ഹോങ്കോംഗ്: ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്
അതിവേഗ ബ്രോഡ്ബാന്ഡ് കണക്ഷന്
ലഭിക്കുന്നത് അമേരിക്കയിലാണെന്ന് കരുതുന്നുവെങ്കില്
തെറ്റി. ഹോങ്കോംഗ്
ആണ് ഇക്കാര്യത്തില്
മുമ്പന്‍. സെക്കന്ഡില്‍ 1000 മെഗാബൈറ്റ് വേഗതയുള്ള
ബ്രോഡ്ബാന്ഡ് കണക്ഷന് എടുത്താല്‍ ഹോങ്കോംഗില്‍
പ്രതിമാസം നല്കേണ്ടത് വെറും 26 ഡോളര്‍.
അതായത് 1100 രൂപയോളം ഹോങ്കോംഗ് ബ്രോഡ്ബാന്ഡ്
നെറ്റ്വര്ക്ക് എന്ന
കമ്പനിയാണ് ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്
ഏറ്റവും വേഗതയേറിയ
ഇന്റര്നെറ്റ്
കണക്ഷന് നല്‍കുന്നത്.
ബ്രോഡ്ബാന്ഡ് എന്നാല്‍ ‘അതിവേഗ ഇന്റര്നെറ്റ് കണക്ഷന്‍’
എന്നാണ് വയ്പ്പെങ്കിലും വളരെപതുക്കെയാണ് ഈ കണക്ഷന് എടുക്കുന്നവര്‍ക്ക് നെറ്റ്
ലഭിക്കുന്നത്. എഴുന്നൂറ് എംബിയുള്ള ഒരു ശരാശരി
സിനിമ ഡൗണ്ലോഡ് ചെയ്യാന്
ഇന്ത്യയിലെ ബ്രോഡ്ബാന്ഡ് ഉപയോക്താക്കള്ക്ക്
മണിക്കൂറുകള്‍ വേണ്ടിവരും. ഹോങ്കോംഗിലാവട്ടെ
ഒരു മിനിറ്റ്
പോലും വേണ്ടിവരില്ല.
അമേരിക്കയിലെ മുന്നിര ഇന്റര്നെറ്റ്
ദാതാവായ വെരിസോണ്
സെക്കന്ഡില്
50 എംബി വേഗതയുള്ള
നെറ്റ് കണക്ഷന്
പ്രതിമാസം ഈടാക്കുന്നത് 145 ഡോളറാണ്
(ഏകദേശം 6500 രൂപ) ഹോങ്കോംഗിലെ ഇന്റര്നെറ്റ്
വിപ്ലവത്തിന്റെ കഥയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്
വെരിസോണ്‍. ഹോങ്കോംഗിലെ മാതൃക പിന്തുടര്ന്ന്
അമേരിക്കയിലും ഉടന്‍ തന്നെ വിലക്കുറവില്‍ ബ്രോഡ്ബാന്ഡ് നെറ്റ്
ലഭ്യമാക്കുമെന്ന് വെരിസോണ് വക്താക്കള്‍
അറിയിച്ചിട്ടുണ്ട്.
ഹോങ്കോംഗില്‍ ഇത്രയും കുറഞ്ഞ നിരക്കില് ഇന്റര്നെറ്റ് കണക്ഷന്
ലഭ്യമാക്കുന്നതിന് ഹോങ്കോംഗ് ബ്രോഡ്ബാന്ഡ് നെറ്റ്വര്ക്കിനെ
സഹായിച്ചത് അവിടത്തെ കനത്ത ജനസാന്ദ്രതയാണെന്നാണ് വിലയിരുത്തല്‍. ജനസാന്ദ്രത
കൂടുന്നത് ചെറിയ വിസ്തൃതിയില്‍ കൂടുതല്‍ ജനങ്ങളിലേക്ക്
ഇന്റര്നെറ്റ്
സേവനം എത്തിക്കുന്നതിന്
നെറ്റ് ദാതാക്കളെ
സഹായിക്കുന്നു.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..