എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 23 June 2012

പാചകം-അടപ്രഥമന്‍

ഒരുക്കേണ്ട സാധനങ്ങള്‍
ഉണക്കലരി 500 ഗ്രാം
ശര്‍ക്കര  1 കി.ഗ്രാം
നാളികേരം 4 എണ്ണം
നെയ്യ്  100 ഗ്രാം
ഏലക്കായ് 5 ഗ്രാം
കിസ്മിസ് 50 ഗ്രാം
അണ്ടിപ്പരിപ്പ് 50 ഗ്രാം
ചുക്കുപൊടി 25 ഗ്രാം
ജീരകപ്പൊടി 25 ഗ്രാം
കദളിപ്പഴം 1 എണ്ണം
പശുവിന്‍പാല്‍ 1/2 ലിറ്റര്‍
വാഴയില  8 എണ്ണം
പഞ്ചസാര 200 ഗ്രാം

തയ്യാറാക്കുന്ന വിധം: ഉണക്കലരി നല്ലവണ്ണം കഴുകിപൊടിക്കുക. വാഴയില കീറി വയ്ക്കുക. അരിപ്പൊടി, 50 ഗ്രാം നെയ്യ് കുറച്ച് പഞ്ചസാരയും വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക.   നാല് വിരലിന്റെ ഇടയില്‍കൂടി ധാരപോലെ വീഴത്തക്കവണ്ണം കലക്കുക. കീറിയ ഇലയില്‍ കനംകുറച്ച് ഒഴിച്ച് തെറുക്കുക. മുറുക്കിതെറുത്ത് വള്ളികൊണ്ട് കെട്ടി തിളച്ച വെള്ളത്തില്‍ ഇട്ട് വേവിക്കണം. ഇത് കഴിഞ്ഞാല്‍ പച്ചവെള്ളത്തില്‍ ഇട്ട് തണുപ്പിച്ച് ഇലയില്‍നിന്ന് എടുത്ത് വെള്ളത്തില്‍ ഇടുക. ശര്‍ക്കര ഉരുക്കി അരിച്ച് തിളപ്പിച്ച് പാവാകുമ്പോള്‍ അട ഇട്ട് ഇളക്കുക.

4 നാളികേരം  തിരുമ്മി നല്ലവണ്ണം ചതച്ച് 3 പ്രാവശ്യം പാല്‍ പിഴിഞ്ഞ് അരിച്ചെടുക്കണം. അടയുടെ വെള്ളം വറ്റിയാല്‍ 3-ാം പാല്‍ ആദ്യം ഒഴിക്കുക. ഇളക്കിതിളച്ചാല്‍ 2-ാം പാല്‍ ഒഴിക്കുക. അത് തിളച്ചാല്‍ ഒന്നാംപാല്‍ ഒഴിച്ച് വാങ്ങുക. അണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവ നെയ്യില്‍ വറുത്തിടുക. ചുക്കുപൊടി, ജീരകപ്പൊടി, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് ഏകദേശം 4 ലിറ്റര്‍ അളവ് കാണും.പാല്‍ കാച്ചി ഒഴിക്കണം. കദളിപ്പഴം നല്ലവണ്ണം അലിയിച്ച് ചേര്‍ക്കുക.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites