്കാനും കഴിയണം. സാധാരണ അള്‍ട്രാ സൌണ്ട് സ്കാനിലൂടെ ഈ തകരാര്‍ കണ്ടെത്താം. എന്നാല്‍ ചികിത്സയുടെ പരിമിതികള്‍ കൊണ്ട് പലപ്പോഴും ഡോക്ടര്‍മാര്‍ ഇക്കാര്യം ശ്രദ്ധിക്കാറില്ല. ഇതിനുള്ള ചികിത്സ ചുരുക്കം ചില ആശുപത്രികളിലേ ഉള്ളൂ എന്നതാണ് വാസ്തവം.

ഇടത് വെന്‍ട്രിക്കിളില്‍ നിന്ന് തുടങ്ങുന്ന ശരീരത്തിലെ പ്രധാന രക്തക്കുഴലാണ് മഹാധമനി. നമ്മുടെ ശരീരത്തില്‍ രക്തമെത്തുന്നത് മഹാധമനിയിലൂടെയാണ്. മസ്തിഷ്കത്തിലേക്ക് അത് നേരിട്ട് രക്തമെത്തിക്കുന്നു. മഹാധമനിയില്‍ വീക്കം, മുഴ, വിളളല്‍ തുടങ്ങിയ രോഗങ്ങള്‍ വരാന്‍ പല കാരണങ്ങളുണ്ട്.  മഹാധമനിയിലൂടെ ഒരു മിനിറ്റില്‍ അഞ്ചു ലിറ്റര്‍ രക്തമാണ് ഒഴുകുന്നത്.                 റോഡപകടങ്ങളില്‍ പെടുന്ന 90 ശതമാനം പേരുടെയും  തല്‍ക്ഷണം മരിക്കുന്നത് മഹാധമനിക്കുണ്ടാകുന്ന മുറിവുകളും ചതവുകളും കൊണ്ടാണ്. അപകടത്തിന്‍െറ ആഘാതത്തില്‍ ആന്തരാവയവങ്ങള്‍ക്കുണ്ടാകുന്ന ചലനം മൂലം മഹാധമനിയുടെ ഭിത്തിയില്‍ വിളളലുണ്ടാകും.

രക്തം പുറത്തേക്ക് ഒഴുകും. തക്കസമയത്ത് ഇക്കാര്യം ശ്രദ്ധയില്‍പെട്ടാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാം.  അടിയന്തര ശസ്ത്രക്രിയയിലൂടെ രക്തക്കുഴലിലെ ക്ഷതമേറ്റ ഭാഗത്ത് കൃത്രിമ ട്യൂബ് തുന്നിചേര്‍ക്കുകയാണ് ചെയ്യുന്നത്.

കാരണങ്ങള്‍
അയോട്ടിക്ക് അനുറീസം, അയോട്ടിക്ക് ഡിസക്ഷന്‍ എന്നീ കാരണങ്ങളാല്‍ അയോട്ടയുടെ ഭിത്തിക്ക് ബലക്കുറവ് ഉണ്ടാകാം. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, അമിതമായ പുകവലി എന്നീ കാരങ്ങളാലും മഹാധമനിയുടെ ഭിത്തി ദുര്‍ബലമാകും.

രോഗലക്ഷണങ്ങള്‍
അയോട്ട ശരീരത്തിന്‍െറ എല്ലാ ഭാഗത്തു കൂടിയും കടന്നുപോകുന്നുണ്ട്. നെഞ്ചിന്‍െറ ഭാഗത്താണ്  തകരാറെങ്കില്‍ രോഗിക്ക് നെഞ്ചിടിപ്പ് കൂടുകയും  നെഞ്ചുവേദനയുണ്ടാകുകയും ചെയ്യും. ഉദരഭാഗത്തായാല്‍ വീക്കമോ വയറുവേദനയോ ഉണ്ടാകും. അയോട്ടിക് ആര്‍ച്ചിലായാല്‍ (മഹാധമനിയുടെ മുകളിലെ വളഞ്ഞ ഭാഗം) നീരുവീഴ്ചയുളളപ്പോള്‍ എന്നപോലെ ഒച്ചയടയും. ശബ്ദം തീരേ പുറത്തേക്ക് വരാതാകും.  എന്നാല്‍ ഇത് അപൂര്‍വമായേ  കാണപ്പെടുന്നുള്ളൂ.

അയോട്ടിക് ഡിസക്ഷന്‍ എന്നുപറയുന്നത് പെട്ടെന്നുണ്ടാകുന്ന അപകടത്തില്‍ മഹാധമനിക്ക് ഉണ്ടാകുന്ന വിളളലിനെയാണ്. ഇതിന്റെ ഫലമായി രക്തം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങുമ്പോള്‍ അസഹ്യമായ നെഞ്ചുവേദനയോ, പുറംവേദനയോ അനുഭവപ്പെടാം. മഹാധമനിയിലെ ശസ്ത്രക്രിയ സങ്കീര്‍ണ്ണമാണ്. മസ്തിഷക്ത്തിലേക്കുളള രക്തയോട്ടം മാത്രം നിലനറുത്തി ശരീരത്തിന്‍െറ മറ്റു ഭാഗങ്ങളില്‍ നിന്ന് രക്തം നീക്കം ചെയ്താണ് അയോട്ടിക് ആര്‍ച്ചിലെ ശസ്ത്രക്രിയ ചെയ്യുന്നത്. ഇതിനായി 37 ഡിഗ്രിയിലുളള ശരീരോഷ്മാവ് 18 ഡിഗ്രിയിലേക്ക് താഴ്ത്തണം.  വളരെ സങ്കീര്‍ണ്ണമായ കേസുകളില്‍ ശസ്ത്രക്രിയയ്ക്കൊപ്പം കീഹോള്‍ എന്‍ഡോവാസ്കുലര്‍ സ്റ്റെന്‍ഡിങ്ങ് കൂടി ചെയ്യാറുണ്ട്.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites