എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 23 June 2012

ചെറിയ രോഗങ്ങള്‍ക്ക് നാടന്‍ ചികിത്സകള്‍

ഒരു ചെറിയ തുമ്മല്‍ വന്നാല്‍പോലും കുഞ്ഞിനെയും എടുത്ത് ആസ്പത്രിയിലേക്ക് ഓടുന്നവരാണ് മിക്ക രക്ഷിതാക്കളും. ചെറിയ അസുഖങ്ങള്‍ക്കൊക്കെയുള്ള മരുന്ന് നമ്മുടെ പരിസരത്ത് തന്നെയുണ്ട്. ഇനി ചെറിയതോതില്‍ ചുമയും പനിയുമൊക്കെ വന്നാല്‍ ഈ മരുന്നൊക്കെ പരീക്ഷിച്ചു നോക്കൂ.
ജലദോഷം, മൂക്കപ്പ്, കഫക്കെട്ട് തുടങ്ങിയവ കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും വരാവുന്ന അസുഖങ്ങളാണ്. തുളസിയിലയും കുരുമുളകും ചേര്‍ത്ത് തിളപ്പിച്ച കഷായം കൂടെക്കൂടെ നല്‍കാം. മധുരത്തിനിത്തിരി ശര്‍ക്കരയുമാവാം. അസുഖം പമ്പകടക്കും. കണ്ടമാനം ആന്റിബയോട്ടിക്കുകള്‍ വാരി വലിച്ച് നല്‍കാതെ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ. മാത്രമല്ല ദിവസവും രാവിലെ രണ്ടോ മൂന്നോ തുളസിയില കഴിക്കാന്‍ കൊടുക്കണം. തുമ്മല്‍ പോലുള്ള അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ കുറക്കാനും സഹായകമാണ്.
കൊച്ചു കുഞ്ഞുങ്ങള്‍ ഉള്ള വീടുകളില്‍ തീര്‍ച്ചയായും വളര്‍ത്തേണ്ട ചെടിയാണ് പനിക്കൂര്‍ക്കില (കഞ്ഞിക്കൂര്‍ക്കില). ഇതിന്റെ ഇല വാട്ടി പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് പലവട്ടം കൊടുക്കുന്നത് കുഞ്ഞുങ്ങളിലെ ചുമ, പനി, ജലദോഷം മുതലായവക്ക് ഏറെ ഫലപ്രദമാണ്. പനിക്കൂര്‍ക്കില വാട്ടി അതിന്റെ മുകളില്‍ അല്പം രാസ്നാദി പൊടി പുരട്ടി നെറുകയിലിടുന്നത് മൂക്കപ്പ് കുറക്കുകയും ചെയ്യുന്നു. ആടലോടകത്തിന്റെ ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് പലവട്ടം കൊടുക്കുന്നതും ചുമ, ആസ്ത്മ എന്നിവക്ക് നല്ലതാണ്.
ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഔഷധമാണ് ഇഞ്ചി. ഇഞ്ചിനീരില്‍ തേന്‍ ചേര്‍ത്ത് കൊടുത്താല്‍ ദഹനക്കുറവ്, വയറിളക്കം, പനി എന്നിവ ശമിക്കും.കറിവേപ്പിലയും ദഹനത്തിന് അത്യുത്തമമാണ്. .
ഓടിച്ചാടി കളിക്കുന്നതിനിടയില്‍ കുട്ടികള്‍ക്ക് മുറിവുകള്‍ പതിവാണ്.ഇതിന് ഏറ്റവും ഫലപ്രദമായ ആന്റിസെപ്റ്റിക് ഔഷധമാണ് മഞ്ഞള്‍. മഞ്ഞള്‍പ്പൊടി മുറിവില്‍ വിതറുന്നത് പഴുക്കാതിരിക്കാന്‍ സഹായിക്കുന്നു. പച്ച മഞ്ഞള്‍, പുളിയില ഇവ അരച്ച് പുരട്ടുന്നതും തുളസിനീരില്‍ മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നതും പ്രാണികള്‍ കടിച്ചാലുണ്ടാകുന്ന ചൊറിച്ചില്‍, തടിപ്പ് എന്നിവക്ക് ഫലപ്രദമാണ്. പച്ചമഞ്ഞള്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം മുറിവുകഴുകാനും മറ്റും ഉപയോഗിക്കാം.
ബ്രഹ്മിനീര് വെണ്ണയിലോ നെയ്യിലോ ചേര്‍ത്ത് പതിവായി കൊടുക്കുന്നത് ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കാന്‍ സഹായിക്കും. ഒരു ടീസ്പൂണ്‍ നെയ്യില്‍ അര ടീസ്പൂണ്‍ ബ്രഹ്മിനീര് ചേര്‍ത്താണ് കൊടുക്കേണ്ടത്. കൂടാതെ ബ്രഹ്മിയുടെ നീര് കൊച്ചു കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് മലബന്ധത്തെ ഇല്ലാതാക്കും.
ഇപ്പോള്‍ പല വീടുകളിലും ഒരു കൊച്ചു മുറ്റം പോലും കാണാനാവില്ല. എന്നാലും പ്ലാസ്റ്റിക് കവറുകളിലോ ചാക്കുകളിലോ ഇത്തിരി സ്ഥലത്ത് നമുക്കിതൊക്കെ വളര്‍ത്താവുന്നതേ ഉള്ളൂ. മരുന്ന് നല്‍കി രോഗം വരുത്തുന്നതിനേക്കാള്‍ നല്ലതല്ലേ ഇത്.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites